ഇമോജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമോജി
Symbol setsഇമോജി
Assigned1,088 code points
Unicode version history
1.0.078 (+78)
3.080 (+2)
3.288 (+8)
4.096 (+8)
4.1111 (+15)
5.1115 (+4)
5.2142 (+27)
6.0858 (+716)
6.1871 (+13)
7.0975 (+104)
8.01,016 (+41)
9.01,088 (+72)
Note: സിങ്കിൾ കോഡ് യൂണിക്കോഡുള്ള ഇമോജികൾക്കുള്ളതാണ് മേലെ പറഞ്ഞ സംഖ്യകൾ, കൂടാതെ ഒന്നിൽ കൂടുതൽ കാരക്ടറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഇമോജികളുമുണ്ട്. യൂണിക്കോഡ് 6.0 -ലാണ് ഇമോജികൾ ആദ്യം വികസിപ്പിച്ചെടുത്തത്, പിന്നീട് യൂണിക്കോഡ് 6.0 ത്തിന് മുകളിലുള്ളതിലേക്ക് മാറ്റി.
ആൻഡ്രോയിഡ്, ക്രോം ഒ.എസ്, ഗൂഗിൾ ഹാങ്ഔട്ട്സ്, ജി.മെയിൽ എന്നിവയിൽ ഉപയോഗിച്ചുപോരുന്ന ഗൂഗിളിന്റെ നോട്ട് ഇമോജി പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിച്ചെടുത്ത കളർ ഇമോജി.

വെബ് പേജുകളിലും, ഇലക്ട്രോണിക് മെസേജുകളിലും ഉപയോഗിക്കുന്ന  ചിഹ്നങ്ങൾ, ചിത്രലിപികളാണ് ഇമോജി. (എമോജി, ബഹുവചനം എമോജികൾ ;[1] കൂടുതലും ഇമോജികളെ സ്മൈലികൾ ഉൾപ്പെടുന്ന മുഖഭാവങ്ങൾ, വസ്തുക്കൾ, സ്ഥലങ്ങൾ, കാലാവസ്ഥകൾ, ജീവികൾ എന്നിവയായി ഉപയോഗിച്ചുപോരുന്നു. ചിത്രലേഖ എന്നർത്ഥം വരുന്ന ഇമോജി ജാപ്പനീസ് വാക്കായ (ചിത്രം) + മോജി ( കഥാപാത്രം) -ൽ നിന്ന് രൂപപ്പെട്ടതാണ്. ഇമോട്ടിയോൺ , ഇമോട്ടികോൺ എന്നീ പേരുകൾ അവയ്ക്ക് വരുന്നത് തികച്ചും ആകസ്മികമാണ്.[2]

ജാപ്പനീസ് മൊബൈൽ ഫോണുകളിൽ ആദ്യമായി 1990 -കളിൽ പ്രാവർത്തികമായതോടെ വൈകാതെതന്നെ ഇമോജികൾ ലോകം കീഴടക്കി. പിന്നീട് ആൻഡ്രോയിഡ് ഫോണുകളിൽ ഉൾപ്പെടുത്തിയതുപോലെ  ഇമോജികൾ  ആപ്പിളിന്റെ ഐഫോണുകളിലും ഉൾപ്പെടുത്തി.[3][4][5] 2015 -ൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറീസ് ഒരു ഇമോജിക്ക് വേൾഡ് ഓഫ് ദി ഇയർ എന്ന് പേര് നൽകി.[6]

ചരിത്രം[തിരുത്തുക]

ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇമോട്ടിക്കോണുകളിലൂടെയായിരുന്നു ഇമോജികളുടെ വളർച്ച. ജപ്പാന്റെ അകത്തും പുറത്തുമായി ഇമോജികളുടെ ഗ്രാഫിക്കൽ റെപ്രസെന്റേഷനും വളർന്നുവന്നു.

ജാപ്പനീസ് മൊബേൽ ഓപ്പറേറ്റർമാരായ NTTDocoMo , au , സോഫ്റ്റ്ബാങ്ക് മൊബൈൽ (വോഡാഫോൺ) എന്നിവയായിരുന്നു ഇമോജികൾ ഉപയോഗിച്ചിരുന്നത്. പിന്നീട് ഓരോരുത്തരുടേയും ആവശ്യങ്ങളനുസരിച്ച പ്രത്യേകം ഇമോജികൾ സ്വന്തമായി ഉണ്ടാക്കുവാൻ തുടങ്ങി. ആദ്യത്തെ ഇമോജി 1999-ൽ ജപ്പാനിലെ ഷിഗെറ്റാക കുറീറ്റയാണ് വികസിപ്പിച്ചെടുത്തത്.[7][8] NTT DoCoMoയുടെ ഐ-മോഡ് മൊബൈൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമിന്റെ നിർമ്മാണ സംഘത്തിലെ ഒരംഗമായിരുന്നു കുറീറ്റ. കാലാവസ്ഥ പറയാനായുള്ള കാലാവസ്ഥയുടെ ഇമോജികൾ, ചൈനീസ് കഥാപാത്രങ്ങളുടെ ഇമോജികൾ എന്നിവയിൽ നിന്നാണ് അദ്ദേഹം ഇമോജികളിലേക്ക് ആവാഹിതനായത്. [9][10][11]മറ്റ് സർവീസുകളിൽ നിന്ന വേറിട്ട് നിൽക്കാനും, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ കൂടുതൽ സരളമാക്കാനുമായി  ഐ-മോഡ് മെസേജിംഗിന്റെ ഭാഗമായി  176 12x12 പിക്സൽ വലിപ്പമുള്ള ആദ്യത്തെ ഒരുകൂട്ടം ഇമോജികൾ രൂപംകൊണ്ടു. അദ്ദേഹം നിരീക്ഷിക്കാറുണ്ടായിരുന്നു മുഖഭാവങ്ങൾ, മറ്റു നഗരങ്ങളിലെ നാഗരികതകൾ എന്നിവയാണ് കുറീറ്റ ഇമോജികളാക്കിയത്.

NTT DoCoMoയുടെ ഐ-മോഡിനായുള്ള ഓരോ ഇമോജികളും 12x12 പിക്സൽ ഗ്രിഡിലാണ് നിർമ്മിച്ചിരിക്കുന്നത്.  അത് കൈമാറുമ്പോൾ ഇമോജിയുടെ ചിഹ്നങ്ങളെ 2 ബൈറ്റിന്റെ സീക്വൻസായിട്ടായിരിക്കും നിലകൊള്ളുക. അടിസ്ഥാനപരമായ സ്പെസിഫിക്കേഷനുകൾക്ക് 1706 ചിഹ്നങ്ങളുണ്ടാവും, സി-എച്ച്.ടി.എം.എൽ 4.0 സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ 76 ചിഹ്നങ്ങൾ അധികമുണ്ടാകും.

au കമ്പനിയുടെ മൊബേൽ ഫോണുകളിലെ IMG ടാഗ് ഉപയോഗിച്ചിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്.  സോഫ്റ്റ്ബാങ്ക് മൊബേൽ ഇമോജികൾ എസ്.ഐ / എസ്.ഒ എസ്കേപ് സീക്വെൻസിലാണ്, കൂാടാതെ അവ നിറങ്ങളും അനിമേഷനും പിൻതുണക്കുന്നുണ്ടായിരുന്നു. DoCoMoയുടെ ഇമോജികൾ കൈമാറാൻ കുറച്ച് ബുദ്ധിമുട്ടള്ളതായിരുന്നെങ്കിൽ au യുടെ ഇമോജി കൈമാറ്റം കൂടുതൽ വഴങ്ങുന്നതായിരുന്നു.

2010 -നു ശേഷം കുറച്ച് ഇമോജികൾ, കാരക്ടറുകളെ ഒരു കൃത്യമായ തുല്യമായ മേഖലയിലേക്ക് കൊണ്ടുപോകുന്ന  യൂണിക്കോഡിലേക്ക് മാറി. അതോടെ ജപ്പാന്റെ പുറത്തേക്കും, വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇമോജികൾ വ്യാപിച്ചു.

യൂണിക്കോഡ് സ്റ്റാന്റാർഡ് വേർഷനിൽ പിന്നീട് നൂറോളം ഇമോജികൾ എൻകോഡ് ചെയ്യപ്പെട്ടു, 2010  ഒക്ടോബറിന് ഇറങ്ങിയ 6.0 എന്ന വേർഷനിലായിരുന്നു അത്. കൂടാതെ ഗൂഗിളിന്റെ അപേക്ഷയും (കാട് മോമോയ്, മാർക്ക് ഡേവിസ്, മാർക്കസ് ശെരെർ എന്നിവർ യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റിക്ക് ആഗസ്റ്റ് 2007-ന് കത്തെഴുതി.) ആപ്പിളിന്റെ അപേക്ഷയും, (യാസുവോ കിഡ ,പീറ്റർ എഡ്ബർഗ് എന്നിവർ 607 കാരക്ടേഴ്സിനുവേണ്ടിയുള്ള ആദ്യത്തെ UTC അപേക്ഷ നടത്തി, ജനുവരി 2009നായിരുന്നു അത്). യൂണിക്കോഡ് കൺസോർട്ടിയം അംഗങ്ങളോട് നീണ്ട ചർച്ച ഉണ്ടായി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജെർമനി, ഐർലാന്റ് , ജപ്പാൻ എന്നീ രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്നുണ്ടായ കാമ്പെയിനിലൂടെ പുതിയ കാരക്ടറുകൾ നിർമ്മിക്കപ്പെട്ടു (പ്രധാനമായും മാപ്പുകൾക്കാവശ്യമായ സിമ്പലുകളും യൂറോപ്യൻ ചിഹ്നങ്ങളും). യൂണിക്കോഡ് സ്റ്റാന്റാർഡിലേക്കുള്ള ഇമോജികളുടെ എൻകോഡിംഗ് ജപ്പാന് വെളിയിലും അതിന് പ്രചാരം കൂടാൻ കാരണമായി. യൂണിക്കോഡ് സ്റ്റാന്റാർഡ് 6.0 വേർഷന്റെ പ്രധാനപ്പെട്ട ഇമോജി സെറ്റിന് 722 കാരക്ടറുകളുണ്ടായിരുന്നു, അതിൽ 114  മാപ്പുകൾക്കാവശ്യമായ കാരക്ടറുകളെ അവ പ്രി-6.0 വേർഷനിലായിരുന്നു അവതരിപ്പിച്ചത്, ബാക്കിയുണ്ടായിരുന്ന 608 കാരക്ടറുകൾ 6.0 -ൽ തന്നെ അവതരിപ്പിച്ചു.[12]  ഇമോജികളുടെ പുതിയ ചിഹ്നങ്ങൾ ഏഴ് ബ്ലോക്കുകളിലായിട്ടാണ് എൻകോഡ് ചെയ്തത് (ചിലത് പുതിയതായി നിർമ്മിക്കുകയും ചെയ്തു). കൂടാതെ അതിൽ EmojiSources.txt എന്ന ഫയലുണ്ട്, അതിൽ മാപ്പിങ്ങിന്റെയും, ജാപ്പനീസ് അക്ഷരമാലകളേയും കാണാം. പ്രാദേശികമായ ചിഹ്നങ്ങളെ ഈ സെറ്റിന്റെ ഭാഗമായിട്ടാണ് നിർമ്മിച്ചെടുത്ത്. രാജ്യങ്ങളുടെ ദേശീയ പതാകകൾ ഇതിന്റെ ഭാഗമായിട്ടുള്ളതാണ്.

ഇന്റർനാഷണൽ മാർക്കറ്റുകൾക്ക് യൂണിക്കോഡ് സ്റ്റാന്റാർഡിലേക്ക് പുതിയ ഡിസൈനുകൾ നിർമ്മിക്കാനായിട്ടുള്ള സമ്മർദ്ദമായിരുന്നു ഇമോജിയുടെ പ്രശസ്തിയ്ക്ക് കൂടുതൽ ഊർജ്ജം നൽകിയത്. യൂണിക്കോഡ് 7.0 -ൽ 250 ഇമോജികൾ ചേർക്കപ്പെട്ടു, webdings , wingdings എന്നീ ഫോണ്ടുകളിലായിരുന്നു അതിൽ മിക്കവയും. ഇപ്പോൾ പല മെസ്സഞ്ചറുകളിലും ജപ്പാനിലെ യാഹു, എം.എസ്.എൻ മെസ്സഞ്ചർ എന്നിവ ഉപയോഗിക്കുന്ന മാത്രമല്ലാതെ, പ്രി-യൂണിക്കോഡ് ചെയ്തിട്ടുള്ള ഇമോജികൾ ഉപയോഗിക്കുന്നു . [13]യൂണി ക്കോഡ് 8.0 -ൽ 41 ഇമോജികൾ ചേർക്കപ്പെട്ടു, ക്രിക്കറ്റ് ബാറ്റ് പോലെ കായിക ഉപകരങ്ങളും, ടാകൊ  പോലുള്ള ഭക്ഷണങ്ങൾ പദാർത്ഥങ്ങളും, പുതിയ മുഖഭാവങ്ങളും, ഒരുമയുടെ ചിഹ്നങ്ങളും അതിലുൾപ്പെടുന്നു. [14]

യൂണിക്കോഡിന്റെ സ്പെസിഫിക്കേഷനും, വേർഷന്റെ വ്യത്യാസവും കൊണ്ട് ഇമോജികൾ ഒരു ഡിവൈസിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ ചെറിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു.[15] ആപ്പിളിന്റെ രീതി അനുസരിച്ച്, ആപ്പിൾ ഉത്പന്നങ്ങളിലെ കലണ്ടർ ഇമോജി 2002-ലെ ജൂലൈ 17 എന്ന തിയതി ഉപയോഗിക്കാറുണ്ടായിരുന്നു, അതുകൊണ്ടുതന്നെ ചില ആപ്പിൾ ഉപഭോക്താക്കൾ ജൂലൈ 17 എന്ന തിയ്യതിയെ വേൾഡ് ഇമോജി ഡെ എന്ന വിളിക്കുന്നു ,[16]പക്ഷെ മറ്റ് ഇമോജി ഫോണ്ടുകൾ ഈ സാദൃശ്യം കാണിക്കാറില്ല.[17]

ആപ്പിളിന്റെ ചില ഇമോജികൾ സോഫ്റ്റ് ബാങ്ക് സ്റ്റാന്റാർഡിലുള്ള ഇമോജികളോട് സാദൃശ്യം കാണിക്കാറുണ്ട്, ചിലപ്പോൾ ആപ്പിൾ നിർമ്മിക്കപ്പെട്ട  കാലത്ത് ജപ്പാനിലെ ഏക മൊബേൽ ഓപ്പറേറ്റർ സോഫ്റ്റ് ബാങ്ക് മാത്രമായതുകൊണ്ടാവാം. ഉദാഹരണത്തിന്  💃 (യൂണിക്കോഡിൽ നർത്തകി എന്ന് പേര് നൽകിയിരിക്കുന്നു, ആഘോഷത്തിന്റെ ചിഹ്നമായി ഉപയോഗിക്കന്നു.) ആപ്പിളിലേയും, സോഫ്റ്റ് ബാങ്ക് സ്റ്റാന്റാർഡിലേയും സ്ത്രി ചിഹ്നമാണ്.[18]

ചില ഇമോജികൾ സംസ്കാരത്തിന്റെ വ്യത്യാസങ്ങൾ മൂലം ആശയവിനിമയത്തിൽ അവ്യക്തത ഉണ്ടാക്കുന്നുണ്ട് എന്ന് വിദഗ്ദ്ധർ അവരുടെ പഠനങ്ങളിൽ പറയുന്നുണ്ട്. ഉദാഹരണത്തിന്  💅 (നെയിൽ പോളിഷ്) ഇംഗ്ലീഷ് ഭാഷയിൽ അലസതയുള്ള , കൂടുതൽ ദേഷ്യക്കാരനായ, ഉത്തരവാദിത്തമില്ലാത്ത എന്നർത്ഥമാക്കുന്നതാണ്.[19][20][21] യൂണിക്കോഡിൽ ചിലപ്പോൾ ഓരോ  ഇമോജികളും എങ്ങനെ ഉപയോഗിക്കണം എന്ന ചെറിയ നോട്ടുകൾ നൽകാറുണ്ട്, ഉദാഹരണത്തിന്  💺 (സീറ്റ്) എന്ന ഇമോജിക്ക് താഴെ "ട്രെയിൻ, തിയേറ്റർ, വിമാനം എന്നിവയിലെ റിസർവ്ഡ് ടിക്കറ്റ് സീറ്റ്" എന്ന കുറിപ്പ് നൽകിയിരിക്കുന്നു. [22]

സാംസ്കാരിക സ്വാധീനം[തിരുത്തുക]

നോട്ടോ ഇമോജി പ്രോജക്റ്റ്, ട്വിറ്റർ, ഫയർഫോക്സ് ഓ.എസ് എന്നിവയിൽ നിന്നുള്ള "😂" (നിറകൺ ചിരിയോടുകൂടിയ മുഖം , U+1F602) എന്ന ഇമോജിയുടെ നിറംകൊടുത്തിട്ടുള്ള അവതരണം

2015 വേർഡ് ഓഫ് ദി ഇയർ എന്നായിരുന്നു  😂  (നിറകൺ ചിരി[]യോടുകൂടിയ മുഖം )ഇമോജിയെ ഓക്സ്ഫോർഡ് ഡിക്ഷ്ണറി പേര് നൽകിയത്.[23] 2015-ലായിരുന്നു ഇമോജി എന്ന വാക്ക് ജനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങുകയും, സംസ്കാരങ്ങളുടെ ഭാഗമാക്കാനും തുടങ്ങിയത്. 😂 എന്ന ഇമോജിയെ ഓക്സ്ഫോർഡ് ദി വേർഡ് ഓഫ് ദി ഇയർ ആക്കി പ്രക്യാപിക്കുമ്പോൾ ഓക്സ്ഫോർഡ് ഡിക്ഷ്ണറിയുെ പ്രസിഡന്റായ കാസ്പർ ഗ്രാത്വോൾ "21-ാം നൂറ്റാണ്ടിലെ ആശയവിനിമയത്തിന്റെ ദ്രുതഗതിയിലുള്ളതും ദൃശ്യപരവുമായ കേന്ദ്രീകരണം നേടിയെടുക്കാൻ പരമ്പരാഗത അക്ഷര സ്ക്രിപ്റ്റുകൾ ശരിക്കും പോരാടുന്നു. പക്ഷെ അത്തരം വിടവുകൾ നിറക്കുവാൻ ഇമോജികളെ പോലുള്ള ചിത്രരേഖകൾക്ക് കഴിയുന്നു എന്നതിൽ അത്ഭുതമില്ല" എന്ന് രേഖപ്പെടുത്തി. നിറകൺചിരിയുള്ള ഇമോജിയാണ് ലോകത്തെ ഏറ്റവും ജനകീയനായ ഇമോജി എന്ന് ഷിഫ്റ്റ്കീ ചർച്ച ചെയ്യുന്നു.[24] 2015-ലെ ഏറ്റവും സ്പഷ്ടമായ ഇമോജി 🍆 (വഴുതന) ആണെന്ന് അമേരിക്കൻ ഡൈഇലക്റ്റ് സൊസൈറ്റി രേഖപ്പെടുത്തുന്നു.[25] 

ചില ഇമോജികൾ ജാപ്പനീസിന് പ്രതേകമായി നിർമ്മിച്ചിരിക്കുന്നു. ഉദാഹരണത്തിനായി കുനിയുന്ന ബിസിനസ്സ്മാൻ (🙇), മാസ്ക്കുള്ള മുഖം (😷), വെളുത്ത പുഷ്പം(💮) , എന്നിവ അതിശയകരമായ ഗൃഹപാഠത്തെ സൂചിപ്പിക്കുന്നു.[26] അല്ലെങ്കിൽ മറ്റൊരുദാഹരണത്തിന് പ്രശസ്തമായ റാമെൻ നൂഡിൽസ് (🍜), ഡാങ്കോ(🍡), ഒനിഗിരി (🍙), ജാപ്പനീസ് കറി(🍛), സൂഷി(🍣)  പോലുള്ള ഭക്ഷണങ്ങൾ. യൂണിക്കോഡ് കൺസോർട്ടിയത്തിന്റെ നിർമ്മാതാവായ മാർക്ക് ഡേവിസ് ഇമോജികളുടെ ഉപയോഗം ഭാഷകളിൽ എങ്ങനെ വേറിട്ട് നിൽക്കുന്നു എന്ന് പ്രതിപാതിക്കുന്നുണ്ട്, പ്രധാനമായും 🍆(വഴുതിന) എന്ന ഇമോജി അമേരിക്കയിൽ ലിംഗത്തെ പ്രതിപാതിക്കാൻ ഉപയോഗിക്കുന്നതാണ് എന്നതിനെ ഉദാഹരിക്കുന്നുണ്ട്. [27]

2015  ഡിസമ്പറിന് ഇമോജിയുടെ ഒരു സെന്റിമെന്റ് അനാലിസിസ് നടന്നു.[28] അതിൽ ഇമോജിക്ക് 1.0 എന്ന റാങ്കിങ് ലഭിച്ചു. [29] 2015-ൽ സോണി പിക്ചേഴ്സ് അനിമേഷൻ ഇമോജി എന്ന വിഷയടിസ്ഥാനത്തിൽ ഒരു അനിമേഷൻ സിനിമ ഇറക്കുമെന്ന് പറഞ്ഞു,  2017 -ൽ അത് പുറത്തിറങ്ങി, പക്ഷെ അതിന് കൂടുതൽ നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു നേരിടേണ്ടി വന്നത്. [30][31]2016 -ൽ പ്രൊമോഷന്റെ ഭാഗമായി ലോസ് ഏഞ്ചലസ്സിൽ വച്ച് ഇമോജിയുടെ മ്യൂസിക്കൽ പ്രിമിയർ നടന്നു.

2017 ജനുവരിയിൽ ഇമോജി ഉപയോഗത്തെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ഒരു സർവ്വെ നടന്നു, യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗനായിരുന്നു അത് നടത്തിയത്, കിക ഇമോജി കീബോർഡിലൂടെയുള്ള 427 മില്ല്യൺ ഇമോജി മെസ്സേജുകളുടെ കൈമാറ്റത്തിന്റെ നിരീക്ഷണത്തിന്റടിസ്ഥാനത്തിൽ നിറകൺ ചിരിയോടുകൂട മുഖമാണ് ഏറ്റവും ജനീകീയമായ ഇമോജി എന്ന് കണ്ടെത്തി. ഹൃദയത്തിന്റെ ഇമോജിയും, കണ്ണുകളോടുകൂടി ഹൃദയത്തിന്റെ ഇമോജിയുടെ രണ്ടാമതും, മൂന്നാമതുമായി നിൽക്കുന്നു. അ പഠനത്തിന്റെ ഭാഗമായി ഫ്രെഞ്ച് ഏറ്റവും കൂടുതൽ ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഇമോജിയാണ് ഉപയോഗിക്കുന്നത് എന്ന കണ്ടെത്തി.  ഉയർന്ന സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളായ ആസ്ത്രേലിയ, ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ കൂടുതൽ സന്തോഷത്തിന്റെ ഇമോജിയാണ് ഉപയോഗിക്കുന്നത്.[32]

കോടതി വിചാരണകളിൽ തെളിവുകളായി ഇമോജി അനുവദിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് നിയമ വിദക്തർക്കിടയിൽ ചർച്ച നടന്നിരുന്നു. [33]കൂടാതെ പിന്നീട് ഇമോജി ഒരു ഭാഷയായി വർത്തിച്ചേക്കാമെന്ന സാധ്യതയും ചർച്ചയ്ക്ക വിഷയമായി.[34] ഇമോജികൾ മുഖഭാവങ്ങളിലൂടെ പ്രതികരണങ്ങൾ വെളിപ്പെടുത്താനുള്ള ഉപാതി മാത്രമല്ലാതെയായിരിക്കുന്നു ഇപ്പോൾ. സ്നാപ്ചാറ്റ് പോലുള്ള മെസ്സഞ്ചറുകൾ ഇമോജികളിലൂടെ കൂടുതൽ സംഘർഷപരമായ ആശയങ്ങളെ പ്രതിപാതിക്കാനുലള്ള വഴികളുണ്ടാക്കിതുടങ്ങിയിട്ടുണ്ട്.[35]

ഇമോജിയുടെ ആശയവിനിമയത്തിലെ സംഘട്ടനങ്ങൾ[തിരുത്തുക]

ഇടയ്ക്കൊക്കെ ഇമോജികൾ ആശയകുഴപ്പത്തിന് വഴിവെക്കുന്നുണ്ടെന്ന് റിസർച്ചേഴ്സ് രേഖപ്പെടുത്തുന്നു. ചില കാര്യങ്ങളിൽ അത് സ്വീകർത്താവിന്റെ കുഴപ്പങ്ങളാണെന്ന് പറയാം.[36] മറ്റു ചിലപ്പോൾ കൈമാറിയ ഇമോജി മറ്റേ ഭാഗത്ത് എത്താത്തതുമാകാം.[37]

ആദ്യത്തെ പ്രശ്നം ഇമോജിയുടെ  സാംസ്കാരിക അല്ലെങ്കിൽ സാന്ദർഭിക വ്യാഖ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രചയീതാവ് ഒരു നിശ്ചിത ഉദ്ദേശത്തോടുകൂടി ഒരു ഇമോജി തിരഞ്ഞെടുക്കുമ്പോൾ അതേ രീതിയിൽ തന്നെ സ്വീകർത്താവ് ആ ഇമോജിയെ സ്വീകരിക്കണമെന്നില്ല.

രണ്ടാമത്തെ പ്രശ്നം ആശയമവിനിമയം നടത്തുന്ന രണ്ട് ഡിവൈസിലേയും, ടെക്നോളജിയോ അല്ലെങ്കിൽ ബ്രാന്റിന്റെ വ്യത്യാസമാണ്. രചയീതാവ് ഒരു നിശ്ചിത ഉദ്ദേശത്തോടുകൂടി ഒരു ഇമോജി തിരഞ്ഞെടുക്കുമ്പോൾ അവ ഗ്രാഫിക്കൽ റെപ്പ്രസന്റേഷനില്ലാതെ അടുത്ത ഡിവൈസിൽ എത്തുകയും, സ്വീകർത്താവ് അതേ സോഫ്റ്റ്വെയറോ, എൻകോഡറോ അല്ല ഉപയോഗിക്കുന്നതെങ്കിൽ അയക്കപ്പെട്ട ഇമോജിയുടെ രൂപത്തിൽ വ്യത്യാസമുണ്ടാകുന്നു. ഇത് ആശയകുഴപ്പത്തിന് വഴിവെക്കുന്നു. രൂപത്തിലെ ചെറിയ വ്യാത്യാസം അർത്ഥതലങ്ങളുടെ വ്യത്യാസമുണ്ടാക്കുന്നു.

ഇമോജിയും അക്ഷരങ്ങളും [തിരുത്തുക]

യൂണിക്കോഡിൽ അർത്ഥതലങ്ങൾക്കനുസരിച്ച് ഒന്നിൽ കൂടുതൽ രൂപങ്ങളെ ശേഖരിക്കാറുണ്ട്.

ഇമോജി കാരക്ടറുകൾക്ക് രണ്ട് തരത്തിലുള്ള അവതരണമുണ്ട്.

  • ഇമോജിയുടെ നിരങ്ങളുള്ള ,ചിലപ്പോൾ അനിമേഷനുള്ള അവതരണം
  • കറുപ്പും, വെള്ളയും നിറമുള്ള അക്ഷരങ്ങളോടുകൂടിയ അവതരണം.
 ഒരേ ഇമോജിയുടേതന്നെ വ്യത്യസ്തമായ അവതരണങ്ങൾ
U+ 2139 231B 26A0 2712 2764 1F004 1F21A
default presentation text emoji text text text emoji emoji
base code point 🀄 🈚
base+VS15 (text) ℹ︎ ⌛︎ ⚠︎ ✒︎ ❤︎ 🀄︎ 🈚︎
base+VS16 (emoji) ℹ️ ⌛️ ⚠️ ✒️ ❤️ 🀄️ 🈚️

സ്കിൻ കളർ[തിരുത്തുക]

മനുഷ്യനെക്കുറിച്ചുള്ള ഇമോജികൾക്കായി യൂണിക്കോഡ് 8.0 -ലേക്ക് സ്കിൻ കളറുകളുടെ അഞ്ച് മോഡിഫൈയർ കാരക്ടറുകളെ ഉൾപ്പെടുത്തി. ഇവയെയാണ് EMOJI MODIFIER FITZPATRICK TYPE-1-2, -3, -4, -5, എന്നും -6 (U+1F3FB–U+1F3FF):🏻 🏼 🏽 🏾 🏿. വിളിക്കുന്നത്. മനുഷ്യന്റെ തൊലിനിറത്തെ വ്യത്യസ്ത നിറങ്ങളായി വേർതിരിക്കുന്ന സ്കെയിലായ ഫിറ്റ്സ്പാറ്റ്രിക്ക് സ്കെയിലിന്റെ അടിസ്ഥാനത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവയെ പരിഗണിക്കാത്ത സ്കിൻ കളറുകൾ മഞ്ഞ,() നീല, (), ഗ്രേ () എന്നി നിറങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. [38] ഫിറ്റ്സ്പാറ്റ്രക്ക് മോഡിഫൈയർ മനുഷ്യ ഇമോജികൾ അല്ലാത്തവക്ക് ബാധകമല്ല. യൂണിക്കോഡ് 10 -ന്റെ വരവോടെ ഫിറ്റ്സപാട്രിക് മോഡിഫൈയർ മറ്റ് 102 മനുഷ്യ ഇമോജികളിലും സപ്പോർട്ട് ചെയ്യാൻ തുടങ്ങി. അവ ഡിങ്ക്ബാറ്റ്സ്, ഇമോട്ടികോൺസ്, മിസ്സെലനസ് സിമ്പൾസ്, മിസ്സെലൻസ് സിമ്പൾസ് ആന്റ് പിക്ടോഗ്രാഫ്സ്, സപ്പ്ലിമെന്റൽ സിമ്പൾസ് ആന്റ് പിക്ടോഗ്രാഫ്സ്, ട്രാൻസ്പോർട്ട് ആന്റ് മാപ്പ് സിമ്പൾസ് എന്നി ആറ് ബ്ലോക്കുകളായി വ്യാപിച്ചുകിടക്കുന്നു.[39]

ഫിറ്റ്സ്പാട്രിക് മോഡിഫൈയറിന്റെ ഉപയോഗം (ഒരു ഉദാഹരണം)
Code point default FITZ-1-2 FITZ-3 FITZ-4 FITZ-5 FITZ-6
U+1F466: BOY 👦 👦🏻 👦🏼 👦🏽 👦🏾 👦🏿
U+1F467: GIRL 👧 👧🏻 👧🏼 👧🏽 👧🏾 👧🏿
U+1F468: MAN 👨 👨🏻 👨🏼 👨🏽 👨🏾 👨🏿
U+1F469: WOMAN 👩 👩🏻 👩🏼 👩🏽 👩🏾 👩🏿

കൂടിച്ചേരൽ[തിരുത്തുക]

U+200D ZERO WIDTH JOINER (ZWJ) എന്ന ഇംപ്ലിമെന്റെഷൻ ഇമോജികളെ ഒരൊറ്റ പ്രതേക ഇമോജിയായി പെരുമാറാൻ നൽകാറുണ്ട്. [38](ഇത് സപ്പോർട്ട് ചെയ്യാത്ത സിസ്റ്റങ്ങൾ ZWJ -യെ ഒഴിവാക്കുന്നു.)

ഉദാഹരണത്തിന് നേരത്തെ പറഞ്ഞ ഇംപ്ലിമെന്റേഷൻ സപ്പോർട്ട് ചെയ്യുന്ന സിസ്റ്റത്തിൽ U+1F468 MAN, U+200D ZWJ, U+1F469 WOMAN, U+200D ZWJ, U+1F467 GIRL (👨‍👩‍👧) എന്ന നിര ഒരു പുരുഷൻ ,സ്ത്രീ, പെൺകുട്ടി അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഒരൊറ്റ ഇമോജിയായി വർത്തിക്കുന്നു. അത് സപ്പോർട്ട് ചെയ്യാത്ത സിസ്റ്റങ്ങൾ ZWJ ഒഴിവാക്കുന്നു.

യൂണിക്കോഡ് ബ്ലോക്കുകൾ[തിരുത്തുക]

യൂണിക്കോഡ് 10.0 -22 ബ്ലോക്കുകളായി 1182 കാരക്ടറുകളെ ഉപയോഗിക്കുന്ന ഇമോജികളെ പ്രതിനിധാനം ചെയ്യുന്നു. അതിലെ 1085 എണ്ണം സിങ്കിൾ ഇമോജി കാരക്ടറുകളാണ്, ബാക്കിയുള്ള 26 എണ്ണം പ്രാദേശികമായ ഇമോജികളുമായി ബന്ധപ്പെട്ടുകടക്കുന്നു.[39][38]

മിസ്സെലനസ്സ് സിമ്പൽസ് ആന്റ് പിക്ടോഗ്രാഫ് ബ്ലോക്കിൽ 768 പോയന്റിൽ 637 എണ്ണം ഇമോജികളായി പരിഗണിക്കുന്നു. അതുപോലെ സപ്പ്ലിമെന്റൽ സിമ്പൽസ് ആന്റ് പിക്ടോഗ്രാഫ്സ് ബ്ലോക്കിലെ 148 കോഡ് പോയിന്റിൽ 134 എണ്ണവും ഇമോട്ടികോൺ ബ്ലോക്കിലെ 80 പോയന്റുകളും, ട്രാൻസ്പോർട്ട് ആന്റ് മാപ്പ് സിമ്പൽസ് ബ്ലോക്കിലെ 107 കോഡ് പോയിന്റിലെ 94 എണ്ണവും, മിസ്സെലനസ്സ് സിമ്പൽസ് ബ്ലോക്കിലെ 256 എണ്ണത്തിൽ 80 എണ്ണവും, ഡിങ്ങ്ബാറ്റ്സ് ബ്ലോക്കിൽ 192 എണ്ണത്തിൽ 33 എണ്ണവും ഇമോജികളായി പരിഗണിക്കുന്നു.

List of emoji[1][2][3][4]
  0 1 2 3 4 5 6 7 8 9 A B C D E F
U+00Ax ©️ ®️
U+203x ‼️
U+204x ⁉️
U+212x ™️
U+213x ℹ️
U+219x ↔️ ↕️ ↖️ ↗️ ↘️ ↙️
U+21Ax ↩️ ↪️
U+231x ⌚️ ⌛️
U+232x ⌨️
U+23Cx ⏏️
U+23Ex ⏩️ ⏪️ ⏫️ ⏬️ ⏭️ ⏮️ ⏯️
U+23Fx ⏰️ ⏱️ ⏲️ ⏳️ ⏸️ ⏹️ ⏺️
U+24Cx Ⓜ️
U+25Ax ▪️ ▫️
U+25Bx ▶️
U+25Cx ◀️
U+25Fx ◻️ ◼️ ◽️ ◾️
U+260x ☀️ ☁️ ☂️ ☃️ ☄️ ☎️
U+261x ☑️ ☔️ ☕️ ☘️ ☝️
U+262x ☠️ ☢️ ☣️ ☦️ ☪️ ☮️ ☯️
U+263x ☸️ ☹️ ☺️
U+264x ♀️ ♂️ ♈️ ♉️ ♊️ ♋️ ♌️ ♍️ ♎️ ♏️
U+265x ♐️ ♑️ ♒️ ♓️
U+266x ♠️ ♣️ ♥️ ♦️ ♨️
U+267x ♻️ ♿️
U+269x ⚒️ ⚓️ ⚔️ ⚕️ ⚖️ ⚗️ ⚙️ ⚛️ ⚜️
  0 1 2 3 4 5 6 7 8 9 A B C D E F
U+26Ax ⚠️ ⚡️ ⚪️ ⚫️
U+26Bx ⚰️ ⚱️ ⚽️ ⚾️
U+26Cx ⛄️ ⛅️ ⛈️ ⛎️ ⛏️
U+26Dx ⛑️ ⛓️ ⛔️
U+26Ex ⛩️ ⛪️
U+26Fx ⛰️ ⛱️ ⛲️ ⛳️ ⛴️ ⛵️ ⛷️ ⛸️ ⛹️ ⛺️ ⛽️
U+270x ✂️ ✅️ ✈️ ✉️ ✊️ ✋️ ✌️ ✍️ ✏️
U+271x ✒️ ✔️ ✖️ ✝️
U+272x ✡️ ✨️
U+273x ✳️ ✴️
U+274x ❄️ ❇️ ❌️ ❎️
U+275x ❓️ ❔️ ❕️ ❗️
U+276x ❣️ ❤️
U+279x ➕️ ➖️ ➗️
U+27Ax ➡️
U+27Bx ➰️ ➿️
U+293x ⤴️ ⤵️
U+2B0x ⬅️ ⬆️ ⬇️
U+2B1x ⬛️ ⬜️
U+2B5x ⭐️ ⭕️
U+303x 〰️ 〽️
U+329x ㊗️ ㊙️
U+1F00x 🀄
U+1F0Cx 🃏
U+1F17x 🅰️ 🅱️ 🅾️ 🅿️
U+1F18x 🆎
  0 1 2 3 4 5 6 7 8 9 A B C D E F
U+1F19x 🆑 🆒 🆓 🆔 🆕 🆖 🆗 🆘 🆙 🆚
U+1F20x 🈁 🈂️
U+1F21x 🈚
U+1F22x 🈯
U+1F23x 🈲 🈳 🈴 🈵 🈶 🈷️ 🈸 🈹 🈺
U+1F25x 🉐 🉑
U+1F30x 🌀 🌁 🌂 🌃 🌄 🌅 🌆 🌇 🌈 🌉 🌊 🌋 🌌 🌍 🌎 🌏
U+1F31x 🌐 🌑 🌒 🌓 🌔 🌕 🌖 🌗 🌘 🌙 🌚 🌛 🌜 🌝 🌞 🌟
U+1F32x 🌠 🌡️ 🌤️ 🌥️ 🌦️ 🌧️ 🌨️ 🌩️ 🌪️ 🌫️ 🌬️ 🌭 🌮 🌯
U+1F33x 🌰 🌱 🌲 🌳 🌴 🌵 🌶️ 🌷 🌸 🌹 🌺 🌻 🌼 🌽 🌾 🌿
U+1F34x 🍀 🍁 🍂 🍃 🍄 🍅 🍆 🍇 🍈 🍉 🍊 🍋 🍌 🍍 🍎 🍏
U+1F35x 🍐 🍑 🍒 🍓 🍔 🍕 🍖 🍗 🍘 🍙 🍚 🍛 🍜 🍝 🍞 🍟
U+1F36x 🍠 🍡 🍢 🍣 🍤 🍥 🍦 🍧 🍨 🍩 🍪 🍫 🍬 🍭 🍮 🍯
U+1F37x 🍰 🍱 🍲 🍳 🍴 🍵 🍶 🍷 🍸 🍹 🍺 🍻 🍼 🍽️ 🍾 🍿
U+1F38x 🎀 🎁 🎂 🎃 🎄 🎅 🎆 🎇 🎈 🎉 🎊 🎋 🎌 🎍 🎎 🎏
U+1F39x 🎐 🎑 🎒 🎓 🎖️ 🎗️ 🎙️ 🎚️ 🎛️ 🎞️ 🎟️
U+1F3Ax 🎠 🎡 🎢 🎣 🎤 🎥 🎦 🎧 🎨 🎩 🎪 🎫 🎬 🎭 🎮 🎯
U+1F3Bx 🎰 🎱 🎲 🎳 🎴 🎵 🎶 🎷 🎸 🎹 🎺 🎻 🎼 🎽 🎾 🎿
U+1F3Cx 🏀 🏁 🏂 🏃 🏄 🏅 🏆 🏇 🏈 🏉 🏊 🏋️ 🏌️ 🏍️ 🏎️ 🏏
U+1F3Dx 🏐 🏑 🏒 🏓 🏔️ 🏕️ 🏖️ 🏗️ 🏘️ 🏙️ 🏚️ 🏛️ 🏜️ 🏝️ 🏞️ 🏟️
U+1F3Ex 🏠 🏡 🏢 🏣 🏤 🏥 🏦 🏧 🏨 🏩 🏪 🏫 🏬 🏭 🏮 🏯
U+1F3Fx 🏰 🏳️ 🏴 🏵️ 🏷️ 🏸 🏹 🏺 🏻 🏼 🏽 🏾 🏿
U+1F40x 🐀 🐁 🐂 🐃 🐄 🐅 🐆 🐇 🐈 🐉 🐊 🐋 🐌 🐍 🐎 🐏
U+1F41x 🐐 🐑 🐒 🐓 🐔 🐕 🐖 🐗 🐘 🐙 🐚 🐛 🐜 🐝 🐞 🐟
U+1F42x 🐠 🐡 🐢 🐣 🐤 🐥 🐦 🐧 🐨 🐩 🐪 🐫 🐬 🐭 🐮 🐯
U+1F43x 🐰 🐱 🐲 🐳 🐴 🐵 🐶 🐷 🐸 🐹 🐺 🐻 🐼 🐽 🐾 🐿️
  0 1 2 3 4 5 6 7 8 9 A B C D E F
U+1F44x 👀 👁️ 👂 👃 👄 👅 👆 👇 👈 👉 👊 👋 👌 👍 👎 👏
U+1F45x 👐 👑 👒 👓 👔 👕 👖 👗 👘 👙 👚 👛 👜 👝 👞 👟
U+1F46x 👠 👡 👢 👣 👤 👥 👦 👧 👨 👩 👪 👫 👬 👭 👮 👯
U+1F47x 👰 👱 👲 👳 👴 👵 👶 👷 👸 👹 👺 👻 👼 👽 👾 👿
U+1F48x 💀 💁 💂 💃 💄 💅 💆 💇 💈 💉 💊 💋 💌 💍 💎 💏
U+1F49x 💐 💑 💒 💓 💔 💕 💖 💗 💘 💙 💚 💛 💜 💝 💞 💟
U+1F4Ax 💠 💡 💢 💣 💤 💥 💦 💧 💨 💩 💪 💫 💬 💭 💮 💯
U+1F4Bx 💰 💱 💲 💳 💴 💵 💶 💷 💸 💹 💺 💻 💼 💽 💾 💿
U+1F4Cx 📀 📁 📂 📃 📄 📅 📆 📇 📈 📉 📊 📋 📌 📍 📎 📏
U+1F4Dx 📐 📑 📒 📓 📔 📕 📖 📗 📘 📙 📚 📛 📜 📝 📞 📟
U+1F4Ex 📠 📡 📢 📣 📤 📥 📦 📧 📨 📩 📪 📫 📬 📭 📮 📯
U+1F4Fx 📰 📱 📲 📳 📴 📵 📶 📷 📸 📹 📺 📻 📼 📽️ 📿
U+1F50x 🔀 🔁 🔂 🔃 🔄 🔅 🔆 🔇 🔈 🔉 🔊 🔋 🔌 🔍 🔎 🔏
U+1F51x 🔐 🔑 🔒 🔓 🔔 🔕 🔖 🔗 🔘 🔙 🔚 🔛 🔜 🔝 🔞 🔟
U+1F52x 🔠 🔡 🔢 🔣 🔤 🔥 🔦 🔧 🔨 🔩 🔪 🔫 🔬 🔭 🔮 🔯
U+1F53x 🔰 🔱 🔲 🔳 🔴 🔵 🔶 🔷 🔸 🔹 🔺 🔻 🔼 🔽
U+1F54x 🕉️ 🕊️ 🕋 🕌 🕍 🕎
U+1F55x 🕐 🕑 🕒 🕓 🕔 🕕 🕖 🕗 🕘 🕙 🕚 🕛 🕜 🕝 🕞 🕟
U+1F56x 🕠 🕡 🕢 🕣 🕤 🕥 🕦 🕧 🕯️
U+1F57x 🕰️ 🕳️ 🕴️ 🕵️ 🕶️ 🕷️ 🕸️ 🕹️ 🕺
U+1F58x 🖇️ 🖊️ 🖋️ 🖌️ 🖍️
U+1F59x 🖐️ 🖕 🖖
U+1F5Ax 🖤 🖥️ 🖨️
U+1F5Bx 🖱️ 🖲️ 🖼️
U+1F5Cx 🗂️ 🗃️ 🗄️
U+1F5Dx 🗑️ 🗒️ 🗓️ 🗜️ 🗝️ 🗞️
  0 1 2 3 4 5 6 7 8 9 A B C D E F
U+1F5Ex 🗡️ 🗣️ 🗨️ 🗯️
U+1F5Fx 🗳️ 🗺️ 🗻 🗼 🗽 🗾 🗿
U+1F60x 😀 😁 😂 😃 😄 😅 😆 😇 😈 😉 😊 😋 😌 😍 😎 😏
U+1F61x 😐 😑 😒 😓 😔 😕 😖 😗 😘 😙 😚 😛 😜 😝 😞 😟
U+1F62x 😠 😡 😢 😣 😤 😥 😦 😧 😨 😩 😪 😫 😬 😭 😮 😯
U+1F63x 😰 😱 😲 😳 😴 😵 😶 😷 😸 😹 😺 😻 😼 😽 😾 😿
U+1F64x 🙀 🙁 🙂 🙃 🙄 🙅 🙆 🙇 🙈 🙉 🙊 🙋 🙌 🙍 🙎 🙏
U+1F68x 🚀 🚁 🚂 🚃 🚄 🚅 🚆 🚇 🚈 🚉 🚊 🚋 🚌 🚍 🚎 🚏
U+1F69x 🚐 🚑 🚒 🚓 🚔 🚕 🚖 🚗 🚘 🚙 🚚 🚛 🚜 🚝 🚞 🚟
U+1F6Ax 🚠 🚡 🚢 🚣 🚤 🚥 🚦 🚧 🚨 🚩 🚪 🚫 🚬 🚭 🚮 🚯
U+1F6Bx 🚰 🚱 🚲 🚳 🚴 🚵 🚶 🚷 🚸 🚹 🚺 🚻 🚼 🚽 🚾 🚿
U+1F6Cx 🛀 🛁 🛂 🛃 🛄 🛅 🛋️ 🛌 🛍️ 🛎️ 🛏️
U+1F6Dx 🛐 🛑 🛒
U+1F6Ex 🛠️ 🛡️ 🛢️ 🛣️ 🛤️ 🛥️ 🛩️ 🛫 🛬
U+1F6Fx 🛰️ 🛳️ 🛴 🛵 🛶 🛷 🛸
U+1F91x 🤐 🤑 🤒 🤓 🤔 🤕 🤖 🤗 🤘 🤙 🤚 🤛 🤜 🤝 🤞 🤟
U+1F92x 🤠 🤡 🤢 🤣 🤤 🤥 🤦 🤧 🤨 🤩 🤪 🤫 🤬 🤭 🤮 🤯
U+1F93x 🤰 🤱 🤲 🤳 🤴 🤵 🤶 🤷 🤸 🤹 🤺 🤼 🤽 🤾
U+1F94x 🥀 🥁 🥂 🥃 🥄 🥅 🥇 🥈 🥉 🥊 🥋 🥌
U+1F95x 🥐 🥑 🥒 🥓 🥔 🥕 🥖 🥗 🥘 🥙 🥚 🥛 🥜 🥝 🥞 🥟
U+1F96x 🥠 🥡 🥢 🥣 🥤 🥥 🥦 🥧 🥨 🥩 🥪 🥫
U+1F98x 🦀 🦁 🦂 🦃 🦄 🦅 🦆 🦇 🦈 🦉 🦊 🦋 🦌 🦍 🦎 🦏
U+1F99x 🦐 🦑 🦒 🦓 🦔 🦕 🦖 🦗
U+1F9Cx 🧀
U+1F9Dx 🧐 🧑 🧒 🧓 🧔 🧕 🧖 🧗 🧘 🧙 🧚 🧛 🧜 🧝 🧞 🧟
U+1F9Ex 🧠 🧡 🧢 🧣 🧤 🧥 🧦
  0 1 2 3 4 5 6 7 8 9 A B C D E F
Notes
1.^ As of Unicode version 10.0
2.^ Grey areas indicate non-emoji or non-assigned code points
3.^ "UTR #51: Unicode Emoji". Unicode Consortium.
4.^ "UCD: Emoji Data for UTR #51". Unicode Consortium. 2017-03-27. മൂലതാളിൽ നിന്നും 2020-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.


ഉൾപ്പെടുത്തൽ[തിരുത്തുക]

ഒരു ഇമോജിയുടെ യഥാർത്ഥ ചിത്രീകരണം പ്രസക്തമല്ല, അവ പ്ലാറ്റ്ഫോമുകളനുസരിച്ച് വ്യത്യാസപ്പെടുന്നു, അവയുടെ ഫോണ്ടുകൾ വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് ആപ്പിൾ കളർ ഇമോജി യുടെ ടൈപ്പ്ഫേസ് ആപ്പിൾ ഉത്പന്നങ്ങൾക്ക് മാത്രം ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്.[40] അതുപോലെ ഇമോജികളെ അവതരിപ്പിക്കാനുള്ള ഫോണ്ടുകൾ, വിവധ കമ്പ്യൂട്ടിങ് കമ്പനികൾ സ്വന്തമായി നിർമ്മിക്കുന്നു, അതിൽ ചിലത് ഓപ്പൺസോഴ്സും അല്ലാത്തവയുമാണ്. നിറങ്ങളും ഉള്ളതും, ഒറ്റ നിറത്തിലുമുള്ള ഇമോജികൾ നിലവിലുണ്ട്, കൂടാതെ ഒരു അനിമേറ്റഡ് ഇമോജി എങ്കിലും. .[41]

ആൻഡ്രോയിഡ്[തിരുത്തുക]

ആൻഡ്രോയിഡിൽ അവയിലെ ഒ.എസിന്റെ വേർഷന്റെ വ്യത്യാസം അനുസരിച്ച് ഇമോജികളുടെ സപ്പോർട്ടിങ്ങും വ്യത്യാസപ്പെടുന്നു. ആൻഡ്രോയിഡ് 4.3-ൽ 2013 ജൂലൈ -ന് ഗൂഗിൾ നേറ്റീവ് ഇമോജി സപ്പോർട്ട് നൽകി. [42]ആൻ‍ഡ്രോയിഡ് 4.4 ന് ശേഷമുള്ള വേർഷനിലെ ഗൂഗിൾ കീബോർഡിലും ഇതനുവദിച്ചു.[43] ആൻഡ്രോയിഡ് 7.0 നൗഗട്ടിൽ യൂണിക്കോഡ് 9 ഇമോജികളാണുള്ളത്, ഇതോടെ നിലവിലുള്ള ഇമോജികളുടെ സ്കിൻ നിറത്തിന്റെ മോഡിഫൈയറുകളിൽ മാറ്റങ്ങൾ വരുന്നു..[44]

ഇമോജികൾ ഗൂഗിൾ ഹാങ്ഔട്ട്സിന്റെ അപ്പ്ലിക്കേഷനിലുകളിലുമെല്ലാം (ഹാങ്ഔട്ട്സും , എസ്.എം.എസും) സപ്പോർട്ട് ചെയ്യുന്നു, കൂടാതെ മറ്റ് തേർഡ് പാർട്ടി മെസ്സേജിംഗ്, കീബോർഡ് അപ്പ്ലിക്കേഷനുകളും ഇമോജികളെ സപ്പോർട്ട് ചെയ്യുന്ന പ്ലഗിനുകളെ അവതരിപ്പിച്ചിരിക്കുന്നു. [45]

ആപ്പിൾ[തിരുത്തുക]

2011- ൽ ഒഎസ് എക്സ് 10.7 ലയണിലാണ് ആപ്പിൾ തങ്ങളുടെ ഡെസ്ക്ടോപ്പിൽ ആദ്യമായി ഇമോജിയെ പരിചയപ്പെടുത്തുന്നത്. മറ്റെല്ലാ അപ്പ്ലിക്കേഷനുപയോഗിച്ച് മൊബൈലിൽ ഇമോജികൾ അയക്കുന്നതുപോലെ ആപ്പിളിന്റെ ഡെസ്ക്ടോപ്പിലെ മെയിലുവഴിയും, മെസ്സേജിംഗ് അപ്പ്ലിക്കേഷനുപയോഗിച്ചും ഇമോജികളെ കാണാനും, കൈമാറാനും അതോടെ സാധ്യമായി. അതുപോലെ ഉപയോക്താവിന് ഏത് നേറ്റീവ് അപ്പ്ലിക്കേഷനുപയോഗിച്ചു, എഡിറ്റ് മെനുവിൽ നിന്ന് സ്പെഷ്യൽ കാരക്ടർ ക്ലിക്ക് ചെയ്ത് അത്തരം കാരക്ടറുകളുപയോഗിച്ച് സ്വന്തമായി ഇമോജികൾ നിർമ്മിക്കുവാനും കഴിഞ്ഞു. അവയിൽ ആപ്പിൾ കളർ ഇമോജി ഫോണ്ടാണ് ഉപയോഗിച്ചിരുന്നത്.[46]

2008-ൽ ഐഫോൺ ഐഒഎസ് വേർഷൻ 2.2 -ൽ ജപ്പാനിലാണ് ഇമോജി കീബോർഡ് ആപ്പിൾ അവതരിപ്പിക്കുന്നത്.[47] ഐഒഎസ് നേർഷൻ 5.0 വരെ ജപ്പാന്റെ പുറത്ത് അത് ലഭ്യമല്ലായിരുന്നു. [48]ഐഫോൺ ഐഒഎസ് 2.2 മുതൽ ഐഒഎസ് 4.3.5 വരെ ജപ്പാൻ പുറത്ത് ഇമോജി കീബോർഡ് ലഭിക്കുമായിരുന്നു, പക്ഷെ അവയെ ഇനേബിൾ ചെയ്യണമെങ്കിൽ ഒരു തേർഡ് പാർട്ടി ആപ്പ് വേണമായിരുന്നു. അങ്ങനത്തെ ആദ്യത്തെ ആപ്പ് നിർമ്മിച്ചത് ജോഷ് ഗെയർ ആയിരുന്നു, പക്ഷെ ഇത്തരം ആപ്പുകൾ ജപ്പാന് പുറത്ത് വളരെയധികം നിർമ്മക്കപ്പെട്ടതോടെ ഇമോജികൾ പുറത്തെ സംസ്കാരങ്ങൾക്ക് വെറുപ്പ് തോന്നിതുടങ്ങി. [49][50] ആപ്പിളിൽ ആദ്യമായി ഫിറ്റ്സ്പാട്രിക് സ്കിൻ-ടോൺ മോഡിഫൈയർ ചേർക്കുന്നത് വേർഷൻ 8.3 -ലായിരുന്നു. [51]

2017 സെപ്തമ്പർ 12-ന് ആപ്പിൾ ഐഫോൺ എക്സിൽ അനിമോജി അവതരിപ്പിച്ചു. അവ നിലവിലുള്ള ഇമോജികൾ ഉപയോഗിച്ച് ഉപയോക്താവിന്റെ മുഖഭാവങ്ങളെ ഇമോജികളാക്കുന്ന സാങ്കേതികവിദ്യയാണ്. ഇതിൽ ചുണ്ടിന്റെ അനക്കമനുസരിച്ച് ശബ്ദം നൽകാനും കഴിയും. കൂടാതെ 2016-ന് ശേഷം ദ്വിമാന ഇമോജികളെ ത്രിമാന ഇമോജികളാക്കുകയും ചെയ്തിരിക്കുന്നു. നിലവിൽ അത്തരം ഡാറ്റകൾ അനിമേഷൻ നൽകാനും ഉപയോഗിക്കുന്നു.

ക്രോം ഒഎസ്[തിരുത്തുക]

ക്രോം ഒഎസിൽ നോട്ടോ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്, യൂണിക്കോഡ് 6.2-ന് ശേഷമുള്ള ഇമോജി സെറ്റുകൾ സപ്പോർട്ട് ചെയ്യുന്നു. ക്രോം ഒഎസ് 41-ൽ നോട്ടോ കളർ ഇമോജി -യാണ് ഇമോജികൾക്കുള്ള ഡിഫാൾട്ട് ഫോണ്ട്.

ലിനക്സ്[തിരുത്തുക]

എക്സ്റ്റ്രാ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്താലും ഇമോജികൾ സപ്പോർട്ട് ചെയ്യുന്ന ലിനക്സ് ഡിസ്റ്റ്രിബൂഷനുകളുണ്ട്. ഉബുണ്ടു ,ഡെബിയൻ ഡിസ്റ്റ്രിബൂഷനിൽ ഇത് fonts-symbola എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ലഭ്യമാകുന്നു. ഫെഡോറ , ഓപ്പൺസൂസെ പോലുള്ളവയിൽ gdouros-symbola-fonts എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം.[52] അത് സിമ്പോള ഫോണ്ടുകളെ ഇൻസ്റ്റാൾ ചെയ്തുകൊള്ളും.

മൈക്രോസോഫ്റ്റ് വിൻഡോസ്[തിരുത്തുക]

വിൻഡോസ് 7 ലേയും, വിൻഡോസ് സെർവർ 2008 R2 -ലേയും Segoe UI Symbol font -ൽ വന്ന അപ്പ്ഡേറ്റ് അതിലേക്ക് മോണോക്രോ യൂണിക്കോഡ് സെറ്റിന്റെ ഒരു സബ്സെ്റ് കൊണ്ടുവരാൻ കാരണമായി.[53] നേരത്തേ ഉണ്ടായിരുന്നു ഫോണ്ടിന്റെ പേര് Segoe UI Symbol എന്നായി. ഇവ തമ്മിലുള്ള പ്രധാനവ്യത്യാസം Segoe UI Symbol ന് ഏകദേശം എല്ലാ ഇമോജികളും സപ്പോർട്ട് ചെയ്യുമെന്നതാണ്. വിൻഡോസ് 8 -നും അതിന് മുകളിലേയും വേർഷനിൽ എല്ലാതരം ഇമോജി കാരകട്റുകളും Segoe UI Symbol ഫോണ്ടുകൾ സപ്പോർട്ട് ചെയ്യുന്നു. ഇമോജിക കാരക്ടറുകൾ കീബോർഡിലെ സ്മൈലി കീ വഴിയാണ് അക്സെസ് ചെയ്യാൻ കഴിയുക. വിൻഡോസ് 8.1 -ൽ മുഴുവൻ കളറുള്ള പിക്ടോഗ്രാഫും സപ്പോർട്ട് ചെയ്യാൻ തുടങ്ങി. മാക് ഒഎസ് ഐഒഎസ് എന്നിവയിൽ നിന്ന വ്യത്യസ്തമായി വിൻഡോസ് സപ്പോർട്ട് ചെയ്യുന്ന മെസ്സേജിംഗ് അപ്പ്ലിക്കേഷനിൽ മാത്രം കളർ ഗ്ലിഫുകൾ സപ്പോർട്ട് ചെയ്യുള്ളു, അല്ലാത്തപക്ഷം ഒരൊറ്റ നിറമെ കാണുകയുള്ളു.

ഇൻർനാഷ്ണൽ ഡൊമെയിൻ നെയിംസ്[തിരുത്തുക]

കുറഞ്ഞ എണ്ണം ടോപ്പ-ലെവൽ ഡൊമെയിനുകൾ ഇമോജി കാരക്ടറകൾ ഉള്ള പേരുകളുള്ള ഡൊമെയിനുകളെ റെജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നു. കൂടാതെ അവയിൽ ഇമോജികളുള്ള സബ്ഡൊമെയിനുകളും സാധ്യമാണ്.

സോഷ്യൽ വെബ്[തിരുത്തുക]

ഫേസ്സ്ബുക്കും, ട്വിറ്ററും എല്ലാ യൂണിക്കോഡ് ഇമോജികളെ എടുത്തുമാറ്റുകയും അവരുടേതായ ഇമോജികൾ നിർമ്മിക്കുയും ഉൾപ്പെടുത്തുകയും ചെയ്തു.

ഫെയിസ്ബുക്കിന് അതിന്റേ മെസ്സെഞ്ചർ അപ്പ്ലിക്കേഷനിൽ നിന്ന് വ്യത്യസ്തമായ ഇമോജി സെറ്റാണുള്ളത്. സ്റ്റാന്റാർഡ് ഇമോജികളുമായി ഫെയിസ്ബുക്ക് ഭാഗികമായേ ചേരുന്നുള്ളു.

ക്രിയേറ്റീവ് കോമൺസ് സിസ-ബിവൈ 4.0 ലൈസൻസ് , എം.ഐ.ടി ഓപ്പൺ-സോഴ്സ് ലൈസൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ട്വിറ്റർ അവരുടേതായ ഗ്രാഫിക്ക്സുകളോടെ അവരുടെ ട്വിമോജി എന്ന ഇമോജി സെറ്റ് ഉൾപ്പെടുത്തി. .[54]അവരുടെ ആപ്പിലേയും, വെബ്സൈറ്റിലേയും ഇമോജി സെറ്റ് ഒന്നാണ്.

പൊതുവായി[തിരുത്തുക]

അഡീഷ്ണൽ ഫോണ്ട് സപ്പോർട്ട് ചെയ്യുന്ന ഏത് ഒ.എസിലും ഇമോജി സപ്പോർട്ടിങ് ഫോണ്ട് പ്രവർത്തിക്കുന്നതാണ്.

ഇമോജിവൺ വേർഷൻ 2.3 ഒരു ഓപ്പൺസോഴ്സ് ലൈസൻസിന്റെ കീഴിലുള്ളതാണ്, പക്ഷെ ഇമോജിവൺ വേർഷൻ 3.1 പൊതു ലൈസൻസ് അല്ല, അതുകൊണ്ടുതന്നെ അതിന്റെ പൊതുവായിട്ടുള്ള വെക്ടർ ഡിസ്റ്റ്രിബൂഷന‍ സാധ്യമല്ല.

എല്ലാ ഒ.എസുകളും ഇമോജികളുടെ കളർ ഫോണ്ടുകൾ സപ്പോർട്ട് ചെയ്യില്ലാ എങ്കിലും അവ സപ്പോർട്ട് ചെയ്യാത്തവയിൽ ഇമോജികൾ കറുപ്പോ, വെളുപ്പോ ആയി കാണാൻ സാധിക്കും. ഓപ്പൺ ടൈപ്പ് വേർഷൻ 1.8-ൽ നാല് തരത്തിലുള്ള കളർ ഫോർമാറ്റാണ് ഉള്ളത് : മൈക്രോസോഫ്റ്റ് പിൻതാങ്ങുന്ന സ്റ്റാന്റാർഡ് ഗ്ലിഫിനുകീഴിലുള്ളത് ; ആഡോബോ, മോസില്ല പോലുള്ളവ പിൻതാങ്ങുന്ന എസ്.വി.ജിയിലുള്ളത്; ഗൂഗിൾ പിൻതാങ്ങുന്ന പിഎൻജി ചങ്ക്സിലുള്ളത്; ആപ്പിൾ പിൻതാങ്ങുന്ന പിഎൻജി യോട് സാമ്യം കാണിക്കുന്ന മിക്ക ഇമേജ് ഫോർമാറ്റുകളും എമ്പെഡ് ആയിട്ടുള്ളത്. ഇതർത്ഥമാക്കുന്നത് വിവിധ ഓ.എസിലേക്ക് ഇമോജികളെ അയക്കുമ്പോൾ അവയിൽ ഇത്തരത്തിലുള്ള രണ്ടിൽ കൂടുതൽ കൺവേർഷൻ നടക്കുന്നുണ്ടെന്നാണ്.

സിമ്പോല യുടെ പബ്ലിക്ക് ഡൊമെയിനിൽ യൂണിക്കോഡ് 10 ഉൾപ്പെടെയുള്ള ഇമോജി സെറ്റുകളുണ്ട്. അവയിൽ ഒറ്റ് നിറത്തിലുള്ളവയുമുണ്ട്. പിന്നെയുള്ളത് നോട്ടോ ഇമോജിയും, അഡോബ് സോഴ്സ് ഇമോജിയും, ക്വിവിറ യുമാണ്.

References[തിരുത്തുക]

  1. "emoji Meaning in the Cambridge English Dictionary". ശേഖരിച്ചത് March 30, 2017.
  2. Taggart, Caroline (November 5, 2015). "New Words for Old: Recycling Our Language for the Modern World". Michael O'Mara Books.
  3. Blagdon, Jeff (March 4, 2013). "How emoji conquered the world". The Verge. Vox Media. ശേഖരിച്ചത് November 6, 2013.
  4. Adam Sternbergh (November 16, 2014). "Smile, You're Speaking EMOJI: The fast evolution of a wordless tongue". New York.
  5. "Android – 4.4 KitKat". android.com.
  6. "Oxford Dictionaries 2015 Word of the Year is an Emoji". PBS Newshour. November 17, 2015. ശേഖരിച്ചത് August 23, 2017.
  7. Steinmetz, Katy (November 16, 2015). "Oxford's 2015 Word of the Year Is This Emoji". Time. ശേഖരിച്ചത് July 28, 2017.
  8. Sternbergh, Adam (November 16, 2014). "Smile, You're Speaking Emoji".
  9. "NTT DoCoMo Emoji List".
  10. Nakano, Mamiko. "Why and how I created emoji: Interview with Shigetaka Kurita". Ignition. മൂലതാളിൽ നിന്നും June 10, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 16, 2015.
  11. Negishi, Mayumi (March 26, 2014). "Meet Shigetaka Kurita, the Father of Emoji". Wall Street Journal. ശേഖരിച്ചത് August 16, 2015.
  12. "FAQ – Emoji & Dingbats". unicode.org.
  13. "Unicode 8.0.0". Unicode Consortium. ശേഖരിച്ചത് June 17, 2015.
  14. Allsopp, Ashleigh (December 15, 2014). "Lost in translation: Android emoji vs iOS emoji". Tech Advisor. മൂലതാളിൽ നിന്നും December 28, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 15, 2015.
  15. Varn, Kathryn (July 17, 2015). "Letting Our Emojis Get in the Way". The New York Times. ശേഖരിച്ചത് August 25, 2015. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  16. "Calendar emoji". Emojipedia. ശേഖരിച്ചത് August 15, 2015.
  17. Bosker, Bianca (June 27, 2014). "How Emoji Get Lost in Translation". Huffington Post. ശേഖരിച്ചത് August 15, 2015.
  18. Hern, Alex (August 12, 2015). "How to (pretend to) be young and down with the internet". The Guardian. ശേഖരിച്ചത് August 15, 2015.
  19. Jewell, Hannah (December 13, 2014). "The 31 Most Nail Care Emoji Moments of 2014". Buzzfeed. ശേഖരിച്ചത് August 15, 2015.
  20. Abad-Santos, Alexander; Jones, Allie (March 26, 2014). "The Five Non-Negotiable Best Emojis in the Land". The Atlantic Wire. മൂലതാളിൽ നിന്നും 2016-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 15, 2015.
  21. "Miscellaneous Symbols and Pictographs". Unicode Consortium. ശേഖരിച്ചത് September 15, 2017.
  22. "Oxford names 'emoji' 2015 Word of the Year". Oxford Dictionaries. November 16, 2015. മൂലതാളിൽ നിന്നും 2015-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 20, 2016.
  23. Wang, Yanan (November 17, 2015). "For first time ever, an emoji is crowned Oxford Dictionaries' Word of the Year". The Washington Post. ശേഖരിച്ചത് January 20, 2016.
  24. "2015 Word of the Year is singular 'they'". www.americandialect.org. American Dialect Society. ശേഖരിച്ചത് March 25, 2016.
  25. "White Flower Emoji". Emojipedia.org. ശേഖരിച്ചത് July 22, 2015.
  26. Bromwich, Jonah (October 20, 2015). "How Emojis find their way to phones". The New York Times. ശേഖരിച്ചത് November 18, 2015.
  27. Kralj Novak, P.; Smailović, J.; Sluban, B.; Mozetič, I. (2015). "Sentiment of Emojis". PLoS ONE. 10 (12): e0144296. doi:10.1371/journal.pone.0144296.
  28. "Emoji Sentiment Ranking". ശേഖരിച്ചത് December 8, 2015.
  29. Fleming, Mike Jr. (July 2015). "Emoji at Center of Bidding Battle Won By Sony Animation; Anthony Leondis To Direct". Deadline. ശേഖരിച്ചത് November 19, 2015.
  30. Lawrence, Derek (July 27, 2017). "The Emoji Movie: Here's what the critics are saying". Entertainment Weekly. ശേഖരിച്ചത് August 13, 2017.
  31. "'Face with tears of joy' is the most popular emoji, says study". The Hindu. January 12, 2017.
  32. Danesi, Marcel (2015). The Semiotics of Emoji. Bloomsbury. പുറം. 139. {{cite book}}: |access-date= requires |url= (help)|accessdate= ഉപയോഗിക്കാൻ |url= ഉണ്ടായിരിക്കണം (സഹായം)
  33. Bennett, Jessica (July 25, 2014). "The Emoji Have Won the Battle of Words". The New York Times. ISSN 0362-4331. ശേഖരിച്ചത് February 28, 2017.
  34. "Snapchat Emoji Meanings". Snapchat Emoji Meanings. മൂലതാളിൽ നിന്നും 2018-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 28, 2017.
  35. Larson, Selena (April 11, 2016). "Emoji can lead to huge misunderstandings, research finds". Daily Dot. ശേഖരിച്ചത് March 30, 2017.
  36. Miller, Hannah (April 5, 2016). "Investigating the Potential for Miscommunication Using Emoji". Grouplens. ശേഖരിച്ചത് March 30, 2017.
  37. 38.0 38.1 38.2 "UTR #51: Unicode Emoji". Unicode Consortium. May 18, 2017.
  38. 39.0 39.1 "UCD: Emoji Data for UTR #51". Unicode Consortium. March 27, 2017. മൂലതാളിൽ നിന്നും 2020-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  39. "[MOD] Apple Color Emoji system-wide for KitKat+ (updated with unicorns)". XDA Developers. ശേഖരിച്ചത് January 15, 2015.
  40. El Khoury, Rita (December 11, 2014). "Woohoo! Animated Emoji Easter Eggs Overload The Latest Hangouts With Their Cuteness, Hehehehe". Android Police. ശേഖരിച്ചത് January 15, 2015.
  41. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CNet_4.3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  42. "Google adds SMS to Hangouts Android app, Emoji to KitKat keyboard". ശേഖരിച്ചത് April 17, 2014.
  43. "Android 7.0 Nougat Emoji Changelog". August 22, 2016. ശേഖരിച്ചത് August 23, 2016.
  44. "Hangouts – Google Play". ശേഖരിച്ചത് April 17, 2014.
  45. "Access and Use Emoji in Mac OS X". Osxdaily.com. August 20, 2011. ശേഖരിച്ചത് January 18, 2014.
  46. "Apple releases iPhone Software v2.2". AppleInsider. ശേഖരിച്ചത് February 28, 2017.
  47. "Standard Emoji keyboard arrives to iOS 5, here's how to enable it". 9to5Mac. ശേഖരിച്ചത് February 28, 2017.
  48. "Young App Creators Earning Thousands A Day". Sky News. ശേഖരിച്ചത് February 28, 2017.
  49. "The man who brought us the Emoji". O2. October 16, 2015. ശേഖരിച്ചത് February 28, 2017.
  50. Underhill, Allison (April 10, 2015). "The 'Diversity' of Emojis". The Huffington Post. ശേഖരിച്ചത് December 15, 2015.
  51. Petherbridge, Noah (April 4, 2013). "Make Emoji Work in Linux". Kistle blog. ശേഖരിച്ചത് October 7, 2014.
  52. "An update for the Segoe UI symbol font in Windows 7 and in Windows Server 2008 R2 is available". Microsoft Support.
  53. "GitHub – twitter/twemoji: Twitter Emoji for Everyone". GitHub. July 20, 2017. ശേഖരിച്ചത് September 24, 2017.
"https://ml.wikipedia.org/w/index.php?title=ഇമോജി&oldid=3775540" എന്ന താളിൽനിന്ന് ശേഖരിച്ചത്