ഡേവിഡ് കൊയെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(David Koepp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് കൊയെപ്പ്
ജനനം (1963-06-09) ജൂൺ 9, 1963  (60 വയസ്സ്)
തൊഴിൽScreenwriter, director
ജീവിതപങ്കാളി(കൾ)Melissa Thomas
കുട്ടികൾ4

അമേരിക്കകാരനായ ഒരു തിരക്കഥാകൃത്താണ് ഡേവിഡ് കൊയെപ്പ് (ജനനം 9 ജൂൺ 1963). യു.എസ് ബോക്സ്ഓഫീസ് പ്രകാരം എക്കാലത്തെയും തിരക്കഥാകൃത്തുക്കളിൽ ഏറ്റവും വിജയിച്ചവരിൽ അഞ്ചാമനാണ് ഡേവിഡ് കൊയെപ്പ്. അദ്ദേഹം എഴുതിയ സിനിമകളിൽനിന്ന്  ആകെ 2.3 ബില്യൺ യു.എസ് ഡോളർ വരുമാനമുണ്ടായിട്ടുണ്ട്[1].

ത്രില്ലർ, ശാസ്ത്രകഥകൾ, തമാശ, ആക്ഷൻ, ഡ്രാമ, ക്രൈം, സൂപ്പർഹീറോ, ഹൊറർ, സാഹസികത, ഫാന്റസി എന്നീ മേഖലകളിലെല്ലാം കൊയെപ്പ് സാമ്പത്തിക ലാഭവും നിരൂപക പ്രശംസയും നേടിയ സിനിമകൾ എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പരക്കെ അറിയപ്പെടുന്ന സിനിമകൾ . ശാസ്ത്രകല്പിത കഥകൾ ജുറാസിക് പാർക്ക് (1993), ലോസ്റ്റ് വേൾഡ് ജുറാസിക് പാർക്ക് (1997), ഇൻഡ്യാനാ ജോൺസ് ആന്റ് ദ കിങ്ഡം ഓഫ് ക്രിസ്റ്റൽ സ്ക്കൾ (2008); ആക്ഷൻ സ്പൈ സിനിമകൾ മിഷൻ ഇംപോസിബിൾ (1996), ജാക് റ്യാൻ : ഷാഡോ സർക്യൂട്ട് (2014); സൂപ്പർഹീറോ സിനിമകൾ സ്പൈഡർമാൻ (2002) ; ശാസ്ത്ര കല്പിത കഥ ഡിസാസ്റ്റർ സിനിമ വാർ ഓഫ് ദ വേൾഡ്സ് (2005); മിസ്റ്ററി ത്രില്ലർ ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (സിനിമ) (2009) ഇവയെല്ലാമാണ്. അദ്ദേഹം ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദ ട്രിഗർ ഇഫക്റ്റ് (1996), സ്റ്റിർ ഓഫ് എക്കോസ് (1999), സീക്രട്ട് വിന്റോ (2004), ഗോസ്റ്റ് ടൗൺ (2008), പ്രീമിയം റഷ് (2012), മോർട്ഡെകായ് (2015) എന്നിവയാണവ.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_കൊയെപ്പ്&oldid=2914912" എന്ന താളിൽനിന്ന് ശേഖരിച്ചത്