Jump to content

കരൺജിത്ത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൺജിത്ത് സിങ്
Personal information
Full name കരൺജിത്ത് സിങ്
Date of birth (1986-01-08) 8 ജനുവരി 1986  (38 വയസ്സ്)
Place of birth Hoshiarpur, പഞ്ചാബ്
Height 1.86 m (6 ft 1 in)[1]
Position(s) Goalkeeper
Club information
Current team
ചെന്നൈയിൻ എഫ് സി
Number 1
Senior career*
Years Team Apps (Gls)
2004–2010 JCT
2010–2016 Salgaocar 70 (0)
2015 → ചെന്നൈയിൻ എഫ് സി (loan) 4 (0)
2016− ചെന്നൈയിൻ എഫ് സി 29 (0)
2017ചെന്നൈ സിറ്റി (loan) 12 (0)
National team
2008–2010 India U23 8 (0)
2010– ഇന്ത്യ 17 (0)
*Club domestic league appearances and goals

ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്

കരൺജിത്ത് സിങ് (ജനനം: ജനുവരി 8, 1986). നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റർസ് എഫ് സിയിൽ ഗോൾ കീപ്പർ ആയി കളിക്കുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

പഞ്ചാബിലെ ഹൊഷിയാർപൂരിൽ 1986 ജനുവരി 8 ന് ആണ് കരൺജിത്ത് സിങ് ജനിച്ചത്.[2] 15 വയസുള്ളപ്പോൾ ഫുട്ബോൾ കളിക്കാൻ തുടങ്ങി. പ്രാദേശിക ടൂർണമെന്റിലൊന്നിൽ വെച് മുൻ ദേശീയ കോച്ച് സുഖ് വിന്ദർ സിങ്ങാണ് അദ്ദേഹത്തെ കണ്ടെത്തിയത് . പിന്നീട് 2004 ൽ അദ്ദേഹം ജെ.സി.ടി. എഫ്.സിയിൽ ചേർന്നു. സിൽചറിൽ (അസം) താമസിക്കുന്ന തുഹിനാ ധർക്കൊപ്പം 2018 ജൂൺ 19 ന് വിവാഹ ജീവിതം ആരംഭിച്ചു.[3]

തൊഴിൽ ജീവിതം

[തിരുത്തുക]

ജെ. സി. ടി.

[തിരുത്തുക]

ആറ് വർഷത്തോളം, 2004 മുതൽ 2010 വരെ ജെസിടി എഫ്സിയിൽ സിംഗ് കളിച്ചു.

സാൽഗോക്കർ

[തിരുത്തുക]

ഐ ലീഗിന്റെ നാലാം സീസണിൽ 2010-11 സീസണിൽ സിംഗ് സാൽഗോക്കർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. സാൽഗോക്കർ ക്ലബ്ബുമായി ഒരു സീസനു ശേഷം, ഗോവൻ ഐ-ലീഗ് ചാമ്പ്യൻഷിപ്പിന് സിംഗ് സഹായിച്ചു.

ഇന്റർനാഷണൽ

[തിരുത്തുക]

2011 ജൂലൈ 23 ന് റെഡ് കാർഡുലഭിച്ച ഗോൾകീപ്പറായ സുബ്രതാ പാലന് പകരം ഇന്ത്യക്കുവേണ്ടി യു.എ.ഇ യെതിരെ ആദ്യമായി കളിച്ചു. 2011 ഡിസംബർ 11 ന് അഫ്ഗാനിസ്ഥാനെ 4-0 ഇന്ത്യ സാഫ് കപ്പ് വിജയം സ്വന്തമാക്കി. ഈ വിജയത്തിൽ സിങ് പങ്ക് ഉണ്ടായിരുന്നു. ഇന്ത്യ ടൂർണമെന്റിൽ എല്ലാ അഞ്ച് മത്സരങ്ങൾക്കും തുടക്കം കുറിച്ചു. ടൂർണമെന്റിൽ രണ്ടു ഗോളുകൾ മാത്രം നേടിയും മൂന്ന് ക്ലീൻ ഷീറ്റ് സിങ് കരസ്ഥമാക്കി. ഫൈനലിൽ സിങ് ഇന്ത്യക്കെതിരെ ഉള്ള അവസരങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് നിർണായക പങ്കുവഹിച്ചു.[4]

അന്തർദേശീയ സ്ഥിതിഗണിതം

[തിരുത്തുക]
2014 മാർച്ച് 5 വരെ[5]
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
വർഷം അപ്പ്‌സ് ഗോൾ
2011 9 0
2012 3 0
2013 3 0
2014 1 0
2015 1 0
മൊത്തം 17 0

ബഹുമതികൾ

[തിരുത്തുക]
ചെന്നൈയിൻ എഫ് സി [6]
  • ഇന്ത്യൻ സൂപ്പർ ലീഗ്: 2015 ചാമ്പ്യൻസ്
  • ഇന്ത്യൻ സൂപ്പർ ലീഗ്: 2017-18 ചാമ്പ്യൻസ്

അന്തർദേശീയ മത്സരങ്ങൾ

[തിരുത്തുക]
ഇന്ത്യ

പുറംതാളുകൾ 

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1]
  2. http://wifa.in/?p=1782
  3. http://wifa.in/?p=1782
  4. http://the-aiff.com/pages/news/index.php?N_Id=2874[പ്രവർത്തിക്കാത്ത കണ്ണി]
  5. കരൺജിത്ത് സിങ് at National-Football-Teams.com
  6. "മൂന്നാം ജയത്തോടെ ചെന്നൈയിൻ രണ്ടാമത്". Mathrubhumi. Archived from the original on 2019-12-21. Retrieved 2018-07-27.
"https://ml.wikipedia.org/w/index.php?title=കരൺജിത്ത്_സിങ്&oldid=4099163" എന്ന താളിൽനിന്ന് ശേഖരിച്ചത്