എം.എസ്. ഗിൽ
എം.എസ്. ഗിൽ IAS (Retd.) | |
|---|---|
| കേന്ദ്ര മന്ത്രി(കായിക യുവജനക്ഷേമം, സ്ഥിതി വിവരണം കണക്ക്, ആസൂത്രണ വകുപ്പ്) | |
| പദവിയിൽ 2011, 2009-2011, 2008-2009 | |
| പ്രധാനമന്ത്രി | ഡോ.മൻമോഹൻ സിംഗ് |
| രാജ്യസഭാംഗം | |
| പദവിയിൽ 2010-2016, 2004-2010 | |
| മണ്ഡലം | പഞ്ചാബ് |
| ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ | |
| പദവിയിൽ 1996 - 2001 | |
| മുൻഗാമി | ടി.എൻ.ശേഷൻ |
| പിൻഗാമി | ജെ.എം.ലിംഗ്തോ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മനോഹർ സിംഗ് ഗിൽ 14 ജൂൺ 1936 പഞ്ചാബ്, ഇന്ത്യ |
| മരണം | ഒക്ടോബർ 15, 2023 (87 വയസ്സ്) ഡൽഹി |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
| പങ്കാളി | വിന്നി ഗിൽ |
| കുട്ടികൾ | 3 |
| തൊഴിൽ | ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ(റിട്ട.) |
As of 15 ഒക്ടോബർ, 2023 ഉറവിടം: Times of India | |
1958 ബാച്ച് ഐഎഎസ് ഓഫീസറും മുൻ കേന്ദ്രമന്ത്രിയും ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു മനോഹർ സിംഗ് ഗിൽ (1936-2023) ഇദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന 1996-2001 കാലയളവിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആദ്യമായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ തുടങ്ങിയത്.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത പഞ്ചാബിൽ 1936 ജൂൺ 14 ന് ജനനം. മസൂറിയിലെ സെൻ്റ് ജോർജ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗിൽ ലുധിയാന എസ്സിഡി കോളേജിൽ നിന്ന് ബിരുദവും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ഡിയും പൂർത്തിയാക്കി. ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്സ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടി.
1958 ബാച്ച് ഐഎഎസ് ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച ഗിൽ 1985 മുതൽ 1987 വരെ കോൺഗ്രസ് നേതാവായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബിലെ കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കാർഷിക വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചു.
1996 ൽ ടി.എൻ.ശേഷൻ വിരമിച്ചപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ഗിൽ കമ്മീഷണറായിരുന്ന കാലയളവിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിലവിൽ വരുന്നത്.
പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇന്ത്യൻ തിരഞ്ഞെടുപ്പിലെ അനിവാര്യ ഘടകമായി മാറിയതും ശ്രദ്ധേയമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് നടത്തിയതിന് 2000 ആണ്ടിൽ ഗില്ലിന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2004-ൽ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ഗിൽ 2004 ൽ തന്നെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ ഗിൽ ആദ്യമായി കേന്ദ്രമന്ത്രിയായി.
2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.പി.എ സർക്കാർ രണ്ടാമതും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പിൻ്റെ ചുമതലയുള്ള യുവജന കായിക ക്ഷേമ മന്ത്രിയായി ചുമതലയേറ്റു. 2011-ൽ സ്ഥിതി വിവരണ കണക്കിൻ്റെയും ആസൂത്രണത്തിൻ്റെയും അധിക ചുമതലയുള്ള കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചു.
2010-ൽ രണ്ടാമതും പഞ്ചാബിൽ നിന്നു തന്നെ വീണ്ടും രാജ്യസഭയിൽ എത്തിയ ഗില്ലിൻ്റെ പടിയിറക്കം 2010-ൽ തന്നെ ഡൽഹിയിൽ വച്ച് നടന്ന കോമൺ വെൽത്ത് ഗെയിംസ് വഴിയായിരുന്നു. കോമൺ വെൽത്ത് ഗെയിംസിൽ നടന്ന വ്യാപക അഴിമതിയും കാര്യക്ഷമത ഇല്ലാത്ത നടത്തിപ്പും കാരണം 2011-ലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ഗില്ലിനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതോടെ 2011-ൽ ഗിൽ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു.
രാജ്യസഭാ കാലാവധി പൂർത്തിയായതോടെ 2016-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഗിൽ വിശ്രമ ജീവിതത്തിലേക്ക് കടന്നു.
രചിച്ച പുസ്തകങ്ങൾ
[തിരുത്തുക]- Himalayan Wonder travels of lahaul and Spiti
- Tales from the hills
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 87-മത്തെ വയസിൽ 2023 ഒക്ടോബർ 15ന് അന്തരിച്ചു.[6][7]
അവലംബം
[തിരുത്തുക]- ↑ https://kbssidhu.substack.com/p/dr-ms-gilla-commemoration-not-an
- ↑ https://www.hindustantimes.com/india-news/ms-gill-the-man-who-introduced-evms-passes-away-101697396155051.html
- ↑ https://www.indiatvnews.com/news/india/former-chief-election-commissioner-and-congress-leader-ms-gill-passes-away-all-you-need-to-know-about-him-2023-10-15-897998
- ↑ https://www.freepressjournal.in/india/manohar-singh-gill-birthday-must-know-facts-about-indias-former-election-commissioner
- ↑ https://www.theindianpanorama.news/tribute/dr-manohar-singh-gill-a-doyen-of-punjab-and-punjabiyat/
- ↑ https://www.manoramaonline.com/news/india/2023/10/16/former-chief-election-commissioner-manohar-singh-gill-passes-away.html
- ↑ https://keralakaumudi.com/news/mobile/news.php?id=1170232&u=national