അമൂൽ
![]() | |
Cooperative | |
വ്യവസായം | Dairy |
സ്ഥാപിതം | 1946 |
ആസ്ഥാനം | Anand, India |
പ്രധാന വ്യക്തി | Chairman, Gujarat Co-operative Milk Marketing Federation Ltd. (GCMMF) |
ഉത്പന്നം | See complete products listing. |
വരുമാനം | $1.33 billion USD (in 2007-08) |
Number of employees | 2.41 million milk producers |
വെബ്സൈറ്റ് | www.amul.com |
ഇന്ത്യയിലെ ഒരു ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ (AMUL-Anand Milk Union Limited).1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണ് .ഈ സംഘടനയുടെ വ്യാപാരനാമമാണ് വാസ്തവത്തിൽ അമൂൽ.ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്.വികസ്വര രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമായും അമൂൽ വിലയിരുത്തപ്പെടുന്നു. ഗ്രാമീണ വികസനത്തിന്റെ മാതൃകയായും അമൂൽ പാറ്റേൺ സ്വീകരിക്കപ്പെട്ടു.ഇന്ത്യയിലെ ധവള വിപ്ലവത്തിനെ ത്വരിതപ്പെടുത്തിയതും അമൂൽ ആയിരുന്നു. അമൂലിന്റെ വിജയ ശില്പി GCMMF ന്റെ മുൻ അധ്യക്ഷൻ വർഗീസ് കുര്യനാണ് .
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം.ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തീട്ടുണ്ട്. 2009 ൽ സ്റ്റോക്ഹോമിൽ നടന്ന 10-)മത് International Farm Comparison Network (IFCN) കോൺഫറസിൽ അവതരിപ്പിച്ച റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും 21 വലിയ ക്ഷീരവ്യവസായങ്ങളുടെ പട്ടികയിൽ അമുലും സ്ഥാനം പിടിച്ചിട്ടുൺറ്റ്.
അമൂൽ എന്ന പേര്[തിരുത്തുക]
സംസ്കൃത ഭാഷയിലെ അമൂല്യ എന്ന പദമാണ് അമൂൽ എന്ന പേരിന്റെ ഉറവിടം.ആനന്ദിലെ ഒരു ഗുണ നിലവാര നിയന്ത്രണസംഘമാണ് ഈ പേര് നിർദ്ദേശിച്ചത്.ആനന്ദ് മിൽക് യൂനിയൻ ലിമിറ്റഡ് (Anand Milk Union Limited)എന്നതിലെ വാക്കുകളുടെ ആദ്യക്ഷരങ്ങളുമായി ഒത്തുവന്നതിനാൽ ഈ പേര് സ്വീകരിക്കപ്പെടുകയായിരുന്നു.
ആനന്ദിലെ കർഷകരുടെ അവസ്ഥ[തിരുത്തുക]
അഞ്ച് ദശാബ്ദങ്ങൾക്കപ്പുറം ഇവിടുത്തെ കർഷകരുടെ അവസ്ഥ ഇന്ത്യയിലെ മറ്റേത് കർഷകരുടെതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. ആനന്ദിലെ അക്കാലത്തെ ഏക ക്ഷീര സംഭരണ സ്ഥാപനം ‘’പോൾസൺ ഡൈറി’’ ആയിരുന്നു. പാൽ സംഭരണത്തിന്റെ കുത്തക പോൾസൺ ഡൈറിക്കാണന്ന് പറയാം. ക്ഷീര കർഷകർ വളരെയധികം ദൂരം സഞ്ചരിച്ച് വേണം തങ്ങളുടെ പാൽ ഇവിടയെത്തിക്കാൻ.അതും ഒരോർത്തരും തങ്ങളുടെതായ പാത്രത്തിൽ ഒറ്റക്കൊറ്റക്കായിരുന്നു കൊണ്ടുവന്നിരുന്നത്. ഇവിടെ എത്തുമ്പോഴേക്കും ഒരു പക്ഷേ പാൽ കേടു വന്നിരിക്കും.ഇടനിലക്കാരാണ് വിലയും മറ്റും നിർണ്ണയിച്ചിരുന്നത്.പാൽ കേടുവരും എന്ന ഭയത്താൽ വളരേ നാമ മാത്രമായ വിലയ്ക്ക് പാൽ വിൽകേണ്ടി വരുന്ന അവസ്ഥയും കർഷകർ നേരിട്ടു.മറ്റൊരു പ്രശ്നം ശൈത്യകാലമാകുമ്പോൾ പാലുൽപാദനം ഇരട്ടിയാവും ഇത് പാലിന്റെ വിലയിടിയാനും കാരണമാകുന്നു.
സർദാർ വല്ലഭായി പട്ടേൽ,മൊറാർജി ദേശായി,ത്രിഭോവൻദാസ് പട്ടേൽ എന്നീ ദേശീയ നേതാക്കളുടെ പ്രചോദനത്തിൽ നിന്ന് ആവേശമുൾകൊണ്ട് തങ്ങളുടെ ഉൽപന്നങ്ങൾ തങ്ങൾ തന്നെ വിപണനം ചെയ്താലേ രക്ഷ്യുള്ളൂ എന്ന് കർഷകർ ക്രമേണ തിരിച്ചറിഞ്ഞ്തിന്റെ ഫലമാണ് അമൂൽ എന്ന സ്ഥാപനം രൂപം കൊള്ളുന്നത്.
അമൂൽ മാതൃകയാവുന്നു[തിരുത്തുക]
അമുലിന്റെ വിജയം മാതൃകയാക്കി ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും സഹകരണ രംഗത്ത് ക്ഷീരോല്പാദന സഹകരണ സംഘടനകൾക്ക് രൂപം നൽകി.ഇവയിൽ പലതും വിജയകരവുമായിരുന്നു.കേരളത്തിലെ മിൽമ,ആന്ധ്രാപ്രദേശിലെ വിജയ,തമിഴ്‌നാട്ടിലെ ആവിൻ,കർണാടകത്തിലെ കെ.എം.എഫ്(നന്ദിനി) ബീഹാറിലെ സുധ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
അമൂൽ ബേബി[തിരുത്തുക]
1967 ലാണ് അമൂൽ അതിന്റെ മാസ്‌കോട്ട് ആയി അമൂൽ ബേബിയെ തിരഞ്ഞെടുക്കുന്നത്. പരസ്യ ബോർഡുകളിലും ഉല്പന്നങ്ങളുടെ പൊതികൾക്ക് പുറത്തും അമൂൽ ബേബി (പോൾക്ക കുത്തുകളുള്ള ഉടുപ്പു ധരിച്ച ഒരു തടിച്ചു കൊഴുത്ത പെൺകുട്ടിയുടെ ചിത്രം) ചിത്രീകരിക്കപ്പെട്ടു.അതിന്റെ ടാഗ് ലൈൻ "അട്ടേർലി ബട്ടർലി ഡെലീഷ്യസ് അമൂൽ" എന്നതായിരുന്നു. നിലവിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട് അമുൽ .
സാംസ്കാരിക രംഗത്ത്[തിരുത്തുക]
അമൂലിന്റെ ഉദയം ധവള വിപ്ലവം എന്നാണ് അറിയപ്പെടുന്നത്. ധവള വിപ്ലവത്തിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ 1976 ൽ മൻതൻ എന്ന് ചിത്രമെടുത്തത്. സ്മിത പാട്ടിൽ ഗിരീഷ് കർണാട്,നസീറുദ്ദീൻ ഷാ,അമിരീഷ് പുരി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് ഗുജറാത്തിലെ അഞ്ചുലക്ഷം വരുന്ന കർഷകർ രണ്ട് രൂപ വീതം നൽകിയ സംഭാവനയിൽ നിന്നാണ്. 'തങ്ങളുടെ' ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ഇതേ കർഷകർ ട്രക്കുകളിൽ ഒരു മിച്ച് പോയി ചിത്രം കണ്ട് അതിന്റെ വാണിജ്യവിജയത്തേയും സഹായിച്ചു.
![]() |
Amul എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |