ഓപ്പൺ ബി. എസ്. ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
OpenBSD
Puffy, the pufferfish mascot of OpenBSD posing in the official logo.
"Free, Functional & Secure"
OpenBSD49-fvwm.png
OpenBSD 4.9 default desktop.
നിർമ്മാതാവ്The OpenBSD Project
ഒ.എസ്. കുടുംബംUnix-like (BSD)
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം1 ഒക്ടോബർ 1996; 24 വർഷങ്ങൾക്ക് മുമ്പ് (1996-10-01)
പാക്കേജ് മാനേജർOpenBSD package tools and ports tree
സപ്പോർട്ട് പ്ലാറ്റ്ഫോംAlpha, x86-64, i386, MIPS64, PowerPC, SPARC 32/64, Zaurus and others
കേർണൽ തരംMonolithic
UserlandBSD
യൂസർ ഇന്റർഫേസ്'Modified pdksh, FVWM 2.2.5 for X11
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
BSD, ISC, ATU,
വെബ് സൈറ്റ്openbsd.org

യുനിക്സ് പോലുള്ള ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഓപ്പൺബിഎസ്ഡി. ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലശാലയിൽ വികസിപ്പിച്ച റിസർച്ച് യൂണിക്സ് രൂപമായ ബെർക്കിലി സോഫ്റ്റ്‌വെയർ ഡിസ്ട്രിബുഷന്റെ പിൻതലമുറയാണ്. തിയൊ ദി റാഡ്റ്റ് എന്ന പദ്ധതി മേധാവി 1995 കളിൽ നെറ്റ് ബി. എസ്സ്. ഡി യിൽ നിന്ന് വേർതിരിച്ചെടുത്തതാണ് ഇത്. ഓപ്പറേറ്റിങ് സിസ്റ്റം പൊലെ തന്നെ ഓപ്പൺ ബി. എസ്. ഡി പ്രോജക്റ്റ് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പാക്കേജുകളായി വളരെ വ്യാപകമായി ലഭ്യമായ PF, OpenSSH and OpenNTPD എന്നീ സബ്സിസ്റ്റങ്ങളുടെ പൊർട്ടബിൾ വകഭേദങ്ങൾ നിർമ്മിക്കുന്നുണ്ട്.

ഈ പ്രോജക്റ്റ് വ്യാപകമായി അറിയപ്പെടുന്നത് രചയിതാക്കളുടെ ഓപ്പൺ-സോഴ്സ് കോഡിലും ഗുണമേന്മയുടെ പ്രമാണം, സുരക്ഷയിലെ ശ്രദ്ധ, കോഡിന്റെ കൃത്യത എന്നിവയിലെ കണിശതയാലാണ്. കാനഡയിലെ ആൽബർട്ടയിലെ കാൽഗറിയിലെ ദി റാഡ്റ്റിന്റെ വീട്ടിലാണ് ഈ പ്രോജക്ടിന്റെ ഏകോപനം ആരംഭിക്കുന്നത്. പഫി എന്നു പേരുള്ള ഒരു പഫർ മൽസ്യമാണ് ഇതിന്റെ ലോഗോയും ഭാഗ്യചിഹ്നവും.

മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇല്ലാത്തതോ ഓപ്പ്ഷണൽ ആയതോ ആയ സുരക്ഷാസവിശേഷതകൾ ഓപ്പൺ ബി. എസ്. ഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ ബഗ്ഗുകൾക്കും സുരക്ഷാപ്രശ്നങ്ങൾക്കും വേണ്ടിയുള്ള രചയിതാക്കളുടെ പരിശോധന നടത്തുന്ന പാരമ്പര്യം ഇതിനുണ്ട്. ഈ പ്രോജക്റ്റ് ലൈസൻസിങ്ങിൽ കർശനമായ നയങ്ങൾ നിലനിർത്തുകയും ഓപ്പൺ സോഴ്സ് ബി. എസ്. ഡി ലൈസൻസും അതിന്റെ മറ്റ് വകഭേദങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. മുൻ കാലങ്ങളിൽ ഇത് വ്യാപകമായ ഒരു ലൈസൻസ് ഓഡിറ്റിങ്ങിലേക്ക് നയിക്കുകയും ലൈസൻസുകളിലെ സ്വീകാര്യമല്ലെന്ന് കണ്ടെത്തുന്ന കോഡുകൾ മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുകയുണ്ടായി.

മറ്റ് ഭൂരിഭാഗം ബി. എസ്. ഡി അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളോടൊപ്പം പോലെതന്നെ ഓപ്പൺ ബി. എസ്. ഡി കേർണൽ യൂസർലാന്റ് എന്നീ പ്രോഗ്രാമുകൾ ഒരു സോഴ്സ്കോഡ് റിപ്പോസിറ്ററിയിൽ ഒന്നിച്ചാണ് വികസിപ്പിച്ചത്. ഓപ്പൺ ബി. എസ് .ഡിയുടെ യൂസർ ലാന്റ് അടിസ്ഥാന യൂണിക്സ് ഉപകരണങ്ങളായ ഷെൽ, കാറ്റ്, പിഎസ് എന്നിവയോടൊപ്പം കൂടുതൽ സങ്കീർണ്ണമായ സേവനങ്ങളായ httpd, OpenSMTPD എന്നിവയിലും വ്യാപിച്ചിരിക്കുന്നു. ബൈനറി പാക്കേജുകളായോ പോർട്ട്സ് ട്രീ ഉപയോഗിച്ച് സോഴ്സിൽ നിന്ന് നിർമ്മിച്ചവയായോ തേർഡ്-പാർട്ടി സോഫ്റ്റ്‌വെയർ ലഭ്യമാണ്.

DEC Alpha, IA-32, MIPS64, Hewlett-Packard PA-RISC, SPARC, SPARC64, x86-64, Apple's PowerPC machines, and the Sharp Zaurus എന്നിവ ഉൾപ്പെടെ അനേകം വ്യത്യസ്ത ഹാർഡ്‌വെയർ പ്ലാറ്റ്ഫോമുകൾക്കു വേണ്ടി ഓപ്പൺ ബി. എസ്. ഡി പ്രോജക്റ്റ് പോർട്ടുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഗ്രന്ഥസുചി[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Guide to Unix എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ബി._എസ്._ഡി&oldid=3386634" എന്ന താളിൽനിന്ന് ശേഖരിച്ചത്