ഉപയോക്താവിന്റെ സംവാദം:Joejose1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Joejose1 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:56, 12 മേയ് 2020 (UTC)[മറുപടി]

വിവർത്തനം[തിരുത്തുക]

വിക്കിപീഡിയയിലേക്ക് ലേഖനം എഴുതുന്നതിന് ആശംസകൾ. ഒരു ചെറിയ കാര്യം ശ്രദ്ധിക്കുമല്ലോ. വീവർത്തനഉപകരണം ഉപയോഗിച്ച് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ലേഖനം മുഴുവനായും വിവർത്തനം ചെയ്യാൻ ശ്രദ്ധിക്കുക. ആദ്യത്തെ ഖണ്ഡികമാത്രം ചെ്യ്ത് പ്രസിദ്ധീകരിച്ചാൽ ലേഖനത്തിന്റെ തുടർഭാഗം വിവർത്തനം ചെയ്യാനായി മറ്റുള്ളവർക്ക് ഈ ഉപകരണം ഉപയോഗിക്കാനാവില്ല. അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 16:31, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]

  • നല്ല വാക്കുകൾക്ക് നന്ദി @Ranjithsiji:. താങ്കൾ പറഞ്ഞത് അനുസരിച്ചു ഞാൻ ആർട്ടിക്കിൾ വിപുലപ്പെടുത്തിയിട്ടുണ്ട്. "തുടർഭാഗം വിവർത്തനം ചെയ്യാനായി മറ്റുള്ളവർക്ക് ഈ ഉപകരണം ഉപയോഗിക്കാനാവില്ല" എന്ന് താങ്കൾ പറഞ്ഞുവല്ലോ. എന്നാൽ അത് ചെയ്‌യുവാൻ കഴിയും. വിവർത്തനം ടൂളിൽ പബ്ലിഷിംഗ് ഓപ്ഷൻ മാറ്റിയാൽ മതിയാകും. ഉള്ള പേജിലേക്ക് പബ്ലിഷ് ചെയ്യാതെ യൂർന്റെ പേജിലേക്ക് പബ്ലിഷ് ചെയ്തതിൽ ശേഷം, വേണ്ട ഭാഗത്തിന്റെ സോഴ്സ് കോഡ് യഥാർത്ഥ ആർട്ടിക്കിൾലേയ്‌ലേക്ക് കോപ്പി പേസ്റ്റ് ചെയ്താൽ മതിയാകും. വേണം എങ്കിൽ ഞാൻ സ്ക്രീൻ റെക്കോർഡ് അയക്കാം. Joejose1 (സംവാദം) 10:41, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
പ്രിയ സുഹൃത്തേ അത് നടക്കാത്തകാര്യമാണ്. കാരണം ഒരു ലേഖനത്തിന്റെ ആമുഖം മാത്രം ആദ്യം വിവർത്തനം ചെയ്തു എന്ന് വിചാരിക്കുക. പിന്നീട് മറ്റൊരാൾ അതിന്റെ തുടർച്ചയായി കുറേഭാഗം വിവർത്തനമല്ലാത്ത രീതിയിൽ എഴുതി എന്ന് വിചാരിക്കുക. താങ്കൾ പറഞ്ഞപ്രകാരം യൂസർ സ്പേസിലേക്ക് ലേഖനം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. എങ്കിൽ പോലും വേണ്ടഭാഗം പകർത്തി ഒട്ടിക്കാനാവില്ല. നേരത്തേ എഴുതിവച്ച ഭാഗം പരിഗണിച്ച് മതിയായ രീതിയിൽ വാചകങ്ങൾ വിപുലീകരിക്കുകയോ ചെറുതാക്കുകയോ ചെയ്ത് മാറ്റിയെഴുതൽ വേണ്ടിവരും. ഇത് സാധാരണയായി വിവർത്തനം ചെയ്യുന്നതിനേക്കാളും വിഷമം പിടിച്ച പണിയാണ്. ഭൂരിഭാഗം ആളുകളും ചെയ്തുനോക്കാൻ സാദ്ധ്യതയില്ലാത്തതും. പക്ഷെ വിവർത്തനഉപകരണത്തിൽ തന്നെ വിവർത്തനം സേവ് ചെയ്തുവയ്ക്കാനും എല്ലാഭാഗങ്ങളും ചെയ്തതിനുശേഷം പ്രസിദ്ധീകരിക്കാനും ഓപ്ഷൻ ഉള്ളപ്പോൾ ലേഖനം പ്രസിദ്ധീകരിക്കുന്നതിനുമുൻപേ തന്നെ മതിയായ എല്ലാ ഭാഗങ്ങളും ചേർക്കുന്നതല്ലേ ഉചിതം. --രൺജിത്ത് സിജി {Ranjithsiji} 14:22, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]

പോപ്പ്! ഓഎസ് എന്ന ലേഖനത്തിലെ യാന്ത്രിക പരിഭാഷ[തിരുത്തുക]

സുഹൃത്തേ, പോപ്പ്! ഓഎസ് എന്ന ലേഖനം സൃഷ്ടിച്ചതിനു നന്ദി. താങ്കൾ യാന്ത്രിക പരിഭാഷ നടത്തിയിട്ടുള്ള ലേഖനത്തിൽ നിരവധി തെറ്റുകൾ/ഭാഷാശുദ്ധിയില്ലായ്മ കടന്നു കൂടിയിട്ടുണ്ട്. ദയവായി മൊഴിമാറ്റ സംവിധാനം ഉപയോഗിക്കുമ്പോൾ ലേഖനം വായിച്ചു നോക്കി യഥാർത്ഥ ഭാഷയുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് നോക്കുകയും ഭാഷാശുദ്ധി വരുത്തുകയും ചെയ്യുക. സൃഷ്ടിച്ച ഈ ലേഖനം വായിച്ചു നോക്കി വൃത്തിയാക്കിയ ശേഷം ഇനി പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഈ ലേഖനം വൃത്തിയാക്കി ഒഴിവാക്കലിൽ നിന്നും സംരക്ഷിക്കുക.--റോജി പാലാ (സംവാദം) 13:34, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]

  • ഉപദേശത്തിന് നന്ദി @Rojypala:. താങ്ങൾ പറഞ്ഞത് അനുസരിച്ച് ഞാൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തൃപ്തികരം എന്ന് കരുതുന്നു. ടെക്നിക്കൽ വാക്കുകൾ തർജിമ ചെയ്യുവാൻ ഉള്ള മലയാള വിജ്ഞാനം എനിക്ക് ഇല്ല. അതിനാൽ മലയാള പ്രാവീണ്യം ഉള്ള ആരെങ്കിലും ബാക്കി തെറ്റുകൾ തിരുത്താൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. Joejose1 (സംവാദം) 18:26, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
വാക്കുകൾക്കുള്ള മലയാളപദം സ്വന്തമായി തർജ്ജിമ ചെയ്യുന്നതിനെ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല, അത്തരം സന്ദർഭങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തന്നെ ഉപയോഗിക്കുന്നതാവും അനുയോജ്യം.--KG (കിരൺ) 18:30, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]