ലോക്കൽ ഏരിയ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Computer Network types by area
Data Networks classification by spatial scope.svg
ഒരു PCI - LAN കാർഡ്

ലോക്കൽ ഏരിയ നെറ്റ്വർക്ക്(local area network) എന്നതിന്റെ ചുരുക്കരൂപമാണ് ലാൻ(LAN). വീടുകൾ, കെട്ടിടങ്ങൾ, ചെറുകിട ഓഫീസുകൾ എന്നിവയിൽ കമ്പ്യൂട്ടറിന്റെ സഹായത്താൽ ഡാറ്റ കൈമാറ്റത്തിനുദ്ദേശിച്ച് സംവിധാനം ചെയ്യുന്ന ചെറിയ കമ്പ്യൂട്ടർ ശൃംഖലകളെയാണ്‌ ലാൻ എന്ന് വിളിക്കുന്നത്. ഫയൽ, ഇന്റർനെറ്റ്, പ്രിന്റർ തുടങ്ങിയവ പങ്കുവെക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇഥർനെറ്റ്, വൈ-ഫൈ തുടങ്ങിയ സാങ്കേതികവിദ്യകൾ ഇതിനുവേണ്ടി കൂടുതലായി ഉപയോഗിക്കുന്നു [1].[2]. കേബിളുകൾ (Ethernet cables), നെറ്റ്വർക്ക് അഡാപ്റ്ററുകൾ(Network Adapters), ഹബ്ബ്(Hubs) എന്നിവയുടെ ഉപയോഗം മൂലമാണ്‌ ഇത്തരം ശൃംഖലകൾ പ്രവർത്തിക്കുന്നത്[1] [3].

സ്ഥാപനങ്ങളുടെ ഉപയോഗത്തിനനുസരിച്ചും സാങ്കേതികവിദ്യക്കനുസരിച്ചും ലാൻ 2 പേർസണൽ കം‌പ്യൂട്ടറുകളും പ്രിന്ററും മാത്രമുള്ള ഡാറ്റ കൈമാറ്റത്തിനായോ അഥവാ കൂടുതൽ വ്യാപകമായി സ്ഥാപനത്തിലെ ദൃശ്യ, ശബ്ദ ഡാറ്റാ കൈമാറ്റത്തിനായോ ഉപയോഗിക്കുന്നു. കുറച്ചു കിലോമീറ്ററുകൾ മാത്രമാണ് ഇതിന്റെ വലിപ്പം. റിസോഴ്സുകളെ പേഴ്സണൽ കം‌പ്യൂട്ടറുകൾക്കിടയിലോ പ്രവൃത്തി സ്റ്റേഷനുകൾക്കിടയിലോ പങ്കുവെക്കുക എന്ന രീതിയിലാണ് ലാൻ രൂപകല്പന ചെയ്യുന്നത്. റിസൊഴ്സുകൾ പ്രിന്റർ പോലുള്ള ഹാർഡ്‌വെയറോ പ്രോഗ്രാമുകൾ പോലുള്ള സോഫ്റ്റ്വെയറോ ആകാം.വലിപ്പത്തിൽ മാത്രമല്ല,റ്റോപോളജിയേയും സം‌പ്രേഷണമാദ്ധ്യമങ്ങളെ അടിസ്ഥാനമാക്കിയാലും മറ്റു നെറ്റ്‌വർക്കുകളിൽ നിന്നും ലാൻ വ്യത്യസ്തമാണ്.ഒരു തരത്തിലുള്ള സം‌പ്രേഷണമാദ്ധ്യമം മാത്രമാണ് ലാൻ ഉപയോഗിക്കുന്നത്. ബസ്, റിങ്, സ്റ്റാർ റ്റോപോളജികളാണുള്ളത്. ആദ്യകാലങ്ങളിൽ ഈ നെറ്റ്‌വർക്കിന് ഡാറ്റാനിരക്ക് 4-16Mbps ആണുണ്ടായിരുന്നത്. എന്നാലിന്ന് 1 Gbpsവരെ വേഗതയുള്ളവയുണ്ട്.

ലാൻ നെറ്റ്‌വർക്കിന് .ഇഥർനെറ്റ്,റ്റോക്കൺ ബസ്,റ്റോക്കൺ റിങ്,എഫ്.ഡി.ഡി.ഐ എന്നിങ്ങനെ 4രൂപങ്ങളാണുള്ളത്.ആദ്യമൂന്നെണ്ണം ഐ.ഇ.ഇ.ഇയുടെ മാനദണ്ഡവും എഫ്.ഡി.ഡി.ഐ ആൻസി മാനദണ്ഡവും ആണ്.


അവലംബം[തിരുത്തുക]

  1. 1.0 1.1 http://compnetworking.about.com/cs/lanvlanwan/g/bldef_lan.htm
  2. http://mobileoffice.about.com/cs/connections/g/LAN.htm
  3. http://voip.about.com/od/voipbasics/g/whatisLAN.htm