ഏജന്റ് വിനോദ് (2012 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏജന്റ് വിനോദ്
Theatrical release poster
സംവിധാനംശ്രീറാം രാഘവൻ
നിർമ്മാണംസെയ്ഫ് അലി ഖാൻ
ദിനേശ് വിജൻ
വിതരണംIlluminati Films
ഇറോസ് എൻറർടെയ്ൻമെൻറ്
ദൈർഘ്യം152 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷഹിന്ദി

ശ്രീറാം രാഘവൻ സംവിധാനം ചെയ്ത് 2012 -ൽ ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ചിത്രമാണ് ഏജന്റ് വിനോദ്. ശ്രീറാം രാഘവനും അരിജിത് ബിശ്വാസും ചേർന്നാണ് രചന, കൂടാതെ സെയ്ഫ് അലി ഖാനും കരീന കപൂറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു . [1]

കഥാസംഗ്രഹം[തിരുത്തുക]

പാകിസ്താനിലെ ഒരു മരുഭൂമിയിൽ, പാക്കിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥന്റെ പിടിയിലകപ്പെട്ട ഏജെൻറ് വിനോദ് (സെയ്ഫ് അലി ഖാൻ ) എന്ന റോ ഏജന്റിനെ സഹപ്രവർത്തകൻ രാജൻ (രവി കിഷൻ) രക്ഷിച്ചു. റഷ്യയിൽ/ഉസ്ബെക്കിസ്ഥാനിൽ, ഒരു മുൻ കെജിബി ഉദ്യോഗസ്ഥൻ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കേപ് ടൗണിൽ, ഒരു കൂട്ടം അന്താരാഷ്ട്ര ബിസിനസ്സ് വ്യവസായികൾ മരിച്ച കെജിബി ഉദ്യോഗസ്ഥന്റെ പക്കൽ ഒരു ന്യൂക്ലിയർ സ്യൂട്ട്കേസ് ബോംബ് ഉണ്ടെന്ന ഒരു കിംവദന്തി ചർച്ച ചെയ്യുന്നു. മോസ്കോയിൽ, ഇന്ത്യയ്ക്ക് ഒരു കോഡ് റെഡ് സന്ദേശം അയയ്ക്കാൻ ശ്രമിക്കുന്നതിനിടെ മേജർ രാജൻ (രവി കിഷൻ) വെടിയേറ്റ് വെടിയേറ്റുമരിച്ചു.

ഇന്ത്യയിൽ, RAW യുടെ തലവൻ 242 എന്ന നമ്പർ അടങ്ങിയ അപൂർണ്ണമായ സന്ദേശം കാണുന്നു. ഏജന്റ് വിനോദ് തന്റെ സഹപ്രവർത്തകനായ മേജർ രാജൻ കൊല്ലപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി രഹസ്യ ദൗത്യം ഏറ്റെടുക്കുന്നു. വിവിധ വഴിത്തിരിവുകൾ ഏജന്റ് വിനോദിനെ ലോകമെമ്പാടും പല സ്ഥലങ്ങളിലേക്ക് നയിക്കുന്നു. മൊറോക്കോ, ലാത്വിയ, കറാച്ചി, ഡൽഹി എന്നിങ്ങനെ ഒടുവിൽ ലണ്ടനിലേക്കും അന്വേഷണം നീളുന്നു. വിപുലമായ അന്വേഷണത്തിന് ഒടുവിൽ ഏജെൻറ് വിനോദ് രഹസ്യം കണ്ടെത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • ഏജന്റ് വിനോദ് ആയി സെയ്ഫ് അലി ഖാൻ
  • ഇറാം പർവീൺ ബിലാൽ / റൂബി മെൻഡസ് ആയി കരീന കപൂർ
  • കേണലായി ആദിൽ ഹുസൈൻ
  • മേജർ രാജനായി രവി കിഷൻ
  • ഡേവിഡ് കസാൻ ആയി പ്രേം ചോപ്ര
  • അബു സെയ്ദ് നാസറായി രാം കപൂർ (മരിച്ചു)
  • സക്കീർ ഹുസൈൻ
  • റോ ചീഫ് ഹസൻ നവാസ് ആയി ബിപി സിംഗ്
  • കേണൽ ഹുസഫ ലോഖയായി ഷഹബാസ് ഖാൻ
  • തെഹ്മൂർ പാഷയായി ഗുൽഷൻ ഗ്രോവർ
  • സർ ജഗദിശ്വര് മെത്ല ആയി ധ്രിതിമന് ഛതെര്ജി
  • ഐഎസ്ഐ മേധാവി ഇഫ്തേക്കർ അഹമ്മദായി രജത് കപൂർ
  • ജിമ്മിയായി അൻഷുമാൻ അജയ് സിംഗ്
  • ആരിഫ് സക്കറിയ ചാവേറായി
  • വാസിലിസ പെറ്റിന ദുരൂഹ പെൺകുട്ടിയായി
  • കെ സി ശങ്കർ
  • ടാറ്റിയാന റെൻകോ ആയി എലീന കസാൻ

നിർമാണം[തിരുത്തുക]

ഏജന്റ് വിനോദ് , ശ്രീറാം രാഘവന്റെ അഭിപ്രായത്തിൽ, 1977 -ലെ ഇതേ പേരിലുള്ള(ഏജന്റ് വിനോദ് ) ആക്ഷൻ ചിത്രത്തിന്റെ റീമേക്കല്ല . [2] ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഏജന്റ് വിനോദിനെ 'ആക്ഷൻ പീസുകളും ത്രില്ലുകളും കഥാപാത്രങ്ങളും നിറഞ്ഞ ഒരു റിയലിസ്റ്റിക് സിനിമ' എന്ന് വിശേഷിപ്പിച്ചു. [2] ഔദ്യോഗികമായി ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചതായി 2010 മേയ് 30 -ന് സംവിധായകൻ അറിയിച്ചു.

സംവിധായകൻ ശ്രീറാം രാഘവൻ മുൻപ് ഒരു ചലച്ചിത്രോൽസവത്തിൽ കണ്ടുമുട്ടിയ ഒരു പാകിസ്താനി ചലച്ചിത്ര നിർമ്മാതാവ് ഇറാം പർവീൺ ബിലാൽ ആയിരുന്നു കരീനയുടെ പേരിന്റെ പ്രചോദനം.

സംഗീതം[തിരുത്തുക]

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രീതം ആണ്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ദിൽ മേരാ മുഫ്ത് കാ യുടെ പതിപ്പ് ശബ്ദട്രാക്കിൽ ലഭ്യമല്ല. ഗോവിന്ദ് ബോലോ ഗോപാൽ ബോലോ എന്ന സിനിമയിൽ കണ്ട ടൈറ്റിൽ സോംഗും ശബ്ദട്രാക്കിൽ ലഭ്യമല്ല. ടി-സീരീസ് 2012 മാർച്ച് 29-ന് "പൊതു ആവശ്യം" മുൻനിർത്തി, YouTube- ൽ അപ്‌ലോഡ് ചെയ്തു. [3]

പ്രകാശനം[തിരുത്തുക]

2012 മാർച്ച് 23 നാണ് ചിത്രം റിലീസ് ചെയ്തത്. പാക്കിസ്ഥാനിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസർസ്, റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, പാകിസ്താനിലെ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് സംബന്ധിച്ച വിവിധ വിവാദ പരാമർശങ്ങൾ അടങ്ങിയതിന് ചിത്രം നിരോധിച്ചു.

പൊതു പ്രതികരണം[തിരുത്തുക]

ഇന്ത്യൻ പ്രേക്ഷകരിൽ ഭൂരിഭാഗവും സെയ്ഫ് അലി ഖാനെയും കരീന കപൂർ ഖാന്റെ പ്രകടനത്തെയും പ്രശംസിച്ചൂ, എന്നാൽ സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്, നിലവിൽ IMDb- ൽശരാശരി 5.2 റേറ്റിംഗ് ഉണ്ട്. [4]

ബോക്സ് ഓഫീസ്[തിരുത്തുക]

ഏജന്റ് വിനോദ് ബോക്സ് ഓഫീസിൽ ആദ്യ ദിനം തന്നെ ₹ 94.1 ദശലക്ഷം നേടി. [5] അടുത്ത രണ്ടു ദിവസങ്ങളിൽ വളർച്ച കുറവ് കാണിച്ചുകൊണ്ട് [6] [7] അതിന്റെ ആദ്യ വാരാന്ത്യത്തിൽ ₹ 180 ദശലക്ഷം വരുമാനം നേടി. [8] ആദ്യ ആഴ്ചയിൽ ₹ 368 ദശലക്ഷവും മൊത്തം ബോക്സ് ഓഫീസില് നിന്നും ₹ 546 ദശലക്ഷവും നേടി. എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം ഫ്ലോപ്പ് ആയി പ്രഖ്യാപിച്ചു. [9]

വിവാദങ്ങൾ[തിരുത്തുക]

ജിഹാദി ഗ്രൂപ്പുകളിലും തീവ്രവാദ പ്രവർത്തനങ്ങളിലും ഐഎസ്ഐയുടെ പങ്കാളിത്തത്തിന്റെ ഒരു ഭാഗം പരാമർശിച്ചതിനാൽ ഈ ചിത്രം പാകിസ്ഥാനിൽ നിരോധിച്ചു. ഇതിനോട് സെയ്ഫ് അലി ഖാൻ പ്രതികരിച്ചു, "ഇത് ഒരു യഥാർത്ഥ ത്രില്ലറാണ്. പാകിസ്ഥാനിൽ ഇന്ത്യയോട് എതിർപ്പുള്ള ചില ഘടകങ്ങളുണ്ടെന്ന് ഞങ്ങൾ കാണിച്ചു, അവരുടെ സെൻസർ ബോർഡിന് അത് കാണിക്കുന്നതിൽ ഒരു പ്രശ്നമുണ്ട്. പാകിസ്ഥാനിൽ അഭയം പ്രാപിച്ചിട്ടുള്ള ചില മോസ്റ്റ്-വാണ്ടഡ് ക്രിമിനലുകളെ ഞങ്ങൾ കാണിച്ചിട്ടുണ്ട്. അത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. ഒരുപക്ഷേ അവർക്ക് അത് ഇഷ്ടപ്പെട്ടില്ലായിരിക്കാം. എന്നാൽ ആത്യന്തികമായി ഒരു റോ ഏജന്റ് വിജയിക്കണമെന്നും പ്രതിനായകർ തോൽക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. അവർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പാകിസ്താനിൽ ഏജന്റ് വിനോദ് 'നിരോധിക്കുന്നുവെന്ന വസ്തുത പരസപ്പെടുത്തണം."

ഏജന്റ് വിനോദ് തിയേറ്റർ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം, വീണ്ടും കോപ്പിയടിക്ക് വിവാദത്തിലായി. പഴയ സിനിമകളിൽ നിന്നുള്ള ഗാനങ്ങളാണ് നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ, ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ഗാനങ്ങളുടെ ഉടമകൾക്ക് സിനിമയിൽ ക്രെഡിറ്റ് നൽകിയിട്ടില്ല. ഇത് അവസാന നിമിഷത്തെ ഏകോപന പ്രശ്നമാണെന്ന് വിശദീകരിച്ചുകൊണ്ട് സെയ്ഫ് അലി ഖാൻ പിന്നീട് ഗാനങ്ങളുടെ അവകാശങ്ങൾക്കായി പണം നൽകി, .

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

അവാർഡ് വിഭാഗം സ്വീകർത്താക്കളും നോമിനികളും ഫലമായി റഫ.
അഞ്ചാമത്തെ മിർച്ചി സംഗീത അവാർഡ് ഈ വർഷത്തെ പ്രോഗ്രാമറും അറേഞ്ചറും style="background: #99FF99; color: black; vertical-align: middle; text-align: center; " class="yes table-yes2"|വിജയിച്ചു [10] [11]
സൂഫി പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഗാനം style="background: #FDD; color: black; vertical-align: middle; text-align: center; " class="no table-no2"|നാമനിർദ്ദേശം
14 -ാമത് ഐഐഎഫ്എ അവാർഡുകൾ മികച്ച പിന്നണി ഗായകനുള്ള ഐഐഎഫ്എ അവാർഡ് style="background: #FDD; color: black; vertical-align: middle; text-align: center; " class="no table-no2"|നാമനിർദ്ദേശം
2013 സീ സിനി അവാർഡുകൾ ഈ വർഷത്തെ മികച്ച ട്രാക്കിനുള്ള സീ സിനി അവാർഡ് style="background: #FDD; color: black; vertical-align: middle; text-align: center; " class="no table-no2"|നാമനിർദ്ദേശം

അവലംബം[തിരുത്തുക]

 

  1. "'Agent Vinod' riddled with woes". Mid-Day. Retrieved 28 March 2013.
  2. 2.0 2.1 ""Agent Vinod is not a remake of Rajshri film" – Sriram Raghavan". Bollywood Hungama. 12 October 2007. Archived from the original on 21 May 2008. Retrieved 31 May 2010.
  3. വിഡിയോ യൂട്യൂബിൽ
  4. ""imdb"".
  5. "Agent Vinod First Day Territorial Breakdown". Box Office India. 24 March 2012. Archived from the original on 26 June 2012. Retrieved 31 March 2012.
  6. "Agent Vinod Second Day Business". Box Office India. 25 March 2012. Archived from the original on 26 June 2012. Retrieved 31 March 2012.
  7. "Agent Vinod Has Limited Growth on Sunday". Box Office India. 26 March 2012. Archived from the original on 26 June 2012. Retrieved 31 March 2012.
  8. "Agent Vinod First Weekend Territorial Breakdown". Box Office India. 26 March 2012. Archived from the original on 26 June 2012. Retrieved 31 March 2012.
  9. "Agent Vinod". Box Office India. Retrieved 30 November 2016.
  10. "Nominations – Mirchi Music Award Hindi 2012". www.radiomirchi.com. Retrieved 27 April 2018.
  11. "Winners – Mirchi Music Award Hindi 2012". www.radiomirchi.com. Retrieved 27 April 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]