ഉപയോക്താവിന്റെ സംവാദം:Srevalsan
--ചള്ളിയാൻ 11:14, 4 മേയ് 2007 (UTC)
നമസ്കാരം ! Srevalsan,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 08:12, 30 ഏപ്രിൽ 2007 (UTC)
അക്ഷരപ്പിശാചുക്കൾ[തിരുത്തുക]
പ്രിയ ശ്രേവത്സൻ, താങ്കളുടെ സംഭാവനകൾക്ക് നന്ദി. കാലടിയിൽ നിറയെ അക്ഷരപ്പിശകുകൾ കണ്ടു. തിരുത്താൻ ശ്രമിക്കുന്നുണ്ട്. എങ്കിലും എഴുതുമ്പോൾ സൂക്ഷിച്ചാൽ വിലപ്പെട്ട സമയം മെച്ചമാക്കാം.
ങ്ങ - ngnga
ൾ - L
കൃ - kr^ എന്നീ കോമ്പിനേഷനുകൾ ശ്രദ്ധിക്കമല്ലോ.
പിന്നെ റഫറൻസ് കൊടുക്കുമ്പോൾ പുസ്തകത്തിന്റെ പേർ, എഴുതിയ ആൾ, പ്രസാധകർ, സ്ഥലം പേജ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ നല്ലത്. --ചള്ളിയാൻ 17:21, 30 ഏപ്രിൽ 2007 (UTC)
പ്രിയ ശ്രീ വൽസൻ,
താങ്കൾ കാലടിക്കാരനാണോ?
“ | എന്നാൽ ഉള്ളടക്കം കാലടിയെ ക്കുറിച്ചു കാലടി യുദെ മണ്ണ്ണിൽ ആയിരതാന്ദുകലുടെ വേരും വിഷ്യത്തിൽ അറിവും ഉള്ളതു കൊന്ദാണു ഇതാരം ഒരു അതി സാഹസത്തിന്നു മുതിർന്നതു തന്നെ | ” |
ഈ വാക്കുകളുടെ അർത്ഥം മനസ്സിലായില്ല. വിശദീകരിച്ചാൽ നന്ന്. ഞാൻ കാലടിയുടെ കൂടുതൽ ചിത്രങ്ങളും ചരിത്രവും കയറ്റാൻ ശ്രമിക്കാം. ഇത് ശങ്കരാചാര്യരുടെ ലേഖനം എന്നതിൽ നിന്ന് കാലടി എന്ന ലേഖനം ആക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ശങ്കരാചാര്യരെ പറ്റി വേറേ ഒരു നല്ല ലേഖനം ശങ്കരാചാര്യർ ഉണ്ടല്ലോ
ഒപ്പ് വയ്ക്കാൻ മറക്കുന്നു[തിരുത്തുക]
പ്രിയ വൽസൻ, നന്ദി. കാലടിക്കാരനായിട്ട് ഇത്രയും മാത്രമേ അറിയൂ എന്ന് പറയരുത്. അതിൽ എനിക്ക് ഖേദമുണ്ട്. നമ്മൾ അങ്ങനെയാണ് നമ്മുടെ ചുറ്റുപാടുളെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ അറിയാൻ ശ്രമിക്കാറില്ല. പലപ്പോഴും നമ്മേക്കാൾ വിവരം നമ്മുടെ അയൽക്കാർക്ക് ഉണ്ടാകാം. അതു പോട്ടേ. വിഷയത്തിലേക്ക് കടക്കാം. കാലടി എന്ന് പറയുമ്പോൾ ശങ്കരാചാര്യരും ഐതിഹ്യവും ഹിന്ദു ക്ഷേത്രങ്ങളും മാത്രമല്ല ഒരു സമ്പൂർണ്ണ വിജ്ഞാന കോശത്തിൽ വരേണ്ടത്. ഉദഹരണത്തിന് അതേ പോലുള്ള മറ്റ് ശിർഷകങ്ങൾ നോക്കുക. (ചാലക്കുടി, തൃശ്ശൂർ, [[തിരുവനന്തപുരം] എങ്ങനെയാണ് അതിൽ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിക്കൂ. അതേ പോലെയെങ്കിലും കൊണ്ടുവരാൻ നോക്കൂ. പിന്നെ താങ്കൾക്ക് ഐത്യങ്ങൾ എന്ന പേരിൽ ഒരു തലക്കെട്ട് സൃഷ്ടിക്കാം, കാലടിയിലെ പുരാതന ക്ഷേത്രങ്ങൾ എന്നപേരിൽ ശീർഷകം ഉണ്ടാക്കി എത്രവേണമെങ്കിലും എഴുതം. ആരും എതിർക്കില്ല. പക്ഷേ ഇത്തരം പൊതുവായ വിഷയങ്ങളിൽ വിശാലമായ രീതിയിൽ വരണം. അതിലെ മുസ്ലീം പള്ളികൾ വരെ പ്രതിപാദിച്ചിരിക്കണം എന്നേ ഞാൻ പറയൂ. അത്രയ്ക്കും ആഴമില്ലെങ്കിലും വിശാലമായിരിക്കണം.
കേരളം എന്ന് ഒരു തലക്കെട്ടിൽ എഴുതുയാണ് എങ്കിൽ ക്ഷേത്രങ്ങൾ മാത്രമല്ലല്ലോ വരിക, കുറച്ച് കുറച്ച് എല്ലാം വരേണ്ടേ.?
സമ്വാദ താളിൽ താങ്കൾ ഒപ്പു വയ്ക്കാൻ മറക്കുന്നു. ഞാൻ ചെയ്യുന്നപോലെ ~~~~ എന്ന് ചേർക്കുകയോ മുകളിലുള്ള സിഗ്നേച്ചർ ബട്ടൺ ഉപയോഗിക്കുകയോ ചെയ്യാം. താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ വായിച്ചില്ല എന്ന് തോന്നുന്നു. ദയവായി വായിക്കുക സംശയങ്ങൾ കുറേ മാറിക്കിട്ടും. പിന്നെ താങ്കൾക്ക് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം എഴുതാമല്ലോ. വീണ്ടും കാണാം ചള്ളിയാൻ 16:10, 3 മേയ് 2007 (UTC)
തീർച്ചയായും അതെല്ലാമാണേ ഇത് പൂർണ്ണമാക്കുക. എല്ലാ വിവവും ഉണ്ടെങ്കിലേ ഇത് നന്നാവൂ. താങ്കൾക്ക് അറിയാവുന്ന എല്ലാം കയറ്റൂ. നന്നാക്കുന്ന ജോലി മറ്റുള്ളവർ ചെയ്തു കൊള്ളും. പിന്നെ മാപ്പ് വേണമെങ്കിൽ അപ്ലോഡ് ചെയ്തശേഷം കയറ്റാം. ചിത്രങ്ങൾ ഉണ്ടെങ്കിൽ അതാണ് കുറച്ചു കൂടി നന്നാവുക. ഞാൻ ഇനി ആ വഴി പോകുകയാണെങ്കിൽ കുറച്ച പിടുത്തം നടത്താം. പടം പിടുത്തം. --ചള്ളിയാൻ 08:16, 4 മേയ് 2007 (UTC)
പെരിയാറിൻറെ സ്വാദ്[തിരുത്തുക]
പെരിയാർ മലിനമാണെന്നാൺ വിദഗ്ദാഭിപ്രായം. തെളിവ് എൻറെ പക്കലുണ്ട്. ദയവായി കാലടിയുടെ സംവാദം താൾ കൂടി നിരീക്ഷിക്കുക
മാഷെ,[തിരുത്തുക]
മാഷെ, താങ്കൾ കാലടി എന്ന നനാർത്ഥത്താളിൽ വരുത്തിയ തിരുത്തലുകൾ ശ്രദ്ധിച്ചു. താങ്കൾ എന്താണ് ചേർത്തത് എന്ന് അല്പം വിശദീകരിച്ചാൽ നന്നായിരുന്നു. സസ്നേഹം--സുഗീഷ് 19:16, 2 ഡിസംബർ 2007 (UTC)
കോമൺസ് ചിത്രം[തിരുത്തുക]
കോമൺസിൽ ഉള്ള ചിത്രങ്ങൾ ഇവിടെ പ്രത്യേകം അപ്ലോഡ് ചെയ്യാതെ തന്നെ ഉപയോഗിക്കാവുന്നതാണ്. അതേ പേര് കൊടുത്താൽ മാത്രം മതി. ആശംസകളോടെ --സാദിക്ക് ഖാലിദ് 21:45, 23 ഒക്ടോബർ 2008 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Srevalsan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:06, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Srevalsan
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:45, 16 നവംബർ 2013 (UTC)