എൽ ക്ലാസിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ ക്ലാസിക്കോ
റയൽ മാഡ്രിഡ് സി.എഫ്. X എഫ്.സി. ബാഴ്സലോണ
Uniforms.
മേഖല  സ്പെയിൻ
ആദ്യ മത്സരം ബാഴ്സ 3–1 റയൽ
1902 കോപ ഡി ലാ കൊറോണേഷൻ
സെമിഫൈനൽ
(13 മെയ് 1902)
പങ്കെടുക്കുന്ന ടീമുകൾ റയൽ മാഡ്രിഡ്, ബാഴ്സലോണ
മത്സരങ്ങളുടെ എണ്ണം
  • ആകെ: 260
  • ഔദ്യോഗികം: 227
കൂടുതൽ തവണ വിജയിച്ചത്
കൂടുതൽ തവണ കളിച്ച കളിക്കാരൻ റൗൾ ഗോൺസാൽവെസ് (37: റയൽ)
2009-10 ലാ ലിഗാ
(റൗണ്ട് 31: 10 ഏപ്രിൽ 2010)[1]
മികച്ച ഗോൾവേട്ടക്കാരൻ ആൽഫ്രെഡോ ഡി സ്റ്റെഫാനോ (18: റയൽ)
1963–64 ലാ ലിഗാ
(റൗണ്ട് 12: 15 ഡിസംബർ 1963)
അവസാന മത്സരം 2012–13 ലാ ലിഗാ
ബാഴ്സലോണ 2–2 റയൽ മാഡ്രിഡ്
(റൗണ്ട് 7: 7 ഒക്ടോബർ 2012)
അടുത്ത മത്സരം 2012–13 ലാ ലിഗാ
(റൗണ്ട് 26: 3 മാർച്ച് 2013)
ലീഗ് മത്സരങ്ങൾ

ഔദ്യോഗികം:

ആകെ:

ഏറ്റവും വലിയ വിജയം

റയൽ മാഡ്രിഡ് 11–1 ബാഴ്സലോണ

1943 കോപ ഡെൽ ജെനറലിസിമോ
2ആം പാദ സെമി ഫൈനലുകൾ
(13 ജൂൺ 1943)

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic[2]) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.

റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.[3] ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.[4][5][6]

ഇതുവരെ 227 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 91 തവണയും ബാഴ്സ 88 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 260 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 107 തവണയും റയൽ 95 തവണയുമാണ് വിജയിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽ_ക്ലാസിക്കോ&oldid=1978979" എന്ന താളിൽനിന്നു ശേഖരിച്ചത്