എലിനോർ ഓസ്‌ട്രോം
New institutional economics | |
---|---|
ജനനം | Los Angeles, California, U.S. | ഓഗസ്റ്റ് 7, 1933
മരണം | ജൂൺ 12, 2012 ബ്ളൂമിംഗ്ടൺ ,ഇൻഡിയാന, യു.എസ്.എ. | (പ്രായം 78)
ദേശീയത | അമേരിക്കൻ |
സ്ഥാപനം | ഇൻഡിയാന യൂണിവേഴ്സിറ്റി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി |
പ്രവർത്തനമേക്ഷല | Public economics Public choice theory |
പഠിച്ചത് | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ,ലോസ് അഞ്ജലസ്, ലോസ് അഞ്ജലസ് |
Influences | Friedrich von Hayek James M. Buchanan |
സംഭാവനകൾ | Governing the Commons |
പുരസ്കാരങ്ങൾ | Elected to the US National Academy of Sciences (2001); John J. Carty Award (2004); Nobel Memorial Prize in Economic Sciences (2009) |
Information at IDEAS/RePEc |
എലിനോർ (ലിൻ ) ഓസ്ട്രം,(17 ഓഗസ്റ്റ് 1933- 12 ജൂൺ 2012 സാമ്പത്തികശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച ആദ്യ വനിതയാണ്(2nd: Esther Duflo ) .സാമ്പത്തികശാസ്ത്രജ്ഞയായിരുന്നില്ല, രാഷ്ട്രീയസാമുഹികശാസ്ത്രമായിരുന്നു അവരുടെ പ്രവർത്തനമേഖല പൊതുമുതലിന്റെ ദുരന്താവസ്ഥയെക്കുറിച്ചുളള പഠനങ്ങളും നിഗമനങ്ങളും അവക്ക് സാമ്പത്തികശാസ്ത്രവുമായുളള അനിഷേധ്യമായ ബന്ധവുമാണ് 2009-ൽ ഒലിവർ വില്യംസിനോടൊപ്പം ഓസ്ട്രത്തിനെ ഈ ബഹുമതിക്ക് അർഹയാക്കിയത്..
ജീവിതരേഖ
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ആഞ്ജലസിൽ, സാമ്പത്തിക ഞെരുക്കങ്ങളുളള കുടുംബത്തിലാണ് എലിനോർ ക്ളെയർ അവാൻ ജനിച്ചത്. ഡോക്റ്ററേറ്റു വരേയുളള പഠനം പൂ ർത്തിയാക്കിയതും ലോസ് ആഞ്ജലസിൽത്തന്നെ. ബീവേർലി ഹിൽസ് ഹൈസ്കൂളിലായിരുന്നു സ്കൂൾവിദ്യാഭ്യാസം,കാലിഫോർണിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊലിറ്റിക്കൽ സയന്സിൽ ബി.ഏയും,(1954) എം.ഏയും(1962) പി.എച്.ഡിയും (1965)കരസ്ഥമാക്കി.
അവരുടെ ആദ്യകാല പഠനങ്ങളിലൊന്നായിരുന്നു ദക്ഷിണ കാലിഫോർണിയയിലെ ജലക്ഷാമം.ചില ജില്ലകളിൽ, ജനങ്ങളുടെ കൂട്ടായ്മയിലൂടെ ജലസ്രോതസ്സുകൾ കാര്യക്ഷമമായവിധം പ്രയോജനപ്പെടുത്തപ്പെടുമ്പോൾ , മറ്റു ചില ജില്ലകളിൽ ഇത്തരം ഉദ്യമങ്ങൾ പരാജയമടയുന്നു. സംഘടിതമായ പ്രവർത്തനങ്ങളുടെ ഏകോപനരീതിയിലുളള വൈവിദ്ധ്യമാണ് ഇതിനുകാരണമെന്ന് ഓസ്ട്രം കണ്ടെത്തി.
1965-ൽ എലിനോറിനും സഹപ്രവർത്തകനും ജീവിതപങ്കാളിയുമായിരുന്ന വിന്സെന്റ് ഓസ്ട്രോമിനും ഇന്ഡ്യാനാ യൂണിവേഴിസിറ്റിയിൽ (ബ്ളൂമിംഗ്ടൺ കാംപസ്സ്) പ്രൊഫസ്സർ പദം ലഭിച്ചു.ഭർത്താവ് വിൻസെന്റ് ഒസ്ട്രോമിനൊപ്പം എലിനോർ സ്ഥാപിച്ച ഇന്തിയാന സർവകലാശാലയിലെ "വർക്ക്ഷോപ്പ് ഇൻ പൊളിറ്റിക്കൽ തിയറി ആൻഡ് പോളിസി അനാലിസിസ്" ലോക പ്രശസ്തമാണ്. "പബ്ലിക് ചോയ്സ്" സിദ്ധാന്തത്തിന്റെ വിവിധ വശങ്ങളും എലിനോർ മുന്നോട്ടുവച്ചു. ഇതിനായി എട്ട് ഇനമുള്ള ഡിസൈൻ പ്രിൻസിപ്പളുകളും കൂട്ടിച്ചേർക്കുകയുണ്ടായി. ഇവയെല്ലാം ചില കൃതികളിലൂടെയും ഒട്ടേറെ പ്രബന്ധങ്ങളിലൂടെയും പരിചയപ്പെടുത്തുകയും ചെയ്തു. ആഫ്രിക്കൻ പ്രാദേശിക ജനവിഭാഗങ്ങളെയും പടിഞ്ഞാറൻ നേപ്പാളിലെ ഗ്രാമങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു ഇതിലെ ചില പഠനങ്ങൾ. പരിസ്ഥിതിക്ക് പരിക്കേൽക്കാതെ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ചില സൂചനകൾ അങ്ങനെ രൂപപ്പെടുത്തുകയുമുണ്ടായി. സാമൂഹ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒറ്റമൂലി നിർദ്ദേശിക്കുകയായിരുന്നില്ല എലിനോർ എന്നത് മറ്റൊരു കാര്യം.
നൊബേൽ പുരസ്കാരത്തിനു പുറമെ ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികളും എലിനോറിന് ലഭിച്ചിട്ടുണ്ട്.പരസ്‌പര സഹകരണം മനുഷ്യ സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്നും പ്രാദേശിക വിഭവങ്ങൾക്കുമേൽ ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നുമുള്ള ആശയം മുന്നോട്ടുവെച്ചു വൻകിട സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം പ്രാദേശിക ജനസമൂഹത്തിന് നൽകേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് എലിനോറും ഒലിവർ വില്യംസും സാമ്പത്തിക നോബേൽ പങ്കുവച്ചത്.[1]
കേരളത്തിലെ ജനകീയാസൂത്രണം പോലുള്ള പങ്കാളിത്ത വികസനപദ്ധതികളുടെ പ്രാധാന്യത്തിലേയ്‌ക്ക് വിരൽചൂണ്ടുന്നതാണ് എലിനോറിന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ.
കാട്, ജലാശയം, മത്സ്യ സമ്പത്ത്, വളം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം തദ്ദേശ സമൂഹങ്ങളുടെ ഉപഭോക്തൃ സംഘങ്ങൾക്കുതന്നെയായിരിക്കണം. ഇവ കൈകാര്യംചെയ്യാൻ പുറത്തുനിന്നും ഉദ്യോഗസ്ഥർ ആവശ്യമില്ല, സ്വകാര്യവൽക്കരണവും വേണ്ടതില്ല എന്നാണ് എലിനോർ പറയുന്നത്... ഇന്ത്യയും ഒരുവട്ടം അവർ സന്ദർശിച്ചിരുന്നു.[2]
പൊതുമുതൽ ദുർവിനിയോഗം ചെയ്യപ്പെടാനാണ് സാധ്യതയെന്ന ചിന്താഗതി തെറ്റെന്ന് തെളിയിക്കുന്നതാണ് എലിനോറിന്റെ പഠനങ്ങളെന്ന് നോബേൽ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.[3]
പ്രധാന പഠനങ്ങളും നിഗമനങ്ങളും
[തിരുത്തുക]കൂട്ടായ്മയും കൂട്ടുത്പാദനവും
[തിരുത്തുക]1973-ൽഓസ്ട്രോം ദമ്പതിമാർ ഒരു പ്രത്യേകസംരംഭത്തിന് തുടക്കും കുറിച്ചു. രാഷ്ട്രീയസിദ്ധാന്തങ്ങളേയും നയന്ത്രങ്ങളേയും കൂലങ്കഷമായി പഠിക്കാനും വിശകലനം ചെയ്യുവാനുമുളള ഒരു പണിപ്പുര.[4] സാമൂഹ്യശാസ്ത്രത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല,മറ്റു വിഷയങ്ങളിലുളളവർക്കും സജീവമായി പങ്കെടുക്കാവുന്ന സഭയായിരുന്നു ഇത്. രണ്ടു മുഖ്യ വിഷയങ്ങളായിരുന്നു ചർച്ചചെയ്യപ്പെട്ടതും, കൂടുതൽ ആഴത്തിൽ പഠിക്കപ്പെട്ടതും: കൂട്ടായ്മയും കൂട്ടുത്പാദനവും. ഈ പണിപ്പുരയുടെ ഭാഗമായി കാര്യക്ഷമതക്ക് അനുയോജ്യമായ വ്യവസ്ഥിതി ഏകകേന്ദ്രികൃതമായതോ ( centralized)അതോ ബഹുകേന്ദ്രീകൃതമായതോ (polycentric)എന്ന് കണ്ടെത്താനായി ഓസ്ട്രം പോലീസു ഡിപാട്ടുമെന്റുകളെ പഠനത്തിനു വിധേയമാക്കി. ബഹുകേന്ദ്രസമീപനമാണ് കൂടുതൽ അഭികാമ്യം എന്ന് ആ പഠനം തെളിയിച്ചു.[5][6]
പൊതുമുതലിന്റെ ദുരവസ്ഥ
[തിരുത്തുക]പൊതുമുതലിനെ അഥവാ പൊതു സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നിന്ന് ആരേയും തടയാനാവില്ല, പക്ഷെ തീർന്നു പോയേക്കുമെന്ന പേടികൊണ്ടാവാം പലരും വേണ്ടതിലധികം സംഭരിച്ചു വെക്കുന്നു, ഇത് മൂലം സ്രോതസ്സ് തന്നെ അപ്രത്യക്ഷമാകുന്നു.പൊതുവായി ഇത്തരം സന്ദർഭങ്ങളിൽ അധികാരപ്പെട്ടവർ പരിഹാരമാർഗ്ഗങ്ങൾ മുകളിൽ നിന്ന് അടിച്ചല്പിക്കുന്നു (Top Down Approach) ഇതിനുളള ശരിയായ പ്രതിവിധി ക്ളേശബാധിതരുടെ കൊച്ചു കൊച്ചു കൂട്ടായ്മകളിലൂടെ, അവരുടെ സാമൂഹ്യസാംസ്കാരികസമ്പദ് വ്യവസ്ഥകളിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങളാണ് എന്ന് അനേകായിരം കേസ് സ്റ്റഡികളിലൂടെ ഓസ്ട്രം നിർദ്ദേശിച്ചു.[7]
അന്ത്യം
[തിരുത്തുക]പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 2012 ജൂൺ പന്ത്രണ്ടിന് നിര്യാതയായി.[8]
കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- 2009 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
- 2004ലെ ജോൺ ജെ കാർത്തി അവാർഡ്
- 2005ലെ ജെയിംസ് മാഡിസൺ അവാർഡ്
- 2008ലെ വില്യം എച്ച് റിക്കെർ പ്രൈസ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on മാർച്ച് 4, 2012. Retrieved ജൂൺ 12, 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on മാർച്ച് 5, 2016. Retrieved ജൂലൈ 5, 2012.
- ↑ http://www.nobelprize.org/nobel_prizes/economics/laureates/2009/ostrom.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ഒക്ടോബർ 7, 2009. Retrieved ജൂൺ 12, 2012.
- ↑ "വികേന്ദ്രീകരണം, ബഹുകേന്ദ്രസമീപനം". Archived from the original on ഏപ്രിൽ 3, 2013. Retrieved മാർച്ച് 16, 2013.
- ↑ Wilson, R. K. (2012). "Elinor Ostrom (1933-2012)". Science 337 (6095): 661–661.
- ↑ Ostrom, Elinor (1990). Governing the Commons The Evolution of Institutions for Collective Action. Cambridge University Press. ISBN 0-521-40599-8..
{{cite book}}
: Check|isbn=
value: invalid character (help) - ↑ "മരണവാർത്ത". Archived from the original on നവംബർ 17, 2015. Retrieved മാർച്ച് 16, 2013.
പുറം കണ്ണികൾ
[തിരുത്തുക]- ഓർമയായി എലിനോർ ഒസ്ട്രോം [1] Archived 2016-03-05 at the Wayback Machine.
- എലിനോറിന് നോബേൽ നേടിക്കൊടുത്ത പുസ്തകം വായിക്കാൻ[2]
- On Collaboration Elinor Ostrom speaks on BBC The Forum
- The Workshop in Political Theory and Policy Analysis Archived 2009-10-07 at the Wayback Machine. at Indiana University
- Elinor Ostrom Curriculum Vitae Archived 2011-10-17 at the Wayback Machine.
- Center for the Study of Institutional Diversity Archived 2006-12-06 at the Wayback Machine. at Arizona State University
- Beyond Markets and States: Polycentric Governance of Complex Economic Systems, 2009 lecture at NobelPrize.org
- Profile and Papers at Research Papers in Economics/RePEc
- രചനകൾ എലിനോർ ഓസ്‌ട്രോം ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Elinor Ostrom news, photos & videos Archived 2010-08-10 at Archive-It from the The Herald-Times, Bloomington, Indiana
- Profile at The international Institute of Social Studies Archived 2010-12-04 at the Wayback Machine. (ISS)
- Annual Reviews Conversations Interview with Elinor Ostrom 2011 (Video)