എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം
ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ് ദി എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം (EI). ഇസ്‌ലാമിക പഠന മേഖലയിൽ ഒരു റഫറൻസ് ഗ്രന്ഥമായി ഇത് പരിഗണിക്കപ്പെടുന്നു[1]. ബ്രിൽ പബ്ലിഷേഴ്സ് ആണ് പ്രസാധനാലയം.
1913 മുതൽ 1938 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പിന്റെ വാള്യങ്ങൾ പ്രസിദ്ധീകരിച്ചു.
1954 മുതൽ 2005 കാലയളവിലാണ് രണ്ടാം പതിപ്പിന്റെ വാള്യങ്ങൾ പ്രസിദ്ധീകൃതമായത്.
2007 മുതൽ മൂന്നാം പതിപ്പ് പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഉള്ളടക്കം
[തിരുത്തുക]ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ EI ശ്രമിച്ചിട്ടുണ്ടെന്ന് ബ്രിൽ അവകാശപ്പെടുന്നുണ്ട്. കാല-ദേശ ഭേദമന്യേ ഇസ്‌ലാമികമായ വ്യക്തികൾ, ഗോത്രങ്ങൾ, ഖിലാഫത്തുകൾ, രാജവംശങ്ങൾ, ശാസ്ത്രം, രാഷ്ട്രീയം, കലകൾ, സ്ഥാപനങ്ങൾ, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, സസ്യങ്ങൾ, ജന്തുജാലങ്ങൾ എന്നിവയെല്ലാം EI ലേഖനങ്ങൾ നൽകുന്നുണ്ട്. അറേബ്യൻ സാമ്രാജ്യങ്ങൾ, ഇറാൻ-മധ്യേഷ്യൻ ഭരണകൂടങ്ങൾ, ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ മുസ്‌ലിം ഭരണം, ഇന്തോനേഷ്യ, ഒട്ടോമൻ സാമ്രാജ്യം തുടങ്ങി ലോകത്ത് നിലനിന്ന ഏതാണ്ടെല്ലാ മുസ്‌ലിം സാന്നിധ്യത്തെ കുറിച്ചും ഇതിൽ വിവരിക്കപ്പെടുന്നു[2].
അവലംബം
[തിരുത്തുക]- ↑ "Encyclopaedia of Islam". Brill Publishers. Archived from the original on 2016-01-11. Retrieved 2016-01-11.
It is the standard international reference for all fields of 'Islam' (Es ist das internationale Standardwerk für alle Bereiche 'des Islams'. Martin Greskowiak, Orientalistische Literaturzeitung, 1990).
- ↑ "Encyclopaedia of Islam". Brill Publishers. Archived from the original on 2016-01-11. Retrieved 2016-01-11.