Jump to content

ആബൺ ന്യൂയോർക്ക്

Coordinates: 42°56′N 76°34′W / 42.933°N 76.567°W / 42.933; -76.567
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Auburn
North side of Genesee Street in downtown Auburn
North side of Genesee Street in downtown Auburn
Nickname(s): 
Prison City
Location in Cayuga County and the state of New York.
Location in Cayuga County and the state of New York.
Auburn is located in New York
Auburn
Auburn
Location in New York
Auburn is located in the United States
Auburn
Auburn
Auburn (the United States)
Auburn is located in North America
Auburn
Auburn
Auburn (North America)
Coordinates: 42°56′N 76°34′W / 42.933°N 76.567°W / 42.933; -76.567
CountryUnited States
StateNew York
CountyCayuga
Incorporated1815 (village)
1848 (city)
ഭരണസമ്പ്രദായം
 • MayorMichael D. Quill Sr. (D)
 • City ManagerJeff Dygert[1]
 • City Council
Members' List
വിസ്തീർണ്ണം
 • ആകെ8.41 ച മൈ (21.78 ച.കി.മീ.)
 • ഭൂമി8.34 ച മൈ (21.59 ച.കി.മീ.)
 • ജലം0.08 ച മൈ (0.20 ച.കി.മീ.)
ഉയരം
686 അടി (209 മീ)
ജനസംഖ്യ
 (2010)
 • ആകെ27,687
 • കണക്ക് 
(2019)[3]
26,173
 • ജനസാന്ദ്രത3,140.13/ച മൈ (1,212.36/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP codes
13021
ഏരിയ കോഡ്315
FIPS code36-011-03078
GNIS feature ID0942692
വെബ്സൈറ്റ്www.auburnny.gov

ആബൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് കെയുഗ കൗണ്ടിയിൽ മദ്ധ്യ ന്യൂയോർക്കിലെ ഫിംഗർ തടാകങ്ങളിലൊന്നായ ഓവാസ്കോ തടാകത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 27,687 ആയിരുന്നു.[4] കെയുഗ കൗണ്ടിയിലെ ഏറ്റവും വലിയ നഗരം എന്ന നിലയിൽ ഇത് കൗണ്ടി ആസ്ഥാനവും[5] പരമാവധി സുരക്ഷയുള്ള ആബൺ കറക്ഷണൽ ഫെസിലിറ്റിയുടെ പരിസരവും വില്യം എച്ച്. സിവാർഡ് ഹൌസ് മ്യൂസിയവും അടിമത്വ വിരുദ്ധ പോരാളി ഹാരിയറ്റ് ടബ്മാന്റെ ഭവനം നിലനിൽക്കുന്നിടവുമാണ്.

ചരിത്രം

[തിരുത്തുക]
ആബൺ, ന്യൂയോർക്ക് (1909), വില്യം ബ്രൂസിന്റെ രചന (1861–1911)
The Auburn Works in 1907

യൂറോപ്യൻ സമ്പർക്കത്തിനും ചരിത്രരേഖകൾക്കും നൂറ്റാണ്ടുകൾക്ക് മുമ്പായി ആബൺ നഗരത്തിനു ചുറ്റുമുള്ള പ്രദേശം ഹൌഡെനോസൗനി വർഗ്ഗക്കാരുടെ അധീനതയിലുള്ള പ്രദേശമായിരുന്നു.

പടിഞ്ഞാറൻ ന്യൂയോർക്കിൽ വിപ്ലവാനന്തര കാലഘട്ടത്തിലെ കുടിയേറ്റകാലത്ത് 1793 ലാണ് ആബൺ സ്ഥാപിതമായത്. അമേരിക്കൻ വിപ്ലവകാലത്ത് ഇറോക്വോയിസിനെതിരായ സള്ളിവൻ-ക്ലിന്റൺ പ്രചാരണത്തിലെ മുൻ പട്ടാളക്കാരനായിരുന്നു സ്ഥാപകനായ ജോൺ എൽ. ഹാർഡൻബർഗ്. ഹാർഡൻബർഗ് തന്റെ ശിശുവായ മകളോടും രണ്ട് ആഫ്രിക്കൻ-അമേരിക്കൻ കൂലിത്തൊഴിലുകാരായ ഹാരി, കേറ്റ് ഫ്രീമാൻ എന്നിവരോടൊപ്പം ഒവാസ്കോ നദിയോരത്ത് താമസമാക്കി. 1806-ൽ അദ്ദേഹത്തിന്റെ മരണശേഷം, ഹാർഡൻബർഗിനെ ആബണിലെ നോർത്ത് സ്ട്രീറ്റ് സെമിത്തേരിയിൽ സംസ്കരിക്കുകയും നഗരത്തിലെ പുതുതായി തുറന്ന ശ്മശാനത്തിലെ ആദ്യത്തെ സംസ്കാരമായി  1852-ൽ ഫോർട്ട് ഹിൽ സെമിത്തേരിയിൽ പുനസംസ്കരിക്കുകയും ചെ്യതു. സമൂഹം ഹാർഡൻബർഗിന്റെ ധാന്യമില്ലിനും തടിമില്ലിനും ചുറ്റുപാടുമുള്ള പ്രദേശത്ത് വളർന്നു.[6]

ഔറേലിയസ് പട്ടണത്തിലെ ഹാർഡൻബർഗ്സ് കോർണേഴ്‌സ് എന്ന് ആദ്യം അറിയപ്പെട്ടിരുന്ന ഈ വാസസ്ഥലം 1805 ൽ കൗണ്ടി സീറ്റായി മാറിയതോടെ ആബൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[7] 1815 ൽ ഇത് ഒരു സംയോജിത ഗ്രാമമായി മാറിയ ഇത്, 1848 ൽ ഒരു നഗരമായി ചാർട്ടർ ചെയ്യപ്പെട്ടു. 1825 ൽ തുറന്ന ഇറി കനാലിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയായിരുന്ന ഇത്, പ്രാദേശിക ഫാക്ടറികൾക്ക് വിലകുറഞ്ഞ രീതിയിൽ വടക്ക് അല്ലെങ്കിൽ തെക്ക് ചരക്കുകൾ കയറ്റി അയയ്ക്കാൻ അനുവദിച്ചു. 1871-ൽ, ലെഹി വാലി റെയിൽ‌റോഡിന്റെ ധനസഹായത്തോടെ സതേൺ സെൻ‌ട്രൽ റെയിൽ‌റോഡ് പ്രാഥമികമായി പെൻ‌സിൽ‌വാനിയയിലെ ഏഥൻസിൽ നിന്ന് ആബൺ വഴി കൽക്കരി ഫെയർ ഹാവനിലെ ഒന്റാറിയോ തടാകത്തിലെ വാർഫുകളിലേയ്ക്ക് എത്തിക്കാൻ ഒരു റെയിൽപ്പാത പൂർത്തിയാക്കി.[8]

1818 മുതൽ 1939 വരെയുള്ള കാലഘട്ടത്തിൽ, ആബൺ അമേരിക്കയിലെ പ്രമുഖ ദൈവശാസ്ത്ര സെമിനാരികളിലൊന്നായ ആബർൺ തിയോളജിക്കൽ സെമിനാരിയുടെ കേന്ദ്രമായിരുന്നു. മഹാമാന്ദ്യത്തിന്റെ ഫലമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട 1939 ൽ സെമിനാരി ന്യൂയോർക്ക് നഗരത്തിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയുടെ കാമ്പസിലേക്ക് മാറ്റി സ്ഥാപിച്ചു. ആബൺ തിയോളജിക്കൽ സെമിനാരിയുടേതായി ഇന്നു നിലനിൽക്കുന്ന ഒരേയൊരു കെട്ടിടം വില്ലാർഡ് മെമ്മോറിയൽ ചാപ്പലും തൊട്ടടുത്ത് റോച്ചെസ്റ്ററിലെ ആൻഡ്രൂ ജാക്സൺ വാർണർ രൂപകൽപ്പന ചെയ്ത്, ലൂയിസ് കംഫർട്ട് ടിഫാനി അന്തർഭാഗാലങ്കരണം ചെയ്ത് ചായമടിച്ച ചില്ല് ജാലകങ്ങളുള്ള നെൽസൺ സ്ട്രീറ്റിലെ  വെൽച്ച് മെമ്മോറിയൽ ഹാളുമാണ്. നിലവിലുള്ളതും മാറ്റമില്ലാതെ തുടരുന്നതുമായ ഒരേയൊരു ടിഫാനി ചാപ്പൽ അകത്തള രൂപകല്പന ഇതാണ്.

ഇപ്പോൾ ആബൺ സിസ്റ്റം എന്നറിയപ്പെടുന്ന തടവുകാരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സമകാലിക ആശയങ്ങളുടെ മാതൃകയായി 1816-ൽ ആബൺ ജയിൽ (ഇപ്പോൾ ആബൺ കറക്ഷണൽ ഫെസിലിറ്റി) സ്ഥാപിക്കപ്പെട്ടു. ജയിലിലെ സൗകര്യവും അതിലെ അന്തേവാസികളേയും കാണുന്നതിന് സന്ദർശകരിൽനിന്ന് നിരക്ക് ഈടാക്കിയിരുന്നു. 1890 ഓഗസ്റ്റ് 6 ന് ഇലക്ട്രിക് കസേരയുപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ ആബൺ ജയിലിൽ നടപ്പിലാക്കി. 1901-ൽ പ്രസിഡന്റ് വില്യം മക്കിൻലിയുടെ ഘാതകനായ ലിയോൺ സോൾഗോസിന്റെ വധശിക്ഷ അവിടെ നടപ്പിലാക്കി. ആബൺ സിസ്റ്റത്തിന്റെ ആശയങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും, ജയിൽ ഒരു പരമാവധി സുരക്ഷാ കേന്ദ്രമായി തുടരുന്നുവെന്നു മാത്രമല്ല ഇത് അമേരിക്കൻ ഐക്യനാടുകളിലാകമാനമുള്ള ഏറ്റവും സുരക്ഷിതമായ ജയിലുകളിൽ ഒന്നാണ്.

അവലംബം

[തിരുത്തുക]
  1. NY, City of Auburn. "City of Auburn, NY - City Manager's Office". www.auburnny.gov. Archived from the original on 2017-11-07. Retrieved 2017-10-31.
  2. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 27, 2020.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "QuickFacts Auburn city, New York". U.S. Census Bureau. Retrieved May 15, 2019.
  5. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  6. Historical & Cultural Auburn, New York Archived 2011-07-17 at the Wayback Machine.
  7. The name Auburn resonated with the opening lines of Oliver Goldsmith's then-familiar poem "The Deserted Village" (1770): "Sweet Auburn, loveliest village of the plain, Where health and plenty cheered the labouring swain."
  8. Lehigh Valley Railroad Historical Society
"https://ml.wikipedia.org/w/index.php?title=ആബൺ_ന്യൂയോർക്ക്&oldid=3624316" എന്ന താളിൽനിന്ന് ശേഖരിച്ചത്