ആൻ മാർഗ്രെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ann-Margret
പ്രമാണം:Ann Margret 1968.jpg
ജനനം
Ann-Margret Olsson

(1941-04-28) ഏപ്രിൽ 28, 1941 (പ്രായം 79 വയസ്സ്)
Valsjöbyn, Jämtland County, Sweden
ദേശീയതSwedish-American
വിദ്യാഭ്യാസംNew Trier High School
പഠിച്ച സ്ഥാപനങ്ങൾNorthwestern University
തൊഴിൽActress, singer, dancer
സജീവം1961–present
ജീവിത പങ്കാളി(കൾ)
Roger Smith (വി. 1967)
വെബ്സൈറ്റ്www.ann-margret.com


ആൻ മാർഗ്രെറ്റ് (ആൻ മാർഗ്രെറ്റ് ഒൽസ്സോൺ; ജനനം ഏപ്രിൽ 28, 1941) ഒരു സ്വീഡിഷ് അമേരിക്കൻ നടിയും ഗായികയും നർത്തകിയുമാണ്. ഒരു നടിയെന്ന നിലയിൽ “ബൈ ബൈ ബേർഡീ” (1963), “വിവ ലാസ് വെഗാസ്” (1964) “ദ സിൻസിന്നറ്റി കിഡ്” (1965), “കാർണൽ നോളജ്” (1974), “റ്റോമി” (1975), “ഗ്രംപി ഓൾഡി മെൻ” (1993), “ഗ്രംപിയർ ഓൾഡി മെൻ” (1995) എന്നിവയാണ് പ്രത്യേകം ഓർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ. അവർക്ക് 5 ഗോൾഡൻ ഗ്ലോബ് അവർഡുകൾ ലഭിക്കുകയുണ്ടായി. അതുപോലെതന്നെ രണ്ട് അക്കാദമി അവർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്, 6 എമ്മി അവർഡുകൾ എന്നിവയ്ക്കും ശുപാർശ ചെയ്യപ്പെടുകയുണ്ടായി. 2010 ൽ “ലോ ആൻറ് ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണിറ്റ്” എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് ആദ്യ എമ്മി അവാർഡ് അവർക്ക് ലഭിച്ചു. അവരുടെ നടന സംഗീത ജീവിതം അഞ്ചു പതിറ്റാണ്ടുകൾ നീണ്ടുനിന്നു. 1961 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ ആൻ മാർഗ്രെറ്റ് എൽവിസ് പ്രെസ്‍ലിയുടെ വനിതാ വകഭേദമായി അറിയപ്പെട്ടു. 1961, 1964,1979 കാലയളവുകളിൽ ഏതാനും ഹിറ്റ് ആൽബങ്ങൾ അവരുടേതായി പുറത്തു വന്നിരുന്നു. പിന്നീട് 2001 ലും നിരൂപക പ്രശംസ നേടിയ സുവിശേഷ ആൽബവും 2004 ൽ ക്രിസ്തുമസ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആൽബങ്ങളും പുറത്തിറങ്ങിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_മാർഗ്രെറ്റ്&oldid=3342397" എന്ന താളിൽനിന്ന് ശേഖരിച്ചത്