എഡ്മണ്ട് ഫെൽ‌പ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡ്മണ്ട് ഫെൽ‌പ്സ്

എഡ്മണ്ട് സ്ട്രോതർ ഫെൽ‌പ്സ് (ജ. ജൂലൈ 26, 1933, ഇവാൻസ്റ്റൺ, ഇല്ലിനോയി) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമാണ്. കൂലിയും വിലനിലവാരവും പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ചുള്ള പ്രതീക്ഷകളെ ആശ്രയിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്ന പഠനം ഫെൽ‌പ്സിനെ 2006-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനാക്കി. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറാണ് ഫെൽ‌പ്സ്.

"https://ml.wikipedia.org/w/index.php?title=എഡ്മണ്ട്_ഫെൽ‌പ്സ്&oldid=2784998" എന്ന താളിൽനിന്ന് ശേഖരിച്ചത്