Jump to content

മസ്ജിദുൽ ഹറാം

Coordinates: 21°25′19.2″N 39°49′33.6″E / 21.422000°N 39.826000°E / 21.422000; 39.826000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Masjid al-Haram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസ്ജിദുൽ ഹറാം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംമക്ക, സൗദി അറേബ്യ
നിർദ്ദേശാങ്കം21°25′19.2″N 39°49′33.6″E / 21.422000°N 39.826000°E / 21.422000; 39.826000
മതവിഭാഗംഇസ്‌ലാം
പ്രവിശ്യമക്ക
Regionഹിജാസ്
രാജ്യംസൗദി അറേബ്യ
സംഘടനാ സ്ഥിതിമസ്ജിദ്
നേതൃത്വംഅബ്ദുൽറഹ്മാൻ അൽ സുദൈസ് & numerous imams (see below)
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമസ്ജിദ്
വാസ്‌തുവിദ്യാ മാതൃകഇസ്ലാമിക്
പൂർത്തിയാക്കിയ വർഷം638, 1571
Specifications
ശേഷി900,000 - Capacity increased during Hajj season
മിനാരം9
മിനാരം ഉയരം89 meters (292 ft)

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് (മുസ്‌ലിം പള്ളി) സൗദി അറേബ്യയിലെ മക്കയിലുള്ള മസ്ജിദുൽ ഹറാം അഥവാ ഹറം പള്ളി[1]. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഒരേസമയം 40 ലക്ഷത്തോളം പേർക്ക് നിസ്കാരം നിർവഹിക്കാനുള്ള സൗകര്യമുണ്ട്[അവലംബം ആവശ്യമാണ്]. ഹറം പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്. കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം. മുസ്‌ലിംകൾക്ക് സന്ദർശിക്കൽ പുണ്യമുള്ള മൂന്ന് പള്ളികളിൽ ഒന്നാണ് മസ്ജിദുൽ ഹറാം. പലസ്തീനിലെ മസ്ജിദുൽ അഖ്സ, മദീനയിലെ മസ്ജിദുന്നബവി എന്നിവയാണ് മറ്റുള്ളവ.

ചരിത്രം

[തിരുത്തുക]
Pilgrims circumambulating the Kaaba during the Hajj

കഅബ സ്ഥാപിതമായ കാലം മുതൽ അതിന് ചുറ്റുമുള്ള ഭാഗം ആരാധനക്കായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രാവചകൻ മുഹമ്മദ് നബിയുടെ കാലത്തും ഇത് തുടർന്നു. പക്ഷേ കഅബക്ക് ചുറ്റുഭാഗത്തായി മസ്ജിദ് എന്ന നിലക്കുള്ള നിർമ്മാണം സംബന്ധിച്ച് ചരിത്രരേഖകളിൽ കൂടുതൽ വിവരങ്ങളില്ല. തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് എ.ഡി 638 ലാണ് ഹറം പള്ളിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത്. എ.ഡി 692ൽ പള്ളിയുടെ പ്രധാന പുനർനിർമ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകൾ കൂടുതൽ ഉയർത്തി. എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകൾ മാറ്റി മാർബിൾ തൂണുകളാക്കി. പ്രദക്ഷിണ മുറ്റം വിശാലമാക്കി. കൂടുതൽ മിനാരങ്ങൾ നിർമ്മിച്ചു.1399 ൽ തീപ്പിടുത്തവും പ്രളയവുമൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായി. തുടർന്ന് ആറു വർഷത്തോളം സമയമെടുത്ത് പള്ളി പുതുക്കി പണിതു. എ.ഡി 1570 ൽ സുൽത്താൻ സലീം രണ്ടാമൻ സ്വന്തമായ രൂപകല്പ്പനയിൽ മസ്ജിദ് പുനർനിർമ്മിച്ചു.

പ്രത്യേകതകൾ

[തിരുത്തുക]

ലോകത്ത് ആദ്യമായി പണിത പള്ളിയാണ് ഇത് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. കഅബയുടെ തെക്ക് കിഴക്ക് മൂലയിലായി ഹജറുൽ അസ്‌വദ് സ്ഥിതി ചെയ്യുന്നു. ഈ ഭാഗത്തിന് റുകുനുൽ അസ്‌വദ് എന്നും വടക്ക് കിഴക്ക് മൂലയ്ക്ക് റുക്നുൽ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് റുക്നുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് റുക്നുൽ യെമാനി എന്നും അറിയപ്പെടുന്നു.

  • മുല്തസം

പ്രാർഥനക്ക് വളരെയേറെ ഉത്തരം ലഭിക്കുന്ന സ്ഥലമാണ് ഹജറുൽ അസ്‌വദ്‌ന്റെയും കഅബാലയതിന്റെയും ഇടക്കുള്ള സ്ഥലമായ മുല്തസം.

  • സ്വർണ്ണപ്പാത്തി

കഅബയുടെ മുകളിൽ നിന്ന് വെള്ളം വീഴുന്നതിനുള്ള പത്തിയാണിത്. ഇതിനു താഴെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നു.

  • ഹിജ്ർ ഇസ്മാഈൽ

കഅബയുടെ രണ്ട് മൂലകൾക്കിടയിൽ അർദ്ധവൃത്താകൃതിയിൽ വളച്ചു കെട്ടിയ ഭാഗമാണിത്. ഹിജ്ർ ഇസ്മാഈൽ കഅ്ബയിൽ പെട്ട ഭാഗമായതിനാൽ കഅബയുടെ ഉള്ളിൽ നിസ്കരിച്ച അതെ പുണ്യം ഇതിനുള്ളിൽ നിസ്കരിച്ചാൽ ലഭ്യമാകുന്നു എന്നാണ് വിശ്വാസം.

  • മഖാമു ഇബ്റാഹിം

മസ്ജിദുൽ ഹറാമിലുള്ള കഅബ പണിയുമ്പോൾ കല്ലുകൾ ഉയരത്തിൽ പടുക്കാൻ വേണ്ടി ഇബ്രാഹിം നബി കയറി നിന്ന കല്ലാണ് മഖാമു ഇബ്റാഹിം എന്ന പേരിൽ അറിയപ്പെടുന്നത്. കഅബ പ്രദക്ഷിണം ചെയ്തതിനു ശേഷമുള്ള സുന്നത്ത് നമസ്കാരം പ്രത്യേക പുണ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.

  • മത്വാഫ്

കഅബയ്ക്ക് ചുറ്റുമുള്ള മേൽക്കൂരയില്ലാത്ത സ്ഥലമാണ് മത്വഫ്(ത്വവാഫ് ചെയ്യുന്ന സ്ഥലം) എന്ന് അറിയപ്പെടുന്നത്. ചൂടാകാത്ത തരം മാർബിൾ പതിച്ചിരിക്കുന്ന ഇവിടെ അഞ്ചു നേരങ്ങളിലുള്ള ജമാഅത്ത് നിസ്കാര(ഒരുമിച്ചുള്ള നിസ്കാരം) സമയത്ത് മാത്രമാണ് ത്വവാഫ് (കഅബ പ്രദക്ഷിണം) നിലക്കുന്നത്.

ചിത്രശാല

[തിരുത്തുക]


ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഗൾഫ് മനോരമ ഹജ് സ്പെഷൽ,2008 ഒക്ടോബർ 31 വെള്ളി
"https://ml.wikipedia.org/w/index.php?title=മസ്ജിദുൽ_ഹറാം&oldid=3671708" എന്ന താളിൽനിന്ന് ശേഖരിച്ചത്