ഏതൻസിലെ അക്രോപോളിസ്
37°58′17″N 23°43′34″E / 37.971421°N 23.726166°E
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് [1] |
Area | 3.04, 116.71 ഹെ (327,000, 12,563,000 sq ft) |
Includes | Arrephorion, Athena Promachos, Brauroneion, Eleusinion, Erechtheion, Pandroseion, Pedestal of Agrippa, Propylaea of Athens, Temple of Athena Nike, Temple of Rome and Augustus, പാർഥിനോൺ ക്ഷേത്രം |
മാനദണ്ഡം | i, ii, iii, iv, vi[2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്404 404 |
നിർദ്ദേശാങ്കം | 37°58′17″N 23°43′34″E / 37.971421°N 23.726166°E |
രേഖപ്പെടുത്തിയത് | 1987 (11th വിഭാഗം) |
ഏതൻസിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടനഗരമാണ്(അക്രോപോളിസ്) ഏതൻസിലെ അക്രോപോളിസ്(ഗ്രീൿ: Ακρόπολη Αθηνών; ഇംഗ്ലീഷ്:Acropolis of Athens). ചരിത്രപരമായും വാസ്തുവിദ്യാ പരമായും വളരെയധികം പ്രാധാന്യമുള്ള നിർമിതികൾ ഇവിടെയുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത് അഥീന ദേവിയുടെ ക്ഷേത്രമായ പാർഥിനോൺ ആണ്. അക്രോൺ, പൊളിസ് എന്നീ രണ്ട് ഗ്രീക് പദങ്ങളിൽ നിന്നാണ് അക്രോപോളിസ് എന്ന നാമം ഉണ്ടായത്. അകോൺ എന്നാൽ വക്ക് അല്ലെങ്കിൽ അതിർ എന്നാണ് അർഥം. പൊളിസ് എന്നാൽ നഗരവും.[3] നിരവ്ധി അക്രോപോളിസുകൾ ഗ്രീസിലുണ്ട്. എന്നാൽ ഇവയിലെല്ലാത്തിനും മുന്നിൽനിൽക്കുന്നത് ഏതൻസിലെ അക്രോപൊളിസാണ്.
ബി.സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പെരിക്ലിസ്(Pericles,c. 495 – 429 BC) എന്നയാളാണ് അക്രോപോളിസിലെ നിരവധി കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപിച്ചത്. ക്രിസ്തു വർഷം 1687-ൽ വെനീഷ്യരുടെ ആക്രമണത്തിൽ ഇവിടത്തെ പാർഥിനോണും മറ്റു ചില മന്ദിരങ്ങൾക്കും ക്ഷതം സംഭവിച്ചിരുന്നു.[4]
ചരിത്രം
[തിരുത്തുക]ആദ്യകാല അധിവാസകേന്ദ്രങ്ങൾ
[തിരുത്തുക]ആധുനിക ഏതൻസ് നഗരത്തിൽ, സമുദ്രനിരപ്പിൽനിന്നും 150മീറ്റർ(490 അടി) ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് അക്രോപോളിസ് സ്ഥിതിചെയ്യുന്നത്. 3 ഹെക്ടറോളം(7.4 acres) വിസ്തൃതമാണ് ഈ കോട്ട നഗരം. ആദ്യത്തെ അഥിന്നിയൻ രാജാവായിരുന്ന സെക്രോപസുമായി ബന്ധപ്പെടുത്തി സെക്രോപിയ(Cecropia) എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. നവീനശിലായുഗത്തിന്റെ ആരംഭം മുതൽക്കെ അറ്റിക്ക പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കണക്കാക്കുന്നു.
ഇരുണ്ടയുഗം
[തിരുത്തുക]ആർക്കൈക് അക്രോപൊളിസ്
[തിരുത്തുക]പെരിക്ലിസിന്റെ നാളുകൽ
[തിരുത്തുക]ഹെല്ലെനിസ്റ്റിൿ, റോമൻ നാളുകൾ
[തിരുത്തുക]ഹെല്ലെനിസ്റ്റിൿ, റോമൻ കാലഘട്ടങ്ങളിൽ അക്രോപൊളിസ് പ്രദേശത്തെ നിരവധി മന്ദിരങ്ങളുടെ അറ്റകുറ്റപണികൾ നടന്നിരുന്നു. വിദേശനാടുകളിലെ രാജാക്കന്മാർക്കായുള്ള സ്മാരകങ്ങളും ഈ കാലഘട്ടത്തിൽ നിർമ്മിക്കുകയുണ്ടായി. അവയിൽ ഒന്നാണ് അത്താലിദ് രാജവംശത്തിലെ രാജാക്കന്മാരുടെ സ്മാരകങ്ങൾ. [5]
പുരാവസ്തു ശേഷിപ്പുകൾ
[തിരുത്തുക]അക്രോപോളിസിലെ നിരവധി നിർമിതികൾ മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇന്ന് വളരെ കുറച്ചു മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പ്രൊപിലേ എന്ന കവാടമാണ് അക്രോപോളിസിലെക്കുള്ള പ്രവേശന മാർഗ്ഗം. ഈ കവാടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ടെംബിൾ ഓഫ് അഥീന നൈക്കി. അക്രോപൊളിസിന്റെ ഒരു വക്കിലായി പാർഥിനോൺ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. അഥീന പാർഥനോസ് എന്ന ദേവതയുടെ ക്ഷേത്രമാണ് ഇത്. പാർഥിനോണ് വടക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഇറെക്തിയം. യുവതികളുടെ ശില്പങ്ങളും അതേസമയം തൂണുകളുമായ കാര്യാറ്റിഡുകൾ ഈ ക്ഷേത്രത്തിലാണ് ഉള്ളത്. തിയറ്റർ ഒഫ് ഡയോണിസസിന്റെ അവശേഷിപ്പുകളും അക്രോപൊളിസിൽ കാണാം.[6]
രൂപരേഖ
[തിരുത്തുക]അക്രോപൊളിസിൽ പ്രധാന നിർമിതികളുടെ സ്ഥാനം കാണിക്കുന്ന ഒരു രൂപരേഖയാണ് ഇത്:
- പാർഥിനോൺ
- അഥീനാ ദേവിയുടെ പഴയ ക്ഷേത്രം
- ഇറെക്തിയം
- Statue of Athena Promachos
- Propylaea
- അഥീന നൈക്കിയുടെ ക്ഷേത്രം
- Eleusinion
- Sanctuary of Artemis Brauronia or Brauroneion
- Chalkotheke
- Pandroseion
- Arrephorion
- അഥീന പൊളിയാസിന്റെ അൾത്താര
- Sanctuary of Zeus Polieus
- Sanctuary of Pandion
- Odeon of Herodes Atticus
- Stoa of Eumenes
- Sanctuary of Asclepius or Asclepieion
- തിയറ്റർ ഓഫ് ഡിയോണിസസ് എല്യുതെറിയസ്
- ഒഡിയോൺ ഓഫ് പെരിക്ലിസ്
- ഡിയോണിസസ് തിയറ്റർ
- അഗ്ലുവേറിയോൺ
അക്രോപോളിസ് പുനഃരുദ്ധാരണ പദ്ധതി
[തിരുത്തുക]1975-ലാണ് അക്രോപോളിസ് പുനഃരുദ്ധാരണ പദ്ധതി ആരംഭിച്ചത്. കാലപ്പഴക്കം, മലിനീകരണം, യുദ്ധങ്ങൾ, പ്രകൃതിക്ഷോപങ്ങൾ തുടങ്ങിയവ അക്രോപോളിസിൽ സൃഷ്ടിച്ച തേയ്‌മാനങ്ങളും ബലക്ഷയവും ഇല്ലാതാക്കി പഴയ അവസ്ഥ വീണ്ടെടുക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. കെട്ടിടങ്ങളുടെ ഛിന്നഭിന്നമായ ഭാഗങ്ങൾ കണ്ടെടുക്കുകയും അവ യഥാസ്ഥാനത്ത് ക്രമീകരിക്കുകയും ചെയ്തു. കൂടാതെ എന്നത്തേക്കുമായി ഇല്ലാതായ ഭാഗങ്ങൾ പുനഃസൃഷ്ടിക്കുകയും ചെയ്തു. മൗണ്ട് പെന്റെലിയിൽനിന്നും അക്രോപോളിസിലേതിന് സ്മാനമായ മാർബിളുകൽ കൊണ്ടുവന്നും ഇത്തരം നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നു. ആധുനിക കാലത്തത്തെ സാങ്കേതിക വിദ്യകളും, പുരാതനകാലത്ത നിർമ്മാണരീതികളെകുറിച്ചുള്ള ഗഹനമായ പഠനവും ഇതിനു പിന്നിലുണ്ടായിരുന്നു.
വെനീഷ്യരുടെ ബോംബാക്രമണത്തിൽ ഭൂരിഭാഗവും തകർക്കപ്പെട്ട പാർഥിനോൺ ക്ഷേത്രത്തിലെ തൂൺനിരകൾ ഒട്ടുമിക്കതും പുനഃസ്ഥാപിക്കപ്പെട്ടു. അസ്ഥാനങ്ങളിലായിരുന്നവ യഥാസ്ഥാനങ്ങളിലേക്ക് മാറ്റി. പ്രൊപിലെയുടെ മേൽക്കൂരയും തറയും ഭാഗികമായി പൂർവ്വസ്ഥിതിയിലെത്തിച്ചു. പുതിയ മാർബ്ബിൾ ശിലകൾ ഇതിന് ആവശ്യമായി വന്നിരുന്നു.[7]
സാംസ്കാരിക പ്രാധാന്യം
[തിരുത്തുക]ഓരോ നാലു വർഷം കൂടുമ്പോഴും പാൻഅഥീനിയന്മാർ പാനഥീനിയെ എന്ന ആഘോഷം സംഘടിപ്പിച്ച് വന്നിരുന്നു. പുരാതന ഒളിമ്പിക് മത്സരങ്ങൾക്ക് സ്മാനമായിരുന്നു ഇത്. ഈ അഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽനിന്നും ആരംഭിക്കുന്ന ഒരു ഘോഷയാത്ര അക്രോപൊളിസിൽ വന്ന് സമാപിച്ചിരുന്നു.[8] പൗരാണിക ഗ്രീസിന്റെ പ്രതീകമായാണ് പാർഥിനോൺ ക്ഷേത്രത്തെ കണക്കാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ https://deu.archinform.net/index.htm, https://fra.archinform.net/index.htm, https://spa.archinform.net/index.htm, https://ita.archinform.net/index.htm archINFORM, OCLC 45382278, retrieved 30 ജൂലൈ 2018
{{citation}}
: Check|url=
value (help), Wikidata Q265049 - ↑ http://whc.unesco.org/en/list/404.
{{cite web}}
: Missing or empty|title=
(help) - ↑ acro-. (n.d.). In Greek, Acropolis means "Highest City". The American Heritage Dictionary of the English Language, Fourth Edition. Retrieved September 29, 2008, from Dictionary.com website: Quote: "[From Greek akros, extreme; see ak- in Indo-European roots.]"
- ↑ നിക്കോളാസ് റീവീസ് ആൻഡ് ഡൈഫ്രി വില്ല്യംസ്, "പാർഥിനോൺ നാശത്തിൽ" Archived 2009-08-06 at the Wayback Machine., ബ്രിട്ടീഷ് മ്യൂസിയം മാഗസിൻ 57 (spring/summer 2007), pp. 36-38. Retrieved 2 December 2012.
- ↑ Travlos, John, Pictorial Dictionary of Ancient Athens, London: Thames and Hudson, 1971. p.54.
- ↑ ഇവാൻ ഹാദിംഗ്ഹാം, "പാർഥിനോണിലെ നിഗൂഢതകളുടെ ചുരുളഴിയുന്നു" Archived 2013-11-04 at the Wayback Machine., സ്മിത്ത്സോഡിയൻ മാഗസിൻ, ഫെബ്രുവരി2008. Retrieved 9 ഫെബ്രുവരി 2013.
- ↑ Fani Mallouchou-Tufano, " ഏതൻസിലെ അക്രോപോളിസിന്റെ പുനഃരുദ്ധാരണം" Archived 2012-12-02 at the Wayback Machine., മിഷിഗൻ സർവ്വകലാശാല. Retrieved 9 ഫെബ്രുവരി 2013.
- ↑ "Panathenaic Festical". Archived from the original on 2012-04-27. Retrieved 2013-09-10.