Jump to content

ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഏയ്ഞ്ചൽസ് & ഡീമൺസ്
സംവിധാനംRon Howard
നിർമ്മാണംBrian Grazer
Ron Howard
John Calley
തിരക്കഥDavid Koepp
Akiva Goldsman
ആസ്പദമാക്കിയത്Angels & Demons
by Dan Brown
അഭിനേതാക്കൾTom Hanks
Ewan McGregor
Ayelet Zurer
Stellan Skarsgård
Pierfrancesco Favino
Nikolaj Lie Kaas
Armin Mueller-Stahl
സംഗീതംHans Zimmer
ഛായാഗ്രഹണംSalvatore Totino
ചിത്രസംയോജനംDaniel P. Hanley
Mike Hill
സ്റ്റുഡിയോImagine Entertainment
Skylark Productions
Panorama Films
വിതരണംColumbia Pictures
റിലീസിങ് തീയതി
  • മേയ് 14, 2009 (2009-05-14) (Australia)
  • മേയ് 15, 2009 (2009-05-15) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million[1]
സമയദൈർഘ്യം138 minutes
ആകെ$485,930,816[2]

2009ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ സിനിമയാണ് 'ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്'. പ്രസിദ്ധ നോവലിസ്റ്റ്‌ ഡാൻ ബ്രൌണിന്റെ ഹിസ്റ്റോറിക്കൽ ത്രില്ലർ നോവലായ ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് ആണ് അതെ പേരിൽ സിനിമയാക്കിയത്.അക്കിവ ഗോൾഡ്‌സ്മാനും ഡേവിഡ് കോപ്പും ചേർന്ന് രചിച്ച ചിത്രം സംവിധാനം ചെയ്തത് റോൺ ഹോവാർഡാണ്. 2009ൽ ഇറങ്ങിയ ഈ ചിത്രം ദി ഡാവിഞ്ചി കോഡിന്റെ തുടർച്ചയും റോബർട്ട് ലാംഗ്ഡൺ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ പതിപ്പാണ്. എന്നാൽ നോവലിൽ ആദ്യം ഇറങ്ങിയത് ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസും ശേഷം ഇറങ്ങിയതായിരുന്നു ഡാ വിഞ്ചി കോഡ്.റോം, കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ സോണി പിക്ചേഴ്സ് സ്റ്റുഡിയോ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.വത്തിക്കാൻ നഗരവും റോമിലെ ചരിത്രപ്രാധാന്യമർന്ന സ്ഥലങ്ങളും പശ്ചാത്തലമാക്കിയാണ് സിനിമ മുന്നേറുന്നത്. സിനിമയ്ക്കു സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ലോകമെമ്പാടു നിന്നും ചിത്രത്തിന് 486 മില്യൺ ഡോളർ നേടാൻ കഴിഞ്ഞു.

പ്രമേയം

[തിരുത്തുക]

വത്തിക്കാൻ നഗരത്തിന്റെയും കത്തോലിക്കാ സഭയുടെയും തലവനായ മാര്പാപ്പയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ കാണിച്ചാണ് സിനിമയിൽ തുടങ്ങുന്നത്.അതെ സമയം തന്നെ ജനീവയിലെ കണിക പരീക്ഷണശാലയിൽ നിന്നും ഉർജവുമായി ബന്ധപ്പെട്ട ആന്റിമറ്റെർ സൂക്ഷിച്ചിരുന്ന കാനിസ്റ്ററുകളിലൊന്ന് മോഷ്ടിക്കപെടുകയും അതിന്റെ പ്രധാന ശാസ്ത്രജ്ഞൻ ഡോക്ടർ സിൽവാനോ കൊല്ലപ്പെടുന്നു.മാർപാപ്പയുടെ മരണത്തോടെ വത്തിക്കാന്റെ താത്കാലിക നിയന്ത്രണ ചുമതല കാമർലെംഗോ ഏറ്റെടുക്കുന്നു. അദ്ദേഹം ഒരു മുൻ പൈലറ്റ് കൂടിയാണ്.പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് കുടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു.എന്നാൽ ഇല്ലുമിനാറ്റി എന്നാ സംഘടനയിൽ ഉൾപെട്ടയാൾ എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ അടുത്ത പോപ്പ് ആവാൻ സാധ്യതയുള്ള നാല് കർദിനാൾമാരെ തട്ടി കൊണ്ട് പോവുകയും വത്തിക്കാൻ സ്വിസ് ഗാർഡിനു സന്ദേശം അയക്കുകയും ചെയുന്നു.രാത്രി 8 മണി മുതൽ ഓരോ മണിക്കൂറിലുo ഒരു കര്ദിനാൾ എന്ന വിധത്തിൽ ഓരോരുത്തരെയായി കൊല്ലും എന്നുo അർദ്ധരാത്രി 12 മണിക് വത്തിക്കാൻ നഗരത്തെയും നശിപ്പിക്കും എന്നായിരുന്നു സന്ദേശം. നായകനായ അമേരിക്കൻ ചിഹ്നശാസ്ത്രനായ പ്രൊഫസർ റോബർട്ട് ലാങ്‌ഡനെ സഹായിക്കാൻ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നു.ഇല്ലുമിനിറ്റിയെ കുറിച്ച് അദ്ദേഹം പുസ്തകങ്ങളും നിരീക്ഷണങ്ങളും ചെയ്തിരുന്ന വ്യക്തിയാണ് പ്രൊഫസർ ലാങ്ടൺ .ഇല്ലുമിനാറ്റിയുടെ പാത അതായത് പ്രകാശത്തിന്റെ പാതയുടെ നാല് ബലിപീഠങ്ങളിൽ വച്ചായിരിക്കും കർദിനാൾ കൊലപ്പെടുകയെന്നു അദ്ദേഹം അനുമാനിക്കുന്നു.ലാ പുർഗയ്ക് വേണ്ടി അതായത് സഭ ഇല്ല്യൂമിനേറ്റിയിലെ നാല് ജ്ഞാനികളെ നെഞ്ചിൽ സഭയുടെ ചിഹ്നം കുത്തി വെച്ചു കൊന്നതിന്റെ പ്രതികാരമായാണ് ഇപ്പോൾ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം മനസിലാക്കുന്നു.ഇല്യൂമിനേറ്റിയുടെ പാത മണ്ണ്(ഭൂമി), വായു, തീ, വെള്ളം എന്നിവയുമായി ബന്ധപെട്ടതാണ്. ഇതെല്ലാം സൂചിപ്പിക്കുന്ന പള്ളികൾ റോമിൽ തന്നെ ഉള്ളതെന്നും അദ്ദേഹം മനസിലാക്കുന്നു.ഇല്ലുമിനാറ്റിയുടെ പാത കണ്ടുപിടിക്കുന്നതിനായി സ്വിസ് ഗാർഡിന്റെ തലവനായ കമാൻഡർ റിക്ടറിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി ക്മെർലങ്കോ വത്തിക്കാൻ സീക്രട്ട് ആർക്കൈവിലേക്ക് ലാംഗ്ഡണിന് പ്രവേശനം നൽകുന്നു.അവിടെ വെച്ച സഭ നിരോധിച്ചഗലീലിയോയുടെ പുസ്തകത്തിൽ നിന്നും ആദ്യ സൂചനകൾ ലഭിക്കുകയും ചെയുന്നു. അതിനെ പിൻതാങ്ങി അദ്ദേഹം വത്തിക്കാൻ നഗരത്തെയും കര്ദിനാള്മാരെയും രക്ഷിക്കാനും നടത്തുന്ന സാഹസികമായ യാത്രയാണ് കഥയുടെ പശ്ചാത്തലം.വത്തിക്കാനിലെയും റോംമിലെയും ചരിത്ര പ്രാധാന്യമായ പല സ്ഥലങ്ങളുo ചിത്രത്തിൽ കാണാൻ സാധിക്കും.

ബോക്സ് ഓഫീസിൽ

[തിരുത്തുക]

എല്ലാ രാജ്യങ്ങളിലും രണ്ട് ആഴ്ചവരെ ഏയ്ഞ്ചൽസ് ആൻഡ് ഡെമോൺസ് ഒന്നാം സ്ഥാനം നില നിർത്തി."നൈറ്റ് അറ്റ് ദി മ്യൂസിയം: ബാറ്റിൽ ഓഫ് ദി സ്മിത്‌സോണിയൻ" പുറത്തിറങ്ങിയപ്പോൾ 2ആം സ്ഥാനവും.എന്നാൽ ഡാ വിഞ്ചി കോഡ് എന്നാ ആദ്യ സിനിമയുടെ അത്ര കളക്‌ഷൻ ഈ സിനിമയ്ക്കു ലഭിച്ചില്ല, കാരണം സിനിമയ്ക്ക് ആസ്പദമായ നോവൽ അത്ര ജനശ്രദ്ധ ലഭിച്ചിരുന്നില്ല.എന്നാലും ഒരു മാസത്തിനുള്ളിൽ, ഈ ചിത്രം ലോകമെമ്പാടും 478,869,160 ഡോളർ നേടി, ഇത് "ട്രാൻസ്ഫോർമേഴ്‌സ്: റിവഞ്ച് ഓഫ് ദി ഫാളൻ" മറികടക്കുന്നതുവരെ 2009 ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി ഇതു മാറി. സമ്മിശ്ര വിമർശനമാണ് സിനിമയ്ക്കു ലഭിച്ചത്. ചിലർ സിനിമയെ സിനിമയായി കണ്ടപ്പോൾ ചിലർ സിനിമ പലയിടത്തും അതിരുകടന്നു എന്ന് വിമർശിച്ചു. കത്തോലിക്ക സഭയുടെ ഭാഗത്തു നിന്നും ഡാ വിഞ്ചി കോഡിന് ലഭിച്ച അത്ര വലിയ വിമർശനം ഈ സിനിമയ്ക്കു ലഭിച്ചില്ല.വത്തിക്കാൻ ഔദ്യാഗിക പത്രമായ എൽ ഒസ്സെർവറ്റോർ റൊമാനോ ഈ സിനിമയെ "നിരുപദ്രവകരമായ വിനോദം" എന്ന് സിനിമയെ വിശേഷിപ്പിച്ചു.വളരെ പോസറ്റീവ് ആയാണ് സിനിമയെ അവർ സമീപിച്ചത്.ചിത്രം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.അതേസമയം ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പ വത്തിക്കാൻ ചിത്രം ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ബാരിഷ്കാരങ്ങളും വിമർശനങ്ങളും സിനിമയ്ക്കു ജനശ്രദ്ധ നൽകി. സമോവയിൽ കത്തോലിക്ക സഭയെയും വിശ്വാസങ്ങളെയും വിമർശിച്ചത് കൊണ്ട് ഈ സിനിമയെ സെൻസർ ബോർഡ്‌ നിരോധിച്ചു.മുൻപ് ഡാ വിഞ്ചി കോഡും സമോവയിൽ നിരോധിച്ചിരുന്നു. ജനീവയിലെ കണിക പരീക്ഷണശാല CERN അവിടെ എന്താണ് നടക്കുന്നതെന്നും ആന്റിമാറ്റർ എന്താണെന്നും വിശദീകരിക്കാൻ ഒരു വെബ്‌സൈറ്റ് സജ്ജമാക്കി. 2009 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒമ്പതാമത്തെ ചിത്രമാണ് ഏഞ്ചൽസ് ആൻഡ് ഡെമോൺസ്, ലോകമെമ്പാടും ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം സിനിമയ്ക് 485,930,810 ഡോളർ ലഭിച്ചു.

തുടർച്ച

[തിരുത്തുക]

റോബർട്ട് ലാംഗ്ഡൺ സീരീസിലെ മൂന്നാമത്തെ ചിത്രം, റോബർട്ട് ലാംഗ്ഡൺ സീരീസിലെ നാലാമത്തെ പുസ്തകമായ ഇൻഫെർനോയുടെ ചലച്ചിത്രാവിഷ്കാരമാണ് സോണി പിക്ചേഴ്സ് നിർമ്മിച് ഇത് ഒക്ടോബർ 14, 2016 ന് പുറത്തിറങ്ങി,റോൺ ഹോവാർഡ് സംവിധായകനായി, ഡേവിഡ് കോപ്പ് തിരക്കഥയൊരുക്കി, ടോം ഹാങ്ക്സ് റോബർട്ട് ലാംഗ്ഡൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  1. DiOrio, Carl (May 17, 2009). "'Angels & Demons' hauls $48 million". Nielsen Business Media, Inc. The Hollywood Reporter. Archived from the original on 2009-05-21. Retrieved January 11, 2010.
  2. "Angels & Demons (2009)". Box Office Mojo. Archived from the original on 2009-10-10. Retrieved October 28, 2009.