ആപ്പിൾ വിഷൻ പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ വിഷൻ പ്രോ
ഡെവലപ്പർആപ്പിൾ ഇൻകോർപ്പറേറ്റഡ്
ManufacturerLuxshare
തരംസ്റ്റാൻഡലോൺ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ്
പുറത്തിറക്കിയ തിയതിഫെബ്രുവരി 2, 2024 (2024-02-02) (അമേരിക്കൻ ഐക്യനാടുകൾ)
ആദ്യത്തെ വിലUS$3,499
ഓപ്പറേറ്റിംഗ് സിസ്റ്റംവിഷൻ.ഒ.എസ് (ഐ.ഒ.എസ്. അടിസ്ഥാനമാക്കിയുള്ളത്)
സ്റ്റോറേജ് കപ്പാസിറ്റി256 GB, 512 GB, 1 TB
മെമ്മറി16 GB
വെബ്‌സൈറ്റ്apple.com/apple-vision-pro

ആപ്പിൾ വികസിപ്പിക്കുന്ന ഒരു മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റാണ് ആപ്പിൾ വിഷൻ പ്രോ. ഇത് 2023 ജൂൺ 5-ന് വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ പ്രഖ്യാപിക്കപ്പെടുകയും 2024 ഫെബ്രുവരി 2-ന് അമേരിക്കൻ ഐക്യനാടുകളിൽ വാങ്ങാൻ ലഭ്യമാവുകയും ചെയ്തു. 2015 ൽ ആപ്പിൾ വാച്ച് ഇറക്കിയതിന് ശേഷം ആദ്യമായി പുറത്തിറക്കുന്ന കമ്പനിയുടെ പുതിയ കൺസ്യൂമർ പ്രോഡക്ട് ലൈനിൽ പെട്ട ഒരു ഉൽപ്പന്നമാണിത്.

യഥാർത്ഥ ലോകവുമായി ഡിജിറ്റൽ മീഡിയ സംയോജിപ്പിച്ചിരിക്കുന്നതും ആംഗ്യങ്ങൾ പോലുള്ള ഫിസിക്കൽ ഇൻപുട്ടുകൾ സിസ്റ്റവുമായി സംവദിക്കാൻ ഉപയോഗിക്കാവുന്നതുമായ ഒരു "സ്പേഷ്യൽ കമ്പ്യൂട്ടർ" എന്നാണ് ആപ്പിൾ ഈ ഉൽപ്പന്നത്തെ വിശേഷിപ്പിച്ചത്. വിഷൻ പ്രോ ഒരു പവർ അഡാപ്റ്റർ അല്ലെങ്കിൽ ഒരു പ്രത്യേക ബാറ്ററി പാക്ക് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

ചരിത്രം[തിരുത്തുക]

ഉൽപ്പന്ന നിർമ്മാണം[തിരുത്തുക]

2015 മെയ് മാസത്തിൽ, ജർമ്മൻ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) കമ്പനിയായ മെറ്റായോയെ(Metaio) ആപ്പിൾ ഏറ്റെടുത്തു.[1] "പ്രോജക്റ്റ് ടൈറ്റൻ" എന്ന രഹസ്യനാമമുള്ള ഇലക്ട്രിക് കാർ പ്രോജക്റ്റിൽ മെറ്റായോയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നു. ആ വർഷം, ആപ്പിൾ ഡോൾബി ലബോറട്ടറികളിൽ പ്രവർത്തിച്ചിരുന്ന മൈക്ക് റോക്ക്വെല്ലിനെ നിയമിച്ചു. മെറ്റായോ സഹസ്ഥാപകൻ പീറ്റർ മെയറും ആപ്പിൾ വാച്ച് മാനേജർ ഫ്ലെച്ചർ റോത്ത്‌കോപ്പും ഉൾപ്പെട്ട ഒരു ടീമിനെ റോക്ക്‌വെൽ രൂപീകരിച്ചു. ടെക്‌നോളജി ഡെവലപ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന ടീം 2016-ൽ ഒരു എആർ(AR) ഡെമോ വികസിപ്പിച്ചെങ്കിലും അന്നത്തെ ചീഫ് ഡിസൈൻ ഓഫീസർ ജോണി ഐവിന്റെയും സംഘത്തിന്റെയും എതിർപ്പ് നേരിടേണ്ടി വന്നു. ഓഗ്മെന്റഡ് റിയാലിറ്റി ആൻഡ് വെർച്വൽ റിയാലിറ്റി (വിആർ) വിദഗ്ധനും മുൻ നാസ സ്പെഷ്യലിസ്റ്റുമായ ജെഫ് നോറിസ് 2017 ഏപ്രിലിൽ നിയമിതനായി.[2][3] റോക്ക്‌വെല്ലിന്റെ ടീം 2017-ൽ ഐഒഎസ് 11-നൊപ്പം എആർകിറ്റ്(ARKit) ഡെലിവർ ചെയ്യാൻ സഹായിച്ചു. ദി ഇൻഫർമേഷൻ പ്രകാരം, റോക്ക്‌വെല്ലിന്റെ ടീം ഒരു ഹെഡ്‌സെറ്റ് സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ഐവിന്റെ ടീമിനൊപ്പം പ്രവർത്തിക്കുകയും ചെയ്തു; മുൻവശത്തുള്ള ഐ ഡിസ്‌പ്ലേയിലൂടെ ധരിക്കുന്നയാളുടെ കണ്ണുകൾ വെളിപ്പെടുത്താനുള്ള തീരുമാനം വ്യാവസായിക ഡിസൈൻ ടീമിന് വളരെ ഉചിതമായി ഭവിച്ചു.[4]2019-ൽ ഐവിന്റെ വിടവാങ്ങലോടെ ഹെഡ്‌സെറ്റിന്റെ വികസനം അനിശ്ചിതത്വത്തിലായി. അദ്ദേഹത്തിന്റെ പിൻഗാമിയായ ഇവാൻസ് ഹാങ്കി 2023-ൽ കമ്പനി വിട്ടു.[5]റോക്ക്‌വെല്ലിന് പ്രവർത്തന റിപ്പോർട്ട് നൽകുന്ന സീനിയർ എഞ്ചിനീയറിംഗ് മാനേജർ ജെഫ് സ്റ്റാൾ, ആപ്പിളിൽ മുമ്പ് ഗെയിമുകളിലും ഗ്രാഫിക്‌സ് സാങ്കേതികവിദ്യയിലും പ്രവർത്തിച്ചതിന് ശേഷം,[3][6] അതിന്റെ വിഷൻഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിന് നേതൃത്വം നൽകി.[7]

അനാച്ഛാദനവും പ്രകാശനവും[തിരുത്തുക]

ഒരു ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളനുസരിച്ച്, പിന്നീട് റിയാലിറ്റി പ്രോ ആണെന്ന കിംവദന്തികൾ(gossip)[8]2022-ൽ പ്രചരിക്കാൻ തുടങ്ങി. 2022 മെയ് മാസത്തിൽ, ആപ്പിൾ എക്‌സിക്യൂട്ടീവുകൾ, സിഇഒ ടിം കുക്ക് ഉൾപ്പെടെ ഉപകരണത്തിന്റെ പ്രിവ്യൂ നടത്തിയതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.[9]ഹെഡ്‌സെറ്റിനായുള്ള ഉള്ളടക്കം വികസിപ്പിക്കുന്നതിനായി കമ്പനി ജൂണിൽ ഡയറക്ടർമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങി. അത്തരത്തിലുള്ള ഒരു സംവിധായകൻ, ജോൺ ഫാവ്‌റോ, തന്റെ ആപ്പിൾ ടിവി+ ഷോ പ്രീഹിസ്റ്റോറിക്ക് പ്ലാനെറ്റിൽ ദിനോസറുകളെ ജീവസുറ്റതാക്കാൻ പരിശ്രമിച്ചു.[10]

അവലംബം[തിരുത്തുക]

  1. Wakabayashi, Daisuke (May 28, 2015). "Apple Buys German Augmented-Reality Firm Metaio". The Wall Street Journal. Archived from the original on May 17, 2023. Retrieved June 5, 2023.
  2. Gurman, Mark (April 24, 2017). "Apple Hires NASA AR Guru to Help Run Its Own Efforts". Bloomberg News. Archived from the original on September 20, 2022. Retrieved June 5, 2023.
  3. 3.0 3.1 Gurman, Mark (December 1, 2022). "Apple Renames Mixed-Reality Software 'xrOS' in Sign Headset Is Approaching". Bloomberg News (in ഇംഗ്ലീഷ്). Archived from the original on May 13, 2023. Retrieved May 27, 2023.
  4. Ma, Wayne (May 20, 2022). "Behind the Apple Design Decisions That Bogged Down Its Mixed-Reality Headset". The Information. Archived from the original on May 9, 2023. Retrieved June 5, 2023.
  5. Mickle, Tripp; Chen, Brian (March 26, 2023). "At Apple, Rare Dissent Over a New Product: Interactive Goggles". The New York Times. Archived from the original on June 5, 2023. Retrieved June 5, 2023.
  6. Gurman, Mark (June 5, 2023). "Live: Apple Headset, iOS 17 and Other WWDC 2023 Updates". Bloomberg News (in ഇംഗ്ലീഷ്). Retrieved 6 June 2023.
  7. Evans, Jonny (May 21, 2018). "Will Apple play nice with others to make Siri smarter?". Computerworld (in ഇംഗ്ലീഷ്). Archived from the original on May 28, 2023. Retrieved May 28, 2023.
  8. Hector, Hamish (June 5, 2023). "Don't get excited for an Apple Reality Pro price switcheroo at WWDC". TechRadar. Archived from the original on June 6, 2023. Retrieved June 5, 2023.
  9. Gurman, Mark (May 19, 2022). "Apple Shows AR/VR Headset to Board in Sign of Progress on Key Project". Bloomberg News. Archived from the original on December 17, 2022. Retrieved June 5, 2023.
  10. Mickle, Tripp; Chen, Brian (June 4, 2022). "Apple Starts Connecting the Dots for Its Next Big Thing". The New York Times. Archived from the original on June 5, 2023. Retrieved June 5, 2023.
"https://ml.wikipedia.org/w/index.php?title=ആപ്പിൾ_വിഷൻ_പ്രോ&oldid=4074381" എന്ന താളിൽനിന്ന് ശേഖരിച്ചത്