അരിയാന സയീദ്
അരിയാന സയീദ് آریانا سعید | |
---|---|
![]() പ്രസംഗിക്കുന്ന അരിയാന സയീദ് | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1985 (വയസ്സ് 37–38)[1] കാബൂൾ, അഫ്ഗാനിസ്ഥാൻ |
ഉത്ഭവം | അഫ്ഗാനിസ്ഥാൻ |
വിഭാഗങ്ങൾ | പോപ്പ് സംഗീതം, R&B, റാപ്പ് (ഹിപ് ഹോപ്), അഫ്ഗാൻ നാടോടി സംഗീതം |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 2007–സജീവം |
ലേബലുകൾ | Sherzaad Entertainment |
വെബ്സൈറ്റ് | facebook.com/aryanamusic |
അരിയാന സയീദ് ( ദരി / പഷ്തോ : آريانا سعيد ) ഒരു അഫ്ഗാൻ ഗായികയും ഗാനരചയിതാവും ടിവി അവതാരികയുമാണ്. ദരി ഭാഷയിലാണ് അവർ കൂടുതൽ പാട്ടുകളും പാടിയിട്ടുള്ളത്. പഷ്തോ ഭാഷയിലും അവർ പാട്ടുകൾ പാടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ സംഗീതജ്ഞരിൽ ഒരാളാണ് അവർ. [2] [3] അഫ്ഗാനിസ്ഥാനിലും പുറത്തുമായി നിരവധി വേദികളിലും ജീവകാരുണ്യ പരിപാടികളും അവർ പതിവായി സംഗീതം അവതരിപ്പിക്കാറുണ്ട്. സംഗീതപരിപാടികളിൽ അവതാരകയായി അവർ പങ്കെടുത്തിട്ടുണ്ട്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
1985 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് സയീദ് ജനിച്ചത്. അവരുടെ അച്ഛൻ പഷ്തോ ഭാഷ (പഷ്തൂൺ) സംസാരിക്കുന്ന വ്യക്തിയും അമ്മ ദാരി സംസാരിക്കുന്ന വ്യക്തിയുമായിരുന്നു. [4] 8 വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലെ പെഷവാറിലേക്ക് താമസം മാറി. സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പായിരുന്നു ഇത്. 12 വയസ്സായപ്പോൾ, അവർ ഒരു സംഗീത സ്കൂളിൽ പ്രവേശനം നേടി; അവിടുത്തെ ഗായകസംഘത്തോടൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ അവർ പോകുമായിരുന്നു. ഇക്കാര്യം പല അഭിമുഖങ്ങളിലും അവർ പറഞ്ഞിട്ടുണ്ട്. [5]
"Even though it wasn't for long, [...] that definitely made me realize what I wanted to become when I grew older."
സംഗീത ജീവിതം[തിരുത്തുക]
സയീദിന്റെ ആദ്യ ഗാനം 2008 ൽ പുറത്തിറങ്ങിയ മാഷ്അല്ലാ (MashAllah) ആണ്. എന്നിരുന്നാലും അവരുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത് 2011 ൽ പുറത്തിറങ്ങിയ അഫ്ഗാൻ പെസരാക് (Afghan Pesarak) എന്ന ഗാനത്തോടെയാണ്. [6] ഈ ഗാനത്തോടെയാണ് അരിയാന സയീദ് എന്ന പേരു അഫ്ഗാനിസ്ഥാന് വെളിയിലുള്ള നിരവധി അഫ്ഗാൻ വീടുകളിൽപ്പോലും പരിചിതനാമമായി മാറിയത്. ഇതോടെ ലോകമെമ്പാടുമായി നിരവധി സംഗീതപരിപാടികൾ അവതരിപ്പിക്കാനുള്ള അഭ്യർത്ഥനകൾ ലഭിക്കാൻ ആരംഭിച്ചു. [7] പെട്ടെന്നുണ്ടായ ഈ വിജയത്തിനിടെ അഫ്ഗാനിസ്ഥാനിലേക്കാണ് തിരിച്ചു പോകാനും ശിഥിലമാക്കപ്പെട്ട തന്റെ മാതൃരാജ്യത്തിനുള്ളിൽ സംഗീതപരിപാടികൾ നടത്താനുമാണ് അരിയാന സയീദ് തീരുമാനിച്ചത്. Gule Seb എന്ന പഴയ ക്ലാസിക് അഫ്ഗാൻ ഗാനത്തിന്റെ പുതിയ പതിപ്പിലൂടെയാണ് അവിടെ അരിയാന സയീദ് പ്രശസ്തി ആർജ്ജിച്ചത്. അഫ്ഗാനിസ്ഥാനിലെ ഈ ആദ്യ ദിവസങ്ങളിലാണ് ദിലാം ടാങ് അസ്ത് (Dilam Tang Ast) എന്ന അടുത്ത ഗാനം അവർ ചിത്രീകരിച്ചത്. ഈ ഗാനത്തിന്റെ വിജയം അഫ്ഗാനിസ്ഥാനിൽ ചിത്രീകരിച്ച മികച്ച ഗാനത്തിന് നൽകുന്ന അരിയാന ടെലിവിഷൻ അവാർഡിലേക്കു നയിച്ചത്. അതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനിലെ പ്രമുഖ വിനോദ ചാനലുകളിലൊന്നിൽ ഒരു അവതാരകയായി കരിയർ ആരംഭിക്കുന്നതിലേക്കും ഈ ഗാനം കാരണമായി. [8] ഹൈറാനം (Hairanam) എന്ന അവരുടെ അടുത്ത ഗാനവും നല്ല വിജയം നേടി. വൻ വിജയം കൈവരിച്ച Jelwa എന്ന ഗാനം അഫ്ഗാൻ സംഗീതവ്യവസായത്തിലെ മുൻനിര പാട്ടുകാരിൽ ഒരാളായ ജാവിദ് ഷരീഫുമായിച്ചേർന്നാണ് (Jawid Sharif) പുറത്തിറക്കിയത്. അവരുടെ വിജയിച്ച ആദ്യ ഗാനമായ Biya Biyaയുടെ വിജയത്തിനു ശേഷം പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനമാണ് ഇത്. ഇതിനു ശേഷം അരിയാന സയീദ് തന്റെ രാജ്യത്തെ കായികലോകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചോദനാത്മകമായ ഒരു ഗാനം പുറത്തിറക്കി. അഫ്ഗാനിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്ന ഈ ഗാനത്തിന്റെ നിരവധി ഗായകർ പങ്കുചേർന്നു. വർഷങ്ങളോളം നീണ്ട യുദ്ധവും ചൂഷണങ്ങളും അനുഭവിച്ച അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വേദന വിവരിക്കുന്ന Banoo e Atash Nasheen എന്ന അവരുടെ ഗാനം വലിയ നിരൂപക പ്രശംസ നേടി. [9] ഒരു വലിയ ഓർക്കസ്ട്ര ഈ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. ഗാനത്തിന്റെ ചിത്രീകരണം അഫ്ഗാനിസ്ഥാനിലാണ് നടന്നത്. പാട്ട് റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ, പാട്ടിലേക്കു നയിച്ച കാരണങ്ങളും പാട്ടിന്റെ അർത്ഥവും വിശദീകരിക്കാൻ അരിയാനയുമായി ബിബിസി ഒരു അഭിമുഖം നടത്തി. അവരുടെ അടുത്ത വലിയ ഹിറ്റ് Anaram Anaram എന്ന ഗാനമായിരുന്നു. ഈ ഗാനം അരിയാനയെ അഫ്ഗാനിസ്ഥാനിലെ മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തിച്ചു. [10] [11]
2017 ൽ അവർ അഫ്ഗാൻ ഐക്കൺ അവാർഡ് നേടി, ആവർഷം തന്നെ അഫ്ഗാനിസ്ഥാനിലെ മികച്ച വനിതാ കലാകാരിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. [12] അഫ്ഗാനിസ്ഥാൻ നാഷണൽ ടെലിവിഷൻ ആന്റ് റേഡിയോ നെറ്റ്‌വർക്കിൽ നിന്നും "വോയ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ" എന്ന പദവിയും അവർക്ക് ലഭിച്ചു. ബെസ്റ്റ് സോങ് ഓഫ് ദി ഇയർ, ബെസ്റ്റ് വീഡിയോ ഓഫ് ദി ഇയർ, ധീരതയ്ക്കുള്ള അവാർഡ് എന്നിവയും അരിയാനയ്ക്ക് ലഭിച്ചിട്ടുണ്ട്. [12]
ടെലിവിഷൻ മേഖലയിൽ[തിരുത്തുക]
അഫ്ഗാനിസ്ഥാനിലെ പ്രമുഖ വിനോദ ചാനലുകളിലൊന്നായ 1 ടിവിയിൽ ആരിയാന സയീദ് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മ്യൂസിക് നൈറ്റ് ( ഷബ്-ഇ മോസിഖി ) എന്ന പരിപാടിയിൽ അവർ പാട്ടുകൾ അവതരിപ്പിക്കുകയും മറ്റ് കലാകാരന്മാരുമായി അഭിമുഖം നടത്തുകയുമാണ് ചെയ്യുന്നത്. ഈ പരിപാടി വൻ വിജയമായിരുന്നു. ഇതിന്റെ ആദ്യ സീസണിന് ശേഷം അവരുടെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങി. ഇതിനു തൊട്ടുപിന്നാലെ, 2013 ൽ അരിയാന സയീദ് വോയ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളായി ടോളോ ടിവിയുമായി കരാറിലേർപ്പെട്ടു. [13] ഈ ടിവി ചാനലുമായുള്ള സഹകരണം തുടർന്ന അവർ മറ്റൊരു ടാലന്റ് ഷോയായ അഫ്ഗാൻ സ്റ്റാറിന്റെ വിധികർത്താക്കളിൽ ഒരാളായി പ്രവർത്തിച്ചു. [8]
സാമൂഹ്യപ്രവർത്തനം[തിരുത്തുക]
ലോലെ ഒസ്മാനി സാമൂഹ്യമാധ്യമങ്ങളിൽ ആരംഭിച്ച #WhereIsMyName ക്യാമ്പെയ്നെ സയീദ് പിന്തുണച്ചു. സ്ത്രീകളുടെ പേരുകൾ തിരിച്ചറിയൽ കാർഡുകളിൽ ഉൾപ്പെടുത്തുന്ന രീതിയിൽ അഫ്ഗാൻ നിയമമത്തിൽ മാറ്റം കൊണ്ടുവന്ന ഒന്നായിരുന്നു ഈ ക്യാമ്പെയ്ൻ.
അഫ്ഗാനിസ്ഥാനോടു രാജ്യസ്നേഹവും ഇന്ത്യയോട് സ്നേഹവും പ്രകടിപ്പിക്കുന്ന ആരിയാന സയീദ്, ഇന്ത്യയെ വിശേഷിപ്പിക്കുന്നത് അഫ്ഗാനിസ്ഥാന്റെ "യഥാർത്ഥ സുഹൃത്ത്" എന്നാണ്. [14] [15]
സ്വകാര്യ ജീവിതം[തിരുത്തുക]
2018 ൽ മാനേജരായിരുന്ന ഹസീബ് സെയ്ദിനെ വിവാഹം ചെയ്തു. [16]
2021 ഓഗസ്റ്റിൽ, കാബൂൾ താലിബാൻ കീഴടക്കിയതിനെത്തുടർന്ന് അവർ കാബൂളിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പലായനം ചെയ്തു അവിടെ നിന്ന് തുർക്കിയിലെ ഇസ്താംബൂളിൽ. എത്തി [17]
2021 ഓഗസ്റ്റ് 25 ലെ വിവരം അനുസരിച്ച്, അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ അവർ നിലവിൽ താമസിക്കുന്നത്. [18]
അവരുടെ അനന്തരവളാണ് ഡാനിഷ് ദേശീയ ഫുട്ബോൾ ടീമിനായി കളിക്കുന്ന നാദിയ നദിം . [19]
അവലംബം[തിരുത്തുക]
- ↑ "Aryana Awarded Atlantic Council 2018 Freedom Award". TOLOnews. 24 June 2018. മൂലതാളിൽ നിന്നും 19 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2019.
- ↑ Orooj Hakimi; Rod Nickel (March 16, 2019). "Defying threats, Afghan singer Aryana comes home for women". Reuters. മൂലതാളിൽ നിന്നും 26 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2019.
- ↑ "Aryana Sayeed". altmedia.net.au. July 12, 2018. മൂലതാളിൽ നിന്നും 26 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2019.
- ↑ "Biography of Aryana Sayeed (آريانا سعيد)". 8 April 2018.
- ↑ "Aryana Sayeed: The Glamorous Diva of Live Performance". thevoiceafghanistan.com/. Voice of Afghanistan. മൂലതാളിൽ നിന്നും 3 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 May 2013.
- ↑ വിഡിയോ യൂട്യൂബിൽ
- ↑ "Archived copy". മൂലതാളിൽ നിന്നും 1 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2014.
{{cite web}}
: CS1 maint: archived copy as title (link) - ↑ 8.0 8.1 "Aryana Sayeed". 15 May 2013. മൂലതാളിൽ നിന്നും 4 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016."Aryana Sayeed" Archived 2013-09-03 at the Wayback Machine.. 15 May 2013.
- ↑ "Afghanistan – Aryana Sayeed, la voix de la liberté". മൂലതാളിൽ നിന്നും 12 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016.
- ↑ "Afghan singer Aryana Sayeed tells Newsday about death threats she's received". മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016.
- ↑ "Latest News, Articles, Photos, Images and Videos on range of topics – Firstpost". മൂലതാളിൽ നിന്നും 24 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016.
- ↑ 12.0 12.1 "Sherzaad Entertainment – Afghanistan's Leading Entertainment Entity". മൂലതാളിൽ നിന്നും 27 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 March 2019.
- ↑ France-Presse, Agence (16 August 2013). "Afghan female stars defy clerics' pressure". മൂലതാളിൽ നിന്നും 12 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016.
- ↑ Goswami, Sohini (August 24, 2021). "Afghan pop star Aryana Sayeed says India 'true friend', slams Pakistan". Hindustan Times.
- ↑ "Afghan pop star Aryana Sayeed blames Pak for empowering Taliban, terms India 'true friend'". The Times of India. August 24, 2021.
- ↑ "Biography of Aryana Sayeed". afghan-web.com. 8 April 2018. മൂലതാളിൽ നിന്നും 26 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2019.
- ↑ "Afghan pop star Aryana flees from country amid fear of life under Taliban rule". wionews.com. 19 August 2021.
- ↑ https://www.today.com/news/afghan-pop-star-says-she-was-hopeless-fleeing-taliban-t228940
- ↑ "Nadia Nadim – Dänemarks "Zlatan"". tagesspiegel.de. July 29, 2017. മൂലതാളിൽ നിന്നും 26 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2019.