വി.എസ്. രമാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
V. S. Ramadevi
Chief Election Commissioner of India
ഓഫീസിൽ
26 November 1990 – 12 December 1990
മുൻഗാമിR. V. S. Peri Sastri
പിൻഗാമിT. N. Seshan
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-01-15)ജനുവരി 15, 1934
മരണംഏപ്രിൽ 17, 2013(2013-04-17) (പ്രായം 79)
ദേശീയതIndian
ജോലിcivil servant

ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയാണ് വി.എസ്. രമാദേവി (1934 ജനുവരി 15 – 2013 ഏപ്രിൽ 17). ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1934 മാർച്ച് 15-ന് ആന്ധ്രപ്രദേശിൽ ചെബ്രോലുവിൽ വി.വി സുബ്ബയ്യയുടെയും വി.വെങ്കടരത്നമ്മയുടെയും മകളായി ജനിച്ച രമാദേവി എം.എ, എൽ.എൽ.എം. ബിരുദം നേടിയശേഷം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകയായി. പിന്നീട് കേന്ദ്രസർക്കാർ സർവീസിൽ ചേർന്നു. നിയമനിർമ്മാണവിഭാഗം സെക്രട്ടറി, നിയമക്കമ്മീഷൻ മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മാത്രമാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്. ഏറ്റവും കുറച്ചുകാലം ഈ പദവി വഹിച്ച വ്യക്തിയാണ് രമാദേവി. ഇവർക്കു ശേഷം ആ പദവിയിൽ ടി.എൻ. ശേഷൻ നിയമിതനായി.

1993 മുതൽ നാലുകൊല്ലം രമാദേവി രാജ്യസഭാസെക്രട്ടറി ജനറൽ ആയിരുന്നു. 1997 ജൂലായ് 26 മുതൽ 1999 ഡിസംബർ 1 വരെ ഹിമാചൽ പ്രദേശിലും[1] 1999 ഡിസംബർ 2 മുതൽ 2002 മെയ് 20 വരെ കർണാടകത്തിലും ഗവർണറായിരുന്നു. കർണാടകയിലെ ആദ്യ വനിതാ ഗവർണറും രമാദേവിയായിരുന്നു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.എസ്._രമാദേവി&oldid=3644923" എന്ന താളിൽനിന്ന് ശേഖരിച്ചത്