Jump to content

ചരികാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരികാർ

چاریکار
A street in Charikar
A street in Charikar
Country Afghanistan
ProvinceParwan Province
ഉയരം
1,600 മീ(5,200 അടി)
ജനസംഖ്യ
 (2015)
 • City96,093 [1]
 • നഗരപ്രദേശം
96,039 [2]
സമയമേഖലUTC+4:30

ചരികാർ (പേർഷ്യൻ: چاریکار) അഫ്ഗാനിസ്താനിലെ കൊഹ്ഡാമൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതും പർവാൻ പ്രവിശ്യയുടെ തലസ്ഥാനവുമായ പട്ടണമാണ്. ഈ പട്ടണത്തിൽ ഏകദേശം 171,200 [3] അന്തേവാസികളുണ്ട്.[4][5] കാബൂളിൽ നിന്ന് വടക്കൻ മേഖലയിലേയ്ക്കുള്ള 69 കിലോമീറ്റർ റോഡിലാണ് ഈ പട്ടണം നിലനിൽക്കുന്നത്. മസർ-ഇ-ഷെരീഫ്, കുന്ദാസ് അഥവാ പുലി ഖുമ്രി എന്നിവിടങ്ങളിലേയ്ക്കു പോകുന്നവർ ചരികാർ പട്ടണം കടന്നാണ് പോകുന്നത്. ഷമാലി സമതലം ഹിന്ദുകുഷ് പർവ്വതവുമായി സംഗമിക്കുന്നിടത്തുള്ള പഞ്ച്ഷിർ താഴ്വരയിലേയ്ക്കുള്ള പ്രവേശനകവാടമാണ് ചരികാർ പട്ടണം. ചരികാർ പട്ടണം ഇവിടുത്തെ മൺപാത്രങ്ങൾക്കും ഉന്നത നിലവാരമുള്ള മുന്തിരിപ്പഴങ്ങൾക്കും പ്രസിദ്ധമാണ്.

വടക്കൻ കാബൂളിനു സമീപം സ്ഥിതിചെയ്യുന്ന ചരികാറിൽ നിന്ന് 69 കിലോമീറ്റർ ദൂരമാണ് കാബൂൾ പട്ടണത്തിലേയ്ക്കുള്ളത്. ചരികാർ പട്ടണത്തിലെ ജനസംഖ്യ 2015 ലെ കണക്കനുസരിച്ച് 96,039 ആണ്. [6] ഇവിടെ നഹിയാസ് എന്ന പേരിലറിയപ്പെടുന്ന 4 പോലീസ് ജില്ലകളുമുണ്ട്. പട്ടണത്തിൻറ വ്യാപ്തി 3,025 ഹെക്ടറിലാണ്. [7]

അവലംബം

[തിരുത്തുക]
  1. "The State of Afghan Cities Report 2015". Retrieved 21 October 2015.
  2. "The State of Afghan Cities Report 2015". Retrieved 21 October 2015.
  3. "Settled Population of Parwan province by Civil Division, Urban, Rural and Sex-2012-13" (PDF). Islamic Republic of Afghanistan, Central Statistics Organization. Archived from the original (PDF) on 2013-12-16. Retrieved 2013-06-16.
  4. "Parwan Province". Program for Culture & Conflict Studies. Naval Postgraduate School. Retrieved 2013-06-16. The population of approximately 560,000 is composed of Pashtun, Tajik, Uzbek, Qizilbash, Kuchi, Hazara, and other minority groups.
  5. "Regional Command East: Parwan Province". Institute for the Study of War. Retrieved 2013-06-16. The main ethnic groups are Pashtuns and Tajiks, but there are small numbers of Uzbeks, Qizilbash and Hazaras as well.
  6. "The State of Afghan Cities Report 2015". Retrieved 20 October 2015.
  7. "The State of Afghan Cities Report 2015". Retrieved 20 October 2015.
"https://ml.wikipedia.org/w/index.php?title=ചരികാർ&oldid=3786402" എന്ന താളിൽനിന്ന് ശേഖരിച്ചത്