ആനന്ദ് നീലകണ്ഠൻ
ആനന്ദ് നീലകണ്ഠൻ | |
---|---|
ജനനം | തൃപ്പൂണിത്തുറ, കേരളം | 5 ഡിസംബർ 1973
തൊഴിൽ | നോവലിസ്റ്റ്, എൻജിനീയർ |
ദേശീയത | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | ഗവ. എൻജിനീയറിംഗ് കോളേജ്, തൃശൂർ |
Genre | ഫിക്ഷൻ |
ശ്രദ്ധേയമായ രചന(കൾ) | അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് അജയ: റോൾ ഓഫ് ദി ഡൈസ് അജയ: റൈസ് ഓഫ് കാളി ദി റൈസ് ഓഫ് ശിവഗാമി |
പങ്കാളി | അപർണ ആനന്ദ് |
കുട്ടികൾ | അനന്യ ആനന്ദ്, അഭിനവ് ആനന്ദ് |
വെബ്സൈറ്റ് | |
anandneelakantan |
ഒരു ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ (ജനനം: 5 ഡിസംബർ 1973). രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി മൂന്ന് ഫിക്ഷൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തെ ആസ്പദമാക്കി ചലച്ചിത്രത്തിന്റെ മുൻ ഭാഗമായി ആനന്ദ് നീലകണ്ഠൻ മൂന്നു പുസ്തകങ്ങൾ രചിചിട്ടൂണ്ട്.
ജീവിതരേഖ
[തിരുത്തുക]1973 ഡിസംബർ 5ന് തൃപ്പുണിത്തുറയിൽ ജനിച്ചു. തൃശൂരിലെ ഗവ. എൻജിനീയറിംഗ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി. 1999 മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ്. ചില മലയാള മാസികകൾക്കായി ചിത്രങ്ങൾ വരച്ചിരുന്നു. [1]
ആനന്ദ് നീലകണ്ഠന്റെ ആദ്യ നോവലായ അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് 2012 മേയ് 14ന് പുറത്തിറങ്ങി.[2] ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു ഈ പുസ്തകം.[3] തുടർന്ന് മഹാഭാരതത്തെ ആസ്പദമാക്കിയുള്ള 2 ഭാഗങ്ങളുള്ള പുസ്തകം പുറത്തിറങ്ങി. ആദ്യത്തെ പുസ്തകമായ അജയ: റോൾ ഓഫ് ദി ഡൈസ് 2014 ഡിസംബറിലും രണ്ടാമത്തെ പുസ്കകമായ അജയ: റൈസ് ഓഫ് കാളി 2015 ജൂലൈയിലും പുറത്തിറങ്ങി. [4]
ബാഹുബലി ചലച്ചിത്രത്തെ ആസ്പദമാക്കി ചലച്ചിത്രത്തിന്റെ മുൻഭാഗമായി ആനന്ദ് നീലകണ്ഠൻ രചിച്ച പുസ്തകം ദി റൈസ് ഓഫ് ശിവഗാമി[5] 2017ൽ മാർച്ച് 7ന് പുറത്തിറങ്ങി. ചലച്ചിത്രത്തിന്റെ സംവിധായകൻ എസ്.എസ്. രാജമൗലി ജയ്‌പൂർ സാഹിത്യ ഫെസ്റ്റിവലിൽ വച്ച് പുസ്കം പ്രകാശനം ചെയ്തു.
കൃതികൾ
[തിരുത്തുക]- അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്
- അജയ: റോൾ ഓഫ് ദി ഡൈസ്
- അജയ: റൈസ് ഓഫ് കാളി
- ഭൂമിജ: സീത
- ശാന്ത (ദി സ്റ്റോറി ഓഫ് സിസ്റ്റർ ഓഫ് രാമ)
ബാഹുബലി സീരീസ്
[തിരുത്തുക]- ദി റൈസ് ഓഫ് ശിവഗാമി(2017)[6][7]
- ചതുരംഗ (2020)[8]
- ക്വീൻ ഒഫ് മഹിഷ്മതി(2020)[9]
രചന നിർവഹിച്ച ടെലിവിഷൻ പരമ്പരകൾ
[തിരുത്തുക]- സിയാ കേ റാം
- ചക്രവർത്തി അശോക സാമ്രാട്ട്
- സങ്കട്മോചൻ മഹാബലി ഹനുമാൻ
- അദാലത്ത്-2
പുരസ്കാരങ്ങൾ
[തിരുത്തുക]- കലിംഗ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം, 2017[10]
- 2013ൽ അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്, ക്രോസ്വേഡ് പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നു. [11]
അവലംബം
[തിരുത്തുക]- ↑ "More to myth than meets the eye". The Telegraph. 24 January 2016. Archived from the original on 2016-03-04. Retrieved 22 April 2016.
- ↑ "Actor Nagarjuna and Amala unveils Ajaya 2, Rise of Kali a book by Anand Neelakantan". Ragalahari. Retrieved 11 August 2015.
- ↑ "'Asura', a bestseller". The Hindu. 2 January 2013. Retrieved 24 January 2016.
- ↑ "From Duryodhana's perspective". The Hindu. 12 August 2015. Retrieved 24 January 2016.
- ↑ "The Rise of Sivagami (Bahubali Book #1)" by Anand Neelakantan, Westland Books
- ↑ https://www.goodreads.com/book/show/33970903-the-rise-of-sivagami
- ↑ https://www.thehindu.com/entertainment/movies/filling-in-the-blanks/article17766339.ece
- ↑ https://www.amazon.com/Chaturanga-Baahubali-Before-Beginning-Book-ebook/dp/B089T2SCTZ
- ↑ https://www.amazon.com/gp/product/B08NJV7XV6?notRedirectToSDP=1&ref_=dbs_mng_calw_2&storeType=ebooks
- ↑ https://indiaeducationdiary.in/kalinga-international-award-anand-nilakantan-kalinga-literary-award-haraprasad-das-klf2017-start-june-10/
- ↑ "Anand's 'Asura' in the race for Crossword prize". The Hindu. 13 November 2013. Retrieved 14 January 2016.