Jump to content

ഇബ്‌ലീസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇസ്‌ലാംമത വിശ്വാസപ്രകാരം തിന്മയുടെ പ്രതീകമാണു അഭിശപ്തനും അദൃശ്യനുമായ ഇബ്‌ലീസ്‌(ശൈത്വാൻ)(Arabic: إبليس‎, plural: ابالسة abālisah), Shayṭān (Arabic: شيطان‎, plural: شياطين shayāṭīn) or Shaitan. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ഇബ്‌ലീസ്‌ മനുഷ്യനെ തെറ്റുചെയ്യുവാൻ പ്രേരിപ്പിക്കുന്നു. ഇബ്‌ലീസ്‌ എന്ന പദത്തിന്റെ ഭാഷാർഥം 'അങ്ങേയറ്റം നിരാശപ്പെട്ടവൻ' എന്നാണ്.ദൈവ കൽപ്പന ധിക്കരിച്ച അസാസീൽ എന്ന് പേരുള്ള ജിന്ന് ആണു ഇബ്‌ലീസ്‌ ആയി മാറിയത്‌. ആദിമമനുഷ്യനായ ആദമിനെ പ്രണമിക്കാനുള്ള ദൈവകൽപ്പന മലക്കുകളുടെ തലവനായിരുന്ന അസാസീൽ തള്ളീക്കളഞ്ഞു മണ്ണുകൊണ്ട്‌ സൃഷ്ടിക്കപ്പെട്ട ആദമിനേക്കാൾ താനാണു ശ്രേഷ്ഠനെന്നായിരുന്നു വാദം. ഇതേത്തുടർന്ന് ഉന്നതപദവികൾ നഷ്ടമാകുകയും ഇബ്‌ലീസ്‌ എന്ന പേരു ലഭിക്കുകയും ചെയ്തു. ആദമിനും സന്തതികൾക്കും കീഴ്പ്പെടുവാൻ വിസമ്മതിച്ച ഇബ്‌ലീസ്‌ മനുഷ്യകുലത്തെ വഴിതെറ്റിക്കാനും ദുർമാർഗ്ഗത്തിലേക്ക്‌ നയിക്കാനും അല്ലാഹുവോട്‌ അന്ത്യനാൾവരെ അവസരം ആവശ്യപ്പെട്ടു. ഖുർആൻ അനുസരിച്ച് ദൈവത്തിൽ വിശ്വസിക്കാത്തവരുടെ സഹപ്രവർത്തകനാണ് സാത്താൻ : [1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇബ്‌ലീസ്‌&oldid=3426479" എന്ന താളിൽനിന്ന് ശേഖരിച്ചത്