അഫ്ഘാനിസ്ഥാനിലെ പട്ടണങ്ങൾ
അഫ്ഘാനിസ്ഥാൻ മദ്ധ്യേഷ്യയിലെ കടൽ ഇല്ലാതെ ചുറ്റും സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ട ഒരു രാജ്യമാണ്. ഈ രാജ്യത്തിൻറെ ചുറ്റളവ്251,772 സ്കയർ മൈലാണ്. പേർഷ്യൻ അഥവാ ദാരി, പഷ്തോ എന്നിവയാണ് ഈ രാജ്യത്തെ ഔദ്യോഗിക ഭാക്ഷകൾ. ഉസ്ബക്, തുർക്മെൻ, ബലോചി, പഷായി, നുറിസ്ഥാനി എന്നീ ഭാക്ഷകൾ സംസാരിക്കുന്നവരും ഇവിടെ ധാരാളമായുണ്ട്. ഈ രാജ്യത്തെ 99 ശതമാനം ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. ബാക്കിയുള്ള 1 ശതമാനത്തിൽ സിഖുകാർ, ഹിന്ദുക്കൾ, ജൂതന്മാർ എന്നിവരും പെടുന്നു. ഈ രാജ്യം പാകിസ്താൻ, ഇറാൻ, തുർക്മെനിസ്ഥാൻ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തെ ഇന്ത്യയുമായി അതിർത്തി പങ്കിട്ടിരുന്ന കാശ്മീരിൻറ ഭാഗം അനൌദ്ദ്യോഗികമായി പാകിസ്താൻ കൈവശപ്പെടുത്തിയിരിക്കുന്നു. രാജ്യത്തിൻറെ ഔദ്യോഗിക കറൻസി അഫ്ഘാനിയാണ്. രാജ്യത്തെ പ്രധാന വ്യവസായങ്ങൾ ഗൃഹോപകരണങ്ങൾ, ചെരിപ്പുകൾ, വളം, വസ്ത്ര നിർമ്മാണം എന്നിവയാണ്. പ്രകൃതി വാതകത്തിൻറ വലിയൊരു കലവറയാണ് അഫ്ഘാനിസ്ഥാൻ. കൽക്കരി ധാരാളമായി ഇവിടെ കണ്ടുവരുന്നു. പാകിസ്താൻ, ഇന്ത്യ, റഷ്യ, ജർമ്മനി, താജിക്കിസ്ഥാൻ, യു.എസ്. എന്നീ രാജ്യങ്ങളുമായി അഫ്ഘാനിസ്ഥാന് വാണിജ്യബന്ധങ്ങളുണ്ട്. ഒപ്പിയം, ഫലവർഗ്ഗങ്ങൾ, പരുത്തി, രത്നക്കല്ലുകൾ എന്നിവ ഇവിടെ നിന്നു കയറ്റി അയക്കാറുണ്ട്.
കാബൂൾ മാത്രമാണ് അഫ്ഘാനിസ്ഥാനിൽ ഒരു മില്ലണിൽ കൂടുതൽ ജനസംഖ്യയുള്ള ഒരേയൊരു പട്ടണം. മറ്റു പട്ടണങ്ങളെല്ലാം തന്നെ ചെറിയ വില്ലേജുകളും ടൌണുകളുമാണ്. CIA യുടെ കണക്കനുസരിച്ച് അഫ്ഘാനിസ്ഥാനിലെ ആകെ ജനസംഖ്യ 31,822,848 ആണ്. ഇതിൽ 6 മില്ല്യൻ ആളുകൾ നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരാണ്. ബാക്കിയുള്ളവർ കൂടുതലും കുഗ്രാമങ്ങളുലും മറ്റ് അവികസിത പ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്.[1]
പട്ടിക
[തിരുത്തുക]ജനസംഖ്യയനുസരിച്ചുള്ള അഫ്ഘാനിസ്ഥാനിലെ 19 പട്ടണങ്ങളുടെ പട്ടികയാണ് താഴെക്കാണുന്നത്.
പേര് | ജനസംഖ്യ (ഏറ്റവും പുതിയ കണക്ക്) |
---|---|
കാബൂൾ | 3,589,000 [2] |
കാണ്ഡഹാർ | 491,500 [3] |
ഹെരാത് | 436,300 [4] |
മസർ-ഇ-ഷെരീഫ് | 368,100 [5] |
കുണ്ടുസ് | 304,600 [6] |
തലോഖാൻ | 219,000 [7] |
ജലാലാബാദ് | 206,500 [8] |
പുലി ഖുമ്രി | 203,600 [9] |
ചരികാർ | 171,200 [10] |
ഷെബെർഘാൻ | 161,700 [11] |
ഘസ്നി | 157,600 [12] |
സർ-ഇ-പോൾ | 150,700 [13] |
ഖോസ്റ്റ് | 133,700 [14] |
ചഖ്ചരൻ | 131,800 [15] |
മിഹ്ത്താർലാം | 126,000 [16] |
ഫറാഹ് | 108,400 [17] |
പുലി അലാം | 102,700 [18] |
സമംഗാൻ | 100,500 [19] |
ലഷ്കർ ഗാഹ് | 100,200 [20] |
പുരാതന നാമങ്ങൾ
[തിരുത്തുക]അഫ്ഘാനിസ്ഥാനിലെ സ്ഥലങ്ങളുടെയും പട്ടണങ്ങളുടെയും പ്രാചീന നാമങ്ങൾ താഴെക്കാണുന്ന പട്ടികയിൽ കൊടുത്തിരിക്കുന്നു.
Current city and region | Ancient name |
---|---|
കാബൂൾ | അഫ്ഗൻ, കോഫെനെ,[21] ഗവോഫ്, കബുര |
ഘസ്നി | ഘസ്നിൻ, ഘസ്ന |
ബാൾഖ് | ബാക്ട്ര, ബൊക്ടി |
ഹെരാത് | ഹരൈവാ, ഹാരി, അരിയ |
ലഗ്ഗ്മാൻ | ലാമ്പക [21] |
ജലാലാബാദ് | അദിനപൂർ[22] |
കാണ്ഡഹാർ | അരച്ചോഷ്യ[21] |
ലഷ്കർ ഗാഹ് | ബോസ്റ്റ് അഥവാ ബസ്റ്റ് |
ചിത്രശാല
[തിരുത്തുക]-
Jalalabad, capital of Nangarhar Province in the eastern part of the country
-
Lashkar Gah, capital of Helmand Province in southern Afghanistan
-
Khost, capital of Khost Province in the east
-
Section of Ghazni, capital of Ghazni Province
-
Fayzabad, capital of Badakhshan Province of Afghanistan
-
Zaranj, capital of Nimruz Province in southwestern Afghanistan
-
Asadabad, capital of Kunar Province in the east
- ↑ Mohammad Jawad Sharifzada, ed. (November 20, 2011). "Afghanistan's population reaches 26m". Pajhwok Afghan News. Retrieved January 11, 2012.
- ↑ "Population of afgan City by District and Sex 2012-13" (PDF). Archived from the original (PDF) on 2013-12-28. Retrieved 2016-11-15.
- ↑ "Settled Population of Kandahar province by Civil Division, Urban, Rural and Sex-2012-13" (PDF). Archived from the original (PDF) on 2016-03-03. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-10-23. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-11-29. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-11-23. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-26. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-16. Retrieved 2016-11-15.

- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-01. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-06. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-26. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-16. Retrieved 2016-11-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-26. Retrieved 2016-11-15.
- ↑ 21.0 21.1 21.2 The Ancient Geography of India by Alexander Cunningham.
- ↑ Gazetteer of the Peshawar District 1897-98 Page 55