Jump to content

ഇറാക്കി കുർദിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറാക്കി കുർദിസ്ഥാൻ
(കുർദിസ്ഥാൻ പ്രദേശം)


ھەرێمی کوردستان (Kurdish)
Herêmî Kurdistan
Flag of ഇറാക്കി കുർദിസ്ഥാൻ
Flag
മുദ്ര of ഇറാക്കി കുർദിസ്ഥാൻ
മുദ്ര
ദേശീയ ഗാനം: ഏയ് റെക്വിബ്
ഓ ശത്രൂ
Location of ഇറാക്കി കുർദിസ്ഥാൻ
തലസ്ഥാനംHewlêr (Erbil / Arbil)
വലിയ നഗരംതലസ്ഥാനം
അംഗീകരിച്ച പ്രാദേശിക ഭാഷകൾനിയോ അരമായിക്
ഔദ്യോഗിക ഭാഷകൾs[1]
നിവാസികളുടെ പേര്ഇറാക്കി
ഭരണസമ്പ്രദായംപാർലമെന്ററി ജനാധിപത്യം
മസൂദ് ബർസാനി
നെചിർവൻ ബർസാനി
സ്വയംഭരണപ്രദേശം
• ഉടമ്പടി ഒപ്പുവച്ചു
1970 മാർച്ച് 11
• വസ്തുതാപരമായി സ്വയംഭരണം
1991 ഒക്റ്റോബർ
• പ്രാദേശികഭരണകൂടം സ്ഥാപിച്ചു
1992 ജൂലൈ 4
2005 ജനുവരി 30
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
40,643 കി.m2 (15,692 ച മൈ)
ജനസംഖ്യ
• 2013 estimate
5,500,000-6,500,000
നാണയവ്യവസ്ഥഇറാക്കി ദിനാർ (IQD)
സമയമേഖലUTC+3
ഡ്രൈവിങ് രീതിവലത്
കോളിംഗ് കോഡ്+964
ഇൻ്റർനെറ്റ് ഡൊമൈൻ.iq

വടക്കൻ ഇറാക്കിലെ ഒരു സ്വയം ഭരണപ്രദേശമാണ് കുർദിസ്ഥാൻ (കുർദിഷ്: هه‌رێمی کوردستان Herêmî Kurdistan; അറബി: إقليم كردستان العراق Iqlīm Kurdistān Al-‘Irāq). കുർദിസ്ഥാൻ റീജിയൺ, ഇറാക്കി കുർദിസ്ഥാൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.[2] കിഴക്ക് ഇറാൻ, വടക്ക് തുർക്കി, പടിഞ്ഞാറ് സിറിയ, തെക്ക് ഇറാക്കിലെ മറ്റു പ്രവിശ്യകൾ എന്നിങ്ങനെയാണ് അതിർത്തികൾ. ആർബിൽ ആണ് പ്രാദേശിക തലസ്ഥാനം. കുർദിഷ് ഭാഷയിൽ ഹീവ്ലർ എന്നാണ് ഇത് അറിയപ്പെടുന്നത്.[3] കുർദിസ്ഥാൻ പ്രാദേശിക ഭരണകൂടമാണ് ഔദ്യോഗികമായി ഈ പ്രദേശത്തിന്റെ ഭരണം നടത്തുന്നത്.

1970 മാർച്ചിലെ സ്വയം ഭരണ ഉടമ്പടിയോടെയാണ് ഈ സ്വയം ഭരണ പ്രവിശ്യയുടെ ചരിത്രം ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ ഈ ഉടമ്പടി നടപ്പാക്കപ്പെട്ടില്ല. 1974-ൽ വടക്കൻ ഇറാക്കിൽ വീണ്ടും കുദുകളും അറബികളും തമ്മിൽ പോരാട്ടമാരംഭിച്ചു. ഇതു കൂടാതെ 1980-കളിലെ ഇറാൻ ഇറാക്ക് യുദ്ധവും അൽഫൽ വംശഹത്യാ പരിപാടിയും ഇറാക്കി കുർദിസ്ഥാനിലെ വംശവിന്യാസം മാറ്റിമറിക്കുകയുണ്ടായി.

1991-ൽ വടക്ക് കുർദുകളും തെക്ക് ഷിയകളും സദ്ദാം ഹുസൈനെതിരേ കലാപം നടത്തുകയുണ്ടായി. പെഷ്മെർഗ പോരാളികൾ പ്രധാന ഇറാക്കി സൈനികവിഭാഗങ്ങളെ വടക്കൻ ഇറാക്കിൽ നിന്നും തുരത്തുന്നതിൽ വിജയിച്ചു. ധാരാളം ജീവനാശമുണ്ടാവുകയും ഇറാനിലേയ്ക്കും തുർക്കിയിലേയ്ക്കും ധാരാളം അഭയാർത്ഥികൾ പലായനം ചെയ്യുകയും ചെയ്തുവെങ്കിലും ഈ വിജയവും ഒന്നാം ഗൾഫ് യുദ്ധത്തെത്തുടർന്ന് 1991-ൽ വടക്കൻ ഇറാക്കിൽ വ്യോമ നിരോധിത മേഖല സ്ഥാപിച്ചതും കുർദിഷ് സ്വയം ഭരണം സ്ഥാപിക്കപ്പെടുന്നതിന് കാരണമായി. ഇതോടെ അഭയാർത്ഥികൾ തിരിച്ചുവരുകയും ചെയ്തു. 1991 ഒക്റ്റോബർ മാസത്തിൽ ഇറാക്കി സൈന്യം കുർദിസ്ഥാൻ വിട്ടുപോയി. ഇതോടെ ഫലത്തിൽ ഇവിടെ സ്വയംഭരണം ആരംഭിക്കപ്പെട്ടു. രണ്ടു പ്രധാന കുർദിഷ് പാർട്ടികളും ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായില്ല. അതിനാൽ സ്വയം ഭരണമുണ്ടെങ്കിലും ഈ പ്രദേശം ഇറാക്കിന്റെ ഭാഗമാണ്. 2003-ലെ ഇറാക് അധിനിവേശവും പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും 2005-ൽ ഇറാക്കിൽ പുതിയ ഭരണഘടന നിലവിൽ വരുവാൻ കാരണമായി. ഈ ഭരണഘടനയനുസരിച്ച് ഇറാക്ക് എന്ന ഫെഡറൽ രാജ്യത്തിലെ ഒരു ഭാഗമാണ് ഇറാക്കി കുർദിസ്ഥാൻ. അറബിയും കുർദിഷുമാണ് പുതിയ ഭരണഘടന അനുസരിച്ച് ഇറാക്കിന്റെ ഔദ്യോഗിക ഭാഷകൾ.

111 സീറ്റുകളുള്ള ഒരു പ്രാദേശിക അസംബ്ലി ഇവിടെയുണ്ട്.[4] ദുഹോക്, എർബിൽ, സുലൈമാനിയ എന്നീ ഗവർണറേറ്റുകൾ കൂടി 40000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്ത് 55 ലക്ഷം ജനങ്ങൾ താമസിക്കുന്നു.

കാലാവസ്ഥ

[തിരുത്തുക]
എർബിൽ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 12.4
(54.3)
14.2
(57.6)
18.1
(64.6)
24
(75)
31.5
(88.7)
38.1
(100.6)
42
(108)
41.9
(107.4)
37.9
(100.2)
30.7
(87.3)
21.2
(70.2)
14.4
(57.9)
27.2
(80.98)
പ്രതിദിന മാധ്യം °C (°F) 7.4
(45.3)
8.9
(48)
12.4
(54.3)
17.5
(63.5)
24.1
(75.4)
29.7
(85.5)
33.4
(92.1)
33.1
(91.6)
29
(84)
22.6
(72.7)
15
(59)
9.1
(48.4)
20.18
(68.32)
ശരാശരി താഴ്ന്ന °C (°F) 2.4
(36.3)
3.6
(38.5)
6.7
(44.1)
11.1
(52)
16.7
(62.1)
21.4
(70.5)
24.9
(76.8)
24.4
(75.9)
20.1
(68.2)
14.5
(58.1)
8.9
(48)
3.9
(39)
13.22
(55.79)
മഴ/മഞ്ഞ് mm (inches) 111
(4.37)
97
(3.82)
89
(3.5)
69
(2.72)
26
(1.02)
0
(0)
0
(0)
0
(0)
0
(0)
12
(0.47)
56
(2.2)
80
(3.15)
540
(21.25)
Source #1: climate-data.org[5]
ഉറവിടം#2: World Weather Online,[6] My Forecast,[7] What's the Weather Like.org,[8] and Erbilia[9]

അവലംബം

[തിരുത്തുക]
  1. "Kurdistan Regional Government (KRG)". Archived from the original on 2010-12-02. Retrieved 2013-09-29.
  2. Viviano, Frank (2006). "The Kurds in Control". National Geographic Magazine. Washington, D.C. Retrieved 2008-06-05. Since the aftermath of the 1991 gulf war, nearly four million Kurds have enjoyed complete autonomy in the region of Iraqi Kurdistan... {{cite journal}}: Unknown parameter |month= ignored (help)
  3. Khan, Geoffrey. 1999. A grammar of neo-Aramaic: the dialect of the Jews of Arbel. Boston, MA: Brill Academic Publishers. p.2.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-03-30. Retrieved 2013-09-29.
  5. "Climate: Arbil - Climate graph, Temperature graph, Climate table". climate-data.org. Retrieved 13 August 2013.
  6. "Erbil, Iraq Weather Averages". World Weather Online. Retrieved 14 July 2013.
  7. "Irbil, Iraq Climate". My Forecast. Retrieved 14 July 2013.
  8. "Erbil climate info". What's the Weather Like.org. Retrieved 14 July 2013.
  9. "Erbil Weather Forecast and Climate Information". Erbilia. Archived from the original on 2013-07-09. Retrieved 14 July 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇറാക്കി_കുർദിസ്ഥാൻ&oldid=4090549" എന്ന താളിൽനിന്ന് ശേഖരിച്ചത്