ഇലക്ട്ര (ചലച്ചിത്രം)
ഇലക്ട്ര | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | വിന്ധ്യൻ |
രചന | ശ്യാമപ്രസാദ് കിരൺ പ്രഭാകർ |
ആസ്പദമാക്കിയത് | Electra |
അഭിനേതാക്കൾ | നയൻതാര മനീഷ കൊയ്‌രാള പ്രകാശ് രാജ് ബിജു മേനോൻ |
സംഗീതം | അൽഫോൻസ് ജോസഫ് |
ഛായാഗ്രഹണം | സനു തോമസ് |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
വിതരണം | രസിക എന്റർടെയ്ന്റ്മെന്റ് |
റിലീസിങ് തീയതി | 24 നവംബർ 2010 (ഐ.എഫ്.എഫ്.ഐ.) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ രസിക എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഇലക്ട്ര. മനീഷ കൊയ്‌രാള, നയൻതാര, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനീഷാകൊയ്രാളയുടെ ആദ്യ മലയാളചലച്ചിത്രവുമാണിത്. 2011ൽ സെൻസർ സർട്ടിഫിക്കേറ്റ് നേടിയ ഇലക്ട്ര മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ശ്യാമപ്രസാദിന് നേടിക്കൊടുത്തു.[1] എന്നാൽ, സാമ്പത്തികപ്രശ്നങ്ങൾ കാരണം ഈ ചിത്രം 2016 നവംബർ വരെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയില്ല.[2]
കഥാതന്തു
[തിരുത്തുക]അയ്യായിരത്തോളം വർഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ 'ഇലക്ട്ര' എന്ന മിത്തിന്റെ മലയാള ആവിക്ഷ്കാരമാണ് ഈ ചലച്ചിത്രം.
ചിത്രീകരണം
[തിരുത്തുക]23 ഏപ്രിൽ 2010-ലാണ് ചിത്രീകരണം ആരംഭിച്ചത്.[3]
അഭിനേതാക്കൾ
[തിരുത്തുക]- നയൻതാര - ഇലക്ട്ര എബ്രഹാം
- മനീഷ കൊയ്‌രാള - ഇലക്ട്രയുടെ അമ്മ
- പ്രകാശ്രാജ് - ഇലക്ട്രയുടെ പിതാവ്
- ബിജു മേനോൻ -
- കെ.പി.എ.സി. ലളിത -
- ശ്രുതി മേനോൻ -
ഡബ്ബിംഗ്
[തിരുത്തുക]ഇസഹഖ് എന്ന കഥാപാത്രത്തിന് എലക്ട്രയിൽ പ്രകാശ് രാജ് തന്നെശബ്ദം നൽകിയപ്പോൾ അദ്ദേഹത്തിൻറെ തന്നെ മറ്റൊരു കഥാപാത്രം ആയഎബ്രഹാമിന് ഷോബി തിലകൻ ശബ്ദം നൽകി. പ്രശസ്ത നടി പ്രവീണയാണ് മനീഷ കൊയ്രാളയുടെ ആദ്യ മലയാള സിനിമയുടെ കഥാപാത്രത്തിന്റെ ശബ്ദമായത്.
ഗാനങ്ങൾ
[തിരുത്തുക]- "അരികിൽ വരൂ..." - ഗായത്രി
- "ഏകാകിയായ്..." - സയനോര
- "ലെറ്റ്സ് ഡാൻസ്" - അൽഫോൻസ് ജോസഫ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-22.
- ↑ "വിന്ധ്യന്റെ ഓർമയ്ക്ക് ഒരു വർഷം: 'ഇലക്ട്ര' ഇനിയും വെളിച്ചംകണ്ടില്ല". Archived from the original on 2013-08-31. Retrieved 2013-09-01.
- ↑ "Nayantara's Electra to kick off soon". One India. Archived from the original on 2012-07-08. Retrieved 2010-4-13.
{{cite web}}
: Check date values in:|accessdate=
(help)