Jump to content

അല്ലത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൽമൈറയിലെ ബാൽഷമിൻ ക്ഷേത്രത്തിലെ അല്ലത് രൂപം. എ.ഡി. ഒന്നാം നൂറ്റാണ്ടിലേത്.

ഇസ്ലാമിന് മുൻപുള്ള അറേബ്യയിൽ ആരാധിച്ചിരുന്ന ഒരു ദേവതയാണ് അല്ലത് Allāt, al-Lāt (അറബി: اللات  pronounced [al(i)ˈlaːt(u)]). മനത്, അൽ ഉസ്സ എന്നിവർക്കൊപ്പം മക്കയുടെ പ്രധാന ദേവതയായിരുന്നു അല്ലത്. ദേവത എന്നാണ് ഈ പേരിന്റെ അറബിയിലുള്ള അർത്ഥം. ലാത എന്ന ദൈൈവത്തിൻെ ഭാര്യയാണിതെന്ന് പേര് സുചിപ്പിിക്കുന്നനു.(അൽ_ലാത) ലേത് എന്ന സെമിറ്റിക് ദൈവത്തിറ്റ്നെ പത്നിയായ എലാതിന്റെ (അഷേറ) തുല്യസ്ഥാനമാണ് അല്ലതിനുണ്ടായിരുന്നത്. പുരാതന സ്രോതസ്സുകളിൽ സുമേറിയൻ ദേവതയായ എറേഷ്കിഗാളിന്റെ തുല്യസ്ഥാനമാണ് അല്ലതിനുള്ളത്. ഗ്രീക്കുകാർ അഥീനയും ആഫ്രോഡൈറ്റിയുമായി അല്ലതിനെ സാമ്യപ്പെടുത്തിയിരുന്നു.[1]


(അറേബ്യയിൽ ആളുകൾക്കായി നെയ്കൊണ്ടുണ്ടാക്കിയ പലഹാരം ധാനം ചെയ്തിരുന്ന ലാത എന്ന പെണ്ണിനെ,,അവരോടുള്ള സ്നേഹം കൊണ്ട് ജനങ്ങൾ അവരുടെ, മരണ ശേഷം പ്രതിഷ്ഠയാക്കി വെക്കുകയായിരുന്നു. എന്നും വിശ്വാസമുണ്ട്.)

തായിഫിലെ ക്ഷേത്രം അബു സയാഫിന്റെ പടയോട്ടത്തിനിടെ മുഹമ്മദ്നബിയുടെ നിർദ്ദേശപ്രകാരം നശിപ്പിക്കപ്പെട്ടു. തബുക് യുദ്ധം നടന്ന അതേ വർഷമായിരുന്നു ഇത്[2] (630 സി.ഇ.).[3][4] തയീഫ് ഗോത്രവർഗ്ഗക്കാരോട് സമാധാനമുണ്ടാകുന്നതിനു മുൻപായി ഇത് തകർക്കപ്പെടണം എന്നത് മുഹമ്മദ് മുന്നോട്ടുവച്ച ഉപാധിയായിരുന്നു.[5]

അല്ലത്-മിനർവ. സിറിയയിലെ അസ്-സുവൈദയിലെ രണ്ടാം നൂറ്റാണ്ടിലെ പ്രതിമ. നാഷണൽ മ്യൂസിയം ഓഫ് ഡമാസ്കസ്

പഴയ സ്രോതസ്സുകളിൽ മെസപ്പൊട്ടേമിയയിലെ അധോലോകത്തിൻറെ ദേവതയുടെ മറ്റൊരു പേരാണ് അല്ലത്.[6][7] എർഷ്കിഗാൽ എന്നാണ് ഈ ദേവത അറിയപ്പെടുന്നത്. അല്ലതിനെ കാർത്തേജിൽ അല്ലതു എന്ന പേരിൽ ആരാധിച്ചിരുന്നതായി സൂചനയുണ്ട്.[8]

പെട്രയിലെ നബാതിയന്മാരും ഹത്രയിലെ ജനങ്ങളും അല്ലതിനെ ആരാധിച്ചിരുന്നു. ഗ്രീക്ക് ദേവതകളായ അഥീന, ടൈക്കെ, റോമൻ ദേവതയായ മിനർവ എന്നിവരായി അല്ലതിനെ കണ്ടിരുന്നു. ഗ്രീക്ക് ലിഖിതങ്ങളിൽ അല്ലതിനെ "മഹത്തായ ദേവത" എന്ന് വിളിച്ചിരുന്നു.[9] വെൽ ഹൗസന്റെ അഭിപ്രായത്തിൽ നബാത്തിയന്മാർ ഹുബാളിന്റെ മാതാവും മനതിന്റെ അമ്മായിയമ്മയുമാണ് അല്ലത് എന്നാണ് കരുതിയിരുന്നത്.

ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ബിസി അഞ്ചാം നൂറ്റാണ്ടിൽ ആഫ്രോഡൈറ്റിയ്ക്ക് തുല്യയാണ് മന്നത് എന്ന് കരുതിയിരുന്നു:"അസീറിയക്കാർ ആഫ്രോഡൈറ്റിയെ മൈലിറ്റ എന്നും അറബികൾ അലിലത് [ഗ്രീക്ക് എഴുത്ത്: Ἀλιλάτ] പേർഷ്യക്കാർ മിത്ര എന്നുമാണ് വിളിച്ചിരുന്നത്.[10]"

ഇന്ത്യയിലെ വേദകാല ദൈവമായ മിത്രനുമായി ബന്ധിപ്പിക്കുന്നതാണ് ഈ വിശദീകരനം. പേർഷ്യൻ മൂർത്തിയും ഇന്ത്യൻ മൂർത്തിയും പ്രോട്ടോ-ഇന്തോ ഇറാനിയൻ മിത്ര എന്ന സങ്കൽപ്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്. ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ പുരാതന അറബികൾ രണ്ട് ദേവതകളെയേ ആരാധിച്ചിരുന്നുള്ളൂ: "ഡയോനൈസസ് സ്വർഗ്ഗത്തിലെ ആഫ്രോഡൈറ്റി എന്നിവരൊഴികെ മറ്റ് ദൈവങ്ങളിലൊന്നും അവർക്ക് വിശ്വാസമില്ല; അവർ തങ്ങളുടെ മുടി ഡയോനൈസസിനെപ്പോലെയാണ് ധരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. തലയ്ക്ക് ചുറ്റുമുള്ള മുടി മുറിക്കുകയും നെറ്റിക്ക് ഇരുവശവും വടിക്കുകയും ആണ് അവർ ചെയ്തിരുന്നത്. ഡയോനൈസസിനെ അവർ ഓറോതാൾറ്റ് എന്നും ആഫ്രോഡൈറ്റിയെ, അലിലത് എന്നുമാണ് വിളിക്കുന്നത്.[11]"

ബാസ് റിലീഫ്: നെമസിസും, അല്ലതും നേർച്ച കൊടുക്കുന്നയാളും. ലിയോണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്.

ഖുറാനിൽ അൽ ഉസ്സയ്ക്കും മന്നത്തിനുമൊപ്പം സൂറ 53:19–23 -ൽ അല്ലതിനെക്കുറിച്ച് പരാമർശമുണ്ട്. അദ് എന്ന ഗോത്രത്തിനെക്കുറിച്ചുള്ള (തൂണുകളുടെ ഇറാം) പരാമർശം സൂറ 89:5–8 -ലുണ്ട്. ഇറാമിൽ നിന്ന് ഉദ്ഘനനം നടത്തി ലഭിച്ച അല്ലതിനെക്കുറിച്ചുള്ള ലിഖിതങ്ങൾ ഈ പേരിലുള്ള ഒരു ഗോത്രം അവരുടെ സംരക്ഷകയായി അല്ലതിനെ കരുതിയിരുന്നു എന്ന് സൂചിപ്പിക്കുന്നു.[12]

ഇസ്ലാമിന് മുൻപുള്ള കാലത്തെപ്പറ്റി ചർച്ച ചെയ്യുന്ന ഇസ്ലാമിക ഗ്രന്ഥങ്ങളിലും അല്ലതിനെപ്പറ്റി പരാമർശമുണ്ട്. ഹിഷാം ഇബ്ൻ അൽ കൽബിയുടെ വിഗ്രഹങ്ങളുടെ ഗ്രന്ഥം (Kitāb al-ʾAṣnām എന്ന പുസ്തകത്തിൽ അല്ലത് കാബയിൽ വസിച്ചിരുന്നതായി വിശ്വാസമുണ്ടായിരുന്നു എന്നും ഇതിനുള്ളിൽ അല്ലതിന്റെ ഒരു വിഗ്രഹമുണ്ടായിരുന്നു എന്നും പരാമർശമുണ്ട്: “ബാനു അതാബ് ഇബ്ൻ മാലിക്കിന്റെ കൈവശമായിരുന്നു അവളുടെ സൂക്ഷിപ്പ്. താക്വിഫിൽപ്പെട്ട ഇദ്ദേഹം അവൾക്കുമീതേ ഒരു കൂര പണിതിരുന്നു. കുറേഷുകളും മറ്ററബികളും ഇവളെ ആരാധിച്ചിരുന്നു. കുട്ടികളെ ഇവർ സെയ്ദ് അല്ലത്, തയിം അല്ലത് മുതലായ പേരുകളിട്ട് വിളിച്ചിരുന്നു. [...] താക്വീഫുകൾ ഇസ്ലാം മതം സ്വീകരിക്കുന്നതുവരെ അല്ലത് ആരാധിക്കപ്പെട്ടിരുന്നു. അതിനുശേഷം മുഹമ്മദ് അൽ മുഗിരഹ് ഇബ്ൻ സുബാഹിനെ അവളെ നശിപ്പിക്കുവാനും ക്ഷേത്രം ചാമ്പലാക്കാനുമായി അയച്ചു.[13][14][15]

വിഗ്രഹവും ക്ഷേത്രവും നശിപ്പിച്ചത്

[തിരുത്തുക]
സിറിയയിലെ പാൽമൈറയിലെ അല്ലത് ക്ഷേത്രം.

തായിഫിലെ അല്ലത്തിന്റെ ക്ഷേത്രം അബു സുഫ്യാൻ ഇബ്ൻ ഹർബ് മുഹമ്മദിന്റെ ഉത്തരവ് പ്രകാരം നശിപ്പിക്കുകയുണ്ടായി. ഇത് നടന്നത് തബുക് യുദ്ധം നടന്ന അതേ വർഷമായിരുന്നു.[2] (സി.ഇ. 630 -നാണ് ഇത് സംഭവിച്ചത്.[3] ). മുഹമ്മദ് അബു സുഫ്യാനെ ഒരു സംഘം യോദ്ധാക്കളോടൊപ്പം അല്ലതിന്റെ വിഗ്രഹം നശിപ്പിക്കുവാനായി അയച്ചു.[4] വിഗ്രഹം നശിപ്പിച്ച ശേഷമേ തയിഫ് നിവാസികളുമായി എന്തെങ്കിലും സമാധാനം സാദ്ധ്യമാകൂ എന്നായിരുന്നു മുഹമ്മദിന്റെ നിലപാട്.[5]

ആധുനിക കൃതികളിലെ അല്ലത്

[തിരുത്തുക]

ഫ്രാങ്ക് ഹെർബർട്ടിന്റെ ഡ്യൂൺ നോവൽ പരമ്പരയിൽ ഭൂമിയുടെ നക്ഷത്രത്തിന് നൽകിയിരിക്കുന്ന പേര് അല്ലത് എന്നാണ്.

ഗ്രന്ഥസൂചിക

[തിരുത്തുക]
 • Strong's Hebrew and Aramaic Dictionary of Bible Words
 • Georgii Wilhelmi Freytagii : Lexicon Arabico-Latinum. Librairie du Liban, Beirut, 1975.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. Egerton Sykes, Who's Who: Non-Classical Mythology, Oxford University Press, 1993.
 2. 2.0 2.1 Tabari, Al (25 Sep 1990), The last years of the Prophet (translated by Isma'il Qurban Husayn), State University of New York Press, p. 46, ISBN 978-0887066917
 3. 3.0 3.1 Hawarey, Dr. Mosab (2010). The Journey of Prophecy; Days of Peace and War (Arabic). Islamic Book Trust. Archived from the original on 2012-03-22. Retrieved 2016-11-27. {{cite book}}: External link in |first= (help)Note: Book contains a list of battles of Muhammad in Arabic, English translation available here Archived 2011-07-26 at the Wayback Machine., and archive of page
 4. 4.0 4.1 Muir, William (August 1878), The life of Mahomet (Full free digitized version), Kessinger Publishing Co, p. 207
 5. 5.0 5.1 Muir, William (August 1878), The life of Mahomet (Full free digitized version), Kessinger Publishing Co, p. 205
 6. The Dawn of Civilisation, by: Gaston Maspero
 7. «A History Of Art In Chaldæa & Assyria» Georges Perrot, Professor in The Faculty of Letters, Paris; Member of The Institute, and Charles Chipiez. New York, 1884.
 8. Encyclopedia of Gods, Michael Jordan, Kyle Cathie Limited, 2002
 9. Healey, John F. (2001). "4". The Religion of the Nabataeans: A Conspectus. Religions in the Graeco-Roman World. Vol. 136. Boston: Brill. pp. 107–119. ISBN 90-04-10754-1.
 10. Histories I:131
 11. Histories III:8
 12. Healey, John F. "4". The Religion of the Nabataeans: A Conspectus. Religions in the Graeco-Roman World. Vol. 136. Boston: Brill. p. 111. ISBN 90-04-10754-1. {{cite book}}: Cite has empty unknown parameter: |chapterurl= (help)
 13. Faris 1952, പുറങ്ങൾ. 14–15.
 14. "Oxfordislamicstudies.com". Archived from the original on 2013-02-21. Retrieved 2016-11-27.
 15. Mify narodov mira 1984. Article: Allat

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അല്ലത്&oldid=4016404" എന്ന താളിൽനിന്ന് ശേഖരിച്ചത്