ആർ. കൃഷ്ണസ്വാമി റെഡ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യവസായിയും പ്രസാധകനും ചലച്ചിത്ര നിർമാതാവുമായിരുന്നു ആർ. കൃഷ്ണസ്വാമി റെഡ്യാർ(1923 - 1982) . 1923ൽ കന്യാകുമാരിയിൽ ജനിച്ച ഇദ്ദേഹം തന്റെ ഇരുപത്തൊന്നാം വയസ്സിലാണ് കൊല്ലത്തെത്തി വസ്ത്രവ്യാപാരരംഗത്ത് പ്രവേശിക്കുന്നത്.[1] 1964ൽ വി.പി. നായരിൽ നിന്നും കേരളശബ്ദം വാരിക ഏറ്റെടുത്തു.[2] പിന്നീട് 1965ൽ കുങ്കുമം വാരികയും 1972ൽ നാന സിനിമാവാരികയും[3] ആരംഭിച്ചു. കുമാരി, മുത്തുച്ചിപ്പി തുടങ്ങിയ നിരവധി ആഴ്ചപ്പതിപ്പുകളും മുത്തശ്ശി എന്ന ബാല പ്രസിദ്ധീകരണവും നടത്തി. നാഗകൃഷ്ണ പബ്ലിക്കേഷൻസ് എന്ന പേരിൽ ഒരു പുസ്തക പ്രസിദ്ധീകരണശാലയും നടത്തിയിരുന്നു. 1982ൽ അന്തരിച്ചു.

മകൾ വിമലാ രാജകൃഷ്ണന്റെ പത്രാധിപത്യത്തിൽ നാന, കുങ്കുമം, കേരളശബ്ദം, മഹിളാരത്നം, ജ്യോതിഷരത്‌നം, എന്നീ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.

നിർമ്മിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://keralavips.com/clientvipdetails.asp?Id=1027
  2. http://asadhureborn.blogspot.in/2011/06/blog-post_14.html
  3. http://www.weblokam.com/cinema/filmwonders/2002/05/malayalam.htm
"https://ml.wikipedia.org/w/index.php?title=ആർ._കൃഷ്ണസ്വാമി_റെഡ്യാർ&oldid=1909217" എന്ന താളിൽനിന്നു ശേഖരിച്ചത്