അഭിരാമേശ്വരർ ക്ഷേത്രം
Abirameswarar Temple | |
---|---|
Location in Tamil Nadu | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 11°58′3.5″N 79°27′56.5″E / 11.967639°N 79.465694°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Abirameswarar(Shiva) |
ജില്ല | Viluppuram |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Dravidian architecture |
സ്ഥാപകൻ | Cholas and Atchudevaraya of Vijayanagar Dynasty |
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമമായ തിരുവാമത്തൂരിൽ സ്ഥിതി ചെയ്യുന്ന ശിവദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് അഭിരാമേശ്വരർ ക്ഷേത്രം (തിരുവാമത്തൂർ ക്ഷേത്രം എന്നും അറിയപ്പെടുന്നു). ശിവനെ അഭിരാമേശ്വരനായും അദ്ദേഹത്തിന്റെ പത്നി പാർവതിയെ മനോൻമണി അമ്മനായും ആരാധിക്കുന്നു. ചെന്നൈ - വില്ലുപുരം ഹൈവേയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും.
രണ്ട് ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം അതിന്റെ എല്ലാ ആരാധനാലയങ്ങളും കേന്ദ്രീകൃത ചതുരാകൃതിയിലുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിൽ നിരവധി ആരാധനാലയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഭിരാമേശ്വരന്റേതാണ്. അഭിരാമേശ്വരന്റെ പത്നിയായ മുത്തമ്മന്റെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന പരിസരത്തിന് എതിർവശത്തായി ഒരു ക്ഷേത്രമുണ്ട്.
ക്ഷേത്രത്തിൽ രാവിലെ 6:00 മുതൽ രാത്രി 8:30 വരെ വിവിധ സമയങ്ങളിൽ മൂന്ന് ദൈനംദിന ആചാരങ്ങളും കലണ്ടറിൽ നിരവധി വാർഷിക ഉത്സവങ്ങളും ഉണ്ട്. തമിഴ് മാസമായ മാസിയിലെ (ഫെബ്രുവരി-മാർച്ച്) ശിവരാത്രി ഉത്സവവും പൂരട്ടശി മാസത്തിലെ (സെപ്റ്റംബർ - ഒക്ടോബർ) നവരാത്രിയുമാണ് ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങൾ.
യഥാർത്ഥ സമുച്ചയം നിർമ്മിച്ചത് ചോളന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന ക്ഷേത്രം നിർമ്മിച്ചത് വിജയനഗര സാമ്രാജ്യത്തിലെ അച്യുത ദേവ രായയാണ്. ആധുനിക കാലത്ത്, തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് ക്ഷേത്രത്തിന്റെ പരിപാലനവും നടത്തിപ്പും നടത്തുന്നത്.
ഇതിഹാസവും ചരിത്രവും
[തിരുത്തുക]ഹിന്ദു ഐതിഹ്യമനുസരിച്ച്, സൃഷ്ടിയുടെ സമയത്ത്, പശുക്കൾക്ക് കൊമ്പുകൾ ഇല്ലായിരുന്നു. മറ്റെല്ലാ വേട്ടക്കാരും അവയെ ശല്യപ്പെടുത്തിയിരുന്നു. തങ്ങൾക്ക് കൊമ്പുകൾ നൽകണമെന്ന് അവർ ശിവനോട് പ്രാർത്ഥിച്ചു. ഭക്തിയിൽ സന്തുഷ്ടനായ ശിവൻ അവർക്ക് കൊമ്പുകൾ സമർപ്പിച്ചു. പശുക്കൾക്ക് (തമിഴിൽ aa എന്ന് വിളിക്കപ്പെടുന്നു) ഈ സ്ഥലത്ത് കൊമ്പുകൾ ലഭിച്ചതിനാൽ ഇത് തിരുഅമത്തൂർ എന്നറിയപ്പെട്ടു. മറ്റൊരു ഐതിഹ്യമനുസരിച്ച്, അംബാളിന്റെ ചിത്രം പാമ്പിന്റെ വാലോടുകൂടിയതാണ്.[1] ഭിത്തിയിൽ ശിവന്റെയും പാർവതിയുടെയും പ്രതിഷ്ഠകൾക്കിടയിൽ ഒരു ചെറിയ ദ്വാരമുണ്ട്. അതിലൂടെ ദേവന്മാർ പരസ്പരം കാണുന്നു.[2][3]
References
[തിരുത്തുക]- ↑ The Illustrated Guide to the South Indian Railway. Amberly Publishing. 2015. p. 66. ISBN 9781445650821.
{{cite book}}
:|work=
ignored (help) - ↑ "Sri Abirameswarar temple". Dinamalar. 2014. Retrieved 24 November 2015.
- ↑ R., Dr. Vijayalakshmy (2001). An introduction to religion and Philosophy - Tévarám and Tivviyappirapantam (1st ed.). Chennai: International Institute of Tamil Studies. pp. 345–6.