അമേരിക്കൻ ഹസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഹസ്‌ൽ
പോസ്റ്റർ
സംവിധാനംഡേവിഡ് ഒ. റസ്സൽ
നിർമ്മാണംചാൾസ് റോവൻ
റിച്ചാർഡ് സക്ക്‌ൾ
മെഗാൻ എല്ലിസൺ
രചനഎറിക് വാറൻ സിംഗർ
ഡേവിഡ് ഒ. റസ്സൽ
അഭിനേതാക്കൾക്രിസ്റ്റ്യൻ ബെയ്ൽ
ബ്രാഡ്‌ലി കൂപ്പർ
ഏമി ആഡംസ്
ജെറെമി റെന്നെർ
ജെന്നിഫർ ലോറൻസ്
സംഗീതംഡാനി എൽഫ്മാൻ
ഛായാഗ്രഹണംലിനസ് സാൻഡ്ഗ്രെൻ
ചിത്രസംയോജനംജേയ് കാസിഡി
ക്രിസ്പിൻ സ്ട്രതേഴ്സ്
അലൻ ബാംഗാർട്ടൻ
സ്റ്റുഡിയോഅറ്റ്ലസ് എന്റർടെയ്ന്മെന്റ്
അന്നപൂർണ്ണ പിക്ചേഴ്സ്
വിതരണംകൊളംബിയ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 12, 2013 (2013-12-12) (Australia)
  • ഡിസംബർ 20, 2013 (2013-12-20) (United States)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലിഷ്
ബജറ്റ്40 ദശലക്ഷം യു.എസ്. ഡോളർ[1][2]
സമയദൈർഘ്യം138 മിനിറ്റ്[3]
ആകെ$131,531,191[2]

ഒരു എഫ്.ബി.ഐ ദൗത്യത്തെ ആധാരമാക്കി[4] 2013-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് അമേരിക്കൻ ഹസ്ൽ. ഡേവിഡ് ഒ. റസ്സൽ, എറിക് വാറൻ സിംഗർ എന്നിവരുടെ തിരക്കഥയിൽ ഡേവിഡ് ഒ. റസ്സൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, ഏമി ആഡംസ്, ബ്രാഡ്‌ലി കൂപ്പർ, ജെന്നിഫർ ലോറൻസ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലഭിനയിച്ചു.

2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും 10 ബാഫ്റ്റ പുരസ്ക്കാരങ്ങളും മികച്ച ചിത്രത്തിനുള്ള സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്ക്കാരവും നേടി[5]. മികച്ച സഹനടിക്കുള്ളതടക്കം(ജെന്നിഫർ ലോറൻസ്) മൂന്ന് ബാഫ്റ്റ പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു[6]. കൂടാതെ 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു[7].

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ക്രിസ്റ്റ്യൻ ബെയ്ൽ ഇർവിങ്ങ് റോസൻഫീൽഡ്, തട്ടിപ്പുകാരൻ
ബ്രാഡ്‌ലി കൂപ്പർ റിച്ചാർഡ് ഡിമാസോ, എഫ്.ബി.ഐ ഏജന്റ്
ഏമി ആഡംസ് സിഡ്നി പ്രോസ്സർ, റോസൻഫീൽഡിന്റെ കൂട്ടാളി
ജെന്നിഫർ ലോറൻസ് റോസലിൻ റോസൻഫീൽഡ്, റോസൻഫീൽഡിന്റെ ഭാര്യ
ജെറെമി റെന്നെർ കാർമൈൻ പൊലീറ്റോ, മേയർ
ലൂയിസ് സി.കെ സ്റ്റോറാർഡ് തോർസൺ
ജാക്ക് ഹൂസ്റ്റൺ പീറ്റ് മ്യൂസെയ്ൻ

ഇതിവൃത്തം[തിരുത്തുക]

വാക്ചാതുര്യം കൈമുതലായുള്ള ഒരു തട്ടിപ്പുകാരനാണ് ഇർവിങ്ങ് റോസൻഫീൽഡ് (ക്രിസ്റ്റ്യൻ ബെയ്ൽ). ‘ലേഡി എഡിത്ത് ഗ്രീൻസ്ലി’ എന്ന പേരിൽ ഒരു ബ്രിട്ടീഷ് പഭ്വിയായി അഭിനയിക്കുന്ന സിഡ്നി പ്രോസ്സർ (ഏമി ആഡംസ്) ആണ് റോസൻഫീൽഡിന്റെ കൂട്ടാളി. ഒരു ലോൺ തട്ടിപ്പ് ശ്രമത്തിനിടെ ഇരുവരും റിച്ചാർഡ് ഡിമാസോ(ബ്രാഡ്‌ലി കൂപ്പർ) എന്ന എഫ്.ബി.ഐ ഏജന്റിന്റെ പിടിയിലകപ്പെടുന്നു. ഇരുവരെയും ഉപയോഗിച്ച് ന്യൂജഴ്സിയിലെ അഴിമതിക്കാരനായ മേയർ കാർമൈൻ പൊലീറ്റോയേയും അധോലോകനായകന്മാരെയും കുടുക്കുവാൻ ഡിമാസോ ഒരു വലിയ പദ്ധതി ആവിഷ്കരിക്കുന്നു. റോസൻഫീൽഡിന് ഗത്യന്തരമില്ലാതെ ഇതിനു കൂട്ടുനിൽക്കേണ്ടി വരുന്നു. മാഫിയ തലവൻ വിക്റ്റർ റ്റെലേജിയൊ(റോബർട്ട് ഡിനീറോ), റോസൻഫീൽഡിന്റെ ഭാര്യ റോസലിൻ തുടങ്ങിയവരുടെ കടന്നുവരവോടെ കാര്യങ്ങൾ സങ്കീർണ്ണമാകുന്നു. അതിരുകടന്ന ആത്മവിശ്വാസത്തോടെ തന്റെ മേലധികാരിയുടെ മുന്നറിയിപ്പുംമവഗണിച്ച് നീങ്ങിയ ഡിമാസോയുടെ കൈപ്പിടിയിലൊതുങ്ങാതെ സംഭവങ്ങൾ കുഴഞ്ഞുമറിയുന്നു.

നിർമ്മാണം[തിരുത്തുക]

‘അമേരിക്കൻ ബുൾഷിറ്റ്’ എന്ന പേരിലാണ് എറിക് സിംഗർ ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. ആദ്യം സംവിധായകനായി പരിഗണിക്കപ്പെട്ടത് ബെൻ ആഫ്ലെക്ക് ആയിരുന്നു. ഒടുവിൽ ഡേവിഡ് ഒ. റസ്സൽ സംവിധായകനായി തീരുമാനിക്കപ്പെട്ടു. റസ്സൽ ഇതിലെ കഥാപാത്രങ്ങളെ അവരുടെ യഥാർത്ഥ ജീവിതത്തിലെ മാതൃകകളുടെ കാരിക്കേച്ചർ രൂപങ്ങളാക്കി തിരക്കഥ മാറ്റിയെഴുതുകയുണ്ടായി.

2013 മാർച്ച് 8-ന് ആരംഭിച്ച ചിത്രീകരണം 2013 മേയിൽ അവസാനിച്ചു. ബോസ്റ്റൺ, മസ്സാചുസെറ്റ്സ്, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രീകരണം. ബോസ്റ്റൺ സ്ഫോടനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടതായി വന്നിരുന്നു[8].

റിലീസ്[തിരുത്തുക]

2013 ജൂലൈ 31-ന് ഡേവിഡ് ഒ. റസ്സൽ ഇതിന്റെ ടീസർ ട്രെയ്‌ലർ പ്രകാശനം ചെയ്തു[9]. തീയട്രിക്കൽ ട്രെയ്‌ലർ പുറത്തിറങ്ങിയത് ഒക്റ്റോബർ 9-നാണ്[10]. 2013 ഡിസംബർ 20-ന് അമേരിക്കയിൽ ഈ ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യപ്പെട്ടു[11].

അവലംബം[തിരുത്തുക]

  1. സ്റ്റീവ് ഷാഗലൻ (ന്നവംബർ 19, 2013). "‘ഹസ്‌ൽ’ അപ്സ് ആന്റെ ഫോർ ചാൾസ് റോവൻ, ഡേവിഡ് ഒ. റസ്സൽ". വെറൈറ്റി മാഗസിൻ. "When pressed with a $40 million-$50 million figure, Roven responds: “I’d say that’s a good zone.”" Retrieved ഡിസംബർ 13, 2013.
  2. 2.0 2.1 "അമേരിക്കൻ ഹസ്‌ൽ". ബോക്സ് ഓഫീസ് മോജോ. ശേഖരിച്ചത് ജനുവരി 16, 2014.
  3. "അമേരിക്കൻ ഹസ്‌ൽ (2013), ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ". മൂലതാളിൽ നിന്നും 2014-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-18.
  4. ഷെർമാൻ, ടെഡ് (നവംബർ 25, 2013). "ജെഴ്സി ഹസ്‌ൽ: ദ റിയൽ ലൈഫ് സ്റ്റോറി ഓഫ് ആബ്സ്കാം". ദി സ്റ്റാർ-ലെഡ്ജർ. ശേഖരിച്ചത് 2013-12-03.
  5. "അമേരിക്കൻ ഹസിലിന് വീണ്ടും അംഗീകാരം". മാതൃഭൂമി. ജനുവരി 20, 2014. മൂലതാളിൽ നിന്നും 2014-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-01.
  6. "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു". മലയാള മനോരമ. ലണ്ടൻ. 2014 ഫെബ്രുവരി 18. ശേഖരിച്ചത് 2014 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. "ഓസ്‌കർ നാമനിർദ്ദേശം: അമേരിക്കൻ ഹസ്‌ലും ഗ്രാവിറ്റിയും മുന്നിൽ". മാതൃഭൂമി. ജനുവരി 17, 2014. മൂലതാളിൽ നിന്നും 2015-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-01.
  8. "ബോസ്റ്റൺ മാൻഹണ്ട് ഫോഴ്സസ് ഷട്ട്ഡൗൺ ഓൺ അമേരിക്കൻ ഹസ്‌ൽ", യാഹൂ.കോം, മേപ്രിൽ 19, 2013
  9. "ഹോട്ട് ടീസർ : ഡേവിഡ് ഒ. റസ്സൽസ് 'അമേരിക്കൻ ഹസ്‌ൽ'". Deadline.com. 2013 ജൂലൈ 31. ശേഖരിച്ചത് 2013 ജൂലൈ 31. {{cite news}}: Check date values in: |accessdate= and |date= (help)
  10. "കൂപ്പർ, ലോറൻസ് റീയുണൈറ്റ് ഇൻ അമേരിക്കൻ ഹസ്‌ൽ ട്രെയ്‌ലർ". 2013 ഒക്റ്റോബർ 10. മൂലതാളിൽ നിന്നും 2013-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്റ്റോബർ 10. {{cite web}}: Check date values in: |accessdate= and |date= (help)
  11. "ഫസ്റ്റ് ലുക്ക്: ഡേവിഡ് ഒ. റസ്സൽസ് 'അമേരിക്കൻ ഹസ്‌ൽ'". Usatoday.com. 2013 ജൂലൈ 29. ശേഖരിച്ചത് 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ഹസിൽ&oldid=3650011" എന്ന താളിൽനിന്ന് ശേഖരിച്ചത്