യാൻ ടിൻബർജെൻ
Jan Tinbergen | |
---|---|
ജനനം | |
മരണം | ജൂൺ 9, 1994 | (പ്രായം 91)
ദേശീയത | Netherlands |
കലാലയം | Leiden University |
അറിയപ്പെടുന്നത് | First national macroeconomic model |
പുരസ്കാരങ്ങൾ | Nobel Prize in Economics (1969) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Economics |
സ്ഥാപനങ്ങൾ | Erasmus University |
ഡോക്ടർ ബിരുദ ഉപദേശകൻ | Paul Ehrenfest |
ഡോക്ടറൽ വിദ്യാർത്ഥികൾ | Tjalling Koopmans |
നോബൽ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് യാൻ ടിൻബർജെൻ. 1969-ൽ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബൽ സമ്മാനത്തിന് അർഹരായത് ടിൻബർജെനും നോർവീജീയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നർ ഫ്രീഷ്ചുമായിരുന്നു[1].
ജീവിതരേഖ
[തിരുത്തുക]1903 ഏപ്രിൽ 12-ന് ഹേഗിൽ ജനിച്ചു. ലെയ്ഡൻ സർവകലാശാലയിൽ നിന്നും ഊർജതന്ത്രത്തിൽ ബിരുദം നേടിയ ടിൻബർജെൻ തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണം നടത്തിയത്. മിനിമം പ്രോബ്ലംസ് ഇൻ ഫിസിക്സ് ആൻഡ് ഇക്കണോമിക്സ് എന്ന ഗവേഷണ പ്രബന്ധത്തിന് 1929-ൽ ഡോക്ടറേറ്റ് ലഭിച്ചു. ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകൾ ഉപയോഗിക്കുന്ന 'ഇക്കണോമെട്രിക്സ്' എന്ന സാമ്പത്തിക ശാസ്ത്രശാഖയുടെ വളർച്ചയിൽ ടിൻബർജെന്റെ താത്ത്വികസംഭാവനകൾ ഗണനീയമാണ്.
1929 മുതൽ 1945 വരെ ഡച്ച് സെൻട്രൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സിൽ വ്യാപാര ചക്രങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾ നടത്തി. ഇതിനിടെ 1931-ൽ ആംസ്റ്റർഡാം മുനിസിപ്പൽ യൂണിവേഴ്സിറ്റിയിലും 1933-ൽ റോട്ടർഡാമിലെ നെതർലൻഡ് സ്കൂൾ ഒഫ് ഇക്കണോമിക്സിലും അദ്ധ്യാപകനായി ചേർന്നിരുന്നു. 1945 മുതൽ 1955 വരെ നെതർലാൻഡ്സിന്റെ കേന്ദ്ര ആസൂത്രണ ബ്യൂറോയുടെ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു. 1955 മുതൽ 1973 വരെ റോട്ടർഡാമിലെ ഇറാസ്മസ് സർവകലാശാലയിൽ വികസനാധിഷ്ഠിത ആസൂത്രണവിഭാഗം പ്രൊഫസ്സറായിരുന്നു. 1973 മുതൽ 1975 വരെ ലെയ്ഡൻ സർവകലാശാലയിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രൊഫസ്സറായും പ്രവർത്തിച്ചിട്ടുണ്ട്. ലീഗ് ഒഫ് നേഷൻസിലും ഐക്യരാഷ്ട്രസഭയിലും സാമ്പത്തികകാര്യ സംബന്ധമായ ചുമതലകൾ വഹിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.
ഇക്കണോമെട്രിക്സിനു പുറമെ വികസന സമ്പദ്ശാസ്ത്രത്തിലും ടിൻബർജെൻ മൗലികമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സാമ്പത്തികനയങ്ങൾ വിജയിക്കണമെങ്കിൽ, നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്ക് ആനുപാതികമായി സാമ്പത്തികശാസ്ത്ര ഉപകരണങ്ങളും സംവിധാനങ്ങളും ആവിഷ്ക്കരിക്കണമെന്ന് ടിൻബർജെൻ സിദ്ധാന്തിച്ചു. ഇത് പല ഗവൺമെന്റുകളുടെയും സാമ്പത്തിക നയരൂപീകരണത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നുള്ള ഇന്ത്യൻ ജേണൽ ഒഫ് അപ്ളൈഡ് ഇക്കണോമിക്സിന്റെ എഡിറ്റോറിയൽ അഡ്വൈസറി കമ്മിറ്റിയുടെ സ്ഥാപകാംഗമായി 1991 മുതൽ 94 വരെ പ്രവർത്തിച്ചതിലൂടെ ഇദ്ദേഹത്തിന്റെ സേവനം ഇന്ത്യയ്ക്കും ലഭ്യമായി. 1994 ജൂൺ 9-ന് ഇദ്ദേഹം നിര്യാതനായി.
- പ്രധാന കൃതികൾ
- ഓൺ ദ തിയറി ഒഫ് ഇക്കണോമിക് പോളിസി (1952)
- ഇക്കണോമിക് പോളിസി: പ്രിൻസിപ്പിൾസ് ആൻഡ് ഡിസൈൻ (1956)
- സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റിംഗ് ഒഫ് ബിസിനസ്സ് സൈക്കിൾ തിയറീസ് (1968)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ യാൻ ടിൻബർജെൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- O'Connor, John J.; Robertson, Edmund F., "യാൻ ടിൻബർജെൻ", MacTutor History of Mathematics archive, University of St Andrews.
- TINBERGEN, Jan in: Biografisch Woordenboek van het Socialisme en de Arbeidersbeweging in Nederland
- Jan Tinbergen (1903-1994) Archived 2012-02-04 at the Wayback Machine. Koninklijke Bibliotheek
- Jan Tinbergen
- Jan Tinbergen College (Dutch website)
- IDEAS/RePEc
- Profile at The International Institute of Social Studies Archived 2010-12-04 at the Wayback Machine. (ISS)