ഇൻവിസിബിൾ റെയിൽ
Invisible rail | |
---|---|
![]() | |
Adult by Joseph Wolf, 1859 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | Habroptila G R Gray, 1861
|
വർഗ്ഗം: | H. wallacii
|
ശാസ്ത്രീയ നാമം | |
Habroptila wallacii Gray, 1860 | |
![]() | |
Recent records Inset shows location of Halmahera within Indonesia
pre-1950 records Kao town |
ഇന്തോനേഷ്യയിലെ ഉത്തര മലുകു ദ്വീപിൽമാത്രം കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് ഇൻവിസിബിൾ റെയിൽ (Habroptila wallacii). ഇത് ഡ്രമ്മേർസ് റെയിൽ ,വാലസ് റെയിൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. കറുപ്പും ചാരവും കലർന്ന തൊങ്ങലുകളാണ് ഇവയ്ക്ക്. ഇവയുടെ കൊക്കുകളും കാലും തിളങ്ങുന്ന ചുവപ്പ് നിറത്തിലാണ്. ചെണ്ടവാദ്യം പോലുള്ള ശബ്ദം ഉണ്ടാക്കുന്നതിനാലാണു ഇവയ്ക്ക് ഡ്രമ്മേർസ് റെയിൽ എന്ന പേര് വന്നത്. അപൂർവ്വം ആയി കണ്ടുവരുന്ന ഇവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ല.
മുള, ചെറിയ പ്രാണികൾ തുടങ്ങിയവ ഭക്ഷിക്കുന്ന ഈ പക്ഷികൾ ദഹനം ശരിയായി നടക്കാൻ വേണ്ടി ചെറിയ കല്ലുകളും അകത്താക്കുന്നു. ഇവ ജീവിതകാലം മുഴുവൻ ഒരു ഇണയുടെ കൂടെമാത്രം വസിക്കുന്നു. ഇവയുടെ കണക്കാക്കപ്പെട്ടിട്ടുള്ള ജനസംഖ്യ 3,500–15,000 ആയാതിനാൽ ഇവ ഐ.യു.സി.എൻ കണക്കെടുപ്പ് പ്രകാരം ഭേദ്യമായ അവസ്ഥയിലാണ് .
വർഗ്ഗീകരണം[തിരുത്തുക]
റെയിലുകളുടെ കുടുംബത്തിൽ ഏതാണ്ട് 150ഓളം പക്ഷികൾ ഉണ്ട്. ചതുപ്പ് നിലങ്ങളിലും ,തണ്ണീർതടങ്ങളിലുമാണ് റെയിലുകളെ കണ്ടുവരുന്നത്. പരിണാമസിദ്ധാന്തം അനുസരിച്ച് ആദ്യകാലത്ത് പറക്കാൻ കഴിവുണ്ടായിരുന്ന ഇവയുടെ പറക്കുവാനുള്ള കഴിവ് ക്രമേണ നഷ്ടമായതായിരിക്കാം എന്ന് ഊഹിക്കുന്നു. [2]
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Habroptila wallacii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ Hoyo, Josep del; Elliott, Andrew; Sargatal, Jordi; Christie, David A; de Juana, Eduardo (eds.) (2013). "Rails, Gallinules and Coots". Handbook of the Birds of the World Alive. Barcelona: Lynx Edicions. ശേഖരിച്ചത് 13 April 2014.CS1 maint: multiple names: authors list (link) CS1 maint: extra text: authors list (link) (subscription required)
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Habroptila wallacii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ Habroptila wallacii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
- Drumming at xeno-cato
- Six images of adult and chicks at Oriental Bird Images