ഉഷനന്ദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷാനന്ദിനി
ജനനം
ഉഷ ബേബി

1951
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം1967–1980
മാതാപിതാക്ക(ൾ)കെ. ജി. രാമൻ പിള്ള, സരസ്വതിയമ്മ

ഉഷാനന്ദിനി ദക്ഷിണേന്ത്യൻ സിനിമകളിലെ ഒരു അഭിനേത്രിയാണ്.[1] 1970 കളിൽ മലയാളത്തിലെ ഒരു പ്രമുഖ നടിയായിരുന്ന അവർ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

1949 ൽ കെ. ജി. രാമൻപിള്ളയും സരസ്വതിയമ്മയുടേയും മകളായി തിരുവനന്തപുരത്തെ കലേശ്വരത്ത് ജനിച്ചു. ബിരുദം നേടിയതിനുശേഷം 1967 ൽ അവൾ എന്ന ആദ്യ മലയാളചിത്രത്തിലഭിനയിക്കുകയും ചിത്രം വൻവിജയമായിത്തീരുകയും ചെയ്തു. ശിവാജി ഗണേശനോടൊപ്പം നായികയായി രാജാപാർട്ട് രംഗദുരൈ, ഗൌരവും തുടങ്ങിയ ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാഗരമേ നന്ദി, ഓളവും തീരവും, ആ ചിത്രശലഭം പറന്നോട്ടെ എന്നിവ ഉഷാകുമാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏതാനും ചിത്രങ്ങൾ.[3] പ്രമുഖ വ്യവസായിയാരുന്ന ഡോ. എസ്. മാരിയപ്പനെ വിവാഹം ചെയ്ത അവർക്ക് പ്രീതി, സജ്നി, കീർത്തന മാരിയപ്പൻ എന്നീ മൂന്ന് പെൺമക്കളും ദിയ തനുശ്രീ, താരാദേവി എന്നീ രണ്ട് പേരക്കുട്ടികളുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ (ഭാഗികം)[തിരുത്തുക]

മലയാളം[തിരുത്തുക]

  • ജീസസ് (1980)
  • യക്ഷഗാനം (1976)
  • ക്രിമിനൽസ് (1975)
  • സത്യത്തിൻറെ നിഴലിൽ (1975)
  • പട്ടാഭിക്ഷേകം (1974)
  • ചെക്ക്പോസ്റ്റ് (1974)
  • അശ്വതി (1974)
  • പോലീസ് അറിയരുത് (1973)
  • പെരിയാർ (1973)
  • കാമുകി (1971)
  • മകനേ നിനക്കുവേണ്ടി (1971)....മേരി
  • ജലകന്യക (1971)
  • ആ ചിത്രശലഭം പറന്നോട്ടെ (1970)
  • ഓളവും തീരവും (1970)
  • പാടുന്ന പുഴ (1968)
  • അവൾ (1967)
  • നഗരമേ നന്ദി] (1967)

തമിഴ്[തിരുത്തുക]

  • മാലതി (1970)
  • വീട്ടക്കൊരു പിള്ളൈ (1971)
  • മുഹമ്മദ് ബിൻ തുഗ്ലക്ക് (1971)
  • ശക്തി ലീലൈ (1972)
  • ഗൌരവം (1973)
  • രാജാപാർട്ട് രംഗദുരൈ (1973)
  • പൊൻവണ്ട് (1973)
  • പൊന്നൂഞ്ഞാൽ (1973)
  • അത്തായ മാമിയ (1974)
  • Thaai Veetu Seedhanam (1975)
  • മനിതനും ദൈവങ്കളും] (1975)
  • എന്നൈ പോൽ ഒരുവൻ] (1978)
  • ജീസസ് (1980)

അവലംബം[തിരുത്തുക]

  1. "Ushanandini". malayalachalachithram.com. Retrieved 2014-02-24.
  2. "Actress Usha Nandini | Usha Nandini Latest News | Usha Nandini Biography | Usha Nandini Filmography | Usha Nandini Photos | Usha Nandini Videos". spicyonion.com. Archived from the original on 2014-02-27. Retrieved 2014-02-24.
  3. "Profile of Malayalam Actor Ushanandini". en.msidb.org. Retrieved 2014-02-24.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉഷനന്ദിനി&oldid=3801915" എന്ന താളിൽനിന്ന് ശേഖരിച്ചത്