എം.കെ. വെള്ളോടി
എം.കെ. വെള്ളോടി | |
---|---|
യുനൈറ്റഡ് കിങ്ഡമ്മിലെ ഇന്ത്യൻ ഹൈക്കമീഷണർ | |
ഓഫീസിൽ ഏപ്രിൽ 1947 – ഓഗസ്റ്റ് 1947 | |
മുൻഗാമി | സാമുവൽ രംഗനാഥൻ |
പിൻഗാമി | വി.കെ. കൃഷ്ണമേനോൻ |
ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 26 ജനുവരി 1950 – 6 മാർച്ച് 1952 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1896 കോട്ടക്കൽ in മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ മലപ്പുറം ജില്ല കേരളം) |
മരണം | 1987 (വയസ്സ് 90–91) ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
പങ്കാളി | കുഞ്ഞിക്കാവ് കോവിലമ്മ |
ഹൈദരാബാദ് സംസ്ഥാനത്തിൽ [1] [2] നിസാമിന്റെ പതനത്തിനുശേഷം ഇന്ത്യൻ സർക്കാർ ഹൈദരാബാദ് സംസ്ഥാനത്ത് നിയമിച്ച മുഖ്യമന്ത്രി ആയിരുന്നു മുള്ളത്ത് കടിങ്ങി വെള്ളോടി സിഐഇ, ഐസിഎസ് (1896-1987) എന്ന എം.കെ. വെള്ളോടി.
ഇന്ത്യൻ സിവിൽ സർവീസിൽ അംഗമായിരുന്ന അദ്ദേഹം, ബ്രിട്ടീഷ് ഭരണകാലത്ത് വ്യവസായ, സിവിൽ സപ്ലൈസ് വകുപ്പിൽ ടെക്സ്റ്റൈൽ കമ്മീഷണറും എക്സ്-ഒഫീഷ്യോ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1944 -ലെ ജന്മദിന ഓണേഴ്സ് പട്ടികയിൽ അദ്ദേഹത്തെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ (CIE) ഒരു കമ്പാനിയനായി നിയമിച്ചു. അദ്ദേഹം ഇന്ത്യൻ ഗവൺമെന്റിലെ ഒരു സീനിയർ സിവിൽ സർവീസ് പ്രതിനിധി ആയിരുന്നു. 1957 മുതൽ 1958 വരെ കാബിനറ്റ് സെക്രട്ടറിയായും ആസൂത്രണ കമ്മീഷന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]കോഴിക്കോട്ടെ സാമൂതിരിയായ കെസി മാനവേദൻ രാജാവിന്റെ നാലാമത്തെ മകനാണ് വെള്ളോടി. മദ്രാസിലെ പ്രസിഡൻസി കോളേജിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1921 ഡിസംബറിൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു. 1921-1944 വരെ അദ്ദേഹം വിവിധ ജൂനിയർ സ്ഥാനങ്ങൾ വഹിച്ചു. 1944-ൽ വ്യവസായ, സിവിൽ സപ്ലൈസ് വകുപ്പിൽ ടെക്സ്റ്റൈൽ കമ്മീഷണറായും എക്സ്-ഒഫീഷ്യോ ജോയിന്റ് സെക്രട്ടറിയായും 1945 വരെ നിയമിതനായി.
1947 ഏപ്രിൽ-ആഗസ്റ്റ് മുതൽ അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു, അവിടെ സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചു. 1947 ൽ ഇറക്കുമതി -കയറ്റുമതി കൺട്രോളർ പദവി ഏറ്റെടുക്കാൻ അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തി.
ടി എം കുഞ്ഞിക്കാവ് കോവിലമ്മയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് കമല, വാസുദേവൻ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.
മുഖ്യമന്ത്രി (1950-52)
[തിരുത്തുക]ഹൈദരാബാദ് സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രിയെന്ന നിലയിൽ, മദ്രാസ് സംസ്ഥാനത്തെയും ബോംബെ സംസ്ഥാനത്തെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ അദ്ദേഹം സംസ്ഥാനം ഭരിച്ചു.
നയതന്ത്രജ്ഞൻ
[തിരുത്തുക]1947 ഏപ്രിൽ-ആഗസ്റ്റ് മുതൽ അദ്ദേഹം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. 20 ജൂൺ 1958 മുതൽ 1961 ഡിസംബർ 6 വരെ അദ്ദേഹം ബേണിലെ ഇന്ത്യൻ അംബാസഡറായിരുന്നു.
ഇതും കാണുക
[തിരുത്തുക]- ആന്ധ്രയിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
- ഇന്ത്യയിലെ കാബിനറ്റ് സെക്രട്ടറിമാരുടെ പട്ടിക