ശിർക്ക്
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ബഹുദൈവ വിശ്വാസമാണ് ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന് (ഏകദൈവ വിശ്വാസം) വിരുദ്ധമാണിത്. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻ പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന് സ്വർഗ്ഗം നിഷിദ്ധമാണെന്നും[1] നരകത്തിൽ അവൻ സ്ഥിരവാസിയായിരിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.