ഐഡ നൊഡക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐഡ നൊഡക്ക്
ജനനംIda Tacke
25 February 1896
Lackhausen,[1] Rhine Province, German Empire
മരണം24 സെപ്റ്റംബർ 1978(1978-09-24) (പ്രായം 82)
Bad Neuenahr,[1] Bad Neuenahr-Ahrweiler, Rhineland-Palatinate, West Germany
താമസംജർമ്മനി, ഫ്രാൻസ്,[2] തുർക്കി[2]
പൗരത്വംജർമ്മനി
മേഖലകൾChemist and physicist
സ്ഥാപനങ്ങൾAllgemein Elektrizität Gesellschaft, Berlin; Siemens & Halske, Berlin; Physikalische Technische Reichsanstalt, Berlin; University of Freiburg, University of Strasbourg; Staatliche Forschungs Institut für Geochemie, Bamberg[1]
ബിരുദംTechnical University of Berlin[1]
അറിയപ്പെടുന്നത്റീനിയം, അണുവിഘടനം
പ്രധാന പുരസ്കാരങ്ങൾLiebig Medal
Scheele Medal[1]

ഐഡ നൊഡക്ക് 1934-ൽ അണുവിഘടനത്തെക്കുറിച്ച് ആദ്യമായി ആശയം അവതരിപ്പിച്ച ജർമ്മൻ രസതന്ത്രജ്ഞയും ഭൗതികശാസ്ത്രജ്ഞയുമാണ്.[3] രസതന്ത്രത്തിൽ മൂന്നുപ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട ഇവർ ഭർത്താവായ വാൾട്ടർ നൊഡക്ക് എന്ന രസതന്ത്രജ്ഞനുമായി ചേർന്ന് 75 -ാമത്തെ മൂലകമായ റീനിയം കണ്ടുപിടിച്ചു. [4]

ജീവചരിത്രം[തിരുത്തുക]

1896-ൽ ലാകൗസെനിലെ വെസെൽ ആണ് നൊഡക്ക് ജനിച്ചത്. രസതന്ത്രം പഠിച്ച ജർമ്മനിയിലെ ആദ്യവനിതയായിരുന്നു ഇവർ. 1921 -ൽ നൊഡക്ക് ബർലിനിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൈയർ ആലിഫാറ്റിക് ഫാറ്റിആസിഡ് അൺഹൈഡ്രൈഡ്സ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഈ ഫീൽഡിൽതന്നെ പ്രവർത്തിക്കുകയും ചെയ്തു. ജർമ്മനിയിലെ കെമിക്കൽ ഇൻഡസ്ട്രിയിൽ പ്രൊഫഷണൽ പൊസിഷനിലെത്തിയ ആദ്യ വനിതയായിരുന്നു നൊഡക്ക് .1926-ൽ രസതന്ത്രജ്ഞനായ വാൾട്ടർ നൊഡക്കിനെ വിവാഹം ചെയ്തു.[5] ഒരു വർക്ക് യൂണിറ്റിൽ ("Arbeitsgemeinschaft") വിവാഹത്തിനുമുമ്പും ശേഷവും രണ്ടുപേരും ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്.[6] ഇതുകൂടാതെ നൊഡക്ക് സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റിയിലും പ്രവർത്തിച്ചിരുന്നു.[7]

ഗ്രന്ഥസൂചിക[തിരുത്തുക]

 • Tacke, Ida, and D. Holde. 1921. Über Anhydride höherer aliphatischer Fettesäuren. Berlin, TeH., Diss., 1921. (On higher aliphatic fatty acid anhydrides )
 • Noddack, Walter, Otto Berg, and Ida Tacke. 1925. Zwei neue Elemente der Mangangruppe, Chemischer Teil. [Berlin: In Kommission bei W. de Gruyter]. (Two new elements of the manganese chemical group)
 • Noddack, Ida, and Walter Noddack. 1927. Das Rhenium. Ergebnisse Der Exakten Naturwissenschaften. 6. Bd. (1927) (Rhenium)
 • Noddack, Ida, and Walter Noddack. 1933. Das Rhenium. Leipzig: Leopold Foss. (Rhenium)
 • Noddack, Ida (1934). Über das Element 93. Angewandte Chemie. 47(37): 653-655. (On Element 93).
 • Noddack, Walter, and Ida Noddack. 1937. Aufgaben und Ziele der Geochemie. Freiburger wissenschaftliche Gesellschaft, Hft. 26. Freiburg im Breisgau: H. Speyer, H.F. Schulz. (Tasks and goals of Geochemistry)
 • Noddack, Ida, and Walter Noddack. 1939. Die Häufigkeiten der Schwermetalle in Meerestieren. Arkiv för zoologi, Bd. 32, A, Nr. 4. Stockholm: Almqvist & Wiksell. (The frequency of heavy metals in marine animals)
 • Noddack, Ida. 1942. Entwicklung und Aufbau der chemischen Wissenschaft. Freiburg i.Br: Schulz. (The development and structure of chemical science)

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "Ida Noddack and the missing elements". Education in Chemistry. Royal Society of Chemistry. ശേഖരിച്ചത് 29 January 2018.
 2. 2.0 2.1 "Ida Tacke Noddack". Contributions of 20th Century Women to Physics. UCLA. മൂലതാളിൽ നിന്നും 2013-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-11.
 3. "Tacke, Ida Eva". University of Alabama Astronomy Program. Retrieved 2013-03-11.
 4. Crawford, E. (May 20, 2002). The Nobel Population 1901-1950: A Census of the Nominations and Nominees for the Prizes in Physics and Chemistry. pp. 278, 279, 283, 284, 292, 293, 300, 301.
 5. Gregersen, Erik. "Ida Noddack". Encyclopædia Britannica.
 6. editors. Annette Lykknes, Donald L. Opitz, Brigitte van Tiggelen,, eds. For better or for worse? : collaborative couples in the sciences (1st ed.). [Basel]: Birkhäuser. ISBN 978-3-0348-0285-7.
 7. Nies, Allison. "Ida Tacke and the warfare behind the discovery of fission". Retrieved 1 October 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐഡ_നൊഡക്ക്&oldid=3262396" എന്ന താളിൽനിന്ന് ശേഖരിച്ചത്