ഉത്തരാദിത് പ്രവിശ്യ
ഉത്തരാദിത് പ്രവിശ്യ อุตรดิตถ์ ᩏᨲ᩠ᨲᩁᨯᩥᨲ᩠ᨳ᩺ | |||
---|---|---|---|
จังหวัดอุตรดิตถ์ · ᨧᩢ᩠ᨦᩉ᩠ᩅᩢᨯᩏᨲ᩠ᨲᩁᨯᩥᨲ᩠ᨳ᩺ | |||
Phraya Phichai Dap Hak Monument, in front of Uttaradit City Hall | |||
| |||
Motto(s): เหล็กน้ำพี้ลือเลื่อง เมืองลางสาดหวาน บ้านพระยาพิชัยดาบหัก ถิ่นสักใหญ่ของโลก ("Famed Namphi metal. City of sweet longan. Home of Phraya Phichai Dap Hak. World's large source of teakwood.") | |||
Map of Thailand highlighting Uttaradit province | |||
Country | Thailand | ||
Capital | Uttaradit town | ||
• Governor | Somwang Puangbangpo (since 1 October 2022) | ||
• Thai House Delegation | Kanok Limtrakul (Pheu Thai) Saranwut Sarunket (United Thai Nation) | ||
• ആകെ | 7,906 ച.കി.മീ.(3,053 ച മൈ) | ||
•റാങ്ക് | Ranked 24th | ||
(2019)[2] | |||
• ആകെ | 453,103 | ||
• റാങ്ക് | Ranked 60th | ||
• ജനസാന്ദ്രത | 58/ച.കി.മീ.(150/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 71st | ||
• HAI (2022) | 0.6541 "somewhat high Ranked 21st | ||
• Total | baht 38 billion (US$1.3 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 53xxx | ||
Calling code | 055 | ||
ISO കോഡ് | TH-53 | ||
വെബ്സൈറ്റ് | www |
ഉത്തരാദിത് പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്വാട്ട്) ഒന്നാണ്. വടക്കൻ തായ്‌ലൻഡിൻറെ ഉപരിഭാഗത്തായി സ്ഥിതി ചെയ്യുന്നു. അയൽ പ്രവിശ്യകൾ (തെക്കുനിന്ന് ഘടികാരദിശയിൽ) ഫിറ്റ്‌സാനുലോക്, സുഖോതായ്, ഫ്രായെ, നാൻ എന്നിവയാണ്. കിഴക്ക് ഇത് ലാവോസിലെ സൈന്യാബുലിയുടെ അതിർത്തിയാണ്. ബാങ്കോക്കിൽ നിന്ന് 488 കിലോമീറ്റർ വടക്കും ചിയാങ് മായിൽ നിന്ന് 238 കിലോമീറ്റർ തെക്കുകിഴക്കുമാണ് ഉത്തരാദിത് പ്രവിശ്യ സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഉത്തരാദിത് എന്നാൽ "വടക്കിൻ്റെ തുറമുഖം" അല്ലെങ്കിൽ "വടക്കൻ ലാൻഡിംഗ്" എന്നാണ് അർത്ഥമാക്കുന്നത്, കാരണം ഇത് മുമ്പ് നാൻ നദിയിലെ ഒരു വ്യാപാര കേന്ദ്രമായിരുന്നു.[5] സുഖോത്തായി കാലഘട്ടത്തിൽ രാജാവിൻ്റെ അധീനതയിലുള്ള നിരവധി നഗര സംസ്ഥാനങ്ങൾ (മുവാങ്) ആധുനിക പ്രവിശ്യയുടെ പ്രദേശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. അക്കാലത്ത് മുവാങ് ഫാങ് ആധുനിക കാലത്തെ മുവാങ് ഉത്തരാദിത് ജില്ലയിലും, മുവാങ് തുങ് യാങ് ലാപ്ലേയിലും, മുവാങ് ടാ ചുചോക്ക് ട്രോൺ ജില്ലയിലുമായിരുന്നു. ആയുത്തായ രാജ്യത്തിൻറെ കാലത്ത്, തായ് രാജ്യത്തിൻ്റെ 16 പ്രധാന മുവാങ്ങുകളിൽ ഒന്നായിരുന്നു മുവാങ് ഫിചൈ. നരേസുവാൻ രാജാവിൻ്റെ ഭരണത്തിൽ, ഫിചായിയിലെ ഭരണാധികാരി സാവൻഖലോക് പ്രദേശത്തിൻ്റെ ഭരണാധികാരിയുമായി ചേർന്നു കലാപം നടത്തി. അവരുടെ കലാപം അടിച്ചമർത്തപ്പെടുകയും രണ്ട് നഗരങ്ങളിലെയും നിവാസികൾ തെക്കോട്ട് ഫിറ്റ്സനുലോകിലേക്ക് മാറാൻ നിർബന്ധിതരാകുകയും ചെയ്തു.
ഭൂമിശാസ്ത്രം
[തിരുത്തുക]നാൻ നദീതടത്തിലാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഉത്തരാദിത് നഗരത്തിന് വടക്കുഭാഗത്ത് 45 കിലോമീറ്റർ അകലെയാണ് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു കൃത്രിമ തടാകം സൃഷ്ടിച്ച ക്വീൻ സിരികിറ്റ് അണക്കെട്ട്. പ്രവിശ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഫി പാൻ നാം പർവ്വതം വ്യാപിക്കുന്നു. പ്രവിശ്യയുടെ ഭൂരിഭാഗവും ഒരു കാലത്ത് പ്രധാന ഉൽപ്പന്നമായിരുന്ന തേക്ക് വനങ്ങളാൽ മൂടപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം ലുവാങ് പ്രബാംഗ് മലനിരയിലെ ടോൺ സാക് യായ് ഉദ്യാനത്തിലാണ് കാണപ്പെടുന്നത്.[6] 1500 വർഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിന് 9.87 മീറ്റർ ചുറ്റളവും 37 മീറ്റർ ഉയരവുമുണ്ട്. യഥാർത്ഥത്തിൽ 48.5 മീറ്ററായിരുന്നു ഇതിൻറ യഥാർത്ഥ ഉയരമെങ്കിലും കൊടുങ്കാറ്റിൽ വൃക്ഷത്തിൻറെ ഒരു ഭാഗം ഒടിഞ്ഞുവീണു. പ്രവിശ്യയിലെ മൊത്തം വനമേഖല 4,415 കി.മീ2 (1,705 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 55.9 ശതമാനമാണ്.
ദേശീയോദ്യാനങ്ങൾ
[തിരുത്തുക]തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിൽ മൂന്ന് ദേശീയോദ്യാനങ്ങളും മറ്റ് ഏഴ് ദേശീയ ഉദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 11 (ഫിറ്റ്‌സാനുലോക്) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- ലം നാം നാൻ നാഷണൽ പാർക്ക്, 999 ചതുരശ്ര കിലോമീറ്റർ (386 ചതുരശ്ര മൈൽ)[7]:84
- ടൺ സാക് യായ് ദേശീയോദ്യാനം, 519 ചതുരശ്ര കിലോമീറ്റർ (200 ചതുരശ്ര മൈൽ)[8]:103
- ഫു സോയി ദാവോ ദേശീയോദ്യാനം, 340 ചതുരശ്ര കിലോമീറ്റർ (130 ചതുരശ്ര മൈൽ)[9]:109
വന്യജീവി സങ്കേതങ്ങൾ
[തിരുത്തുക]ആകെ നാല് വന്യജീവി സങ്കേതങ്ങളുള്ളവയിൽ മൂന്നെണ്ണം മേഖല 11 (ഫിറ്റ്‌സാനുലോക്) ലും ലാം നാം നാൻ ഫാങ് ഖ്വാ വന്യജീവി സങ്കേതം തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിലെ മേഖല 13 ലുമാണ് (ഫ്രേ).
- ഫു മിയാങ്-ഫു തോങ് വന്യജീവി സങ്കേതം, 696 ചതുരശ്ര കിലോമീറ്റർ (269 ചതുരശ്ര മൈൽ)[10]:24
- മായെ ചാരിം വന്യജീവി സങ്കേതം, 660 km2 (250 ചതുരശ്ര മൈൽ)[11]:22
- നാം പാറ്റ് വന്യജീവി സങ്കേതം, 512ചതുരശ്ര കിലോമീറ്റർ (198 ചതുരശ്ര മൈൽ)512 കി.m2 (5.51×109 sq ft)[12]:23
- ലാം നാം നാൻ ഫാങ് ഖ്വ വന്യജീവി സങ്കേതം, 235ചതുരശ്ര കിലോമീറ്റർ (91 ചതുരശ്ര മൈൽ)[13]:14
സാമ്പത്തികം
[തിരുത്തുക]ഉത്തരാദിത് പ്രവിശ്യ പ്രധാനമായും ഒരു കാർഷിക പ്രവിശ്യയാണ്. അതിൻ്റെ അറിയപ്പെടുന്ന വിളകളിൽ ദുരിയാൻ, ലാങ്സാറ്റ് എന്നീ രണ്ട് പഴങ്ങൾ ഉൾപ്പെടുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൻറെ പ്രാരംഭത്തിൽ ലാപ്ലെ ജില്ലയിൽ ഒരു ദുരിയാൻ ഉത്സവം നടക്കുന്നു. ഈ പ്രവിശ്യയിൽ അസാധാരണമായതും ആളുകൾക്ക് അരോചകമായ ഗന്ധമുള്ളതുമായ ലോംഗ്‌പ്ലേ, ലിൻലാപ്ലേ എന്നീ രണ്ടിനം ദുരിയാൻറെ പേരിലും ഈ പ്രവിശ്യ അറിയപ്പെടുന്നു. ഇവ രണ്ടും ലാപ്ലേ ജില്ലയുടെ പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉത്തരാദിത് പ്രവിശ്യയിലെ ദുരിയാൻ ഉൽപ്പാദനം ഏകദേശം 20,000 ടൺ ആയി കണക്കാക്കപ്പെട്ടിരുന്നു. പ്രവിശ്യയിൽ ഏകദേശം 10,600 ഏക്കർ ദുറിയൻ തോട്ടങ്ങളുണ്ട്.[14]
ആരോഗ്യം
[തിരുത്തുക]പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഉത്തരാദിത് ആശുപത്രിയാണ് ഉത്തരാദിത് പ്രവിശ്യയിലെ പ്രധാന ആശുപത്രി.
ഗതാഗതം
[തിരുത്തുക]തായ്‌ലൻഡിലെ സംസ്ഥാന റെയിൽവേയുടെ വടക്കൻ ലൈനാണ് ഉത്തരാദിത് പ്രവിശ്യയിൽ സർവീസ് നടത്തുന്നത്. ഉത്തരാദിത് പട്ടണത്തിൽ പ്രധാന സ്റ്റേഷനായ ഉത്തരാദിത് റെയിൽവേ സ്റ്റേഷൻ, വടക്കൻ ലൈനിലെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ സില അറ്റ് റെയിൽവേ സ്റ്റേഷൻ എന്നീ രണ്ട് റെയിൽവേ സ്റ്റേഷനുകളുണ്ട്. പ്രവിശ്യയിൽ വിമാനത്താവളമില്ല. പ്രവിശ്യയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഫ്രായെ പട്ടണത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021,
{{cite web}}
: CS1 maint: unrecognized language (link) information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013 - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 88
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Uttaradit". Tourism Authority of Thailand (TAT). Retrieved 20 Apr 2015.
- ↑ ดร.กระมล ทองธรรมชาติ และคณะ, สังคมศึกษา ศาสนาและวัฒนธรรม ม.1, สำนักพิมพ์ อักษรเจริญทัศน์ อจท. จำกัด, 2548, หน้า 24-25
- ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Ordourless, seedless durians developed in Uttaradit". Pattayamail.com. Retrieved 2012-06-21.
Phrae province | Nan province | |||
Sukhothai province | Sainyabuli province, Laos | |||
Uttaradit province | ||||
Phitsanulok province |