ആലീസ് ഈസ്റ്റ്‌വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alice Eastwood
ജനനംJanuary 19, 1859 (1859-01-19)
Toronto, Canada
മരണംOctober 30, 1953 (1953-10-31) (aged 94)
San Francisco, California, United States
വിശ്രമസ്ഥലംToronto Necropolis[1]
മേഖലകൾBotany
സ്ഥാപനങ്ങൾ
Author abbreviation (botany)Eastw.

ആലീസ് ഈസ്റ്റ്‌വുഡ് (ജനുവരി 19, 1859 - ഒക്ടോബർ 30, 1953) ഒരു കനേഡിയൻ അമേരിക്കൻ സസ്യശാസ്ത്രജ്ഞയായിരുന്നു. സാൻഫ്രാൻസിസ്കോയിൽ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ബൊട്ടാണിക്കൽ ശേഖരണം കെട്ടിപ്പടുക്കുന്നതിൽ വളരെ പ്രശസ്തയായിരുന്ന അവർ 310 ശാസ്ത്ര ലേഖനങ്ങളും 395 സസ്യഇനങ്ങളുടെ നാമങ്ങളും പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ നാമകരണം നൽകിയിട്ടുള്ള സ്ത്രീ സസ്യശാസ്ത്രജ്ഞരുടെയിടയിൽ ആലീസ് നാലാം സ്ഥാനത്താണ്.[2]നിലവിൽ അവർ പതിനേഴ് അംഗീകൃത സ്പീഷീസുകൾക്കും ഈസ്റ്റ്‌വുഡിയ, അലിസീല്ല എന്നീ ജനീറയ്ക്കും പേർ നല്കിയിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ആലീസ് ഈസ്റ്റ്‌വുഡ് ജനുവരി 19, 1859 ന് കാനഡയിലെ ടൊറൻറോയിൽ ജനിച്ചു. സ്കിന്നർ ഈസ്റ്റ്‌വുഡ്, എലിസ ജാനെ ഗൌഡീ ഈസ്റ്റ്‌വുഡ് എന്നിവർ മാതാപിതാക്കൾ ആയിരുന്നു. 1873- ൽ കൊളറാഡോയിലെ ഡെൻവർ എന്ന സ്ഥലത്തക്ക് കുടുംബം താമസം മാറിയിരുന്നു. 1879-ൽ ഡെൻവറിലെ ഷാവ കോൺവെന്റ് കാത്തലിക് ഹൈസ്കൂളിൽ വാലഡിക്റ്റോറിയൻ ആയി ബിരുദം കരസ്ഥമാക്കി. അടുത്ത പത്തു വർഷത്തേക്ക്, ഈസ്റ്റ്‌വുഡ് കോളേജ് വിദ്യാഭ്യാസം തുടർന്നു.[3]

ആലീസ് സ്വയം പഠിപ്പിച്ചെടുത്ത സസ്യശാസ്ത്രജ്ഞനായിരുന്നു. ഗ്രേയുടെ മാനുവൽ, ഫ്ലോറ ഓഫ് കൊളറാഡോ തുടങ്ങിയ പ്രസിദ്ധീകരിക്കപ്പെട്ട സസ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവിലാണ് അവർ പഠിച്ചത്.[3][4]അവരുടെ ബൊട്ടാണിക്കൽ വിജ്ഞാനം ആൽഫ്രഡ് റസ്സൽ വാലേസ് ഡെൻവറിലെ ഗ്രേയ്സ് പീക്കിൽ നയിക്കാൻ ആവശ്യപ്പെട്ടു. തിയോഡോർ ഡ്രൂ ആലിസൺ കോക്കറെല്ലിൻറെ കൊളറാഡോ ബയോളജിക്കൽ അസോസിയേഷന്റെ അംഗമായിരുന്നു ഈസ്റ്റ്‌വുഡ്.[5]

1891-ൽ ഡെൻവറിൽ ഈസ്റ്റ്‌വുഡിന്റെ മാതൃകാ ശേഖരണം അവലോകനം ചെയ്ത ശേഷം, കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ബോട്ടണി വകുപ്പിന്റെ ക്യൂറേറ്റർ മേരി കാഥറീൻ ബ്രൻഡീഗെ അക്കാദമിയുടെ ഹെർബറിയത്തിൽ സഹായിക്കാൻ ഈസ്റ്റ്‌വുഡിനെ വാടകയ്ക്കേർപ്പാടു ചെയ്തു.[4]അവിടെ ഈസ്റ്റ്‌വുഡ് ഹെർബറിയത്തിന്റെ അതിശക്തമായ വളർച്ച കണ്ടു.[4] 1892-ൽ ഈസ്റ്റ്‌വുഡ് ബ്രാൻഡിഗീക്കൊപ്പം അക്കാദമിയുടെ ജോയിന്റ് ക്യൂറേറ്ററായി ഉയർത്തപ്പെട്ടു. 1894 ആയപ്പോഴേക്കും, ഈസ്റ്റ് വുഡ് പ്രൊക്യൂറേറ്ററായും ബോട്ടണി വകുപ്പിന്റെ തലവനും ആയിരുന്നു. 1949-ലെ വിരമിക്കൽ വരെ ഈ സ്ഥാനത്തു തുടർന്നു.

1953 ഒക്ടോബർ 30 ന് സാൻഫ്രാൻസിസ്കോയിൽ വെച്ച് അവർ മരണമടഞ്ഞു.

പ്രവർത്തനങ്ങൾ[തിരുത്തുക]

അവരുടെ ആദ്യകാല ബൊട്ടാണിക്കൽ പ്രവർത്തനങ്ങളിൽ നാല് കോർണേഴ്സ് മേഖലയിലും കൊളറാഡോയിലും ഈസ്റ്റ്‌വുഡ് പര്യവേഷണങ്ങൾ നടത്തി. Wetherill കുടുംബവുമായി അവർ കൂടുതൽ അടുത്തു. 1889 ജൂലായിൽ പലപ്പോഴും മെസോ വെർഡോവിലെ അലമോൻ റഞ്ച് സന്ദർശിച്ചിക്കാൻ തുടങ്ങിയിരുന്നു. ഇതിനു വളരെക്കാലം മുമ്പ്, തന്നെ അവർ ആ കുടുംബത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെട്ടു. അതിനാൽ പിന്നീട് യാത്രകളിൽ ഗസ്റ്റ് രജിസ്റ്ററിൽ സൈൻ ചെയ്തിരുന്നില്ല. ഓരോ തവണയും ഈസ്റ്റ്‌വുഡ് സന്ദർശിച്ചപ്പോൾ, പ്രത്യേകിച്ച് അവരുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ താൽപര്യം പങ്കിട്ട് അൽ വെതറിൽ അവരെ സ്വാഗതം ചെയ്തിരുന്നു. 1892-ൽ, അവർ മരുഭൂമിയിലെ സസ്യങ്ങൾ ശേഖരിക്കുന്നതിനായി തെക്കുകിഴക്കൻ ഉട്ടായിലേക്കുള്ള 10 ദിവസത്തെ യാത്രയിൽ ഗൈഡായി പ്രവർത്തിച്ചു.[7][8]

ഈസ്റ്റ്‌വുഡ് ബിഗ് സൂർ മേഖലയുടെ അതിർത്തിയിൽ ശേഖരണങ്ങൾക്കായി പര്യവേക്ഷണങ്ങൾ നടത്തുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഒരു വെർച്വൽ അതിർത്തിയിലെത്തിയിരുന്നു. കാർമൽ ഹൈലാന്റ്സിന് അപ്പുറത്ത് മധ്യതീരത്ത് കടക്കാൻ യാതൊരു റോഡുകളും ഉണ്ടായിരുന്നില്ല. ആ യാത്രയിൽ ഹിക്മാൻ'സ് പൊട്ടൻറ്റില്ല, ഈസ്റ്റ്‌വുഡ്സ് വില്ലോ, എന്നിവയുടെ കൂട്ടത്തിൽ അജ്ഞാതമായ നിരവധി ചെടികൾ അവർ കണ്ടെത്തിയിരുന്നു.

1906 സാൻഫ്രാൻസിസ്കോ ഭൂകമ്പത്തിനു ശേഷം ഈസ്റ്റ്‌വുഡ് അക്കാദമിയുടെ ടൈപ്പ് പ്ലാൻറ് സംരക്ഷിക്കുന്നതിൽ ബഹുമാനിക്കപ്പെട്ടിരുന്നു. അവരുടെ കാലഘട്ടത്തിലെ ക്യൂറേറ്റോറിയൽ കൺവെൻഷനിൽനിന്ന് ഈസ്റ്റ്‌വുഡ് പ്രധാന ശേഖരത്തിൽ നിന്ന് ടൈപ്പ് സ്പെസിമനുകളെ തരംതിരിച്ചിരുന്നു.[9]

അവരുടെ പ്രധാന സസ്യശാസ്ത്രപഠനങ്ങൾ പാശ്ചാത്യ യുഎസ് ലിലിയേസീ, ജീനസ് ലുപ്പിനസ്, ആർക്കോസ്റ്റാഫിലോസ്, കാസ്റ്റില്ലേജ എന്നിവയായിരുന്നു.

ഇതും കാണുക[തിരുത്തുക]

ഓൺലൈനായി തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Eastwood, Alice". A Dictionary of the Fushcia. Fushcias in the City. 2017. Retrieved 7 March 2015.
  2. Lindon, Heather L.; Gardiner, Lauren M.; Brady, Abigail; Vorontsova, Maria S. (5 May 2015). "Fewer than three percent of land plant species named by women: Author gender over 260 years". Taxon. 64 (2): 209–215. doi:10.12705/642.4.
  3. 3.0 3.1 "Eastwood, Alice, 1859-1953, Biographical History". California Academy of Sciences. ശേഖരിച്ചത് 7 March 2015.
  4. 4.0 4.1 4.2 Rebecca Morin, MLIS & MAS, User Services Librarian, California Academy of Sciences. "Celebrating Women's History Month: Alice Eastwood". Biodiversity Heritage Library. ശേഖരിച്ചത് 6 March 2015.CS1 maint: Uses authors parameter (link)
  5. Cockerell, Theodore D.A. (2004). Weber, William A. (ed.). The Valley of the Second Sons: Letters of Theodore Dru Alison Cockerell, a young English naturalist, writing to his sweetheart and her brother about his life in West Cliff, Wet Mountain Valley, Colorado, 1887-1890. Longmont, Colorado: Pilgrims Process. p. viii. ISBN 0971060991.
  6. "Author Query for 'Eastw.'". International Plant Names Index.
  7. Fletcher, Maurine, S. (1977). The Wetherills of Mesa Verde: Autobiography of Benjamin Alfred Wetherill. Lincoln: University of Nebraska Press. p. 210.
  8. McNitt, Frank (1966) [1957]. Richard Wetherill: Anasazi (Revised ed.). Albuquerque: University of New Mexico Press. p. 86.
  9. DeBakcsy, Dale (September 19, 2018). "A Bay of Botany: Alice Eastwood's Nine Decades and Three Hundred Thousand Specimens". Women You Should Know. ശേഖരിച്ചത് 9 November 2018.
  • Abrams, Leroy (1949). "Alice Eastwood: Western Botanist". Pacific Discovery. 2 (1): 14–17.
  • Howell, John Thomas (1953). "Alice Eastwood: 1859-1953". Taxon. 3 (4): 98–100.
  • F.M. MacFarland, R.C. Miller and John Thomas Howell (1943–1949). "Biographical Sketch of Alice Eastwood". Proceedings of the California Academy of Sciences. Fourth series. 25: ix–xiv.CS1 maint: Uses authors parameter (link) CS1 maint: Date format (link)
  • F.M. MacFarland and Veronica J. Sexton (1943–1949). "Bibliography of the Writings of Alice Eastwood". Proceedings of the California Academy of Sciences. Fourth series. 25: xv–xxiv.CS1 maint: Uses authors parameter (link) CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലീസ്_ഈസ്റ്റ്‌വുഡ്&oldid=3087563" എന്ന താളിൽനിന്ന് ശേഖരിച്ചത്