ആനന്ദ്, ഗുജറാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദ് (വിവക്ഷകൾ)
ആനന്ദ് આણંદ
നഗരം
Country India
സംസ്ഥാനംഗുജറാത്ത്
Districtആനന്ദ്
വിസ്തീർണ്ണം
 • ആകെ22.7 ച.കി.മീ.(8.8 ച മൈ)
ഉയരം
39 മീ(128 അടി)
ജനസംഖ്യ
 (2011)
 • ആകെ300,462
Languages
 • Officialഗുജറാത്തി, ഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
388001
വാഹന റെജിസ്ട്രേഷൻGJ 23

ഗുജറാത്തിലെ ഒരു നഗരമാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഇന്ത്യയിലെ 'പാൽ തലസ്ഥാനം' എന്നാണ് ആനന്ദ് അറിയപ്പെടുന്നത്. പ്രശസ്ത ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനമായ അമൂൽ കേന്ദ്രീകരിച്ചിരിക്കുന്നത് ആനന്ദ് നഗരത്തിലാണ്. കൂടാതെ ദേശീയ ഡയറി വികസന ബോർഡും, ആനന്ദ് കാർഷികസർവകലാശാലയും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

അഹമ്മദാബാദിനും വഡോദരയ്ക്കുമിടയിലാണ് ആനന്ദ് സ്ഥിതിചെയ്യുന്നത്. നാഷനൽ എക്സ്പ്രസ്‌വേ 1 ആനന്ദിലൂടെ കടന്നുപോകുന്നു, ഗാന്ധിനഗറിൽ നിന്നും 101 കി.മീ അകലെയാണ് ആനന്ദ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഉത്തരാർധഗോളത്തിൽ 22°34′N 72°56′E / 22.57°N 72.93°E / 22.57; 72.93-ലാണ് ആനന്ദിന്റെ സ്ഥാനം.[1]സമുദ്രനിരപ്പിൽനിന്നും ശരാശരി 39 metres (127 feet) ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. 22.7 ച,കി.മീ യാണ് നഗരത്തിന്റെ മൊത്തം വിസ്തീർണം.

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം സാക്ഷരത 78%, ജനസംഖ്യ 3,00,462 ആണ്, ഇതിൽ 52% പുരുഷൻമാരും 48% സ്ത്രീകളുമാണ്[2].

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Anand
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനന്ദ്,_ഗുജറാത്ത്&oldid=3801359" എന്ന താളിൽനിന്ന് ശേഖരിച്ചത്