Jump to content

സംവാദം:കാഫിർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണാവോ ഈ സത്യ നിഷേധം? — ഈ തിരുത്തൽ നടത്തിയത് Pachapeedika (സംവാദംസംഭാവനകൾ)

സത്യം ആണെന്ന് മനസ്സിലായികൊണ്ട് നിഷേധിക്കുന്നതാണ്‌ സത്യ നിഷേധം.-- നീലമാങ്ങ ♥♥✉  18:23, 1 ഏപ്രിൽ 2008 (UTC)[മറുപടി]
"സത്യത്തെ നിഷേധിക്കാനോ ഒളിക്കാനോ ശ്രമിക്കുന്ന ഒരാളെ വിളിക്കാനും കാഫിർ എന്ന പദം ഉപയോഗിക്കുന്നു. ഇസ്ലാമിക പാരമ്പര്യത്തിൽ ഒരു അവിശ്വാസിയേയോ വിവിധ ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലോ കുറിക്കാൻ കാഫിർ എന്ന പദം ഉപയോഗിക്കാറുണ്ട്". ഇത് നീക്കാനുള്ള കാരണം അറിഞ്ഞാല് കൊള്ളാമായിരുന്നു --പ്രവീൺ:സംവാദം 12:23, 3 ഏപ്രിൽ 2008 (UTC)[മറുപടി]

“ഏകദൈവമായ അല്ലാഹു ബഹുമാനിച്ചതിനെ നിസ്സാരമാക്കുകയും അല്ലഹു നിസ്സാരമാക്കിയതിനെ ബഹുമാനിക്കുകയും ചെയ്യുന്നവനാണ്‌ കാഫിർ“ അതെല്ലാം ഇതിൽ ഉൾപെട്ടു. ഇനി വിവിധ ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലോ കുറിക്കാൻ കാഫിർ എന്ന പദം ഉപയോഗിക്കാറുണ്ട് എന്ന് പ്രത്യകം കൊടുക്കുന്നു എങ്കിൽ ഒരുപാട് കൊടുക്കാനുണ്ട്. ആരൊക്കെ ആരെയെല്ലാം വിളിക്കാറുണ്ട് തുടങ്ങിയ കാര്യങ്ങൾ. ഇഗ്ലീഷ് വിക്കി നോക്കി കോപ്പി അടിച്ചാൽ ഇങ്ങനെ പല തെറ്റും പറ്റും. -- നീലമാങ്ങ ♥♥✉  14:35, 3 ഏപ്രിൽ 2008 (UTC)[മറുപടി]

1)തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും വ്യഭിചാരം ചെയ്താൽ കാഫിറാവില്ല എന്ന് പ്രത്യേകം എടുത്തെഴുതേണ്ടതിന്റെ ആവശ്യം മനസ്സിലാകുന്നില്ല. അങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന്റെ പ്രമാണികഗ്രന്ഥങ്ങളിൽ ഏതിലെങ്കിലും ഉണ്ടോ? വിശദീകരണം ശരിയായിരിക്കാം. പക്ഷേ അനാവശ്യമല്ലേ?
2)കാഫിറെന്ന വാക്ക് ഉണ്ടാക്കിയ കൗതുകകരമായ ഒരു ചിന്താക്കുഴപ്പത്തിന്റെ കഥ കുറേ വർഷം മുൻപ് വായിച്ചിട്ടുണ്ട്. കോഴിക്കോട്ട് വന്നിറങ്ങിയ വാസ്കോഡിഗാമക്കും മറ്റും ദ്വിഭാഷിയായിക്കിട്ടിയത് ഒരു മലയാളി മുസ്ലിമിനെ ആയിരുന്നത്ര. ഒരു ഭഗവതീക്ഷേത്രം കണ്ട സായിപ്പന്മാർ അതെന്താണ് എന്നു ചോദിച്ചപ്പോൾ കാഫിറുകളുടെ ആരാധാനാലയം ആണ് എന്ന് ദ്വിഭാഷി പറഞ്ഞു പോലും. കാഫിർ എന്ന അറബിവാക്കിന് യൂറോപ്യൻ context-ൽ സാധാരണ എടുക്കുന്ന അർഥം ക്രിസ്ത്യാനികൾ എന്നായതുകൊണ്ട്, ഗാമയും കൂട്ടരും ഭഗവതീക്ഷേത്രം ക്രിസ്ത്യൻ ദേവാലയം ആണെന്നു കരുതിയെന്നും കന്യാമറിയമാണെന്നു കരുതി ഭഗവതിയെ വന്ദിച്ചുവെന്നുമാണ് കഥ. ഉദയമ്പേരൂർ സൂഹനദോസിന്റെ കാനോനകൾ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ ഉപോദ്ഘാതത്തിലാണ് ഇത് വായിച്ചതെന്നും അതിൻ ഈ കഥയുടെ source ആയി പറഞ്ഞിരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിന്റെ കേരളപ്പഴമ ആണെന്നും ആണ് ഓർമ്മ.Georgekutty 16:42, 3 ഏപ്രിൽ 2008 (UTC)[മറുപടി]

അത് കഥയല്ല. ചരിത്രം തന്നെ. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച കാസ്റ്റനേഡ യാണ്‌ ആ ദൃക്‌സാക്ഷി വിവരണം നൽകിയത് --ചള്ളിയാൻ ♫ ♫ 10:16, 4 ഏപ്രിൽ 2008 (UTC)[മറുപടി]


മറ്റൊന്നുകൂടി: കേരളത്തിലെ ക്രൈസ്തവസാഹിത്യത്തിൽ, അരനൂറ്റാണ്ടുവരെ ഏറെ ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് 'കാവ്യർ' എന്നത്. കുട്ടിക്കാല്ലത്ത് വായിച്ച മതഗ്രന്ഥങ്ങളിൽ ഞാൻ അത് ധാരാളം കണ്ടിട്ടുണ്ട്. ക്രിസ്ത്യാനിയല്ലാത്തവൻ, അവിശ്വാസി, Pagan എന്നൊക്കെയുള്ള അർഥത്തിലാണ് അത് ഉപയോഗിച്ചിരുന്നത്. 'കാവ്യർ' എന്നത് കാഫിറിൽ നിന്ന് ഉണ്ടായതാണെന്നും ഞാൻ മുകളിൽ പരാമർശിച്ച പുസ്തകത്തിൽ പറയുന്നുണ്ട്.Georgekutty 17:07, 3 ഏപ്രിൽ 2008 (UTC)[മറുപടി]


സുന്നികളല്ലാത്തവർ മുസ്ലീംങ്ങളല്ല എന്നും (അതിനാൽ കാഫിർ ആണെന്നും), ക്രിസ്ത്യാനിയും ഹിന്ദുക്കളും ഒക്കെ കാഫിർ ആണെന്നും (എന്നാൽ പട്ടിക വർഗ്ഗക്കർ അല്ല എന്നും) ഇങ്ങനെ ഒക്കെ വിവിധ ഡെഫിനഷിനുകൾ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ വന്നു. പക്ഷെ തന്റെ ഡെഫിനിഷൻ ആണു പരമം എന്നാണു നീലമാങ്ങയുടെ ലൈൻ. വിക്കിയിലെ മൗലവി അദ്ദേഹമാണല്ലോ. --ഷിജു അലക്സ് 16:48, 3 ഏപ്രിൽ 2008 (UTC)[മറുപടി]


ഇതു വ്യഭിചാരം ചെയ്യാനുള്ള ലൈസൻസായിരിക്കും. ഇതു കുറച്ചു കൂടി എക്സ്റ്റെന്റ് ചെയ്ത്ഉ വ്യഭിചാരം എന്ന വാക്കു മാറ്റി, മതത്തിന്റെ കണ്ണിൽ പാപമായി കണക്കു കൂട്ടുന്ന മറ്റു പലതും കയറ്റാം. അപ്പോൾ പിന്നെ എല്ലാത്തിനും ലൈസൻസുമായി സർവ്വസ്വതന്ത്രവുമായി. --ഷിജു അലക്സ് 16:53, 3 ഏപ്രിൽ 2008 (UTC)[മറുപടി]


ആലിമു അല്ലാമ ഷിജു അലക്സ് ഒരു ചോദ്യം ഞങ്ങൾ സുന്നികളല്ലാന്ന് ലോകത്ത് ഏതെങ്കിലും മുസ്ലിം പറയുമോ? പക്ഷെ തന്റെ ഡെഫിനിഷൻ ആണു പരമം എന്നു വരുത്തി തീർക്കാൻ മറ്റുള്ളവരെ മൗലവി എന്ന് വിളിക്കേണ്ടി വരും അല്ലെ.മണ്ണിനടിയിൽ മുളച്ചു വരാൻ വേണ്ടി വിത്ത് നടുന്നത് കൊണ്ട് കർഷകരെ യും കാഫിർ എന്ന് പറയാറുണ്ട്. -- നീലമാങ്ങ ♥♥✉  17:40, 3 ഏപ്രിൽ 2008 (UTC)[മറുപടി]

മുകളിൽ കൊട്ടേഷനിട്ടത് ഒരു സമുദായത്തെ തരം താഴ്ത്തിയത് വെട്ടികളയാൻ ഒരു യൂസറുമില്ലെ? സ്വജാതി പ്രീണനം നല്ല സുഖമുണ്ടല്ലെ?


ഒരാൾ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് വ്യഭിചാരം ചെയ്താൽ കാഫിറാവില്ല. അപ്പോൾ തെറ്റാണെന്നു അറിയാതെ വ്യഭിചാരവും മറ്റുമൊക്കെ ചെയ്താൽ കാഫിറാകുമോ?--ഷിജു അലക്സ് 18:09, 3 ഏപ്രിൽ 2008 (UTC)[മറുപടി]

മണ്ടൻ ചോദ്യം. തെറ്റാണെന്ന് അറിയാതെ ചെയ്യുന്ന ഒരു പ്രവർത്തിക്കും ഇസ്ലാമിൽ ശിക്ഷയില്ല. അതു പോലും അറിയില്ലെ?


ഏതു തെറ്റും ചെയ്തിട്ടു അതു തെറ്റായിരുന്നെന്നു അറിയില്ലായിരുന്നു എന്നു വാദിക്കാം. മനുഷ്യനു അതിപ്പം പരിശോധിക്കൻ മാർഗമില്ല (പരഹൃദയഞഅനം ഇല്ലല്ലോ). ആ സ്ഥിതിക്കു ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കാഫിർ എന്നു പറയുന്നതെങ്ങനെ. ഈ ഐപി തന്നെ കഴിഞ്ഞ ദിവസം ചില വിഭാഗങ്ങളിൽ പെടുന്നവർ കാഫിർ ആണെന്നു എഴുതിയതാണല്ലോ.

വേറൊന്നു കൂടി, കാഫിര് എന്ന ഗണത്തിൽ പെടുന്നർക്കൊക്കെ ശിക്ഷ വരുമോ? --ഷിജു അലക്സ് 18:18, 3 ഏപ്രിൽ 2008 (UTC)[മറുപടി]


കാഫിറായവർക്ക് ശിക്ഷ കൊടുക്കൽ ഇസ്ലാമിക കോടതി അല്ല. അല്ലാഹു ആണ്.ഏതെങ്കിലും പടുജാഹിൽ യുക്തിവാദികളുടെ ബുക്ക് ബായിച്ച് വരും മുസ്ല്യാരാണെന്ന് പറഞ്ഞുകൊണ്ട്.ഷിജു മൗലവി ആരൊക്കെ കാഫിർ ഗണത്തിൽ പെടുത്തിയിരിക്കുന്നു എന്ന് വിശദീകരിക്കൂ. ഒരാളിൽ വ്യക്തമായ കുഫ് രിയ്യത്ത് ദൃശ്യമായാലെ അയാളെ കാഫിർ എന്ന് വിളിക്കാൻ പാടുള്ളു അല്ലെങ്കിൽ വിളിച്ചവൻ കാഫിറാകും--77.30.16.158 18:27, 3 ഏപ്രിൽ 2008 (UTC)[മറുപടി]


അപ്പോ ചില കാഫിറുകളെ മൗലവിമാർ ശിക്ഷിക്കുന്നതോ? ചില ഫത്‌വകൾ ഒക്കെ പുറപ്പെടുവിക്കുന്നതോ? ഉദാഹരണഗ്ങൾ ഇഷ്ടം പോലെ ചൂണ്ടിക്കാണിക്കാം.

കഴിഞ്ഞ ദിവസം ചിലരെയൊക്കെ ഐപി കാഫിറാകിയിരുന്നു. അതു വ്യക്തമായ കുഫ് രിയ്യത്ത് ദൃശ്യമായിട്ടണോ. അല്ലെങ്കിൽ ഐപിയും കാഫിറായി പോയില്ലേ.

ആരെയൊക്കെ ആ ഗണത്തിൽ പെടുത്തണമെന്നു ഐപി മൗലവിയും വിക്കി മൗലവിയും കൂടെയങ്ങു തീരുമാനിച്ചു ലേഖനത്തിൽ ചേർത്താൽ മതി. എന്റെ പണി എല്ലാ സമുദായക്കാരെയും പിടിച്ച് കാഫിറാക്കുകയല്ല. --ഷിജു അലക്സ് 18:36, 3 ഏപ്രിൽ 2008 (UTC)[മറുപടി]


ഒരാൾ കുഫ്രിയത്തിലേക്ക് പോവാൻ അങ്ങനെ വിഭാഗമോ ജാതിയോ മതമോ എന്നൊന്നുമില്ല.ഇസ്ലാമിൽ ഇതുപോലോത്ത ഒരു പാട് വാക്കുകൾ ഉണ്ട്. ഉദാഹരണം:മുഷ്‌രിക്ക്,മുർത്ത്ദ്ദ്,കുബൂരി, കുറാഫി-ഇതൊക്കെ വ്യ്ത്യസ്തമാണ്-- നീലമാങ്ങ ♥♥✉  18:40, 3 ഏപ്രിൽ 2008 (UTC)[മറുപടി]


ഇങ്ങനെ അങ്ങ് പറഞ്ഞു പോയാലോ ഒരു തെളിവ് നൽകൂ.ചൂണ്ടിക്കാണിക്കൂ. ലിങ്ക് വെച്ച് -- നീലമാങ്ങ ♥♥✉  19:13, 3 ഏപ്രിൽ 2008 (UTC)[മറുപടി]


ലിങ്ക് എല്ലാം കൂടി ഇവിടെ ഇട്ടു ഈ താളിൽ സം‌വാദം നടത്തി കൊണ്ടുപോകാനും ഇവിടുത്തെ ടെൻഷൻ കൂട്ടാനും എനിക്കുദ്ദേശമില്ല. ചില കീവേർഡുകൾ വച്ച് ഗൂഗിളിൽ സേർച്ച് ചെയ്താൽ ഇഷ്ടം പോലെ ലിങ്ക് കിട്ടും. ഇസ്ലാമിക സൈറ്റുകളീൽ നിന്നു തന്നെ. വേണമെങ്കിൽ സേർച്ചി കണ്ടെത്തിക്കോളൂ. പക്ഷെ അതൊക്കെ ഇവിടെ ഇട്ടാൽ ഈ ലേഖനത്തെ സഹായിക്കില്ല. ചില സൈറ്റുകളിൽ കാഫിറുകളുടെ മരണ ശിക്ഷ ന്യായീകരിക്കാൻ എടുത്തു കാണിച്ചിരിക്കുന്ന വാചകം ഖുറാൻ 8:12 ആണ്‌. അപ്പോൾ സ്വന്തം ഭാഗത്തെ ന്യായീകരിക്കാൻ ആളുകൾക്കു തോന്നിയ പോലെയാണ്‌ ഖുറാൻ വ്യാഖ്യാനിക്കുന്നത്. കാര്യം ഇത്രയേ ഉള്ളൂ നീലമാങ്ങ വ്യാഖ്യാനിക്കുന്നതു പോലെയല്ല മറ്റു ചിലർ ഈ വാക്കിനെയും ഖുറാനെയും വ്യാഖ്യാനിക്കുന്നത്.

അതേ പോലെ ഐപി എഴുതിയതു എടുത്തു കാണിക്കാൻ നിവൃത്തിയില്ല. കാരണം ആ വാൻഡലിസം ഡിലീറ്റ് ചെയ്തു പോയി. അയാൾ എഴുതിയതു തെറ്റാണെന്നു അയാൾക്കു തന്നെ ബോദ്ധ്യമുള്ളതുകൊണ്ടാണല്ലോ അതിനു മറുപടി എഴുതാതെ മിണ്ടാതെ പോയത്. --ഷിജു അലക്സ് 02:31, 4 ഏപ്രിൽ 2008 (UTC)[മറുപടി]

അതിലെല്ലാം ഉൾപ്പെട്ടു എന്നൊരു ഒഴുക്കൻ ന്യായം പറഞ്ഞ് മണ്ടരാക്കാതെ നീലമാങ്ങെ; പോരാത്തതിനു ഒന്നു റിവേർട്ടിയതിനെ കാരണം ഒന്നും പറയാതെ റിവേർട്ടിയതാണെന്നും ഓർക്കണം. അല്ലാഹുവിന്‌ അവിശ്വാസികൾ നിസ്സാരരാണോ?? അല്ലാഹുവിന്റെ സൃഷ്ടികൾ തന്നെയല്ലേ അവർ?? അപ്പോൾ അല്ലാഹു നിസ്സാരരായ മനുഷ്യരേയും ബഹുമാന്യരായ മനുഷ്യരേയും സൃഷ്ടിക്കാറുണ്ടോ?? ചിലടത്തൊക്കെ ബദ്‌രീങ്ങളിൽ വിശ്വസിക്കുന്നവൻ കാഫിറാണെന്നു പറയുന്നുണ്ടല്ലോ; അത് അവരംഗീകരിക്കുമോ? ഇതൊക്കെയോ??--പ്രവീൺ:സംവാദം 04:25, 4 ഏപ്രിൽ 2008 (UTC)[മറുപടി]

ചുമ്മാ ഒരു വെടിപൊട്ടിച്ചിട്ടു പോയതാ.. ഇപ്പം ദാ കിടക്കുന്നു സവാളവട. കുട്ട്യോളേ.. ഇത് ചുമ്മാ കവലയില് പ്രസംഗിക്കാന് മാത്രം സ്കോപ്പുള്ള വിഷയമാണ്‌ വിക്കിപീഡിയയിലെ ഒരു ലേഖനമാകാനും മാത്രമൊന്നുമില്ല. അല്ലെങ്കില് ആധികാരികമായി ദാ ദിങനെ എഴുതണം http://en.wikipedia.org/wiki/Kafir.

-പച്ചപീടിക 13:34, 4 ഏപ്രിൽ 2008 (UTC)[മറുപടി]


എന്താ മുകളിൽ മൂന്ന് പേരും എഴുതിക്കൂട്ടിയത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.നിങ്ങൾ എന്തിന്റെ പേരിലാണ് സംവാദം എന്നു മറന്നു പോയിരിക്കുന്നു.കീവേഡ് വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്യാൻ ആ കീ വേഡ് എങ്കിലും പറഞ്ഞു തരണം.ഞാൻ വ്യാഖ്യാനിക്കുന്നതോ മറ്റുള്ളവർ വ്യാഖ്യാനിക്കുന്നതോ ഇസ്ലാമിൽ തെളിവല്ല. പ്രവാചകനും സ്വഹാബികളും താബിഉകളും താബിഉ താബിഉകളും പറയുന്നതാണ് ഇസ്ലാമിൽ പ്രമാണം.മറ്റുള്ള ജനസമൂഹത്തിനും എഴുതാനുള്ളത് ‍ എഴുതണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.ഹൈന്ദവർ/നസാറാക്കൾ കാഫിറുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്കറിയില്ല. ഇസ്ലാമിക കാഴ്ചപാടിൽ എന്നെഴുതിയതിനു ശേഷം തോന്നിയപോലെ വല്ലതുമെഴുതെരുതെന്ന് മാത്രം.ഐപി എഴുതിയത് എന്താണെന്ന് ഞാൻ കണ്ടിട്ടില്ല. ഇനി കണ്ടാൽ തന്നെ കാഫിർ എന്ന് വിളിച്ചാലും അതും ലേഖനവുമായി വല്ല ബന്ധമുണ്ടോ എന്നറിയണം.ഞാൻ റിവേർട്ട് ചെയ്തിട്ടില്ല. എഡിറ്റ് ചെയ്തിട്ടുള്ളൂ.അല്ലാഹുവിനു വിശ്വാസികൾ നിസാരന്മാരാണോ അല്ലേ എന്ന് എനിക്കറിയില്ല.ഒരാൾ നന്മചെയ്താലും അവനെ ശിക്ഷിക്കാൻ അല്ലാക്ക് അധികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംങ്ങൾ. അതുമാത്രമല്ല അല്ലാഹും റഹ്മാനും റഹീമുമാണ്.അള്ളാഹു ചിലർക്ക് ചിലരേക്കാൽ മേന്മ നൽകിയിട്ടുണ്ട്. മലക്കുകൾക്കുള്ള കഴിവല്ല മനുഷ്യനുള്ളത്. ശൈതാനുള്ള കഴിവല്ല ജിന്നുകൾക്കുള്ളത്. ബദ്രീങ്ങളിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ എന്താണ്. ഞാൻ ആദ്യമായി കേൾക്കുക്യാ പ്രവീണെ. ബദ്രീങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുകയോ? ചുമ്മാ വെടി പൊട്ടിച്ചു പോയതൊന്നുമല്ല. ചുണയുണ്ടെങ്കിൽ മറുപടി എഴുതൂ.സംവാദം പാതിവഴിക്ക് ഇട്ടേച്ച് പോവാറ് നിങ്ങളുടെ പതിവാണ്.-- നീലമാങ്ങ ♥♥✉  16:39, 4 ഏപ്രിൽ 2008 (UTC)[മറുപടി]

നന്ദി,
>>ഇസ്ലാമിക കാഴ്ചപാടിൽ എന്നെഴുതിയതിനു ശേഷം തോന്നിയപോലെ വല്ലതുമെഴുതെരുതെന്ന് മാത്രം.ഐപി എഴുതിയത് എന്താണെന്ന് ഞാൻ കണ്ടിട്ടില്ല
മുസ്ലീങ്ങളാണ്‌ കാഫിറെന്നു വിളിക്കുന്നത് മറ്റു മത്സ്ഥരല്ല.
ന്റെ ബദ്‌രീങ്ങളെ, എന്ന് വിളിക്കുന്നവൻ ദൈവത്തിനും മനുഷ്യനുമിടയിൽ ഇടനിലക്കാരെ വെക്കുകയാണെന്നും അത് ഖുറാനെതിരാണെന്നും അങ്ങിനെ ചെയ്യുന്നവർ കാഫിറാണെന്നും പറയുന്നവരില്ലന്നു നീലമാങ്ങാക്കു പറയാൻ പറ്റുമോ??
>>അല്ലാഹുവിനു വിശ്വാസികൾ നിസാരന്മാരാണോ അല്ലേ എന്ന് എനിക്കറിയില്ല.
സ്വന്തമായി തന്നെ ഉറപ്പില്ലാത്ത കാര്യമാണോ തിരുത്തി പഴയപടിയഅക്കുന്നത്???
അള്ളാഹു ചിലർക്ക് ചിലരേക്കാൽ മേന്മ നൽകിയിട്ടുണ്ട്.
എന്തുപറഞ്ഞാലും വേണ്ടില്ല ഒരിഞ്ചുപോലും മുന്നോട്ടു പോകാത്ത ഇങ്ങിനത്തെ ഒരു ചർച്ച എന്തിന്‌??

--പ്രവീൺ:സംവാദം 07:25, 5 ഏപ്രിൽ 2008 (UTC)[മറുപടി]


പ്രയ പ്രവീൺ താങ്കൾ എവിടന്ന് വാലും തലയും മാത്രമാണ്‌ കേട്ടതെന്ന് മനസ്സിലാവുന്നു. കാരണം ഈ വചനം തെളിയിക്കുന്നു " ന്റെ ബദ്‌രീങ്ങളെ, എന്ന് വിളിക്കുന്നവൻ ദൈവത്തിനും മനുഷ്യനുമിടയിൽ ഇടനിലക്കാരെ വെക്കുകയാണെന്നും അത് ഖുറാനെതിരാണെന്നും അങ്ങിനെ ചെയ്യുന്നവർ കാഫിറാണെന്നും പറയുന്നവരില്ലന്നു നീലമാങ്ങാക്കു പറയാൻ പറ്റുമോ??" ഇത് എനിക്ക് നിഷേധിക്കാൻ പറ്റും കാരണം ഇങ്ങനെ രു കൂട്ടർ കേരളത്തിലില്ല. ന്റെ ബദ്‌രീങ്ങളെ, എന്ന് വിളിക്കുന്നവൻ ദൈവത്തിനും മനുഷ്യനുമിടയിൽ ഇടനിലക്കാരെ വെക്കുകയാണെന്നും അത് ഖുറാനെതിരാണെന്നും അങ്ങിനെ ചെയ്യുന്നവർ മുഷ്രിക്കാണെന്നും പറയുന്നവർ ഉണ്ട്. ശിർക്ക്(അല്ലാഹുവിൽ പങ്ക് ചേർക്കുന്നവർ) ചെയ്യുന്നത് തെറ്റ് തന്നെ. ഏഴ് വൻ പാപങ്ങളിൽ പെട്ടതാണ്‌. എന്നാൽ ഏഴു വൻപാപങ്ങൾ ചെയ്തവർ കാഫിറാണെന്ന് വാദമുള്ളവർ കേരളത്തിലില്ല.-- നീലമാങ്ങ ♥♥✉  08:31, 5 ഏപ്രിൽ 2008 (UTC)[മറുപടി]

വാലും തലയുമല്ല ഒരു പൂര്ണ്ണ സമ്വാദം തന്നെയാണു കേട്ടത് അതിലെവിടെയും മുഷ്റിക് എന്ന വാക്ക് കേട്ടിരുന്നില്ല (ശ്രദ്ധിച്ചിരുന്നില്ല, ഇനി ശ്രദ്ധിക്കാം). അല്ലാവിന്റെ സത്യമായ വചനങ്ങളണല്ലോ ഖുര്‌ആന്. അപ്പോള് അത് ലംഘിക്കുന്നവരല്ലേ എന്റെ ബദ്രീങ്ങളെ എന്നു വിളിക്കുന്നവര് അപ്പോള് എതിര്ക്കുന്നവരുടെ വാദത്തില് അവര് കാഫിറല്ലേ? പിന്നെ കേരളത്തിലില്ല എന്നതൊരു ന്യായമാണോ,ശരിയല്ലന്നാണ് അനുഭവവും. ഒരു സംശയം കൂടി; ഇതു തന്നെയല്ലേ ഞാനും പറഞ്ഞത്??--പ്രവീൺ:സംവാദം 06:38, 7 ഏപ്രിൽ 2008 (UTC)[മറുപടി]

ആ സംവാദത്തിന്റെ പേരൊന്ന് പറയാമോ? ഖുർആനെ നിന്നിക്കുക എന്ന ഉദ്ദേശത്തോടുകൂടീ ശിർക്കു ചെയ്യുന്നവർ കാഫിർ തന്നെ പക്ഷെ അത് ശിർക്ക് ചെയ്തു എന്ന കാരണം കൊണ്ടല്ല.-- നീലമാങ്ങ ♥♥✉  14:14, 7 ഏപ്രിൽ 2008 (UTC)[മറുപടി]


കാഫിറിന്റെ ഒരു ഡെഫനിഷൻ ഇതാ പിടിച്ചോ.


There are three types of Kafir Asli:

(a) Mushriks - from the people of the book i.e. Jews & Christians

(b) Mushriks - who are not people of the book, e.g. Hindus, Sikhs, Buddhists, Zoroastrians etc.

(c) Atheists - such as those who believe in science, self-worshippers, women-worshippers, money-worshippers etc.

Therefore the Kafir is: 'The one who does not believe in Islam and the Prophet Muhammad (saw).'

ഈ ഡെഫനിഷൻ ബ്ലൂമാംഗോയുടെ ഡെഫനിഷന്റെ അടുത്തൊന്നും വരുന്നില്ലല്ലോ. ഇവിടെ നിന്നാണു. http://salafiyyah-jadeedah.tripod.com/Kufr_Types/Who_is_the_Kafir.htm

ആ സൈറ്റിൽ തന്നെ കാഫിറുകൾക്ക് എതിരെ പുറപ്പെടുവിച്ചിരിക്കുക്ക ഫത്വകൾ ഉണ്ട്. ഇനി ഇപ്പോ അവർ ഞമ്മ അവക്കടെ ഗ്രൂപ്പല്ലാ എന്ന മറുപടിയായിരിക്കും വരാൻ പൊകുന്നത്.

വേറെ കുറച്ച് ഇവിടെ കാണാം. http://www.adduonline.com/articles/muslim.htm.

അവിടെ പറയുന്നത് The Muslims are those who believe in Islam, and anyone else is a Kafir.


ഇപ്പോ ഇത്ര മതി :). എന്തായാലും മാംഗോയുടെ ഡെഫിനഷനുമായി ഇതൊന്നും ഒത്തു പോവുന്നില്ല. ഇംഗ്ഗ്ലീഷ് വിക്കിയിലെ ഒട്ടും ഒക്കുന്നില്ല. --ഷിജു അലക്സ് 17:56, 4 ഏപ്രിൽ 2008 (UTC)[മറുപടി]


ഇടക്ക് വെച്ച് സംവാദം നിറുത്തിപ്പോവാതെ മറുപടി തന്നതിൽ സന്തോഷമുണ്ട്. കാര്യങ്ങൾ വ്യക്തമാവുന്നത് വരെ തുടരും എന്ന് വിശ്വസിക്കുന്നു. ഷിജു അക്കമിട്ടു നിരത്തിയത് ഒരു സമൂഹത്തെ വിളിക്കുന്ന കാര്യമാണ്. ഞാൻ എഴുതിയത് ഒരാളെ വിളിക്കുന്ന കര്യമാണ്.ഒരു സമൂഹത്തെയും ഒരു വ്യക്തിയെയും കാഫിറെന്ന് വിളിക്കുന്നതിൽ ഇസ്ലാമിൽ ചില നിയമങ്ങളൊക്കെ ഉണ്ട്. അതൊക്കെ അറിയുമെങ്കിൽ ഈ ലേഖനത്തിൽ എഴുതിചേർക്കുന്നതിനൂ ആർക്കും കുഴപ്പമൊന്നുമില്ലല്ലോ. പിന്നെ അറബിയിലുള്ള റഫറൻസ് വിക്കിയിൽ പറ്റില്ലല്ലോ. സായിപിന്റെ ഭാഷമത്രമല്ലെ പറ്റൂ. അതിനാൽ റഫറൻസ് കൊടുക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെ ഡെഫിനിഷൻ ആണ് ഞാൻ പറഞ്ഞതെന്ന് വരുത്തി തീർക്കാനുള്ള ഷിജുവിന്റെ ശ്രമം കൊള്ളാം.

ഇന്ന് ഇതിനു മറുപടി പറയാൻ കഴിയാതെ വന്നാൽ “.. ഇപ്പം ദാ കിടക്കുന്നു സവാളവട.“ ഇതുപോലോത്ത കമാന്റ് വരും എന്ന് അറിയാം. എന്നാൽ തനിക്കറിയാത്ത കാര്യങ്ങളിൽ സൂഷ്മതക്ക് വേണ്ടി അഭിപ്രായം പറയുകയാണെങ്കിൽ അതിന് കൂടുതൽ സമയം എടൂക്കണം എന്നതാണ് കഴിഞ്ഞുപോയ മഹാന്മാരുടെ രീതി.-- നീലമാങ്ങ ♥♥✉  18:28, 4 ഏപ്രിൽ 2008 (UTC)[മറുപടി]


വ്യക്തികൾ ചേർന്നാണു സമൂഹം ഉണ്ടാകുന്നതെന്നു മറക്കണ്ട.

പിന്നെ റെഫറൻസിന്റെ കാര്യം. അറബി സൈറ്റുകളിലേക്കുള്ള ലിങ്ക് തന്നിട്ടു (അതു മലയാളം വിക്കി വായിക്കുന്ന ബഹുഭൂരിപക്ഷത്തിനും മനസ്സിലാവില്ല എന്ന സൗകര്യവും ഉണ്ട്) വേണം ആ വിധത്തിലുള്ള വാൻഡലിസം കൂടി വിക്കിയിൽ തുടങ്ങാൻ. അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ ഇപ്പോ മലയാളം വിക്കിയിൽ. എങ്കിൽ അറബിയിൽ നിറുത്തണ്ട ഹീബ്രൂവും ചൈനീസും ഒക്കെ ആവട്ടെ.

അപ്പോൾ ഇതു വരെ പറഞ്ഞു വന്നതിന്റെ ചുരുക്കം ഇത്രയേ ഉള്ളൂ. ഇപ്പോഴത്തെ ഡെഫനിഷൻ അപൂർണ്ണമാണു. അതു സോപ്പ് പുരട്ടിയ ഡെഫനിഷൻ ആണു. ഒതളങ്ങയുടെ സ്വഭാവം പോലെ.

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിച്ചതിൽ നിന്നും അവിടുത്തെ സം‌വാദം വായിച്ചതതിൽ നിന്നും മനസ്സിലാവുന്നതു അതു ഒരു വിധം നിഷ്പക്ഷതയോടെ എഴുതിയ ലേഖനം ആണെന്നാണു. അപ്പോൾ അതേ പോലെ സംഗ്രമാകണം ഈ ലേഖനവും. അല്ലാതെ ഐപി എഴുതി വിട്ടതു പോലെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണു കാഫിർ (പട്ടിക വർഗ്ഗക്കാർ അല്ല) എന്ന രീതിയിലുള്ള ഡെഫിനിഷൻ ആകരുതു. കാഫിർ എന്നതിനെ കുറിച്ച് അറിയാൻ വരുന്നവർക്കു ആ വാക്കിനെ കുറിച്ചുള്ള എല്ലാം മനസ്സിലാക്കാൻ കഴിയണം. ഇനി വല്ല തെറ്റിദ്ധാരണയും ഉണ്ടെങ്കിൽ അതു മാറ്റാലോ. തെറ്റായ നല്ല ധാരണ ഉണ്ടെങ്കിൽ അതും മാറ്റാലോ. --ഷിജു അലക്സ് 18:38, 4 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഡെഫിനിഷ ശരിയല്ല എന്നാണ് അറബി വിക്കിപീഡിയ വായിക്കുമ്പോൾ മനസ്സിലാവുന്നത്.ബഹുവചനം കുഫ്ഫാർ എന്നാണ് വിളിക്കൽ. വ്യക്തി ചേർന്നാണ് സമുഹം ഉണ്ടാവുന്നത് എന്നാൽ സമൂഹത്തെ ആരു “അപ്പച്ചാ” എന്ന് വിളിക്കില്ല.കുഫ്രിയത്ത് ഒരു വ്യക്തിയിൽ ആരോപിക്കാനും സമൂഹത്തിൽ ആരോപിക്കാനും രണ്ടിനും രണ്ട് നിയമമാണ്.കാഫിർ എന്നതിനെ കുറിച്ച് അറിയാൻ വരുന്നവർക്കു ആ വാക്കിനെ കുറിച്ചുള്ള എല്ലാം മനസ്സിലാക്കാൻ കഴിയണം എന്നു കരുതി എല്ലാം ഒരു ദിവസം കൊണ്ട് എഴുതാൻ കഴിയില്ലല്ലോ. ഇപ്പോൾ ലേഖനം പൂർണ്ണമാവാത്തതിലേക്ക് സംവാദം മാറ്റാൻ നോക്കണ്ട. അതിനെ കുറിച്ച് വേറെ സബ് ഹെഡിനു കീഴിൽ സംസാരീക്കാം.-- നീലമാങ്ങ ♥♥✉  19:04, 4 ഏപ്രിൽ 2008 (UTC)[മറുപടി]

അപ്പോ ഡെഫിനിഷൻ എഴുതിയ ആൾക്കു തന്നെ അതു എന്താണെന്നു ശരിക്കു അറിയില്ലേ.

അപ്പോൾ ഇവിടെ എന്തിനെ കുറിച്ചാ സം‌വദിക്കുന്നത്?

പൂർണ്ണമാകാത്തതിനു വേരെ സബ്ബ് ഹെഡിംങ്ങ് ഒന്നും തുടങ്ങി സം‌വദിക്കേണ്ട. ലേഖനത്തിലേക്ക് നേരിട്ട് അങ്ങ് എഴുതി തുടങ്ങിയാൽ മതി.--ഷിജു അലക്സ് 19:19, 4 ഏപ്രിൽ 2008 (UTC)[മറുപടി]


- ഷിജു പറയുന്നത് കേട്ടാൽ തോന്നും ഞാൻ ലേഖനം പൂർണ്ണമായി എന്ന് പറഞ്ഞുവെന്നും ഷിജു അല്ലാന്നു പറഞ്ഞു എന്നും അത് തെളിയിക്കനുള്ള തത്രപ്പാട ഇവിടെ നടക്കുന്നതെല്ലാം എന്നുമാണോ? സംവാദം എന്തിനാണെന്ന് മുകളിൽ നിന്ന് ഒന്ന് വായിച്ച് നോക്ക് അപ്പോൾ ആകെ തുക കിട്ടും.അറബിയിൽ ഡെഫിനിഷൻ എഴുതിയത് ഞാന്നല്ല-- നീലമാങ്ങ ♥♥✉  19:29, 4 ഏപ്രിൽ 2008 (UTC)[മറുപടി]

കാഫിർ അല്ലാതെ ആരുണ്ട്?

[തിരുത്തുക]

പാക്കിസ്ഥാൻ രൂപം കൊണ്ട് അധികം കഴിയുന്നതിനു മുൻപ്, 1953-ൽ, അഹമ്മദീയ മുസ്ലിങ്ങൾ എന്ന വിഭാഗത്തെ കാഫിറിങ്ങൾ ആയി പ്രഖ്യാപിക്കണമെന്ന ചില യാഥാസ്ഥികരുടെ ആവശ്യം വലിയ പ്രക്ഷോഭണത്തിലും ലഹളയിലും ഒക്കെ കലാശിച്ചതിനെത്തുടർന്ന്, പാക്കിസ്ഥാൻ സർക്കാർ,രണ്ടു പ്രഗത്ഭ ന്യായാധിപന്മാരടങ്ങുന്ന ഒരു കമ്മീഷനെ പ്രശ്നം പഠിക്കാൻ നിയമിച്ചു. അവരുടെ റിപ്പോർട്ട് മുനീർ കമ്മീഷൻ റിപ്പോർട്ട് എന്ന പേരിൽ അത് പ്രസിദ്ധമാണ്. ഓരോ വിഭാഗത്തിലേയും യാഥാസ്ഥിതികരുടെ ആവശ്യം അനുസരിച്ച് പോവുകയാണെങ്കിൽ, രാജ്യത്തെ മുഴുവൻ മനുഷ്യരേയും കാഫിറിങ്ങൾ ആയി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ആ റിപ്പോർട്ടിൽ പറഞ്ഞത്. http://www.chowk.com/articles/7753. അഹമ്മദീയരെ എതിർന്നവരോടുള്ള ഭയം മൂലം, നൊബേൽ സമ്മാനം കിട്ടിയ ഒരേയൊരു പാക്കിസ്ഥാനിയായ ഡോക്ടർ അബ്ദുസ് സലാം എന്ന പ്രഖ്യാത Physicist-നെ പാക്കിസ്താൻ സർക്കാരിനു ബഹുമാനിക്കാൻ പോലും കഴിഞ്ഞില്ല. അദ്ദേഹം അഹമ്മദീയ വിഭാഗത്തിൽ പെട്ടവനായിരുന്നു.Georgekutty 19:16, 4 ഏപ്രിൽ 2008 (UTC)[മറുപടി]

ഇത്രയും ആധികാരികമായ ഈ ഭാഗം ലേഖനത്തിൽ തന്നെ ചേർക്കാമല്ലോ?--അനൂപൻ 19:24, 4 ഏപ്രിൽ 2008 (UTC)[മറുപടി]

അഹമ്മദീയർ മുസ്ലിം വിഭാഗമല്ല കാരണം ഇസ്ലാമിന്റ്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിൽ ഒന്നായ മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തിൽ വിശ്വസിക്കുന്നില്ല മുസ്ലിം വിഭാഗം എന്ന ഭാഗം മാറ്റേൺറ്റതാണ്.— ഈ തിരുത്തൽ നടത്തിയത് Shahadath (സംവാദംസംഭാവനകൾ)

ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ പേര് Ahmadiyya Muslim Community എന്നാണ്. http://en.wikipedia.org/wiki/Ahmadiyya_Muslim_Community അതിനെ പിന്തുടർന്ന് "അഹമ്മദീയർ എന്ന മുസ്ലിം വിഭാഗത്തെ" എന്നഴുതിയിരുന്നത് "അഹമ്മദീയ മുസ്ലിംങ്ങൾ എന്ന വിഭാഗത്തെ" എന്നാക്കിയിട്ടുണ്ട്. ആങ്ങനെയാകുമ്പോൾ, അവർ മുസ്ലിങ്ങൾ ആണെന്നത്, ലേഖനത്തിന്റെ നിലപാട് എന്നതിന് പകരം അവരുടെ നിലപാട് അല്ലെങ്കിൽ self-perception ആണ് എന്നായിക്കൊള്ളുമല്ലോ. വസ്തുത അതായിരിക്കേ, അതിൽ എതിർപ്പുണ്ടാകേണ്ട കാര്യവുമില്ല.Georgekutty 09:52, 7 ഏപ്രിൽ 2008 (UTC)[മറുപടി]


അപ്പോ അഹമ്മദീയ മുസ്ലീംങ്ങൾ കാഫിറാണോ? മുഹമ്മദിന്റെ അന്ത്യപ്രവാചകത്തിൽ വിശ്വസിക്കുക എന്നതാണോ മുസ്ലിം ആവാനുള്ള മാനദണ്ഡം. പക്ഷെ ഇസ്ലാം എന്ന ലേഖനത്തിൽ പറയുന്ന 6 കാര്യങ്ങളിൽ അങ്ങനെ ഒരു നിബന്ധന ഇല്ലല്ലോ. 6 കാര്യങ്ങൾ ഇവയാണ്‌.

  1. ദൈവം ഏകനാണെന്ന വിശ്വാസം.
  2. ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക.
  3. ദൈവത്തിന്റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക.
  4. ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം.
  5. അന്ത്യദിനത്തിൽ വിശ്വസിക്കുക.
  6. ദൈവീക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക.

ഇതിൽ മുഹമ്മദ് അന്ത്യ പ്രവാചകൻ ആണ്‌ എന്നു വിശ്വസിക്കണം എന്നു പറഞ്ഞിട്ടില്ല. പിന്നെ എന്തു അടിസ്ഥാനത്തിലാണു അഹമ്മദീയർ മുസ്ലീം അല്ല എന്നു പറയുന്നത്. ഇനി അവർ കാഫിറും ആണോ?

ഇതു മുന്നേ പറഞ്ഞ പോലെ നമ്മുടെ ഗ്രൂപ്പിൽ പെടാത്തവർ ഒക്കെ കാഫിർ ആണ്‌ എന്ന തലത്തിലുള്ള നിർ‌വചനം ആണോ? --ഷിജു അലക്സ് 10:06, 7 ഏപ്രിൽ 2008 (UTC)[മറുപടി]

ഇതിന് മറുപടി പറയേണ്ടത് മുകളിൽ, ഒപ്പിടാതെയാണെങ്കിലും,മാറ്റം ആവശ്യപ്പെട്ട ആളാണ്. മാറ്റം നടത്തിയതിലൂടെ ഏതെങ്കിലും നിലപാടിനെ support ചെയ്യുകയല്ല ഞാൻ ചെയ്തത്. അതുമല്ല, വേറൊരു ലേഖനത്തിന്റെ സം‌വാദത്തിൽ ഒരു സുഹൃത്ത് എഴുതിയതുപോലെ, ഇക്കാര്യത്തിൽ വിഷയലമ്പടത്ത്വവും എനിക്കില്ല.Georgekutty 10:28, 7 ഏപ്രിൽ 2008 (UTC)[മറുപടി]

മുഹമ്മദ് അന്ത്യ പ്രവാചകൻ ആണെന്നു വിശ്വസിക്കണം എന്നു പറയുന്ന ഭാഗം ഈ താളുകളിൽ (ഇസ്‌ലാം‍, ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ, ശഹാദ) കാണാം. --സാദിക്ക്‌ ഖാലിദ്‌ 16:50, 7 ഏപ്രിൽ 2008 (UTC)[മറുപടി]

താളിൽ നിന്നും

[തിരുത്തുക]

കാഫിർ

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അർഥമുള്ള 'കഫറ' എന്ന പദത്തിൽ നിന്നാണ് 'കാഫിർ' ഉണടായത്. അതിനാൽ 'മറച്ചുവെക്കുന്നവൻ' എന്നാണ് കാഫിർ എന്ന പദത്തിന്റെ അർഥം. വിത്ത് മറച്ചുവെക്കുന്നവൻ എന്ന നിലയിൽ കർഷകനെ കാഫിർ എന്ന് വിശേഷിപ്പിക്കാം. വിശുദ്ധ ഖുർആൻ തന്നെ കർഷകരെക്കുറിച്ച് കാഫിറുകൾ (കുഫ്ഫാർ) എന്ന് പ്രയോഗിച്ചിട്ടുണട്: "അറിയുക: ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം പെരുമനടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും ദുരഭിമാനം കാണിക്കലും മാത്രമത്രെ. ഒരു മഴ പോലെ. അതു മൂലമുണടാകുന്ന ചെടികൾ 'കാഫിറു'കളെ വിസ്മയിപ്പിക്കുന്നു. പിന്നീട് അതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞളിച്ചതായി നിനക്കു കാണാം. പിന്നീട് അത് തുരുമ്പായിത്തീരുന്നു (57: 20). ഇവിടെ 'കാഫിറു'കളെന്നതിന്റെ വിവക്ഷ കർഷകരാണെന്നത് സുസമ്മതവും സുവിദിതവുമത്രെ. സത്യവും അസത്യവും വന്നെത്തിയ ശേഷം സത്യത്തെ ബോധപൂർവം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിർ. 'നന്ദികെട്ടവൻ' എന്ന അർഥത്തിലും ഖുർആൻ ഈ പദം പ്രയോഗിച്ചിട്ടുണട്. "അതിനാൽ നിങ്ങൾ എന്നെ സ്മരിക്കുക. എന്നോട് നന്ദിയുള്ളവരായിരിക്കുക. നന്ദികെട്ടവർ(കാഫിറുകൾ) ആവാതിരിക്കുക(2: 152). തനിക്കു ലഭിച്ച ഉപകാരങ്ങളും ഔദാര്യങ്ങളും മറച്ചുവെക്കലാണല്ലോ നന്ദികേട്. അതിനാൽ 'മറച്ചുവെക്കുക' എന്നതിൽനിന്നുതന്നെയാണ് നന്ദികേട് എന്ന അർഥവും സിദ്ധിച്ചത്. എന്നാൽ, 'സത്യത്തെ നിഷേധിച്ചവരും അവിശ്വസിച്ചവരും' എന്ന അർഥത്തിലാണ് കാഫിറുകൾ എന്ന പദം കൂടുതലും പ്രയോഗിച്ചിട്ടുള്ളത്. ഖുർആനിൽ 'കഫറ'യും 'കാഫിറു'മായി ബന്ധപ്പെട്ട പദങ്ങൾ അഞ്ഞൂറോളം സ്ഥലങ്ങളിൽ വന്നിട്ടുണട്. അവയിലൊരിടത്തുപോലും അമുസ്ലിം എന്ന അർഥത്തിൽ അത് പ്രയോഗിച്ചിട്ടില്ല. മനുഷ്യനെയും അവൻ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെയും അവൻ നൽകിയ സന്ദേശത്തെയും നിഷേധിക്കുന്നവനാണ് കാഫിർ. അവൻ പരമമായ സത്യത്തെ നിഷേധിക്കുന്നവനത്രെ. മനുഷ്യന് ജീവനും ജീവിതവും ജീവിത വിഭവങ്ങളും നൽകിയ സ്രഷ്ടാവിൽ വിശ്വസിച്ച് അവന്റെ ഔദാര്യങ്ങൾക്ക് നന്ദി കാണിക്കാത്തവനെന്ന നിലയിലും അവൻ കാഫിർ തന്നെ. സത്യം വന്നെത്തിയിട്ടും അതംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാതെ മറച്ചുവെക്കുന്നവനെന്ന നിലയിലും അത്തരക്കാർ കാഫിറുകളാണ്. സത്യം വന്നെത്തുകയും മനസ്സിലാക്കുകയും ചെയ്യാത്തവർ അതിനെ മറച്ചുവെക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ലല്ലോ. കാഫിർ എന്ന പദം സംബോധനക്കുള്ള പേരെന്ന നിലയിലല്ല ഖുർആൻ പ്രയോഗിച്ചത്. പരിഹസിക്കാനോ ശകാരിക്കാനോ അധിക്ഷേപിക്കാനോ വേണടിയുമല്ല. മറിച്ച്, ഒരവസ്ഥയെ വിശദീകരിക്കാനും അതിന്റെ പരിണതി അറിയിക്കാനുമാണ്. അതിനാൽ, ഖുർആൻ ആരാണ് കാഫിർ എന്ന് വിശദീകരിക്കുന്നു: "അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാർക്കുമിടയിൽ വിവേചനം കൽപിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങൾ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയിൽ മറ്റൊരു മാർഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണടല്ലോ. അറിയുക: അവർ തന്നെയാണ് യഥാർഥ സത്യനിഷേധികൾ. അത്തരം സത്യനിഷേധികൾക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണട്. (4: 150,151). ഖുർആനിൽ ഒരിടത്തുമാത്രമേ ഭൂമിയിലെ കാഫിറുകളെ സംബോധന ചെയ്യുന്നുള്ളൂ; സൂറ അൽകാഫിറൂനിൽ. തീർത്തും പ്രത്യേകമായ പശ്ചാത്തലത്തിൽ പ്രവാചകനോടുള്ള നിർദേശത്തിന്റെ ഭാഗമാണത്. ഇസ്ലാമിക പ്രബോധനത്തിനെതിരെ മക്കയിലെ ഖുറൈശിക്കൂട്ടം എതിർപ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. മർദനത്തിന്റെ സമ്മർദത്തിൽ പ്രവാചകനും അനുചരന്മാരും തങ്ങളുടെ നിർദേശങ്ങൾക്കു വഴങ്ങുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അങ്ങനെ അവർ പലവിധ നിർദേശങ്ങളും പ്രവാചകന്റെ മുമ്പിൽ സമർപ്പിച്ചു. അവയിലൊന്ന് ഇതായിരുന്നു: "മക്കയിലെ ഏറ്റവും വലിയ സമ്പന്നനാകാൻ മാത്രമുള്ള സ്വത്ത് ഞങ്ങൾ താങ്കൾക്കു തരാം. ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചുതരാം. ഞങ്ങൾ താങ്കളെ പിന്തുടരാനും സന്നദ്ധമാണ്; താങ്കൾ ഞങ്ങളുടെ ഒരു ഉപാധി മാത്രം സ്വീകരിച്ചാൽ മതി: ഞങ്ങളുടെ ദൈവങ്ങളെ വിമർശിക്കരുത്. താങ്കൾക്ക് ഇതു സ്വീകാര്യമല്ലെങ്കിൽ ഞങ്ങൾക്കും താങ്കൾക്കും ഗുണകരമായ മറ്റൊരു നിർദേശം ഉന്നയിക്കാം. പ്രവാചകൻ ചോദിച്ചു: "അതെന്താണ്? അവർ പറഞ്ഞു: "ഒരു കൊല്ലം താങ്കൾ ഞങ്ങളുടെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങൾ താങ്കളുടെ ദൈവത്തെ ആരാധിക്കാം (ഇബ്നുജരീർ, ഇബ്നു അബീഹാതിം, ത്വബ്റാനി). ഇതിനുള്ള ദൈവിക പ്രതികരണമായാണ് പ്രസ്തുത അധ്യായം അവതീർണമായത്. അതിനാലിത് പൊതുവായ സംബോധനയോ പ്രബോധിതരോടുള്ള സംബോധനയോ അല്ല, തീർത്തും നിരർഥകമായ സന്ധിനിർദേശങ്ങളോടുള്ള നിരാസപരമായ വിടപറയലിന്റെ വേളയിലെ സംബോധനയാണ്. സത്യപ്രബോധനം നടത്തേണട ആവശ്യമില്ലാത്ത വിധം സത്യനിഷേധത്തിൽ മൂടുറച്ചുപോയവർ മാത്രമേ 'കാഫിറുകളേ' എന്ന സംബോധനക്ക് അർഹരാകുന്നുള്ളൂ എന്ന് വിശുദ്ധ ഖുർആൻ പരിശോധിക്കുമ്പോൾ ആർക്കും ബോധ്യപ്പെടും. അതുകൊണടുതന്നെ ഖുർആൻ ഒരിടത്തുപോലും അമുസ്ലിംകളെ 'കാഫിറുകൾ' എന്ന് സംബോധന ചെയ്തിട്ടില്ല. പൊതുസമൂഹത്തെ സംബോധന ചെയ്യാനും പരിചയപ്പെടുത്താനും ഖുർആൻ സ്വീകരിച്ച പദം 'ജനങ്ങൾ', 'മനുഷ്യർ' എന്നൊക്കെ അർഥമുള്ള 'അന്നാസ്' എന്നതാണ്. വിശുദ്ധ ഖുർആനിലെ കാഫിറുകളെ സംബന്ധിച്ച പരാമർശങ്ങളെല്ലാം അവർ ആരെന്ന് വിശദീകരിക്കാനും അവരുടെ സമീപനം വ്യക്തമാക്കാനും അവരോട് സ്വീകരിക്കേണട നയം പഠിപ്പിക്കാനും ഈ ലോകത്തും പരലോകത്തുമുള്ള അവരുടെ അവസ്ഥ വരച്ചുകാണിക്കാനുമാണ്. കാഫിറുകൾ പരലോകത്ത് ശിക്ഷാർഹരാണെന്ന് ഖുർആൻ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതോടൊപ്പം സത്യസന്ദേശം ലഭിക്കാത്തവർ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. ദൈവിക സന്മാർഗത്തെ സംബന്ധിച്ച് അറിയാത്തവർ കാഫിറുകളല്ലെന്ന് ഇക്കാര്യവും സംശയാതീതമായി വ്യക്തമാക്കുന്നു. അതുകൊണടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ മുസ്ലിംകൾ കാഫിറുകളെന്ന് വിളിക്കാൻ പാടില്ല. പത്ത് നൂറ്റാണടുമുമ്പ് ഇന്ത്യ സന്ദർശിച്ച് പന്ത്രണടു വർഷം ഇവിടെ താമസിച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ഹിന്ദു ദർശനത്തെയും സംബന്ധിച്ച് 'കിതാബുൽ ഹിന്ദ്' എന്ന ശ്രദ്ധേയമായ ഗ്രന്ഥം രചിച്ച അബൂറയ്യാൻ അൽബിറൂനി അക്കാലത്തുപോലും ഇവിടത്തെ അമുസ്ലിംകളെ 'കാഫിറുകൾ' എന്ന് വിളിച്ചിട്ടില്ല. 'ഹിന്ദുക്കൾ' (അൽഹുനൂദ്) എന്നാണ് വിശേഷിപ്പിക്കുകയും വിളിക്കുകയും ചെയ്തത്. --Anoopan| അനൂപൻ 05:06, 5 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാഫിർ&oldid=4026658" എന്ന താളിൽനിന്ന് ശേഖരിച്ചത്