ഉദയനാണ് താരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയനാണ് താരം
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംസി. കരുണാകരൻ
കഥശ്രീനിവാസൻ
റോഷൻ ആൻഡ്രൂസ്
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോപെർഫക്റ്റ് ഗ്രൂപ്പ്
വിതരണംകാൾട്ടൻ ഫിലിംസ്
റിലീസിങ് തീയതി2005 ജനുവരി 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം162 മിനിറ്റ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെ കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം 1999 ലെ ഹോളിവുഡ് ചിത്രമായ ബോഫിംഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.[1]. 2008 ൽ തമിഴ് സിനിമയിലേക്ക് വെള്ളി തിരൈ എന്ന പേരിലും 2009 ൽ ബോളിവുഡിലേക്ക് ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

കഥാസാരം[തിരുത്തുക]

മോഹൻലാൽ അവതരിപ്പിക്കുന്ന ഉദയഭാനു എന്ന നായക കഥാപാത്രം ഒരു സഹസംവിധായകനാണ്. ഒരിക്കൽ തന്റേതായ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നടനാവണം എന്ന ആഗ്രഹവുമായി നടക്കുന്ന തന്റെ കുരുട്ടു ബുദ്ധിക്കാരനായ സുഹൃത്ത് രാജപ്പൻ ഉദയഭാനുവിന്റെ സഹതാപം പിടിച്ചു പറ്റി കൂടെ താമസിക്കുന്നു. അതിനിടെ ഉദയഭാനു സ്വന്തമായി എഴുതിയ കഥ സ്വയം സംവിധാനം ചെയ്ത് ഒരു ചിത്രമാക്കാൻ തീരുമാനിക്കുന്നു. പക്ഷേ, തന്റെ സുഹൃത്തായ രാജപ്പൻ ഈ കഥ മോഷ്ടിക്കുന്നു. തന്റേതെന്ന് നിർമ്മാതക്കളോട് പറഞ്ഞ് രാജപ്പൻ ചിത്രം നിർമ്മിക്കുകയും അതിൽ നായകനായി അഭിനയിക്കുകയും ചെയ്യുന്നു. ഇതിലെ അഭിനയം മൂലം രാ‍ജപ്പൻ ഒരു മുൻനിര നായകനാവുകയും ചെയ്യുന്നു. ഇതിനിടെ തന്റെ ഔദ്യോഗിക ജീവിതത്തിന്റേയും സ്വകാര്യ ജീവിതത്തിന്റേയും പ്രശ്നങ്ങൾ ഉദയഭാനുവിനെ അലട്ടുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്

# ഗാനംഗായകർ ദൈർഘ്യം
1. "പറയാതെ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
2. "കരളേ കരളിന്റെ"  വിനീത് ശ്രീനിവാസൻ, റിമി ടോമി  
3. "പെണ്ണേ എൻ പെണ്ണേ"  അഫ്സൽ, ശാലിനി സിംഗ്  
4. "പറയാതെ"  കാർത്തിക്  
5. "പറയാതെ"  കാർത്തിക്, കെ.എസ്. ചിത്ര  
6. "പെണ്ണേ എൻ പെണ്ണേ (മൈ ഗേൾ – റീമിക്സ്)"  അഫ്സൽ  
7. "ഉദയനാണ് താരം"  രഞ്ജിത്ത് ഗോവിന്ദ്, ദീപക് ദേവ്  

പുരസ്കാരങ്ങൾ[തിരുത്തുക]

2005 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

സ്പിൻ-ഓഫ്[തിരുത്തുക]

2012-ൽ സജിൻ രാഘവൻ സംവിധാനം ചെയ്ത പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന പേരിൽ ഒരു സ്പിൻ-ഓഫ് പുറത്തിറങ്ങി.ഉദയനാണ് താരത്തിലെ മെഗാസ്റ്റാർ സരോജ് കുമാറിന്റെ വേഷമാണ് ശ്രീനിവാസൻ വീണ്ടും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0430710/trivia

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദയനാണ്_താരം&oldid=3757345" എന്ന താളിൽനിന്ന് ശേഖരിച്ചത്