ഷെബെർഘാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷെബെർഘാൻ

شبرغان
City
Country Afghanistan
ProvinceJowzjan Province
ഉയരം
250 മീ(820 അടി)
ജനസംഖ്യ
 (2006)
 • City148
 • നഗരപ്രദേശം
175[1]
 [2]
സമയമേഖലUTC+4:30 (Afghanistan Standard Time)

ഷെബെർഘാൻ അഥവാ ഷെബുർഘാൻ (പഷ്‍തോ, പേർഷ്യൻ: شبرغان), അഫ്‍ഗാനിസ്ഥാനിലെ ജോവ്‍സ്‍ജാൻ പ്രൊവിൻസിൻറെ തലസ്ഥാനമായ ഒരു പട്ടണമാണ്. ഈ അഫ്‍ഗാൻ പട്ടണത്തിലെ ജനസംഖ്യ 175,599 [3] ആണ്. ഈ പ്രോവിൻസിന് 4 ജില്ലകളിലായി 7,335 ഹെക്ടർ പ്രദേശമുണ്ട്.[4] ഷെബെർഘാനിൽ ആകെ 19,511 വാസഗൃഹങ്ങളുണ്ട് [5] .

സ്ഥാനം[തിരുത്തുക]

ഷെബെർഖാൻ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°39′54″N 65°45′07.2″ E ആണ്. സാഫിദ് നദീതീരത്തിനു സമാന്തരമായി മസാറി ഷെരീഫ് പട്ടണത്തിന് ഏകദേശം 130 കിലോമീറ്റർ ( 81 മൈൽ) പടിഞ്ഞാറായിട്ടാണ് ഷെബെർഖാൻ പട്ടണം നിലനിൽക്കുന്നത്. ഷെബെർഖാൻ എയർപോർട്ട് ഷെബർഖാനും അഖ്‍ച്ചാഹ്നുംഇടയ്ക്കു സ്ഥിതി ചെയ്യുന്നു.

ഈ പട്ടണം അഫ്‍ഗാനിസ്ഥാനിൽ ഉസ്ബെക്ക് വംശജർക്കു മേധാവത്വമുള്ള പട്ടണമാണ്. ഇവിടുത്തെ നിവാസികളിൽ ഭൂരിപക്ഷം പേരുടെയും മാതൃഭാക്ഷ ഉസ്ബെക് ആണ്. പട്ടണത്തിൽ വിവിധ വംശക്കാരും വിവിധ ഭാക്ഷക്ള സംസാരിക്കുന്നവരും ഇടകലർന്നു താമസിക്കുന്നു. താജിക്കുകൾ, ഹസാറാസ്, പഷ്തൂണുകൾ, അറബികൾ എന്നിവരാണ് പ്രധാനമായിട്ടുള്ളത്.

ചരിത്രം[തിരുത്തുക]

ഷെബെർഖാൻ ഒരുകാലത്ത് സിൽക്ക് റോഡിലെ വളരെ അഭിവൃദ്ധി പ്രാപിച്ച അധിവാസകേന്ദ്രമായിരുന്നു.1978 ൽ സോവിയറ്റ് പുരുവസ്തു ഗവേഷകർ പ്രശസ്തമായി ബാക്ട്രിയൻ ഗോൾഡ് ഷെബെർഖാൻ പട്ടണത്തിനു പുറത്തുള്ള  ടില്ലിയ ടെപെ എന്ന ഗ്രാമത്തിൽ നിന്നു കണ്ടെടുത്തു. പതിമൂന്നാം നൂറ്റണ്ടിൽ പ്രശസ്ത സഞ്ചാരിയായിരുന്ന മാർക്കോ പോളോ ഈ പട്ടണം സന്ദർശിക്കുകയും അദ്ദേഹത്തിൻറ യാത്രാവിവരണങ്ങളിൽ ഈ പട്ടണത്തെക്കുറിച്ച് വർണ്ണിക്കുകയും ചെയ്തിരുന്നു. ഒരു സ്വതന്ത്ര ഉസ്ബെക് ഖനാട്ടെയുടെ തലസ്ഥാനമായിരുന്നു ഒരിക്കൽ ഷെബെർഖാൻ. 1873 ൽ ആംഗ്ലോ-റഷ്യൻ ബോർഡർ എഗ്രിമെൻറനുസിരച്ച് അഫ്ഗാനിസ്ഥാന് അനുവദിക്കപ്പെട്ടതായിരുന്നു ഇത്.  

കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണമായ യെംഷി-ടെപെ ആധുനിക ഷെബെർഖാന് അഞ്ച് കിലോമീറ്റർ വടക്കു കിഴക്കായി അക്‌‍ച്ച റോഡിൽ നിലനിൽക്കുന്നു. ഇത് പ്രശസ്തമായ പുരാതന ശവക്കല്ലറകൾ സ്ഥിതി ചെയ്യുന്ന ടില്ല്യ-ടെപെയിൽ നിന്ന് ഏകദേശം 500 മീറ്റർ ദൂരത്തിലാണ്. ഇവിടുത്തെ തദ്ദേശീയ രാജവംശത്തിൻറെ പുരാതന ശവക്കല്ലറകളിൽ നിന്നാണ് 1969 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ, അതിബൃഹത്തായ നിധിശേഖരം സോവിയറ്റ്-അഫ്‍ഗാൻ പുരാവസ്തു ഗവേഷകർ കണ്ടുപിടിച്ചത്. 1977 ൽ സോവിയറ്റ്-അഫ്‍ഗാൻ പുരാവസ്തു ഗവേഷകർ അവശിഷ്ട മേഖലയ്ക്ക് 5 കിലോമീറ്റർ വടക്കായി കാര്യമായ ഉൽഖനനങ്ങൾ നടത്തി. മണ്ണുമൂടിക്കിടന്ന ചെളി ഇഷ്ടികകൾ കൊണ്ടു നിർമ്മിച്ച തൂണുകളും ഒരു പുരാതന ദേവാലയത്തിൻറെ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തി. ഇവ 1000 ബി.സി.യ്ക്കു മുൻപുള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടു. ഇവിടെ കണ്ടുപിടിയ്ക്കപ്പെട്ട ആറ് രാജകീയ ശവക്കല്ലറകളിൽ നിന്ന് വിലമതിക്കാനാവാത്ത സ്വർണ്ണവും മറ്റു നിധികളും കണ്ടെടുത്തു. ഇവിയലധികവും CE ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണ്ടു പിടിക്കപ്പെട്ടു.  

ഷെബെർഖാൻ ഉസ്ബെക് യുദ്ധ പ്രഭുവായിരുന്ന ജനറൽ അബ്ദൂൽ റഷീദ് ദോസ്തുമിൻറെ ശക്തികേന്ദ്രമായിരുന്നു.  

സമ്പദ്‍വ്യവസ്ഥ[തിരുത്തുക]

ഷെബെർഖാൻ പട്ടണത്തിനു ചുറ്റുമായി കാർഷിക മേഖല സ്ഥിതി ചെയ്യുന്നു. സോവിയറ്റ് പിന്തുണയോടെ 1967 ൽ അഫ്‍ഗാനിസ്ഥാനിലെ ജോവ്‍സ്‍ജാൻ പ്രോവിൻസിലെ ഖൊവാജാ ഗോഗെറാക് ഫീൽഡിൽ പ്രകൃതി വാതകങ്ങൾ കണ്ടെടുക്കാനുള്ള പര്യവേക്ഷണം ആരംഭിച്ചു. ഈ പര്യവേക്ഷണ പ്രദേശം ഷെബെർഖാനിൽ നിന്ന് 15 കിലോമീറ്റർ കിഴക്കായിട്ടായിരുന്നു. ഇവിടുത്തെ പ്രകൃതി വാതക ശേഖരം ഏകദേശം 67 ബില്ല്യൺ ക്യുബിക് മീറ്ററായി കണക്കാക്കിയിരുന്നു. 1967 ൽ സോവിയറ്റുകൾ 100 കിലോമീറ്റര് ദൂരമുള്ള ഗ്യാസ് പൈപ്പ് ലൈനുകൾ സോവിയറ്റ് യൂണിയനിലെ കെലെഫ്റ്റിനും ഷെബെർഖാനും ഇടയ്ക്ക് സ്ഥാപിച്ചു. വില കൂടിയ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിയ്ക്കു പകരമായി എങ്ങനെ പ്രകൃതി വാതകം ഉപയോഗപ്പെടുത്താമെന്നതിന് സാക്ഷ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സ്് ഡിപാർട്ട്മെൻറ് ഓഫ് ഡിഫൻസ് 43 മില്ല്യൺ ഡോളറിൻറെ ഒരു ഗ്യാസ് ഫില്ലിങ്ങ് സ്റ്റേഷൻ ഈ പട്ടണത്തിൽ സ്ഥാപിച്ചു. സൊംറാഡ് സായി ഓയിൽ ഫീൽഡ് ഷെബെർഖാനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ജോർഖാദക്, ഖൊവാജ ഗോഗെരാക്, യാറ്റിംറ്റാഗ ഗ്യാസ് ഫീൽഡുകൾ ഷെബെർഖാന് 20 മൈൽ (32 കിലോമീറ്റർ) ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.

കാലാവസ്ഥ[തിരുത്തുക]

ഷെബെർഖാൻ, വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശമാണ്.[6] വേനൽക്കാലം ചൂടുള്ളതും ശൈത്യകാലം തണുപ്പുള്ളതുമാണ്. ജനുവരി മുതൽ മാർച്ച് വരെ തീക്ഷ്ണത കുറഞ്ഞ മഴ അനുഭവപ്പെടുന്നു. വർഷത്തിലെ മറ്റു മാസങ്ങൾ വരണ്ടതായിരിക്കും, പ്രത്യേകിച്ച് വേനൽക്കാലത്ത്.

Climate data for Sheberghan
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 22.4
(72.3)
24.2
(75.6)
30.9
(87.6)
35.4
(95.7)
41.5
(106.7)
46.0
(114.8)
47.5
(117.5)
44.3
(111.7)
40.6
(105.1)
36.4
(97.5)
30.6
(87.1)
25.6
(78.1)
47.5
(117.5)
Average high °C (°F) 6.8
(44.2)
9.3
(48.7)
15.8
(60.4)
23.7
(74.7)
31.1
(88.0)
36.9
(98.4)
38.9
(102.0)
37.2
(99.0)
32.0
(89.6)
24.0
(75.2)
16.7
(62.1)
10.6
(51.1)
23.6
(74.5)
Daily mean °C (°F) 2.0
(35.6)
4.9
(40.8)
10.5
(50.9)
17.3
(63.1)
23.2
(73.8)
28.8
(83.8)
31.0
(87.8)
28.6
(83.5)
23.1
(73.6)
16.4
(61.5)
10.0
(50.0)
5.4
(41.7)
16.8
(62.2)
Average low °C (°F) −1.3
(29.7)
1.3
(34.3)
5.7
(42.3)
11.5
(52.7)
15.1
(59.2)
19.4
(66.9)
22.2
(72.0)
20.0
(68.0)
15.1
(59.2)
9.8
(49.6)
4.6
(40.3)
1.5
(34.7)
10.4
(50.7)
Record low °C (°F) −20.5
(−4.9)
−25.7
(−14.3)
−9.4
(15.1)
−7.5
(18.5)
5.3
(41.5)
8.5
(47.3)
12.9
(55.2)
11.6
(52.9)
4.3
(39.7)
−2.4
(27.7)
−8.5
(16.7)
−15
(5)
−25.7
(−14.3)
Average precipitation mm (inches) 42.3
(1.67)
44.3
(1.74)
56.4
(2.22)
25.9
(1.02)
11.2
(0.44)
0.2
(0.01)
0.0
(0.0)
0.0
(0.0)
0.2
(0.01)
6.6
(0.26)
13.6
(0.54)
29.8
(1.17)
230.5
(9.08)
Average rainy days 5 6 9 6 3 0 0 0 0 2 3 4 38
Average snowy days 5 3 1 0 0 0 0 0 0 0 1 2 12
Average relative humidity (%) 78 76 71 65 47 34 31 32 35 46 61 74 54
Mean monthly sunshine hours 115.3 124.1 162.3 198.2 297.9 364.3 365.9 346.1 304.6 242.9 175.8 125.7 2,823.1
Source: NOAA (1964-1983) [7]

അവലംബം[തിരുത്തുക]

  1. "The State of Afghan Cities report2015".
  2. "Jawzjan" (PDF).
  3. "The State of Afghan Cities report2015".
  4. "The State of Afghan Cities report 2015".
  5. "The State of Afghan Cities report 2015".
  6. "Climate: شبرغان - Climate graph, Temperature graph, Climate table". Climate-Data.org. ശേഖരിച്ചത് 3 September. Check date values in: |accessdate= (help)
  7. "Sheberghan Climate Normals 1964-1983". National Oceanic and Atmospheric Administration. ശേഖരിച്ചത് December 25, 2012.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഷെബെർഘാൻ&oldid=2584388" എന്ന താളിൽനിന്ന് ശേഖരിച്ചത്