അലൻസിയർ ലേ ലോപ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലൻസിയർ ലെ ലോപ്പസ്
ജനനം (1965-12-11) 11 ഡിസംബർ 1965 (പ്രായം 54 വയസ്സ്)
പുത്തൻതോപ്പ്, തിരുവനന്തപുരം, ഇന്ത്യ
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾകേരള സർവകലാശാല
തൊഴിൽ
 • നാടകനടൻ
 • ചലച്ചിത്ര നടൻ


സജീവം1997-2003
2012 മുതൽ
ജീവിത പങ്കാളി(കൾ)സുശീല ജോർജ്ജ്
മക്കൾ2
പ്രമാണം:അലൻസിയർ ലേ ലോപ്പസ് 1z.jpg
വടകര സ്വദേശി ശ്രീ രജീഷ് പി.ടി.കെ (Rajeesh ptk) വരച്ച അലൻസിയർ ലെ ലോപ്പസ് ചിത്രം..

മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശ പ്രദേശമായ പുത്തൻത്തോപ്പ് ഗ്രാമത്തിൽ 1965 ഡിസംബർ 11ന് ജനനം. തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി.

നാടകം[തിരുത്തുക]

അഞ്ചാം വയസുമുതൽ നാടകാഭിനയം തുടങ്ങിയ അലൻസിയർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് 'നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. ഇവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്ച്വർ നാടകരംഗത്ത് തുടങ്ങിയത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ - സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളിൽ സജീവമായിരുന്നു.

സിനിമ[തിരുത്തുക]

1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് അലന്സിയര്ക്ക് ലഭിച്ചു.[1]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

ഒറ്റയാൾ പ്രതിഷേധങ്ങൾ[തിരുത്തുക]

 • പൊമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം.എം. മണി അധിക്ഷേപിച്ചതിനെതിരെ സാരിയുടുത്ത് ഒറ്റയാൾ നാടകം കളിച്ച് പ്രതിഷേധിച്ചു. [2]
 • "ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല ഇത്. പ്രതിരോധമാണ്." എന്നും "അണ്ടർവയറിന്റെ സ്‌നേഹം. രാജ്യസ്‌നേഹമല്ല" എന്നും പ്രഖ്യാപിച്ചുകൊണ്ട് 2017 ജനുവരി 11ന് കാസർഗോഡ് നഗരത്തിലും ബസിലും ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായി. [3] ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന്‌ പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയായിരുന്നു [4] പ്രതിഷേധം [5]
 • 1992-ലെ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ "അള്ളാഹു അകബർ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാൻ പോകുന്നു’ എന്ന് വാവിട്ട് കരഞ്ഞുകൊണ്ട് കേരള സെക്രട്ടറിയേറ്റിന് ചുറ്റും ആറു തവണ ഓടി പ്രതിഷേധിക്കുകയുണ്ടായി [6] [7]

കുടുംബം[തിരുത്തുക]

ഭാര്യ - സുശീല ജോർജ്. മക്കൾ - അലൻ സാവിയോ ലോപ്പസ്, അലൻ സ്റ്റീവ് ലോപ്പസ്

പുറത്തേക്കൂള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Kerala Film Awards 2018".
 2. http://www.azhimukham.com/alanciers-protest-against-mm-mani/
 3. http://www.mathrubhumi.com/kasaragod/alansiyar-s-one-man-performance-1.1648394
 4. http://www.mathrubhumi.com/news/kerala/bjp-agaianst-kamal-asked-to-leave-the-country-1.1641547
 5. http://www.chandrikadaily.com/kamal-actor-alanciyar.html
 6. http://ml.southlive.in/voices/interview/alencier-interview-about-his-street-protest-against-fascist-attack-on-kamal
 7. http://www.reporterlive.com/2017/01/13/346185.html
"https://ml.wikipedia.org/w/index.php?title=അലൻസിയർ_ലേ_ലോപ്പസ്&oldid=3130956" എന്ന താളിൽനിന്ന് ശേഖരിച്ചത്