പാർത്തിയൻ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parthian Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർത്തിയൻ സാമ്രാജ്യം

Ashkâniân (اشکانیان)
247 BCE–224 CE
Parthian Empire at its greatest extent under Mithridates the Great (123–88 CE)
Parthian Empire at its greatest extent under Mithridates the Great (12388 CE)
Statusസാമ്രാജ്യം
CapitalAsaak, Hecatompylos, Ecbatana, Ctesiphon, Mithridatkird-Nisa
Common languagesMiddle Iranian languages (including Parthian language)
Religion
Syncretic Helleno-Zoroastrianism
GovernmentFeudalist Monarchy
Historical eraClassical Antiquity
• Established
247 BCE
• Disestablished
224 CE
Currencydrachm
Preceded by
Succeeded by
Seleucid Empire
Sassanid Empire
പാർത്തിയൻ സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ - ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം

ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇറാനിയൻ പീഠഭൂമിയുടെ വടക്കൻ ഭാഗങ്ങളിലെ നാടോടികൾ കാരാ കും മരുഭൂമിയിലെ പാർതിയ കേന്ദ്രമാക്കി ഒരു സാമ്രാജ്യത്തിന് തുടക്കം കുറിച്ചു. ഇതാണ് പാർത്തിയൻ സാമ്രാജ്യം. അർസാസ് എന്ന ഇവരുടെ പൊതുപൂർവ്വികന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അർസാസിഡ് എന്നാണ് ഇവരുടെ രാജാവിനെ വിളിച്ചിരുന്ന പേര്[1]‌. അതുകൊണ്ട് ഈ സാമ്രാജ്യത്തെ അർസാസിഡ് സാമ്രാജ്യം എന്നും വിളിക്കുന്നു.

പാർത്തിയരുടെ ആദ്യത്തെ പ്രധാന ആവാസകേന്ദ്രം ഇന്നത്തെ തുർക്ക്മെനിസ്താനിലെ നിസ ആയിരുന്നു. യഥാർത്ഥത്തിൽ പാർത്തിയൻ സാമ്രാജ്യത്തിന് വിശാലമായ ഒരു അടിത്തറ പാകിയത് ബി.സി.ഇ. 171-138 കാലത്ത് ഭരിച്ചിരുന്ന മിത്രാഡാട്ടസ് ഒന്നാമൻ ആണ്. ഇദ്ദേഹത്തിന്റെ മരണസമയത്ത്, പാർത്തിയൻ സേന, മീഡിയയും, ബാബിലോണിയയും അധീനതയിലാക്കി, സെല്യൂക്കിഡ് സാമ്രാജ്യത്തിന് കനത്ത ഭീഷണീയുയർത്തി. ഇദ്ദേഹത്തിന്റെ സാമ്രാജ്യം, മെസപ്പൊട്ടാമിയൻ സമതലം മുതൽ കിഴക്ക് ഗ്രീക്കോ ബാക്ട്രിയൻ അധീനപ്രദേശങ്ങൾ വരെ പരന്നു കിടന്നിരുന്നു[1].

മദ്ധ്യേഷ്യയിൽ നിന്നുള്ള ശകരുടെ അധിനിവേശത്തെ പാർത്തിയൻ സാമ്രാജ്യത്തിന്‌ ചെറുത്തുനിൽക്കാനായെങ്കിലും, 224-ആമാണ്ടിൽ തങ്ങളുടെ തന്നെ ഒരു സാമന്തനായിരുന്ന അർദാശീർ, അർട്ടാബാനസ് അഞ്ചാമൻ രാജാവിനെ ഹോർമുസ് യുദ്ധത്തിൽ പരാജയപ്പെടുത്തി വധിച്ചതോടെ[2] പാർത്തിയൻ സാമ്രാജ്യത്തിന്‌ അന്ത്യമായി. അർദാശീർ സ്ഥാപിച്ച സാമ്രാജ്യമാണ്‌ സസാനിയൻ സാമ്രാജ്യം.

ശകരുടെ അധിനിവേശം[തിരുത്തുക]

ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു ഇവർ ബാക്ട്രിയയിലെ ഗ്രീക്ക് ഭരണാധികാരികളെ തോൽപ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് ഹിന്ദുകുഷ് കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറാത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്കും പ്രവേശിച്ചു. 130-120 ബി.സി.ഇ. കാലഘട്ടത്തിൽ പാർത്തിയരുമായി ഏറ്റുമുട്ടിയ ശകർ, ഗ്രാറേറ്റ്സ് രണ്ടാമൻ അർട്ടാബാൻസ് രണ്ടാമൻ എന്നീ രണ്ട് പാർത്തിയൻ രാജാക്കന്മാരെ കൊലപ്പെടുത്തി. മിത്രാഡാട്ടസ് രണ്ടാമന്റെ നേതൃത്വത്തിൽ പാർത്തിയർ ശകരെ തോൽപ്പിച്ചു. എന്നിരുന്നാലും മേഖലയിലെ രാഷ്ട്രീയകാര്യങ്ങളിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ ശകർക്കായി[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 132–133. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 158–161. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 136–138. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പാർത്തിയൻ_സാമ്രാജ്യം&oldid=3779278" എന്ന താളിൽനിന്ന് ശേഖരിച്ചത്