ഓ! ബേബി
ഓ! ബേബി | |
---|---|
സംവിധാനം | ബി. വി. നന്ദിനി റെഡ്ഡി |
രചന | ലക്ഷ്മി ഭൂപാല (ഡയലോഗുകൾ) |
തിരക്കഥ | ബി. വി. നന്ദിനി റെഡ്ഡി |
അഭിനേതാക്കൾ |
|
സംഗീതം | മിക്കി ജെ. മേയർ |
ഛായാഗ്രഹണം | റിച്ചാർഡ് പ്രസാദ് |
ചിത്രസംയോജനം | ജുനൈദ് സിദ്ദിഖ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
ബജറ്റ് | ₹10 കോടി (US$1.6 million) |
സമയദൈർഘ്യം | 161 മിനിറ്റ് |
ആകെ | ₹40 കോടി (US$6.2 million) |
ബി വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 2019 ൽ പുറത്തിറങ്ങിയ തെലുങ്ക് ഭാഷാ ഫാന്റസി കോമഡി ചിത്രമാണ് ഓ! ബേബി. ദക്ഷിണ കൊറിയൻ ചിത്രമായ മിസ് ഗ്രാനിയുടെ റീമേക്കായ ഈ ചിത്രത്തിൽ സമന്താ അക്കിനേനി, നാഗാ ശൗര്യാ, ലക്ഷ്മി, രാജേന്ദ്ര പ്രസാദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1][2] മിക്കി ജെ മേയാരാണ് സംഗീതം നൽകിയത്.[3] ചിത്രത്തിന്റെ പ്രധാന ഫോട്ടോഗ്രാഫി 2018 ഡിസംബറിൽ ആരംഭിച്ചു. സമന്തയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് 2019 ജൂലൈ 5 ന് തീയറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് നല്ല അവലോകനങ്ങൾ ലഭിച്ചു. ജാബുദാനി എന്ന പേരിൽ ഈ ചിത്രത്തിന്റെ റീമേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ് .
പ്ലോട്ട്
[തിരുത്തുക]70 കാരിയായ സാവിത്രി / ബേബി ( ലക്ഷ്മി ) ഒരു കോളേജിൽ കാന്റീൻ നടത്തുന്ന പാചകക്കാരിയാണ്. സാവിത്രിയും അവളുടെ ബാല്യകാല സുഹൃത്തായ ചാന്തിന്റെ (രാജേന്ദ്ര പ്രസാദ്) ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ് കാന്റീൻ. അവളുടെ മകൻ ശേഖർ/നാനി (റാവു രമേശ്) ഈ കോളേജിൽ ഒരു അദ്ധ്യാപകനായിയാണ് പ്രവർത്തിക്കുന്നത്. വളരെ മനോഹരമായ ശബ്ദമുള്ള അവൾക്ക് പാട്ടിനോട് താൽപ്പര്യമുള്ള തൻ്റെ പേരക്കുട്ടിയായ റോക്കിയുടെ (തേജ സജ്ജ) സ്വപ്നങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നു. റോക്കിയുടെ അമ്മയും തന്റെ മരുമകളായ മാധവിയുമായുള്ള (പ്രഗതി) അവളുടെ ബന്ധം നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. മാധവിക്ക് ഹൃദയാഘാതം സംഭവിക്കുകയും ബേബിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ഡോക്ടർമാരും ഇതേ നിർദ്ദേശമാണ് ശേഖറിനോട് കൊടുത്തത്. ഹോസ്പിറ്റലിൽ വെച്ചു ഇത് മനസ്സിലാക്കിയ ബേബി ഹൃദയം തകർന്ന് തന്റെ വീട് വിട്ടിറങ്ങുന്നു. തന്റെ ഈ വിധിയെക്കുറിച്ച് അവൾ ദൈവത്തെ കുറ്റപ്പെടുത്തുന്നു. യാത്രാമധ്യേ റോക്കി തന്റെ ആദ്യ സംഗീത പരിപാടി കാണാൻ അവളെ വിളിക്കുന്നു. അവിടെവെച്ച് ദൈവം (ജഗപതി ബാബു) ഒരു വിശുദ്ധന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ഗണേശന്റെ പ്രതിമ അവൾക്ക് സമ്മാനിക്കുകയും അത് അവളുടെ വിധി മാറ്റുമെന്ന് പറയുകയും ചെയ്യുന്നു. അവൾ അവിടെ ഒരു ഫോട്ടോ സ്റ്റുഡിയോ കാണുകയും, ഒരു നല്ല ഫോട്ടോ ലഭിക്കുമെന്ന പ്രതീക്ഷയോടെ അവിടെ പ്രവേശിക്കുകയും ചെയ്യുന്നു. മരണശേഷം അവളുടെ മനോഹരമായ ഒരു ഫോട്ടോ പത്രത്തിൽ അച്ചടിക്കാൻ അവൾ ആഗ്രഹിക്കുന്നു. അവിടെവെച്ച് മുൻപേ കണ്ട അതേ വ്യക്തി ഫോട്ടോഗ്രാഫറായി പ്രത്യക്ഷപ്പെടുകയും അവളുടെ സൗന്ദര്യം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ചിത്രം എടുത്ത ശേഷം, അതിശയകരമെന്നു പറയട്ടെ, അവൾ 24 വയസ്സുള്ള ഒരു യുവതിയായി (സാമന്ത അക്കിനേനി) മാറുന്നു. അത് നോക്കുമ്പോൾ, ദൈവം വീണ്ടും ഒരു ഹിപ്പിയായി പ്രത്യക്ഷപ്പെടുകയും സന്തോഷവും പ്രബുദ്ധതയും നിറയ്ക്കാനാണ് ഈ പുതിയ ജീവിതം നൽകപ്പെടുന്നതെന്ന് അവളോട് പറയുമ്പോൾ അവൾ പരിഭ്രാന്തരാകുന്നു. അതിനുശേഷം, അവൾ ചാന്തിയുടെ വീട്ടിൽ സ്വാതി എന്ന പേരിൽ ഒരു വാടകക്കാരിയായി നിൽക്കുന്നു. അവിടെ മുതൽ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. അവളുടെ ചെറുമകനായ റോക്കിക്കൊപ്പം ചേർന്ന് അവൾ അവരുടെ ബാൻഡിന്റെ ഭാഗമായി. അതേസമയം, സ്വാതി തന്നെ ബേബിയാണെന്ന് തിരിച്ചറിഞ്ഞ ചന്തി ഓരോ ഘട്ടത്തിലും അവളെ പിന്തുണയ്ക്കുന്നു. അതേസമയം, സംഗീത കമ്പനിയുടെ തലവനായ വിക്രം സ്വാതിയുടെ ശബ്ദം ഇഷ്ടപ്പെടുകയും അവളുടെ ബാൻഡിന് ഒരു റീലാലിറ്റി ഷോയിൽ അവസരം നൽകുകയും ചെയ്യുന്നു. മത്സരത്തിന്റെ ഡി-ഡേ ഫൈനൽ ദിവസം നിർഭാഗ്യവശാൽ റോക്കി ഒരു അപകടത്തിൽ പെടുന്നു. എന്നിട്ടും സ്വാതി പങ്കെടുക്കുകയും തന്റെ കൊച്ചുമകനുവേണ്ടി വിജയം നേടുകയും ചെയ്യുന്നു..സ്വാതി വിക്രമിന് ഒരു കത്തെഴുതുന്നു. അവരുടെ പരിചയത്തെ ഒരു മധുര സ്മരണയായി നിലനിർത്താനും എല്ലായ്പ്പോഴും പുഞ്ചിരിക്കാനും ആ കത്തിൽ പറയുന്നു. ആശുപത്രിയിലെത്തിയ ശേഷം റോക്കിക്ക് എബി-വെ രക്തം ആവശ്യമാണെന്ന് അവൾ അറിയുന്നു. ചാന്തിയും നാനിയും എതിർത്തുവെങ്കിലും അവൾ രക്തം നൽകുകയും വൃദ്ധയായി മാറുകയും ചെയ്യുന്നു. ചിത്രത്തിന്റെ അവസാനം, ചാന്തിയെ ഒരു ചെറുപ്പകാരനായി (അക്കിനേനി നാഗ ചൈതന്യ) പരിവർത്തനം ചെയ്യുന്നതായി ദൈവം കാണിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- 24 വയസുള്ള ബേബി / സ്വാതി ആയി - സാമന്ത അക്കിനേനി
- 70 വയസുള്ള ബേബി / സാവിത്രിയായി - ലക്ഷ്മി
- വിക്രം ആയി നാഗ ശൗര്യ
- പസുപലേറ്റി കനകരാജു / ചാന്തിയായി - രാജേന്ദ്ര പ്രസാദ്
- ബേബിന്റെ മകൻ നാനി / ശേഖർ ആയി - റാവു രമേശ്
- ബേബിയുടെ ചെറുമകനായ റോക്കിയായി - തേജ സജ്ജ
- ഇൻസ്പെക്ടർ ശർമ്മയായി - രാജാ രവീന്ദ്ര
- മാധവിയായി പ്രാഗതി, ബേബിയുടെ മരുമകൾ
- വിക്രമിന്റെ അമ്മയായി - ഐശ്വര്യ
- സുലോചന ആയി - ഉർവ്വശി
- ബേബിയുടെ ചെറുമകളായ ദിവ്യയായി - അനീഷ ദാമ
- വിക്രമിന്റെ സഹായിയായ ജഹ്നവിയായി - സ്നിഗ്ദ
- ചാന്തിയുടെ മകളായ അനസൂയയായി സുനയന
- റോക്കിയുടെ സുഹൃത്തായ അഞ്ജിയായി മിർച്ചി ഹേമന്ത്
- ആസിഫായി ശ്രേയസ് വണ്ണറെ
- ധൻരാജ്
കാമിയോ പ്രത്യക്ഷപ്പെടൽ
[തിരുത്തുക]- ദൈവമായി - ജഗപതി ബാബു
- യുവ ചാന്തിയായി - അക്കിനേനി നാഗ ചൈതന്യ
- ആദിവി ശേഷ് - സാവിത്രിയുടെ ഭർത്താവായി
- സുമ കനകല - ടിവിയിൽ അവതാരകയായി
- ബി വി നന്ദിനി റെഡ്ഡി - ഡോക്ടറായി
നിർമ്മാണം
[തിരുത്തുക]2018 നവംബറിൽ, പേരിടാത്ത സിനിമയുടെ പ്രീ-പ്രൊഡക്ഷൻ കോസ്റ്റ്യൂം സെലക്ഷനുമായി ആരംഭിച്ചു. തുടക്കത്തിൽ "ഓ ബേബി " എന്ന് ടാഗ്‌ലൈൻ ഉപയോഗിച്ച് " യെന്ത സക്ക ഗുണവ ", സാമന്ത അക്കിനേനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, [4] മുഴുവൻ ശീർഷകവും 'ഓ ബേബി! യെന്ത സക്ക ഗുണവ ' എന്നാണ് വെളിപ്പെടുത്തിയത് 2018 ഡിസംബറിൽ സുനിത ടതി,[5] പീപ്പിൾസ് മീഡിയ ഫാക്ടറിയും സുരേഷ് പ്രൊഡക്ഷനും ആണ്. സാമന്തയുടെ സൗന്ദര്യത്തെ വിവരിക്കുന്ന രംഗസ്ഥലം എന്ന തെലുങ്ക് ചിത്രത്തിലെ "യെന്ത സക്ക ഗുണവ" എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ ശീർഷകം രൂപപ്പെട്ടത്.[6][7]
മറ്റ് അഭിനേതാക്കൾ
[തിരുത്തുക]സാമന്തയെ കൂടാതെ റാവു രമേശ്,[8] ലക്ഷ്മി, രാജേന്ദ്ര പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[9][10][11]
ചിത്രീകരണം
[തിരുത്തുക]പ്രധാന ഫോട്ടോഗ്രാഫി 2018 ഡിസംബറിൽ ആരംഭിച്ചു. 2019 മാർച്ച് മധ്യത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ശബ്‌ദട്രാക്ക്
[തിരുത്തുക]ഓ! ബേബി | ||||
---|---|---|---|---|
ശബ്‌ദട്രാക്ക് by മിക്കി ജെ. മേയർ | ||||
Released | 30 ജൂൺ 2019 | |||
Recorded | 2018-2019 | |||
Length | "19:31" | |||
Language | തെലുങ്ക് | |||
Label | ആദിത്യ മ്യൂസിക് | |||
Producer | മിക്കി ജെ. മേയർ | |||
മിക്കി ജെ. മേയർ chronology | ||||
|
മിക്കി ജെ. മേയർ സംഗീതം നൽകി ആദിത്യ മ്യൂസിക് കമ്പനിയിൽ റിലീസ് ചെയ്തു.
Track listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "Oh! Baby" | Anurag Kulkarni | 4:04 | |||||||
2. | "Naalo Maimarapu" | Mohana Bhogaraju | 3:48 | |||||||
3. | "Maha Adhbhutham" | Nutana Mohan | 3:21 | |||||||
4. | "Changubhala" | Nutana Mohan | 4:29 | |||||||
5. | "Aakasham lona" | Nutana Mohan | 3:49 | |||||||
6. | "Anaganaganaga" | Sreerama Chandra | 3:07 | |||||||
ആകെ ദൈർഘ്യം: |
19:31 |
മാർക്കറ്റിംഗും റിലീസും
[തിരുത്തുക]സാമന്ത അക്കിനേനി നായികയായെത്തിയ ഈ ചിത്രത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 മെയ് 21 ന് പുറത്തിറങ്ങി.[12] ചിത്രത്തിന്റെ ടീസർ 25 മെയ് 25 ന് ആണ് പുറത്തിറങ്ങിയത്.[13][14][15] ചിത്രത്തിന്റെ അദ്യോഗിക തിയറ്റർ ട്രെയിലർ ജൂൺ 20 ന് സുരേഷ് പ്രൊഡക്ഷൻസ് പുറത്തിറക്കി. [16]
തമിഴ് ഭാഷയിൽ ഡബ് ചെയ്ത പതിപ്പിനൊപ്പം 2019 ജൂലൈ 5 ന് സിനിമ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുവൈത്തും അമേരിക്കയിലും ജൂലൈ 4 ന് ഒരു ദിവസം മുമ്പ് ഈ ചിത്രം പുറത്തിറങ്ങി. [17]
അവലംബങ്ങൾ
[തിരുത്തുക]- ↑ "ഓ ബേബി റിലീസ്; തിരുപ്പതിയിൽ ദർശനം നടത്തി സമാന്ത". ManoramaOnline. Retrieved 2019-11-02.
- ↑ "സാമന്തയും ലക്ഷ്മിയും ഒന്നിക്കുന്ന 'ഓ ബേബി' ട്രെയിലർ". Malayalam. 2019-06-20. Retrieved 2019-11-02.
- ↑ "Samantha releases a new poster of 'Oh Baby' explaining her character - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-06-03.
- ↑ "Samantha's next titled O Baby!". Sify. 14 December 2018. Archived from the original on 2018-12-15. Retrieved 29 December 2018.
- ↑ "Samantha's Miss Granny shoot commenced". Sify. Archived from the original on 2018-12-30. Retrieved 29 December 2018.
- ↑ Vyas (15 December 2018). "'Rangasthalam' song as Samatha's title". The Hans India. Retrieved 29 December 2018.
- ↑ "Is Samantha's film with Nandini Reddy a remake of Korean flick Miss Granny?". India Today. Chennai. 15 December 2018. Retrieved 29 December 2018.
- ↑ "Rao Ramesh to play Samantha's son in Oh Baby?". Sify. 28 December 2018. Archived from the original on 2018-12-28. Retrieved 29 December 2018.
- ↑ "Samantha Oh Baby First Look | Galli News". Gallinews.Co.In, 2019, http://www.gallinews.co.in/first-look-samantha-in-oh-baby/ Archived 2019-05-18 at the Wayback Machine..
- ↑ Movies, iQlik. "Samantha's Favourite Role Ever Is From 'Oh Baby'". iQlikmovies (in ഇംഗ്ലീഷ്). Retrieved 2019-07-19.
- ↑ 100010509524078 (2019-03-15). "ஓ பேபி படத்தை முடித்த சமந்தா". Maalaimalar (in English). Retrieved 2019-07-19.
{{cite web}}
:|last=
has numeric name (help)CS1 maint: unrecognized language (link) - ↑ "Oh! Baby first look poster: Samantha Akkineni's upbeat avatar is sure to win your heart - check out". Times Now News. 21 May 2019. Retrieved 21 May 2019.
- ↑ Oh Baby teaser out: Samantha promises one hell of a ride. [online] India Today. Available at: https://www.indiatoday.in/movies/regional-cinema/story/oh-baby-teaser-out-samantha-promises-one-hell-of-a-ride-1534637-2019-05-25 [Accessed 27 May 2019].
- ↑ Staff, S. and Staff, S. (2019). ‘Oh Baby’ teaser: Samantha Akkineni is a 20-something with a 70-year-old soul. [online] Scroll.in. Available at: https://scroll.in/reel/924723/oh-baby-teaser-samantha-akkineni-is-a-20-something-with-a-70-year-old-soul [Accessed 27 May 2019].
- ↑ News18. (2019). Samantha Akkineni's Oh Baby Teaser is Cuteness Loaded with Musical Fun, Watch Here. [online] Available at: https://www.news18.com/news/movies/samantha-akkinenis-oh-baby-teaser-is-cuteness-loaded-with-musical-fun-watch-here-2159589.html [Accessed 27 May 2019].
- ↑ "Oh Baby Theatrical Trailer | Samantha Akkineni, Naga Shaurya | Nandini Reddy | Suresh Productions". YouTube. Suresh Productions. 20 June 2019.
- ↑ "Oh Baby... (2019) - Release Info - IMDb". IMDb. 9 July 2019.