ആൽബിൻ കൗണ്ടർഗാംബിറ്റ്, ലാസ്കർ ട്രാപ്പ്
ദൃശ്യരൂപം
ആൽബിൻ കൗണ്ടർഗാംബിറ്റിലെ ഒരു ചെസ്സ് പ്രാരംഭ കെണിയാണ് ലാസ്കർ ട്രാപ്പ് (ഇമ്മാനുവൽ ലാസ്കറു ശേഷം പേര് നല്കപെട്ടു).ഇതിൽ, അസാധാരണമായുള്ള അണ്ടർപ്രോമോഷൻ, തുടക്കദശയിൽ ഏഴാമത്തെ നീക്കത്തിലായി തന്നെ നടക്കുന്നു.
വിശകലനം
[തിരുത്തുക]1. d4 d5 2. c4 e5
3. dxe5 d4
- d4 ലുള്ള കറുത്ത കാലാൾ പ്രത്യക്ഷത്തിൽ കാണുന്നതിനെക്കാൾ ശക്തമാണ്.
4. e3?
- അശ്രദ്ധയോടെ നീക്കം! സാധാരണയായതും മികച്ചതുമായ നീക്കം 4.Nf3 ആണ്.
4... Bb4+ 5. Bd2 dxe3! (ചിത്രം കാണുക)
- ഇപ്പോൾ, വെളുപ്പിന്റെ നല്ലനീക്കം 6.fxe3 എന്ന നീക്കത്തോടെ ഡബിൾഡ് കാലാളുകൾ സ്വീകരിക്കുക എന്നതാണ്.
6. Bxb4??
- ലാസ്കർ കെണിയിലേക്ക് വീഴുന്നു. 6.Qa4+? ആണ് കളിക്കുന്നതെങ്കിലും കറുപ്പ് ജയിക്കാവുന്നതാണ്. 6...Nc6 7.Bxb4 Qh4 8.Ne2 Qxf2+ 9.Kd1 Bg4 10.Nc3 0-0-0+ 11.Bd6 cxd6 12.e6 fxe6 13.Kc1 Nf6 14.b4 d5 15.b5 Ne5 16.cxd5 Nxd5 17.Qc2 Nb4 18.Nd1+ Nxc2 19.Nxf2 Rd2 എന്നിങ്ങനെ കളി തുടർന്ന് വെളുപ്പ് തോൽവി സമ്മതിക്കുന്നു.
- ചെസ്സ് പ്രാരംഭനീക്കങ്ങളുടെ വിവരവിജ്ഞാനകോശത്തിൽ (വാല്യം D) നല്ലനീക്കം 6.fxe3 ആണ്. ഈ നീക്കത്തിലൂടെ കറുപ്പിന് നേരിയ മൂൻതൂക്കം ലഭിക്കുകമെങ്കിലും വെളുപ്പിന് പ്രതിരോധിക്കാവുന്നതാണ്.
6... exf2+
- 7.Kxf2 കളിക്കുകയാണെങ്കിൽ 7...Qxd1 നീക്കത്തോടെ മന്ത്രിയെ നഷ്ടപെടുന്നു. വെളുപ്പ് 7.Ke2 കളിക്കാൻ നിർബന്ധിതമാകുന്നു.
7. Ke2 fxg1=N+! (ചിത്രം കാണുക)
- അണ്ടർപ്രോമോഷൻ ചെയ്യുന്നതാണ് ഈ കെണിയുടെ പ്രധാന സൂത്രം. (അണ്ടർപ്രോമോഷനു പകരം 7...fxg1=Q, then 8.Qxd8+ Kxd8 9.Rxg1 കളിക്കുകയണെങ്കിൽ, വെളുപ്പിന് മുൻതൂക്കം ലഭിക്കുന്നു.) 8.Rxg1 Bg4+ ഇങ്ങനെയാണെങ്കിൽ വെളുപ്പ് മന്ത്രിയെ സ്ക്യൂവർ ചെയ്യാൻ കഴിയുന്നു. അതുകൊണ്ട് രാജാവ് നീങ്ങാൻ നിർബന്ധിതമാകുന്നു.
8. Ke1 Qh4+ 9. Kd2
- മറ്റൊരു നീക്കമായ 9.g3 യിലൂടെ 9...Qe4 നീക്കത്തിലൂടെയുള്ള ഫോർക്കിലൂടെ h1 തേരിനെ നഷ്ടപെടുന്നു.
9... Nc6
- വെളുപ്പിന്റെ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. 10.Bc3, 10...Bg4 നീക്കങ്ങൾക്ക് ശേഷം, 11...0-0-0+ നീക്കത്തോടെ വെളുപ്പ് തകർച്ച നേരിടുന്നു.