കവാടം:വൈദ്യശാസ്ത്രം/പഴയ നിങ്ങൾക്കറിയാമോ...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിങ്ങൾക്കറിയാമോ 2018[തിരുത്തുക]

ഡോളി
ഡോളി

....ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ഡോളിയെങ്കിലും ക്ലോണിങ് സാങ്കേതികവിദ്യയിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാർപ് മത്സ്യത്തിനാണ്.

........അമേരിക്കൻ ഐക്യനാടുകളിൽ ജലദോഷം കാരണം വർഷത്തിൽ 7.5 കോടി മുതൽ 10 കോടി വരെ തവണ ആൾക്കാർ ഡോക്ടർമാരെ കാണാൻ പോകുന്നുണ്ട്. ഇത് 770 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്.

......ജപ്പാനിലെ ടൊയാമയിൽ കാഡ്മിയം വിഷബാധമൂലമുണ്ടായ രോഗമാണ്‌ ഇത്തായ് ഇത്തായ്

....കറുത്തമരണകാരിയായ പ്ലേഗ് മൂലം യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾക്കറിയാമോ 2019[തിരുത്തുക]

......മാൻചെള്ളിൽ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. ഇന്ത്യയിൽ വളരെ അപൂർവമാണ്.

......വിശുദ്ധ അന്തോണിയുടെ അഗ്നി (St. Antony's fire) എന്ന് പണ്ടുകാലങ്ങളിൽ എറിസിപ്പെലസ് എന്ന ഈ രോഗം അറിയപ്പെട്ടിരുന്നു.

........പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് ഈ നാമം ഉദ്ഭവിച്ചിരിക്കുന്നത്..

......430 ബി.സിയിൽ പെലോപൊന്നേഷ്യൻ യുദ്ധസമയത്ത് ഏഥൻസിനെ ബാധിച്ച പകർച്ചവ്യാധിയെയാണ്, ഏഥൻസിലെ പ്ലേഗ് എന്നുവിളിക്കുന്നത്.

കൂടുതൽ കൗതുക കാര്യങ്ങൾ...

നിങ്ങൾക്കറിയാമോ 2019[തിരുത്തുക]