ഇന്റർനെറ്റ്
|
ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റർനെറ്റ് അഥവാ ജാലീശൃംഖല എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ് വൈഡ് വെബ്, പിയർ-റ്റു-പിയർ നെറ്റ്വർക്ക്, ചാറ്റ്, ഇലക്ട്രോണിക്-മെയിൽ, ഓൺലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ജാലീശൃംഖലയെ പൊതുവെ ജാലി (നെറ്റ്) എന്നും വിശേഷിപ്പിക്കുന്നു.
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ജാലീശൃംഖലയും സ൪വ്വലോകജാലിയും (വേൾഡ് വൈഡ് വെബ്) (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ജാലീശൃംഖല എന്നത് സൂചിപ്പിക്കുന്നത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ജാലി എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.
ജാലീശൃംഖല(ഇന്റ൪നെററ്) യുടെ ചരിത്രം
[തിരുത്തുക]1957-ലെ റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾക്കുള്ള ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Advanced Research Project Agency), 1969-ൽ അർപ്പാനെറ്റ് (ARPANET) എന്ന നെറ്റ്വർക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കൻ ഐക്യനാടുകൾ അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി. തൻമൂലം 1983ൽ അർപ്പാനെറ്റ്(ARPANET); മിൽനെറ്റ്(MILNET),അർപ്പാനെറ്റ്(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്വർക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അർപനെറ്റിന് ഡാർപ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാർപ (DARPA)എന്നു വെച്ചാൽ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Defence Advanced Research Project Agency)ആകുന്നു. അർപ്പാനെറ്റിനെ മാർച്ച് 23, 1972ൽ ഡാർപ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ൽ അർപ ആക്കുകയും , വീണ്ടു തിരിച്ച് മാർച്ച് 11, 1996 ഡാർപാനെറ്റ് ആക്കുകയും ചെയ്തു.
ഡാർപ്പനെറ്റിന്റെ വാണിജ്യവൽക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവൽക്കരിക്കപ്പെടുകയും, കൂടുതൽ പ്രയോഗത്തിൽവരുകയും മറ്റുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. തുടർന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കിന് കാരണമാവുകയും ഇണയദളംതിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇണയദളം ഉണ്ടാകുകയും ചെയ്തു.
ഇന്റർനെറ്റുണ്ടാക്കിയ മാറ്റങ്ങൾ
[തിരുത്തുക]സാങ്കേതികത്വം
[തിരുത്തുക]ജാലീ (ഇൻ്റ൪നെറ്റ്) സേവനങ്ങൾ
[തിരുത്തുക]വേൾഡ് വൈഡ് വെബ് (സ൪വ്വലോകജാലി)
[തിരുത്തുക]വേൾഡ് വൈഡ് വെബ് ഇണയദള പര്യായമാണെന്നു ഒരു തെറ്റിദ്ധാരണ പ്രചാരത്തിലുണ്ട്. പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് ജാലീശൃംഖല അഥവാ ഇണയദളം. എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടമാണ് സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്. ഹൈപ്പർലിങ്കുകളും, യു.ആർ.എല്ലുകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ, ശബ്ദങ്ങൾ, എച്ച്.റ്റി.എം.എൽ താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങൾ ഇണയദളവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും. വേൾഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്)
[തിരുത്തുക]ഒരാളുടെ കമ്പ്യൂട്ടർ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാൾ നിയന്ത്രിക്കുന്ന സംവിധാനമാണു വിദൂര കമ്പ്യൂട്ടിങ്. ഇന്റർനെറ്റിൽ മാത്രമല്ല, ഏതൊരു ശൃംഖലയിലും ഈ സേവനം സാധ്യമാണ്. വിദൂരകമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ടെർമിനൽ സെർവർ ക്ലൈന്റ് ഇത്തരം സോഫ്റ്റ്വെയറിന് ഉദാഹരണമാണ്. കമ്പ്യൂട്ടറുകളിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ്, മിക്കവാറൂം വിദൂര കമ്പ്യൂട്ടിങ് ഉപയോഗപ്പെടുത്തുന്നത്.
വിവരസാങ്കേതികവിദ്യ സഹകരണസംഘങ്ങൾ
[തിരുത്തുക]ഫയൽ ഷെയറിങ്
[തിരുത്തുക]വൊയ്സ് ഓവർ ഐ.പി (VoIP)
[തിരുത്തുക]കമ്പ്യൂട്ടർ ശൃംഖലയിലൂടെ രണ്ടുപേർക്ക് സംസാരിക്കാനുള്ള സംവിധാനമാണ് വോയ്സ് ഓവർ ഐ.പി. (VoIP) അഥവാ ഇന്റർനെറ്റ് ടെലഫോണി. സാധാരണ ടെലിഫോൺ വഴിയുള്ള വിനിമയത്തേക്കാൾ ചെലവുകുറഞ്ഞ രീതിയാണിത് ഇണയദളതിന്റെ അടിസ്ഥാനമായ പാക്കറ്റ് സ്വിച്ചിങ്ങ് എന്ന സാങ്കേതികവിദ്യയാണ് ഇണയദള ടെലഫോണിയെ ചെലവു കുറഞ്ഞതാക്കുന്നത്.
സാധാരണ ടെലഫോണിൽ കൂടി സംസാരിക്കുമ്പോൾ ശബ്ദം കൈമാറുന്നതിന് ഒരു ലൈൻ പൂർണമായും മാറ്റിവയ്ക്കപ്പെടുന്നു. ഇണയദള ടെലിഫോണിയിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് വിനിമയം നടക്കുന്നത്. മൈക്രോഫോൺ വഴി കമ്പ്യൂട്ടറിൽ എത്തുന്ന ശബ്ദം ഡിജിറ്റൽ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുന്നു. ഓരോ പാക്കറ്റിലും, ഉദ്ഭവ സ്ഥാനത്തെ ഐ.പി. വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ.പി. വിലാസം ആകെ പാക്കറ്റുകളുടെ എണ്ണം, എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഉദ്ഭവസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകൾ ലഭ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു. ആ കമ്പ്യൂട്ടറിൽ അവ പഴയ പോലെ ഒന്നായി ചേർന്ന് പുനഃസൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാൽ ഒരു പ്രത്യേക ലൈൻ മാറ്റിവയ്ക്കപ്പെടുന്നില്ല. H323, SIP എന്നീ വ്യവസ്ഥകളുടെ (പ്രോട്ടോകോൾ) അടിസ്ഥാനത്തിലാണ് വോയ്സ് ഓവർ ഐ.പി. പ്രവർത്തിക്കുന്നത്.
ഇണയദള ടെലിഫോണിയിൽ പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാം. ചിലപ്പോൾ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം, ചില പാക്കറ്റുകൾ നഷ്ടമാകുന്നതു മൂലമുള്ള “ജിറ്റെറിങ്ങ്” ഇവ പലപ്പോഴും സംസാര സുഖത്തെ തടസ്സപ്പെടുത്താറുണ്ട്. ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ള ഇണയദള കണക്ഷൻ വഴി ഇത് ഒരു പരിധിവരെ കുറക്കാം.
ഇന്ന് ഇണയദള ടെലഫോണി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ധാരാളം ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. കമ്പ്യൂട്ടർ ഉപയോഗിച്ചും അല്ലാതെയും ഇന്റർനെറ്റ് ടെലഫോണി വഴി സംസാരിക്കാൻ പറ്റുന്ന ഉപകരണങ്ങളുണ്ട്. കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായി സംസാരിക്കാം. എം.എസ്.എൻ. മെസഞ്ചർ, യാഹൂ മെസഞ്ചർ, സ്കൈപ്പ്, ഗൂഗിൾ ടോക്ക് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇതിനായി ഉപയോഗിക്കാം.
കമ്പ്യൂട്ടറിൽ നിന്നും മറ്റു ടെലഫോണിലേക്ക് വിളിക്കാൻ ഗേറ്റ്‌വേ എന്ന ഉപകരണം ആവശ്യമാണ്. ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിങ് കാർഡുകൾ ഇന്ന് ലഭ്യമാണ്. ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കമ്പ്യൂട്ടറിൽ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും വിളിക്കാൻ കഴിയും.
ഇണയദള ടെലിഫോണി വരും കാലത്തെ മുഖ്യ വാർത്താവിനിമയ സംവിധാനമാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്റർനെറ്റ് ദിനം
[തിരുത്തുക]പല രാജ്യങ്ങളും ഒക്ടോബർ 28 ഇന്റർനെറ്റ് ദിനമായി ആഘോഷിക്കുന്നു. 2005[1]
ദൃശ്യ-ശ്രവ്യ മാധമ്യങ്ങൾ
[തിരുത്തുക]സുപ്രധാന ഇന്റർനെറ്റ് സംഭവങ്ങൾ
[തിരുത്തുക]അനുബന്ധം
[തിരുത്തുക]- Global Internet Traffic Report
- "10 Years that changed the world"—WiReD looks back at the evolution of the Internet over last 10 years
- The Internet Society History Page
- How the Internet Came to Be Archived 2006-07-01 at the Wayback Machine.
- RFC 801, planning the TCP/IP switchover
- A comprehensive history with people, concepts and quotations
- CBC Digital Archives—Inventing the Internet Age
- ഇൻറർനെറ്റ് തട്ടിപ്പ് നിങ്ങൾ സുരക്ഷിതരോ? - ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് - ഒരു ആഗോള സംഘടനയുടെ വിലയിരുത്തൽ.(ശേഖരിച്ചത് : 13-02-2016)